Thursday, January 7, 2010

പുളിച്ചപ്പം

പുളിച്ചപ്പം

  1. പച്ചരി -500 ഗ്രാം
  2. ഉഴുന്നുപരിപ്പ് -250 ഗ്രാം
  3. തേങ്ങ -1 മുറി
  4. തേങ്ങാവെള്ളം -4 കപ്പ്
  5. പഞ്ചസാര -2 ടീസ്പൂണ്‍
  6. ജീരകം -1 ടീസ്പൂണ്‍
  7. വെളുത്തുള്ളി -8 അല്ലി
  8. കോഴിമുട്ട -2
  9. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

അരി കുതിര്‍തെടുത്ത് പൊടിച്ച് തേങ്ങാവെള്ളത്തില്‍ കുഴയ്ക്കുക.അതില്‍ പഞ്ചസാര ചേര്‍ത്തിളക്കി 3-4 മണിക്കൂര്‍ വെയ്ക്കുക.ഉഴുന്ന്,തേങ്ങ,ജീരകം,വെളുത്തുള്ളി,ഉപ്പ് ഇവ അരച്ച് മാവില്‍ കലക്കുക.കോഴിമുട്ടയുടെ വെള്ള ചേര്‍ത്തിളക്കുക.ഒരു മണ്‍ചട്ടി ചൂടാക്കി അല്പം വെളിച്ചെണ്ണയൊഴിച്ച് മാവ് കോരിയൊഴിക്കുക.മറ്റൊരു ചട്ടികൊണ്ട് മൂടി നല്ലപോലെ തീ കത്തിക്കുക.വെന്തു പാകമാകുമ്പോള്‍ ഇളക്കിയെടുത്ത് ബാക്കി മാവും ഒഴിച്ച്
ഇതുപോലെ ചുട്ടെടുക്കുക.

ഫ്രൂട്ട് അട

ഫ്രൂട്ട് അട

ഗോതമ്പുമാവ് -അര കിലോ
ശര്‍ക്കര പൊടിച്ചത് -300 ഗ്രാം
തേങ്ങ -1
ഏത്തപ്പഴം -3

ഗോതമ്പുമാവ് ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തി നടുവില്‍ ശര്‍ക്കരയും തേങ്ങയും ഏത്തപ്പഴം ചെറുതായി നുറുക്കിയതും വെച്ച് വശങ്ങള്‍ മടക്കി ഒട്ടിക്കുക.ഇഡ്ഡലി ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുത്ത് ചൂടോടെ ഉപയോഗിക്കാം.

സ്വീറ്റ് ആന്‍ഡ്‌ സേവ് പൂരി

സ്വീറ്റ് ആന്‍ഡ്‌ സേവ് പൂരി

ചേരുവകള്‍

  1. മൈദ -2 കപ്പ്
  2. എണ്ണ -2 ടീസ്പൂണ്‍
  3. കടുക് -അര ടീസ്പൂണ്‍
  4. കറിവേപ്പില -1 തണ്ട്
  5. ഉഴുന്ന് -1 ടീസ്പൂണ്‍
  6. പച്ചമുളക് -2
  7. തേങ്ങ -1 കപ്പ്
  8. പഞ്ചസാര -അര കപ്പ്
പാകം ചെയ്യുന്ന വിധം

മൈദ ഉപ്പും വെള്ളവും ഒഴിച്ച് ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.ഇത് പൂരിയായി പരത്തി തിളച്ചുക്കൊണ്ടിരിയ്ക്കുന്ന വെള്ളത്തിലിട്ട് വേവിച്ചു കോരിയെടുക്കുക.തേങ്ങയും പഞ്ചസാരയും കൂട്ടിയിളക്കി
വെയ്ക്കുക.ഒരു പാത്രത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് കടുക്,കറിവേപ്പില,ഉഴുന്ന്,പച്ചമുളക് ഇവയിട്ടു മൂപ്പിച്ച് കോരിയെടുക്കുക.പൂരിയില്‍ തേങ്ങയും പഞ്ചസാരയും വെച്ചു മടക്കി പുറത്ത് കടുക് താളിച്ചതു വിതറി ഉപയോഗിക്കുക.

മാംഗോ കസ്റ്റാര്‍ഡ് ബര്‍ഫി

മാംഗോ കസ്റ്റാര്‍ഡ് ബര്‍ഫി

നീലം മാങ്ങാ വേവിച്ചത് -2 കപ്പ്
പാല്‍ -3 കപ്പ്
പഞ്ചസാര -1 കപ്പ്
തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
ആരോറൂട്ട് ബിസ്ക്കറ്റ് -6 എണ്ണം
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാലും പഞ്ചസാരയും കൂടി തിളപ്പിച്ച്‌ മാങ്ങാ വേവിച്ചതും ഏലക്കാപ്പൊടിയും ഇട്ടു ഇളക്കിവെയ്ക്കുക.
ഒരു ട്രേയില്‍ നെയ്യ് പുരട്ടി മാമ്പഴക്കൂട്ട് പകുതിയൊഴിച്ചു നിരത്തുക.അതിന്റെ മുകളില്‍ ബിസ്ക്കറ്റ് പൊടിച്ചത്
നിരത്തുക.ബാക്കി മാങ്ങാക്കൂട്ട്‌ മുകളില്‍ ഒഴിച്ച് നിരത്തി ആറുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കഷണമാക്കി
ഉപയോഗിക്കുക.

മാംഗോ റവ ബര്‍ഫി

മാംഗോ റവ ബര്‍ഫി

ചേരുവകള്‍

  1. റവ -1 കപ്പ്
  2. മാമ്പഴം അരച്ചത്‌ -1 കപ്പ്
  3. തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
  4. പഞ്ചസാര -1 കപ്പ്
  5. നെയ്യ് -അര കപ്പ്
  6. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  7. കശുവണ്ടി -20
  8. മുന്തിരി -20
പാകം ചെയ്യുന്ന വിധം

ഒരു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് റവ നന്നായി മൂപ്പിച്ച് കോരിയെടുക്കുക.ഒരു പാത്രത്തില്‍ മാങ്ങാ അരച്ചതും പഞ്ചസാരയും കൂടി അടുപ്പില്‍ വെച്ച് ഇളക്കുക.തേങ്ങയും ചേര്‍ക്കുക.നെയ്യ് കുറച്ച് ഒഴിച്ച് ഓരോ സ്പൂണ്‍ റവയിട്ട് ഇളക്കുക.നെയ്യ് പുരട്ടിയ പാത്രത്തില്‍ കോരിയിട്ട് നിരത്തി അണ്ടിപരിപ്പും മുന്തിരിങ്ങയും മുകളില്‍ താഴ്ത്തി വെയ്ക്കുക.ആറുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ഉപയോഗിക്കുക.

റവ ബര്‍ഫി

റവ ബര്‍ഫി

  1. ബോംബെ റവ -1 കപ്പ്
  2. പാല്‍ -1 കപ്പ്
  3. ചുരണ്ടിയ തേങ്ങ -2 കപ്പ്
  4. നെയ്യ് -അര കപ്പ്
  5. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  6. നെയ്യില്‍ വറുത്ത അണ്ടിപരിപ്പ് -10 എണ്ണം
  7. പഞ്ചസാര -1 കപ്പ്
പാകം ചെയ്യുന്ന വിധം

ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളവും പാലും പഞ്ചസാരയും ഇട്ട് ഇളക്കുക.ഇതില്‍ റവ ചേര്‍ത്ത് അടിയ്ല്‍ പിടിയ്ക്കാതെ ഇളക്കി തേങ്ങയും ഇടുക.നെയ്യ് കുറേശ്ശെ ഒഴിച്ചുക്കൊണ്ടിരിയ്ക്കണം.ഏലക്കാപ്പൊടിയിട്ട് വശങ്ങളില്‍ നിന്നും വിട്ടുവരുമ്പോള്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍
കോരി നിരത്തി മുകളില്‍ അണ്ടിപരിപ്പും വെച്ച് താഴ്ത്തുക.ഇത് ആറുന്നതിനുമുമ്പ് മുറിക്കണം.

ശര്‍ക്കര പുരട്ടി

ശര്‍ക്കര പുരട്ടി

വിളഞ്ഞ ഏത്തയ്ക്ക നെടുകെ കീറി
കനത്തില്‍ അരിഞ്ഞ് വെളിച്ചെണ്ണയില്‍
വറുത്തത്‌ -അര കിലോ
ശര്‍ക്കര -കാല്‍ കിലോ
ഏലക്കപൊടിച്ചത് -അര ടീസ്പൂണ്‍
പഞ്ചസാര -1 ടേബിള്‍ സ്പൂണ്‍
അരി വറുത്തു പൊടിച്ചത് -2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കുറച്ചു വെള്ളം ചേര്‍ത്ത് ശര്‍ക്കര ഉരുക്കി നൂല്‍ പരുവമാകുമ്പോള്‍ തീ കുറച്ച് ആറിയ ഉപ്പേരിയിട്ടു ഏലക്ക
അതില്‍ കുടഞ്ഞ്‌ പഞ്ചസാരയും അരി വറുത്തുപൊടിച്ചതും ഒരുപോലെ മീതെ തൂകി ഇളക്കി വാങ്ങി വീണ്ടും
അല്‍പസമയം കൂടി ഇളക്കി ഓരോ കഷണങ്ങളും വെവേറെ ആകത്തക്കവിധത്തില്‍ എടുക്കുക.