Tuesday, November 3, 2009

മീറ്റ് റോള്‍സ്

മീറ്റ് റോള്‍സ്

മൈദ -1 കപ്പ്
മുട്ട -2 എണ്ണം
കോണ്‍ഫ്ലവര്‍ -4 ടേബിള്‍സ്പൂണ്‍
ഉപ്പ് -പാകത്തിന്

മുട്ട നല്ലവണ്ണം പതച്ചെടുക്കുക.മൈദയും കോണ്‍ ഫ്ലവറും ചേര്‍ത്ത് ഒന്നിച്ചു ഇടഞ്ഞ്‌ എടുക്കുക. ഇതില്‍ മുട്ട അടിച്ചതും വെള്ളവും ചേര്‍ത്ത് കട്ടയില്ലാതെ കലക്കുക.അതിനുശേഷം ദോശക്കല്ലില്‍ ഒഴിച്ച് വളരെ നേര്‍മ്മയായി പരത്തി പാന്‍ കേക്ക് ഉണ്ടാക്കുക.

ചോക്ക്ലേറ്റ് റോള്‍

ചോക്ക്ലേറ്റ് റോള്‍

ചേരുവകള്‍

  1. കൊക്കോ പൌഡര്‍ -2 ടേബിള്‍സ്പൂണ്‍
  2. പഞ്ചസാര -1 കപ്പ്
  3. തേങ്ങ -1 കപ്പ്
  4. പാല്‍പ്പൊടി -2 ടേബിള്‍സ്പൂണ്‍
  5. ഗ്ലൂക്കോസ് ബിസ്ക്കറ്റ് -10 എണ്ണം
  6. മില്‍ക്ക് ചോക്ക്ലേറ്റ് -അര കപ്പ് (കഷണങ്ങള്‍ ആയി മുറിച്ചത് )
  7. അണ്ടിപ്പരിപ്പ്‌ -50 ഗ്രാം
പാകം ചെയ്യുന്ന വിധം

കൊക്കോ പൌഡര്‍ വെള്ളം ചേര്‍ത്ത് ചൂടാക്കുക.ഉരുകി കസ്റ്റാര്‍ഡ് പാകത്തിലാകുമ്പോള്‍ വാങ്ങി വെയ്ക്കുക.പഞ്ചസാര പാനി കാച്ചിയശേഷം തേങ്ങതിരുമ്മിയതിട്ടു ഇളക്കുക.ജെലാംശം മുഴുവന്‍ വറ്റിയ ശേഷം വാങ്ങി വെയ്ക്കുക.പാല്‍പ്പൊടി,ബിസ്ക്കറ്റ് ചെറുതായി നുറുക്കിയത്,അണ്ടിപരിപ്പ്,ചോക്ക്‌ ലേറ്റ്,
കസ്റ്റാര്‍ഡ് ഇവയെല്ലാം പഞ്ചസാര മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി കുഴയ്ക്കുക.ഇതൊരു അലുമിനിയം ഫോയിലില്‍ ചുരുട്ടിയെടുത്ത്‌ ഫ്രിഡ്ജില്‍ അധികം തണുപ്പില്ലാത്തയിടത്ത് വെയ്ക്കുക.കട്ടിയായശേഷം എടുത്ത്
വട്ടത്തില്‍ മുറിച്ചുപയോഗിക്കാം.

ദാല്‍പൂരി

ദാല്‍പൂരി

ചേരുവകള്‍

1. ആട്ടമാവ്‌ -500 ഗ്രാം
നെയ്യ് -50 ഗ്രാം
ഉപ്പ് -പാകത്തിന്
നിറയ്ക്കാന്‍ വേണ്ട ചേരുവകള്‍
2.ഉഴുന്ന് -കാല്‍ കിലോ
3.ജീരകം -1 ടീസ്പൂണ്‍
ഏലക്ക -4
കറുവാപ്പട്ട -1 കഷ്ണം
ഗ്രാമ്പു -2
വറ്റല്‍ മുളക് -1
4. ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

മാവ് നെയ്യും ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചുവെയ്ക്കുക.ഉഴുന്ന് അരച്ച് വെയ്ക്കുക.പിന്നിട് മസാലകള്‍
അരയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ആദ്യം അരച്ച മസാലക്കൂട്ടും പിന്നിട് ഉഴുന്നുമാവും വറുക്കുക.

കുഴച്ചുവെച്ച ആട്ടമാവ്‌ അല്പാല്പമായി ഉരുളകളാക്കി എടുക്കുക.ഉരുളകള്‍ക്ക് നടുവില്‍ ഒരു
കുഴിയുണ്ടാക്കി വറുത്തുവെച്ച മിശ്രിതം വെച്ച് വീണ്ടും ഉരുട്ടി ചപ്പാത്തിപ്പലകയില്‍ പരത്തി എടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ചെറുരീതിയില്‍ പൊരിച്ചെടുക്കുക.

ചേന കബാബ്

ചേന കബാബ്

ചേരുവകള്‍

1.ചേനക്കഷണം -1 കിലോ
2.കറുവാപ്പട്ട -1 ഇഞ്ച് നീളത്തില്‍ 2 കഷണം
തേങ്ങാപ്പീര -2 കപ്പ്
പെരുംജീരകം -2 നുള്ള്
കുരുമുളക് -20
ഗ്രാമ്പു -8
3. കറിവേപ്പില -2 കതിര്‍പ്പ്
മല്ലിയില,പുതിനയില -അല്പം
പച്ചമുളക് -12
4. ഉപ്പ്,എണ്ണ -പാകത്തിന്
5. ചുവന്നുള്ളി അരിഞ്ഞത് -2 കപ്പ്

പാകം ചെയ്യുന്ന വിധം

ചേന ചെറിയ കഷണങ്ങള്‍ ആക്കി അരച്ചെടുക്കുക.രണ്ടാമത്തെ ചേരുവകളും അരയ്ക്കുക.ഇതില്‍ മൂന്നാമത്തെ
ചേരുവകളും ചുവന്നുള്ളി ചെറുതായി അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കണം.എണ്ണ ചൂടാകുമ്പോള്‍ നെല്ലിക്ക വലിപ്പത്തില്‍ ഉരുളകളാക്കി വറുത്തെടുക്കുക.

ലിവര്‍ കബാബ്

ലിവര്‍ കബാബ്

ചേരുവകള്‍

1.ആട്ടിന്‍ കരള്‍ -അര കിലോ
2.മല്ലിപ്പൊടി -1 ടീസ്പൂണ്‍
കുരുമുളകുപൊടി -1 ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
ഇഞ്ചി -1 ചെറിയ കഷണം
മസാലപ്പൊടി -1 ടീസ്പൂണ്‍
3. തൈര് -അര കപ്പ്
ഉപ്പ് -പാകത്തിന്
4. നെയ്യ് -50 ഗ്രാം

പാകം ചെയ്യുന്ന വിധം

കരള്‍ അല്പം വലിയ കഷണങ്ങള്‍ ആക്കി മുറിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചതും തൈരും ഉപ്പും
കഷണങളില്‍ പുരട്ടി വെയ്ക്കുക.ഈ കഷണങ്ങള്‍ നീളമുള്ള ഒരു ഇരുമ്പ് കമ്പിയില്‍ കോര്‍ത്ത്‌ 10 മിനിട്ട് തീയില്‍
കാണിക്കുക.പിന്നിട് നെയ്യില്‍ 10 മിനിട്ട് വേവിച്ചെടുക്കുക.

ദാല്‍ കബാബ്

ദാല്‍ കബാബ്

ചേരുവകള്‍

1. കാരറ്റ് -2
ബീന്‍സ് -5
കാബേജ് -1 ചെറിയ തുണ്ട്
പച്ചമുളക് -4
ഇഞ്ചി -1 ചെറിയ തുണ്ട്
2. കടലമാവ് -2 ടേബിള്‍സ്പൂണ്‍
3. വെളിച്ചെണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ പൊടിയായി അരിയുക.അല്പം വെള്ളമൊഴിച്ച് ഇവ വേവിക്കുക.ആവശ്യത്തിന്
ഉപ്പും ചേര്‍ത്ത് ഇറക്കി വെച്ച് മീതെ കടലമാവ് വിതറി ഇളക്കണം.ചെറിയ ഉരുളകളാക്കി എടുത്ത് കൈയ്യില്‍ വെച്ച് പരത്തി എണ്ണ ചൂടാകുമ്പോള്‍ ഇട്ട് വറുത്തു കോരുക.

കൂമ്പ് കബാബ്

കൂമ്പ് കബാബ്

ചേരുവകള്‍

1. വാഴ കൂമ്പ് പൊടിയായി കൊത്തിയരിഞ്ഞത്‌ -2 കപ്പ്
ഉപ്പ് -പാകത്തിന്
2. സവാള -2
പച്ചമുളക് -5
ഇഞ്ചി -1 ചെറിയ കഷണം
3. എണ്ണ -ആവശ്യത്തിന്
4. മല്ലിയില അരിഞ്ഞത് -1 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
പെരുംജീരകം -1 ടീസ്പൂണ്‍
5. കടലപ്പരിപ്പ് -അര കപ്പ്
6. ചെറുനാരങ്ങാ നീര് -1 ടീസ്പൂണ്‍
7. മൈദ -1 ടീസ്പൂണ്‍
8. വെള്ളം -പാകത്തിന്

പാകം ചെയ്യുന്ന വിധം

കൂമ്പ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.എണ്ണ ചൂടാകുമ്പോള്‍ സവാള,പച്ചമുളക്,ഇഞ്ചി
എന്നിവ ചെറുതായി അരിഞ്ഞ് വഴറ്റുക.ഇതില്‍ കൂമ്പ് ചേര്‍ത്തിളക്കി നാലാമത്തെ ചേരുവകളും ഇട്ട് വഴറ്റി വാങ്ങുക.കടലപ്പരിപ്പ് വേവിക്കുക.വഴറ്റിയ ചേരുവകള്‍ തണുക്കുമ്പോള്‍ വേവിച്ച കടലപ്പരിപ്പും ചെറുനാരങ്ങാനീരും പോരാത്ത ഉപ്പും ചേര്‍ക്കണം.മൈദ വെള്ളം ചേര്‍ത്ത് കുറുകെ കലക്കുക.ഉണ്ടാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതം തള്ളവിരലിന്റെ വണ്ണത്തില്‍ മൂന്നിഞ്ച് നീളത്തില്‍ എടുത്ത് മൈദാമാവില്‍ മുക്കി
തിളച്ച എണ്ണയില്‍ വറുത്തു കോരി സോസുപയോഗിച്ച് കഴിക്കാം.