മുരിങ്ങയില പച്ചടി
ചേരുവകള്‍
- മുരിങ്ങയില -2 കപ്പ്
- പച്ചമുളക് -5
- തൈര് -1 കപ്പ്
- ഇഞ്ചി -1 ചെറിയ കഷണം
- ഉപ്പ് -പാകത്തിന്
- എണ്ണ -1 ടേബിള്‍സ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
മുരിങ്ങയിലയും പച്ചമുളക് അരിഞ്ഞതും ഇഞ്ചി അരിഞ്ഞതും അപ്പചെമ്പില്‍ വെച്ച് ആവി കയറ്റി എടുക്കുക.
തൈര് ഉടച്ചെടുക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുകിടുക.കടുക് 2 വറ്റല്‍മുളക് മുറിച്ചതും ഇട്ട്
ആവികയറ്റി വെച്ച ചേരുവകളും തൈരും പാകത്തിന് ഉപ്പും ഇട്ട് ഇളക്കി ചൂടാകുമ്പോള്‍ വാങ്ങുക.
No comments:
Post a Comment