കണ്ണിമാങ്ങ അച്ചാര്‍
ചേരുവകള്‍
കണ്ണിമാങ്ങ -1 കിലോ
മുളകുപൊടി -അര കപ്പ്
കായപ്പൊടി -അര ടീസ്പൂണ്‍
കടുക് പൊടിച്ചത് -2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒരു കേടും പറ്റാത്ത കണ്ണിമാങ്ങ കഴുകി ഈര്‍പ്പം കളഞ്ഞു വെയ്ക്കുക.ഭരണിയില്‍ മാങ്ങ മുങ്ങത്തക്കവിധം
തിളപ്പിച്ചാറ്റിയ വെള്ളമൊഴിക്കുക.ഉപ്പും ചേര്‍ക്കുക.മൂന്നുദിവസം അടച്ചു വെയ്ക്കുക.പിന്നിട് മാങ്ങ കോരി
മാറ്റിയശേഷം ഭരണിയില്‍ ബാക്കിയുള്ള വെള്ളം അരിച്ചെടുക്കുക.ഈ വെള്ളത്തില്‍ മുളകുപൊടി,കായപ്പൊടി,
കടുകുപൊടി എന്നിവയിട്ട് കലക്കുക.ഈ വെള്ളം ഭരണിയില്‍ ഒഴിച്ച് മാങ്ങയുമിട്ട് വായുകടക്കാത്തവിധം
ഭദ്രമായി അടച്ചു വെയ്ക്കണം.പഴകിയതിനുശേഷം ഉപയോഗിക്കുക.
No comments:
Post a Comment