ചീര എരിശ്ശേരി
ചേരുവകള്‍
- ചീര പൊടിയായി അരിഞ്ഞത് -2 1/2 കപ്പ്
- തുവരപ്പരിപ്പ് -അര കപ്പ്
- തേങ്ങ തിരുമ്മിയത് -ഒരു കപ്പ്
- ജീരകം -അര ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- മുളകുപൊടി -1 ടീസ്പൂണ്‍
- വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി -2 അല്ലി
- കറിവേപ്പില -2 കതിര്‍പ്പ്
- വറ്റല്‍മുളക് - 2
- ഉപ്പ് -പാകത്തിന്
ചീരയും പരിപ്പും ഒന്നിച്ചാക്കി വേവിക്കുക. തേങ്ങ ,വെളുത്തുള്ളി, ജീരകം,മുളകുപൊടി, മഞ്ഞള്‍പൊടി
എന്നിവ ചേര്‍ത്ത് അരയ്ക്കുക.വേവിച്ച ചേരുവകളില്‍ ഉപ്പും അരപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച്
അല്പം കുറുകി തുടങ്ങുമ്പോള്‍ വാങ്ങി വെക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയും
അല്പം തേങ്ങാതിരുമ്മിയതും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.
No comments:
Post a Comment