Tuesday, November 3, 2009

മൈദാ ഹല്‍വ

മൈദാ ഹല്‍വ

ചേരുവകള്‍

1.മൈദാ -അര കിലോ
തേങ്ങ -2
2.പഞ്ചസാര -ഒന്നരകിലോ
3.ഏലക്ക -8
അണ്ടിപരിപ്പ് -100 ഗ്രാം
നെയ്യ് -150 ഗ്രാം
എസ്സന്‍സ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പഞ്ചസാര പാവുകാച്ചിയെടുക്കുക.തേങ്ങ തിരുമ്മി പാല്‍ എടുക്കുക.ഒരു പരന്ന പാത്രത്തില്‍ മൈദയും
പഞ്ചസാര പാനിയും തേങ്ങാപ്പാലും ചേര്‍ത്തിളക്കി തിളപ്പിക്കുക.തവി കൊണ്ട് തുടരെ ഇളക്കിക്കൊണ്ടിരിയ്ക്കുക.കുറുകുമ്പോള്‍ നെയ്യ് ഒഴിക്കുക.കൈയ്യില്‍ ഒട്ടിപ്പിടിയ്ക്കാത്ത പാകമാകുമ്പോള്‍
ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക.ഒരു പരന്ന പാത്രത്തില്‍ എണ്ണമയം പുരട്ടി ചൂടോടെ കോരിയൊഴിച്ച് പരത്തി വെയ്ക്കുക.നന്നായി തണുക്കുമ്പോള്‍ കഷണങ്ങള്‍ ആക്കിയെടുക്കാം.

പ്രോണ്‍ പുലാവ്

ചേരുവകള്‍


  1. കൊഞ്ച് -1 കിലോ
  2. സവാള -3
  3. വറ്റല്‍മുളക് -10
  4. മല്ലി -2 ടേബിള്‍സ്പൂണ്‍
  5. നെയ്യ് -2 കപ്പ്
  6. ഇഞ്ചി അരച്ചത് -2 ടേബിള്‍സ്പൂണ്‍
  7. തൈര് -1 കപ്പ്
  8. കുരുമുളക് -അര ടീസ്പൂണ്‍
  9. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  10. പച്ചമുളക് -12
  11. അണ്ടിപരിപ്പ് അരച്ചത് -2 ടേബിള്‍സ്പൂണ്‍
  12. ചെറുനാരങ്ങ -1
  13. വെളുത്തുള്ളി അരച്ചത് -1 ടേബിള്‍സ്പൂണ്‍
  14. ബസ്മതി അരി -500 ഗ്രാം
  15. ഉപ്പ് -പാകത്തിന്
  16. തേങ്ങ അരച്ചത് -2 ടേബിള്‍സ്പൂണ്‍
  17. കശകശ അരച്ചത് -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

സവാള അരിഞ്ഞു വെയ്ക്കുക.കൊഞ്ച് വൃത്തിയായി എടുക്കുക.അരി ഉപ്പു ചേര്‍ത്ത് വേവിച്ച് വെയ്ക്കുക.

നെയ്യ് ചൂടാകുമ്പോള്‍ കുരുമുളക് ഇടുക.അതിനുശേഷം സവാളയിട്ട്‌ വഴറ്റുക.ചുവന്നു തുടങ്ങുമ്പോള്‍
വെളുത്തുള്ളി അരച്ചത്‌ ഇടുക.വറ്റല്‍മുളക്,മല്ലി,മഞ്ഞള്‍പ്പൊടി എന്നിവ അരച്ചതും ഇട്ട് മൂപ്പിക്കുക.അരച്ചുവെച്ച
തേങ്ങ,അണ്ടിപരിപ്പ്,ഇഞ്ചി,കശകശ എന്നിവയിട്ട് മൂപ്പിക്കുക.നന്നായി വഴന്നശേഷം വൃത്തിയാക്കിയ കൊഞ്ച്
ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക.പകുതി വെന്തശേഷം തൈരും നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക.ഇറക്കിവെയ്ക്കുംമുമ്പ്‌ പച്ചമുളക് കീറിയിടണം.കൊഞ്ച് ശരിക്കും വെന്തശേഷം കുറച്ച് ചാറ് ഊറ്റി
എടുക്കണം.ബാക്കി ചാറും നെയ്യും നന്നായി കഷണങളില്‍ പിടിച്ചിരിയ്ക്കുന്ന പരുവത്തില്‍ വാങ്ങി വെയ്ക്കണം.
ഇതിലേയ്ക്ക് വേവിച്ചു വെച്ച ചോറ് കുടഞ്ഞിട്ട്‌ ഇളക്കി യോജിപ്പിക്കുക.ചൂടോടെ ഉപയോഗിക്കാം.

ദാല്‍ പുലാവ്

ദാല്‍ പുലാവ്

ചേരുവകള്‍

  1. ബിരിയാണി അരി -2 കപ്പ്
  2. ചെറുപയര്‍ പരിപ്പ് -1 കപ്പ്
  3. പഴുത്ത തക്കാളി -2
  4. സവാള -4
  5. വെളുത്തുള്ളി അരച്ചത് -2 ടേബിള്‍സ്പൂണ്‍
  6. നെയ്യ് ഉരുക്കിയത് -മുക്കാല്‍ കപ്പ്
  7. അണ്ടിപ്പരിപ്പ്‌ അരച്ചത് -1 ടേബിള്‍സ്പൂണ്‍
  8. ഇഞ്ചി അരച്ചത് -2 ടീസ്പൂണ്‍
  9. കറുവാപ്പട്ട -6 കഷണം
  10. തേങ്ങ അരച്ചത് -കാല്‍ കപ്പ്
  11. ഗ്രാമ്പു -12
  12. പുളിയിലാത്ത കട്ടത്തൈര് -കാല്‍ കപ്പ്
  13. പച്ചമുളക് -8
  14. ഏലക്ക -4
  15. നാരങ്ങാനീര് -1 ടേബിള്‍സ്പൂണ്‍
  16. കശകശ അരച്ചത് -1 ടേബിള്‍സ്പൂണ്‍
  17. ഉപ്പ് -പാകത്തിന്
  18. മല്ലിയില -അര കപ്പ്
  19. ആട്ടിറച്ചി മിന്‍സ് ചെയ്തത് -300 ഗ്രാം
പാകം ചെയ്യുന്ന വിധം

അരി കഴുകി വേവിച്ചെടുക്കുക.പകുതി വേവാകുമ്പോള്‍ ഉപ്പും നാരങ്ങാ നീരും ചേര്‍ക്കണം.കുഴഞ്ഞുപോകാതെ
ചോറ് വെള്ളം വാലാന്‍ വെയ്ക്കണം.തക്കാളി,സവാള ഇവ കഷണങ്ങള്‍ ആക്കി വെയ്ക്കുക.ചെറുപയര്‍പരിപ്പ്
ചെറുതായൊന്നു മൂപ്പിച്ചെടുത്തു തിളയ്ക്കുന്ന വെള്ളത്തിലിട്ട് വേവിക്കുക.വെന്തശേഷം വെള്ളം ഇല്ലാതെ ഊറ്റി എടുക്കണം.

നെയ്യ് ചൂടാകുമ്പോള്‍ സവാളയിട്ട്‌ വഴറ്റുക.ഇതില്‍ ഇഞ്ചി,വെളുത്തുള്ളി എന്നിവ അരച്ചതും ഇറച്ചിക്കൂട്ടും തക്കാളിയും ചേര്‍ക്കണം.തേങ്ങ അരച്ചത് തൈരില്‍ കലക്കി ഒഴിക്കുക.അണ്ടിപരിപ്പും കശകശയും
അരച്ചതും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക.മല്ലിയില അരിഞ്ഞതും പച്ചമുളക് കീറിയതും ഇട്ട് ചാറ് കുറുകുമ്പോള്‍ വാങ്ങുക.

ചുവടുകട്ടിയുള്ള പാത്രത്തില്‍ ആദ്യം കുറച്ച് ചോറ് നിരത്തുക.പിന്നെ തയ്യാറാക്കിയ കറി ഒഴിക്കുക.
ചെറുപയര്‍ വേവിച്ചത് ചേര്‍ക്കുക.ഇങ്ങനെ വീണ്ടും ഇടകലര്‍ത്തിയിട്ടശേഷം ഒരു തട്ടം കൊണ്ട് മൂടി അടിയിലും
മുകളിലും കനലിട്ടു അര മണിക്കൂര്‍ ബേക്ക് ചെയ്തെടുക്കണം.

വെജിറ്റബിള്‍ പുലാവ്

വെജിറ്റബിള്‍ പുലാവ്

ചേരുവകള്‍

  1. ബസ്മതി അരി -500 ഗ്രാം
  2. ഉരുളക്കിഴങ്ങ് - 3
  3. കാരറ്റ് -2
  4. ബീന്‍സ് -100 ഗ്രാം
  5. ഗ്രീന്‍പീസ് വേവിച്ചത് -100 ഗ്രാം
  6. നെയ്യ് -കാല്‍ കപ്പ്
  7. കോളിഫ്ലവര്‍ -100 ഗ്രാം
  8. പട്ട -1 ടേബിള്‍സ്പൂണ്‍
  9. ഗ്രാമ്പു -1 കഷണം
  10. ഏലക്ക -3
  11. ഉപ്പ് -പാകത്തിന്
  12. സവാള -3
  13. ഇഞ്ചി അരച്ചത് -2 ടേബിള്‍സ്പൂണ്‍
  14. വെളുത്തുള്ളി അരച്ചത് -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

പച്ചക്കറികള്‍ നുറുക്കിവെയ്ക്കുക.2 സവാള കനം കുറച്ച് നീളത്തിലരിയുക.മല്ലി,ഒരു സവാള,വെളുത്തുള്ളി,ഇഞ്ചി ഇവ അരച്ചെടുക്കുക.അരി കഴുകിയ വെള്ളം വാലാന്‍ വെയ്ക്കുക.ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞ സവാള വഴറ്റിയെടുക്കുക.പട്ട,ഗ്രാമ്പു,ഏലക്ക അതേ നെയ്യിലിട്ട്
വഴറ്റുക.മൂത്തമണം വരുമ്പോള്‍ കഴുകി അരിഞ്ഞുവെച്ച പച്ചക്കറികള്‍ ഇട്ട് ഇളക്കുക.അരി ഇട്ട് വറുത്തശേഷം
പാകത്തിന് ഉപ്പും മഞ്ഞളും വെള്ളവും ഒഴിച്ച് വേവിക്കുക.വെന്തശേഷം വെള്ളം വറ്റിച്ച് വറുത്തു വെച്ച സവാള യുമിട്ട് വാങ്ങുക.

മട്ടണ്‍ പുലാവ്

മട്ടണ്‍ പുലാവ്

ചേരുവകള്‍

  1. ആട്ടിറച്ചി -500 ഗ്രാം
  2. പച്ചമുളക് അരിഞ്ഞത് -4
  3. ഗ്രാമ്പു -6
  4. കറുവാപ്പട്ട -2 കഷണം
  5. ബസ്മതി അരി -700 ഗ്രാം
  6. സവാള -4
  7. തൈര് -കാല്‍ കപ്പ്
  8. നെയ്യ് -25 ഗ്രാം
  9. ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
  10. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

അരി കഴുകി ഊറ്റി വെയ്ക്കുക.നെയ്യ് ചൂടാകുമ്പോള്‍ സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക.മസാലകളും
വഴറ്റണം.ഇതിനോടൊപ്പം ആട്ടിറച്ചി കഷണങ്ങളും തൈരും ഉപ്പും ചേര്‍ത്ത് 20 മിനിട്ട് വേവിക്കുക.അരിയിട്ട്
വഴറ്റിയശേഷം വെള്ളമൊഴിച്ച് അടച്ചു വെച്ച് വേവിക്കുക.ഇടയ്ക്ക് ഇളക്കിക്കൊടുക്കുക.അരിവെന്തശേഷം
വെള്ളം വറ്റിച്ചെടുക്കുക.വഴറ്റിയ സവാളയും ചേര്‍ത്ത് ഉപയോഗിക്കാം.

പീസ് പുലാവ്

പീസ് പുലാവ്

ചേരുവകള്‍

  1. ബസ്മതി -2 കപ്പ്
  2. ഗ്രീന്‍പീസ് -അര കപ്പ്
  3. നെയ്യ് -അര കപ്പ്
  4. ഗ്രാമ്പു -3
  5. കറുവാപ്പട്ട -3 കഷണം
  6. ഏലക്ക -2
  7. ഉപ്പ് -പാകത്തിന്
  8. സവാള -1
  9. മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

അരി കഴുകി ഊറ്റിവെയ്ക്കുക.സവാള കനം കുറച്ചരിയുക.കുഴിയുള്ള ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ സവാള ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക.ഇതിലേയ്ക്ക് പട്ട,ഗ്രാമ്പു,ഏലക്ക എന്നിവയിട്ട് മൂപ്പിക്കുക.ഇതിന്റെ കൂടെ അരിയിട്ട് 6 മിനിട്ട് വറുക്കുക.3 കപ്പ് തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത്
അരി വേവിക്കുക.അരി വെള്ളത്തില്‍ കിടന്നു തിളച്ചു തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക.പാത്രം അടച്ചു വെച്ച് അരി
വേവിക്കണം.ഇടയ്ക്ക് ഇളക്കി കൊടുക്കണം.ഏകദേശം വെന്ത് വെള്ളം വറ്റിക്കഴിയുമ്പോള്‍ ഗ്രീന്‍പീസും മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങുക.

വെജിറ്റബിള്‍ റോള്‍സ്

വെജിറ്റബിള്‍ റോള്‍സ്

ചേരുവകള്‍

  1. മൈദ -അര കപ്പ്
  2. കോണ്‍ഫ്ലവര്‍ -2 ടേബിള്‍സ്പൂണ്‍
  3. വെണ്ണ -കാല്‍ കപ്പ്
  4. ഉപ്പ് -പാകത്തിന്
  5. വെള്ളം (നിറയ്ക്കുന്നതിന്) -2 കപ്പ്
  6. സവാള -2
  7. തക്കാളി -2
  8. കാരറ്റ് -1
  9. കാപസിക്കം -1
  10. പച്ചമുളക് -6
  11. അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
  12. കാബേജ് -1 ചെറിയ കഷണം
  13. ഇഞ്ചി -1 കഷണം
  14. എണ്ണ,ഉപ്പ് -പാകത്തിന്
  15. കുരുമുളകുപൊടി -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ വെണ്ണയിട്ട് ഉരുക്കുക.ഇതില്‍ മൈദാമാവും കോണ്‍ഫ്ലവറും ഉപ്പും ചേര്‍ത്തിളക്കുക.വെള്ളം
അല്പാല്പമായി ഒഴിച്ച് ഇളക്കി എടുക്കുക.ഈ മാവ് ദോശക്കല്ലില്‍ ഒഴിച്ച് വളരെ നേര്‍മ്മയായി പരത്തി ചുട്ടെടുക്കുക.

പച്ചക്കറികള്‍ എല്ലാം കനം കുറച്ചരിയുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ സവാളയിട്ട്‌ വഴറ്റുക.
പച്ചക്കറികള്‍ അരിഞ്ഞതും പച്ചമുളകും കുരുമുളകുപൊടിയും അജിനോമോട്ടോയും ഉപ്പും ചേര്‍ത്തിളക്കി അടച്ചു
വെച്ച് വേവിക്കുക.

ഈ വഴറ്റിയ മിശ്രിതം നേരത്തെ തയാറാക്കിയ പാന്‍കേക്കിനുള്ളില്‍ വെച്ച് തെരുത്തെടുക്കുക.മുട്ടയുടെ വെള്ളയിലും റൊട്ടിപൊടിയിലും മുക്കി തിളച്ച എണ്ണയില്‍ വറുത്തു കോരുക.