Saturday, September 5, 2009

മുരിങ്ങയില എരിശ്ശേരി

മുരിങ്ങയില എരിശ്ശേരി

ചേരുവകള്‍

മുരിങ്ങയില -3 കപ്പ്
തേങ്ങാ -അര മുറി
മുളകുപൊടി -ഒന്നര ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
തുവരപ്പരിപ്പ് -കാല്‍ കപ്പ്
എണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുരിങ്ങയില വൃത്തിയാക്കി വെയ്ക്കുക. തേങ്ങയും മുളകുപൊടിയും ജീരകവും മഞ്ഞള്‍പൊടിയും ചേര്‍ത്ത്
അരച്ചെടുക്കുക.ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് തുവരപ്പരിപ്പിട്ട് വേവിക്കുക.അല്പം വെള്ളം അവശേഷിക്കുമ്പോള്‍ മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക.അരപ്പും ചേര്‍ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടുമ്പോള്‍ അല്പം തേങ്ങയും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് എരിശേരിയില്‍ ഒഴിക്കുക.

ചീര എരിശ്ശേരി

ചേരുവകള്‍

  1. ചീര പൊടിയായി അരിഞ്ഞത് -2 1/2 കപ്പ്
  2. തുവരപ്പരിപ്പ് -അര കപ്പ്
  3. തേങ്ങ തിരുമ്മിയത്‌ -ഒരു കപ്പ്
  4. ജീരകം -അര ടീസ്പൂണ്‍
  5. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  6. മുളകുപൊടി -1 ടീസ്പൂണ്‍
  7. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
  8. വെളുത്തുള്ളി -2 അല്ലി
  9. കറിവേപ്പില -2 കതിര്‍പ്പ്
  10. വറ്റല്‍മുളക് - 2
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ചീരയും പരിപ്പും ഒന്നിച്ചാക്കി വേവിക്കുക. തേങ്ങ ,വെളുത്തുള്ളി, ജീരകം,മുളകുപൊടി, മഞ്ഞള്‍പൊടി
എന്നിവ ചേര്‍ത്ത് അരയ്ക്കുക.വേവിച്ച ചേരുവകളില്‍ ഉപ്പും അരപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച്
അല്പം കുറുകി തുടങ്ങുമ്പോള്‍ വാങ്ങി വെക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയും
അല്പം തേങ്ങാതിരുമ്മിയതും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

ചക്ക എരിശ്ശേരി

ചക്ക എരിശ്ശേരി

ചേരുവകള്‍

ചക്കച്ചുള -25
തേങ്ങ -1
ജീരകം -കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് -5
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
എണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് - 2
കറിവേപ്പില -2 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

ചക്കച്ചുള ചെറുതായി അരിഞ്ഞ് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. തേങ്ങയും ജീരകവും മുളകും അരച്ച് കലക്കി ചക്കച്ചുളയോടൊപ്പം ചേര്‍ത്ത് തിളപ്പിക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട്
പൊട്ടിച്ച് വറ്റല്‍മുളക് രണ്ടായി മുറിച്ചതും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് എരിശേരിയില്‍ ചേര്‍ത്ത് ഉപയോഗിക്കാം.

മത്തങ്ങ എരിശ്ശേരി

മത്തങ്ങ എരിശ്ശേരി

ചേരുവകള്‍

മത്തങ്ങ ചെറു കഷണങ്ങള്‍
ആക്കിയത് -2 കപ്പ്
വന്‍പയര്‍ -കാല്‍ കപ്പ്
തേങ്ങ തിരുമ്മിയത്‌ -അര കപ്പ്
കുരുമുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ചുവന്നുള്ളി -3
എണ്ണ -2 ടീസ്പൂണ്‍
വറ്റല്‍മുളക് -3
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

തേങ്ങ,കുരുമുളകുപൊടി,മഞ്ഞള്‍പൊടി, ചുവന്നുള്ളി,എന്നിവ അല്പം തരുതരുപ്പായി അരയ്ക്കുക. വന്‍പയര്‍
വെള്ളം ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ മത്തങ്ങാ കഷണങ്ങളും അരപ്പും ചേര്‍ക്കുക.പാകത്തിന്
ഉപ്പും ഇടണം.നന്നായി വേവിച്ച് ഉടച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളക് ,രണ്ടായി മുറിച്ചതും അല്പം തേങ്ങായുമിട്ട് മൂപ്പിച്ച്
കറിവെപ്പിലയുമിട്ടു എരിശേരിയില്‍ ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കാം.

പാവയ്ക്കാ ഓലന്‍

പാവയ്ക്കാ ഓലന്‍

ചേരുവകള്‍

  1. പാവയ്ക്കാ -400 ഗ്രാം
  2. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  3. കറിവേപ്പില -4 കതിര്‍പ്പ്
  4. പച്ചമുളക് -6 എണ്ണം
  5. ഉപ്പ് -പാകത്തിന്
  6. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

പാവയ്ക്കാ കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത് ഉപ്പ് ചേര്‍ത്ത് കുറഞ്ഞ വെള്ളത്തില്‍ വേവിക്കുക. വേവാകുമ്പോള്‍ പച്ചമുളക് കീറിയതും തേങ്ങാപ്പാലും ചേര്‍ക്കുക.ഇതിലേയ്ക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും
ഇട്ട് തിളപ്പിച്ച് വാങ്ങി വെയ്ക്കുക.

ചേന ഓലന്‍

ചേന ഓലന്‍

ചേരുവകള്‍

  1. ചേന - 400 ഗ്രാം
  2. പച്ചമുളക് -6 എണ്ണം
  3. വന്‍പയര്‍ -ഒരു പിടി
  4. വെളിച്ചെണ്ണ -1 ടീസ്പൂണ്‍
  5. കറിവേപ്പില -4 കതിര്‍പ്പ്
  6. ഉപ്പ് -പാകത്തിന്
  7. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

പയര്‍ ഉപ്പ് ചേര്‍ത്ത് കുറച്ച് വെള്ളത്തില്‍ വേവിക്കുക. ഇതിലേയ്ക്ക് ചെറുതായി കനം കുറഞ്ഞ് അരിഞ്ഞ ചേനയുടെ കഷണങ്ങളും പച്ചമുളക് കീറിയതും ചേര്‍ക്കുക.നന്നായി വെന്തുടയുന്നതുവെരെ വേവിച്ചതിനുശേഷം
തേങ്ങാപ്പാല്‍ ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ വെളിച്ചെണ്ണയും,കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

Tuesday, September 1, 2009

Kerala Vegetarian recipes in Malayalam

Kerala Vegetarian recipes in Malayalam - we have a huge collection of vegetarian recipes from kerala , interestingly all these recipes are in malayalam .

Avial is my favorite vegetarian dish ,which has almost all vegetables . The next in my favorites list is sambar - sambar is having many variants .

Try all these Kerala Vegetarian recipes in malayalam & feel free to comment about them