Thursday, December 10, 2009

മുരിങ്ങയ്ക്ക,കത്തിരിയ്ക്ക കറി

മുരിങ്ങയ്ക്ക,കത്തിരിയ്ക്ക കറി

  1. മുരിങ്ങയ്ക്ക -3 എണ്ണം
  2. കത്തിരിയ്ക്ക -6 എണ്ണം
  3. ചുവന്നുള്ളി -1 കൈപ്പിടി
  4. വെളുത്തുള്ളി -അരക്കൈപ്പിടി
  5. ചുവന്നമുളക് -5 എണ്ണം (എണ്ണയില്‍ വറുത്ത് പൊടിക്കണം.)
പാകം ചെയ്യുന്ന വിധം

മുരിങ്ങയ്ക്കയും കത്തിരിയ്ക്കയും നീളത്തില്‍ അരിഞ്ഞെടുക്കുക.2 സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ മല്ലിപ്പൊടി,മുളകുപൊടി എന്നിവ ഇട്ടിളക്കി എണ്ണ വേറിട്ട്‌ വരുമ്പോള്‍ കോരിയെടുക്കുക.ബാക്കി എണ്ണയില്‍ കടുക്,കറിവേപ്പില എന്നിവയിട്ട് പച്ചക്കറികളും ചുവന്നുള്ളി,വെളുത്തുള്ളി എന്നിവയും ചതച്ചു വഴറ്റുക.മസാല
ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും പുളിയും ചേര്‍ത്ത് തിളപ്പിച്ച്‌ വറ്റിച്ചെടുക്കുക.

No comments:

Post a Comment