Tuesday, December 8, 2009

കാരറ്റ് കോളിഫ്ലവര്‍ അച്ചാര്‍

കാരറ്റ് കോളിഫ്ലവര്‍ അച്ചാര്‍

ചേരുവകള്‍

  1. കോളിഫ്ലവര്‍ -800 ഗ്രാം
  2. കാരറ്റ് -400 ഗ്രാം
  3. ഉള്ളി -100 ഗ്രാം
  4. ഇഞ്ചി -50 ഗ്രാം
  5. വെളുത്തുള്ളി -25 ഗ്രാം
  6. ശര്‍ക്കര -50 ഗ്രാം
  7. നല്ലെണ്ണ -250 ഗ്രാം
  8. വിനാഗിരി -1 കപ്പ്
  9. ഉപ്പ് -ആവശ്യത്തിന്
  10. കടുകുപൊടി -2 ടേബിള്‍ സ്പൂണ്‍
  11. ഗരംമസാല -4 ടീസ്പൂണ്‍
  12. മുളകുപൊടി -3 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

കോളിഫ്ലവര്‍,കാരറ്റ് എന്നിവ വലുതായി അരിഞ്ഞ് 5 മിനിട്ട് തിളച്ച വെള്ളത്തിലിട്ട് തോര്‍ത്തി എടുക്കുക.
ഉള്ളിയും വെളുത്തുള്ളിയും നന്നായി അരച്ച് എണ്ണയില്‍ വഴറ്റുക.ഇഞ്ചി പ്രത്യേകം വഴറ്റി അതിനോട് ചേര്‍ക്കുക.ശര്‍ക്കര വിനാഗിരിയില്‍ അലിയിച്ച് ഉപ്പ്,മുളകുപൊടി,ഗരംമസാല,കടുകുപൊടി,വെളുത്തുള്ളി,ഉള്ളി,ഇഞ്ചി ഇവ വഴറ്റിയതും പച്ചക്കറിയും ചേര്‍ത്ത് നന്നായി ഇളക്കുക.

No comments:

Post a Comment