ചെമ്മീന്‍ പിടി
ചേരുവകള്‍
സ്റ്റെപ് -1
- ചെമ്മീന്‍ (ഇടത്തരം വൃത്തിയാക്കിയത്) -200 ഗ്രാം
- സവാള അരിഞ്ഞത് -200 ഗ്രാം
- പച്ചമുളക് ചതച്ചത് -6 എണ്ണം
- ഇഞ്ചി അരച്ചത് -അര ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി അരച്ചത് -1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- മുളകുപൊടി -1 ടീസ്പൂണ്‍
- മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
- ഗരം മസാലപ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
- വെള്ളം -ഒന്നര കപ്പ്
- എണ്ണ -2 ടേബിള്‍ സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- അരിപ്പൊടി -3 കപ്പ് (വറുത്തത്)
- തേങ്ങ തിരുമ്മിയത് -4 കപ്പ് (4 കപ്പ് പാല്‍ പിഴിഞ്ഞെടുക്കുക)
- പെരുംജീരകപ്പൊടി -1 ടീസ്പൂണ്‍
- വെള്ളം -ആവശ്യത്തിന്
- ഉപ്പ് -പാകത്തിന്
സ്റ്റെപ് -1
പ്രഷര്‍കുക്കറില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.എണ്ണ തെളിയുമ്പോള്‍ 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ വഴറ്റുക.കൂടെ 6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കുക.(അല്പം വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി)ഉപ്പും വെള്ളവും ചേര്‍ത്ത് വെയിറ്റ് ഇട്ട് 15 മിനിട്ട് നേരം ചെമ്മീന്‍ വേവിക്കുക.
സ്റ്റെപ്-2
വേവിച്ച ചെമ്മീനില്‍ നിന്നും ചാറ് ഊറ്റി വെയ്ക്കുക.2 കപ്പ് തേങ്ങാപ്പാലും ഒന്നര കപ്പ് ചെമ്മീന്‍ ചാറും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.അതില്‍ അരിപൊടിയിട്ട് പത്തരിക്ക് വാട്ടുന്നതുപോലെ നന്നായി ഇളക്കി വേവിച്ചെടുക്കുക.ചെറുചൂടില്‍ കുഴച്ചു നെല്ലിക്കാവലിപ്പത്തില്‍ ഉരുളകളാക്കുക.ഓരോന്നും കൈയ്യില്‍ വെച്ചു പിടികളാക്കുക.ഇതെല്ലാം ആവിയില്‍ വേവിക്കുക.
ചെമ്മീനും മസാലയും ബാക്കി പാലും ഒരു പാത്രത്തിലിട്ട് തിളപ്പിക്കുക.അതില്‍ പിടികളിട്ടു സാവധാനം ഇളക്കി തിളച്ചുവരുമ്പോള്‍ വാങ്ങിവെയ്ക്കുക.