Friday, December 11, 2009

പാലക് ഡയമണ്ട് കട്സ്

പാലക് ഡയമണ്ട് കട്സ്

1.പച്ചനിറമുള്ള ചീര വേവിച്ച് അരച്ചത്‌ -1 കപ്പ്
2.വെളുത്തുള്ളി ,ഇഞ്ചി അരച്ചത്‌ -1 ടീസ്പൂണ്‍
3.പച്ചമുളക് -3
4.മൈദ -200 ഗ്രാം
5.നെയ്യ് -4 ടീസ്പൂണ്‍
6.ഉപ്പ് -പാകത്തിന്
7.ടൊമാറ്റോ സോസ് -കുറച്ച്

പാകം ചെയ്യുന്ന വിധം

1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.ഇതു നാരങ്ങാവലിപ്പത്തില്‍ എടുത്തു പരത്തി നെയ്യ് പുരട്ടി ഒന്നിനുമേല്‍ ഒന്നു വെയ്ക്കുക.അതിനുമേല്‍ നെയ്യ് പുരട്ടി മറ്റൊന്ന് വെയ്ക്കുക.ഇതു നന്നായി അമര്‍ത്തി നീളത്തില്‍ മുറിച്ചു തിളച്ച വറുത്തെടുത്ത് ടൊമാറ്റോ സോസുകൂട്ടി ഉപയോഗിക്കുക.

No comments:

Post a Comment