ഇഞ്ചി പച്ചടി
ചേരുവകള്‍
1.ഇഞ്ചി -1 വലിയ കഷണം
2.പച്ചമുളക് -3
3.തൈര് -അര കപ്പ്
4. തേങ്ങ തിരുമ്മിയത് -കാല്‍ കപ്പ്
ജീരകം -കാല്‍ ടീസ്പൂണ്‍
5. എണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്
6. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ വഴറ്റുക.പിന്നിട് അല്പം വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച് വറ്റിക്കുക.തേങ്ങയും ജീരകവും അരച്ച് കലക്കി ഇഞ്ചിയില്‍ ചേര്‍ത്ത്
തിളപ്പിക്കുക.തൈരൊഴിച്ചു വാങ്ങുക.എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍മുളകും കറിവേപ്പിലയുമിട്ട് മൂപ്പിച്ച്
കറിയില്‍ ഒഴിക്കുക.
No comments:
Post a Comment