Thursday, January 7, 2010

ബര്‍ഫി

ബര്‍ഫി

  1. പാല്‍പ്പൊടി -3 ഗ്രാം
  2. കോണ്‍ഫ്ലവര്‍ -100 ഗ്രാം
  3. ബട്ടര്‍ -150 ഗ്രാം
  4. പുളിച്ചുപൊങ്ങിയ മാവ് -75 ഗ്രാം
  5. പാല്‍പ്പാട -250 മി.ലി.
  6. വെള്ളം -250 മി.ലി.
  7. പഞ്ചസാര -325 ഗ്രാം
പാചകം ചെയ്യുന്ന വിധം

ഒരു ബേക്കിങ്ങ് ട്രേയില്‍ ബട്ടര്‍ പുരട്ടി അല്‍പസമയം വെയ്ക്കുക.

ഒരു വലിയ പാനില്‍ (സോസ്പാന്‍ പോലെയുള്ള)ബട്ടര്‍ ഉരുക്കുക.തീ കുറച്ചതിനുശേഷം കോണ്‍ഫ്ലവറും,മാവും ചേര്‍ക്കുക.ഏതാണ്ട് 3 മിനിട്ട് നേരത്തേയ്ക്ക് നന്നായി ഇളക്കുക.മിശ്രിതത്തിന് ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കിക്കൊണ്ടേയിരിയ്ക്കണം.

ബ്രൌണ്‍ നിറമായിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും പാത്രം വാങ്ങാവുന്നതാണ്.അതിനുശേഷം പാല്‍പ്പൊടിയും
കൂടി ചേര്‍ത്ത് നന്നായി ഇളക്കണം.എല്ലാ ചേരുവകളും കൂടി നന്നായി യോജിക്കുന്നതുവരെ ഇളക്കിക്കൊണ്ടേ യിരിയക്കണം.അതിനുശേഷം പാല്‍പ്പാടയും ചേര്‍ക്കുക.

പഞ്ചസാരയും വെള്ളവും കൂടി വേറൊരു സോസ് പാനില്‍ തിളപ്പിക്കുക.ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിയ്ക്കണം.അതിനുശേഷം തീ അണയ്ക്കുക.സിറപ്പാകാന്‍ ഏതാണ്ട് 6 മിനിട്ട് വേണ്ടിവരും.

ഈ സിറപ്പെടുത്ത് നേരത്തെ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
അതിനുശേഷം ഈ മിശ്രിതമെടുത്ത്‌ നേരത്തെ ബട്ടര്‍ പുരട്ടിവെച്ചിരിയ്ക്കുന്ന ട്രേയില്‍ ഒഴിച്ചുവെയ്ക്കുക.ഈ മിശ്രിതം തണുക്കാന്‍ അനുവദിക്കുക.അതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.

അല്പം ചുവപ്പോ പച്ചയോ ഫുഡ്കളര്‍ എടുത്ത് സിറപ്പില്‍ ചേര്‍ത്താല്‍ ബര്‍ഫിയെ കൂടുതല്‍ ആകര്‍ഷകവുമാക്കാം.

ബനാന സ്വീറ്റ്

ബനാന സ്വീറ്റ്

  1. പഴുത്ത ഏത്തയ്ക്ക -4
  2. തേങ്ങാപ്പീര -1 കപ്പ്
  3. പഞ്ചസാര -കാല്‍ കപ്പ്
  4. ഏലക്ക -6 എണ്ണം
  5. മൈദ -1 കപ്പ്
  6. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഏത്തപ്പഴം തൊലികളഞ്ഞ് രണ്ടായി കീറി അറ്റം വരെ എത്തുന്നതിന് മുമ്പ് നിറുത്തുക.ഇതില്‍ വഴറ്റിയ
തേങ്ങാപ്പീര നിറച്ച് വെച്ച് ഒരു ഈര്‍ക്കില്‍ കൊണ്ട് അറ്റം ബന്ധിക്കുക.മൈദ ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടിയില്‍
കലക്കി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ തേങ്ങ നിറച്ചുവെച്ചിരിയ്ക്കുന്ന ഏത്തപ്പഴം മൈദയില്‍ മുക്കി രണ്ടുവശവും തിരിച്ചിട്ട്‌ എണ്ണയില്‍ വറുത്തു കോരുക.

പനീര്‍ഘീര്‍

പനീര്‍ഘീര്‍

  1. പാല്‍ -അര ലിറ്റര്‍
  2. പനീര്‍ -അര കപ്പ്
  3. കുങ്കുമപ്പൂവ് -1 നുള്ള്
  4. മില്‍ക്ക് മെയിഡ് -അര കപ്പ്
  5. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  6. തേങ്ങ ചിരണ്ടിയത് -അര കപ്പ്
  7. അണ്ടിപരിപ്പ് -10
  8. മുന്തിരിങ്ങ -10
  9. ബദാംപരിപ്പ് -5
പാകം ചെയ്യുന്ന വിധം

പാല്‍ അടുപ്പില്‍ വെച്ച് ഇളക്കി പനീര്‍ ഉരച്ചിടുക.മില്‍ക്ക് മെയിഡ് ഒഴിച്ചിളക്കി ഏലക്കാപ്പൊടി,തേങ്ങ
ഇവ വറുത്ത് കുറുകുമ്പോള്‍ അണ്ടിപരിപ്പ്,ബദാം ഇവ പൊടിച്ച് മുന്തിരിങ്ങ,കുങ്കുമപ്പൂവ് ഇവ ചേര്‍ത്തു വാങ്ങുക.

ചക്ക വഴറ്റിയത്

ചക്ക വഴറ്റിയത്

പഴുത്ത വരിച്ചക്ക ഇടത്തരം
വലിപ്പം -1
ശര്‍ക്കര -ഒന്നേകാല്‍ കിലോ
നെയ്യ് -മുക്കാല്‍ കപ്പ്
ചുക്ക് പൊടിച്ചത് -2 ടേബിള്‍ സ്പൂണ്‍
ജീരകം പൊടിച്ചത് -2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചക്കച്ചുള മിക്സിയില്‍ അടിച്ചെടുക്കുക.ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക.ചക്ക ഉരുളിയിലാക്കി ഇടത്തരം
തീയില്‍ ഇളക്കുക.അടിയില്‍ പിടിയ്ക്കാതെ ഇളക്കിക്കൊണ്ടിരിയ്ക്കണം.അരിച്ചെടുത്ത ശര്‍ക്കര അതില്‍ ഒഴിച്ച്
ഇളക്കണം.ഇടയ്ക്കിടയ്ക്ക് നെയ്യ് കുറേശ്ശെ ഒഴിച്ചുകൊണ്ടിരിയ്ക്കണം.കൂട്ട് വരണ്ടു തുടങ്ങുമ്പോള്‍ ചുക്കും
ജീരകവും ചേര്‍ത്ത് ഇളക്കണം.ആവശ്യത്തിന് വരണ്ടു കഴിയുമ്പോള്‍ ഉണക്കിയ പാത്രത്തിലാക്കി വെയ്ക്കുക.

പൈനാപ്പിള്‍ ഹല്‍വ

പൈനാപ്പിള്‍ ഹല്‍വ

പൈനാപ്പിള്‍ ചെറുതായി കൊത്തി
അരിഞ്ഞത് -1
പഞ്ചസാര -1 കപ്പ്
നെയ്യ് -2 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി -അര ടേബിള്‍ സ്പൂണ്‍
മൈദ -100 ഗ്രാം
പാല്‍ -2 കപ്പ്

പാകം ചെയ്യുന്ന വിധം

അടുപ്പില്‍ ചീനച്ചട്ടി വെച്ച് നെയ്യൊഴിച്ച് പൈനാപ്പിള്‍ ഇട്ടു വഴറ്റുക.പാലൊഴിച്ച് വേവിക്കുക.പഞ്ചസാരയും ഇതില്‍ ചേര്‍ത്തിളക്കുക.പാലില്‍ കലക്കിയ മൈദ ഒഴിക്കുക.ഇതില്‍ കുറേശ്ശെ നെയ്യിട്ട് ഏലക്കാപ്പൊടിയും ചേര്‍ത്ത് സൈഡില്‍ നിന്നും വിട്ടുവരുമ്പോള്‍ വാങ്ങി പാത്രത്തിലാക്കി തണുക്കുമ്പോള്‍
മുറിച്ചെടുക്കുക.

ഓട്ടയപ്പവും പഴം വാട്ടിയതും

ഓട്ടയപ്പവും പഴം വാട്ടിയതും

കോഴിമുട്ട -1
മൈദ -2 കപ്പ്
തേങ്ങാപാല്‍ -അര കപ്പ്
പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
വെള്ളം -ആവശ്യത്തിന്
മഞ്ഞകളര്‍ -1 നുള്ള്

പഴം വാട്ടുന്നതിന്

നേന്ത്രപഴം -2 വലുത്
എണ്ണയോ നെയ്യോ -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

മൈദയും മുട്ടയും വെള്ളവും ഉപ്പും ചേര്‍ത്ത് അയവായി കലക്കിവെയ്ക്കുക.കളറും ചേര്‍ക്കാം.ഒരു മണ്‍ചട്ടി
അടുപ്പത്തുവെച്ചു നല്ലവണ്ണം ചൂടാവുമ്പോള്‍ എണ്ണ തൂവുക.കലക്കിയ മാവ് ഒരു വലിയ തവികൊണ്ട് പപ്പടവലിപ്പത്തില്‍ ഒഴിച്ച് അടച്ചുവെയ്ക്കുക.കുറച്ചുകഴിഞ്ഞ് തുറന്നുനോക്കുമ്പോള്‍ ഓട്ടയപ്പത്തിനു നിറയെ ദ്വാരങ്ങള്‍ ഉണ്ടാകും.അത് ചട്ടുകംകൊണ്ട് എടുത്ത് ഒരു ടീസ്പൂണ്‍ തേങ്ങാപ്പാല്‍ പുരട്ടുക.അതിന്മേല്‍ പഞ്ചസാര വിതറുക.ഇങ്ങനെ ഓരോ ഓട്ടയപ്പവും ചുട്ടെടുക്കുക.

പൊരിയുണ്ട

പൊരിയുണ്ട

  1. കടലമാവ് - 2 കപ്പ്
  2. പൊടിച്ച പഞ്ചസാര -2 കപ്പ്
  3. ഉപ്പ് -1 നുള്ള്
  4. വെള്ളം -ആവശ്യത്തിന്
  5. അണ്ടിപരിപ്പ് -1 ടേബിള്‍ സ്പൂണ്‍
  6. കിസ്മിസ് -1 ടേബിള്‍ സ്പൂണ്‍
  7. എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

കടലമാവില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി ചേര്‍ക്കുക.എന്നിട്ട് ആവശ്യത്തിന് വെള്ളവും
ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.ഇത് ഇടിയപ്പത്തിന്റെ അച്ചിലൂടെ ചൂടായ എണ്ണയില്‍ പിഴിഞ്ഞ് ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.ഇത് നന്നായി പൊടിച്ചെടുത്ത പഞ്ചസരായുമായി യോജിപ്പിക്കുക.അല്പം
നെയ്യില്‍ അണ്ടിപരിപ്പും കിസ്മിസും വറുത്തതിനുശേഷം മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.അതിനുശേഷം
ഉരുളകളാക്കുക.