Tuesday, December 8, 2009

കറിനാരങ്ങ പുളി പിഴിഞ്ഞത്

കറിനാരങ്ങ പുളി പിഴിഞ്ഞത്

ചേരുവകള്‍

  1. നാരങ്ങ -വലുത് 1
  2. ഉപ്പു -പാകത്തിന്
  3. പുളി -1 ചെറുനാരങ്ങാ വലിപ്പം (പിഴിഞ്ഞ് ഒന്നര കപ്പ് വെള്ളം എടുക്കണം
  4. എണ്ണ -150 ഗ്രാം
  5. ഇഞ്ചി നീളത്തില്‍ അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
  6. കടുക് -1 ടീസ്പൂണ്‍
  7. വറുത്തു പൊടിച്ച മുളകുപൊടി -3 ടേബിള്‍ സ്പൂണ്‍
  8. വറുത്തുപൊടിച്ച ഉലുവാപ്പൊടി -കാല്‍ ടീസ്പൂണ്‍
  9. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  10. കായം നല്ലെണ്ണയില്‍ മൂപ്പിച്ചു പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

നാരങ്ങാതൊലിക്ക് അധികം കട്ടിയുള്ളതാണെങ്കില്‍ ഭാഗികമായി ചെത്തി ഒരപ്പച്ചെമ്പിന്റെ മുകളില്‍ വെച്ച്
ചെറുതായി വാട്ടുക.തണുക്കുമ്പോള്‍ വെള്ളം തുടച്ചുകളഞ്ഞു ചതുരക്കഷണങ്ങള്‍ ആയി നുറുക്കുക.ഇതില്‍ വറ്റിച്ച
കുഴമ്പുരൂപത്തിലുള്ള ഉപ്പ് തിരുമ്മിവെയ്ക്കുക.

150 ഗ്രാം എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചിയും കറിവേപ്പിലയും വഴറ്റി കോരണം.പിന്നിട് കടുക് പൊട്ടിച്ച്
അതിന്റെ കൂടെ മുളകുപൊടി ഇട്ട് മൂക്കുമ്പോള്‍ ഉലുവാപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഇട്ട് വഴറ്റണം.തീ വളരെ
കുറച്ച് വേണം പൊടികള്‍ വഴറ്റാന്‍.ഇതില്‍ പുളിവെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ വറുത്തുപൊടിച്ച കായവും
ഉപ്പ് ചേര്‍ത്ത നാരങ്ങയും ഇഞ്ചി,കറിവേപ്പില വഴറ്റിയതും ചേര്‍ത്ത് യോജിപ്പിക്കണം.ആറുമ്പോള്‍ കുപ്പിയിലാക്കണം.

No comments:

Post a Comment