മത്തങ്ങ എരിശ്ശേരി
ചേരുവകള്‍
മത്തങ്ങ ചെറു കഷണങ്ങള്‍
ആക്കിയത് -2 കപ്പ്
വന്‍പയര്‍ -കാല്‍ കപ്പ്
തേങ്ങ തിരുമ്മിയത് -അര കപ്പ്
കുരുമുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ചുവന്നുള്ളി -3
എണ്ണ -2 ടീസ്പൂണ്‍
വറ്റല്‍മുളക് -3
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
തേങ്ങ,കുരുമുളകുപൊടി,മഞ്ഞള്‍പൊടി, ചുവന്നുള്ളി,എന്നിവ അല്പം തരുതരുപ്പായി അരയ്ക്കുക. വന്‍പയര്‍
വെള്ളം ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ മത്തങ്ങാ കഷണങ്ങളും അരപ്പും ചേര്‍ക്കുക.പാകത്തിന്
ഉപ്പും ഇടണം.നന്നായി വേവിച്ച് ഉടച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളക് ,രണ്ടായി മുറിച്ചതും അല്പം തേങ്ങായുമിട്ട് മൂപ്പിച്ച്
കറിവെപ്പിലയുമിട്ടു എരിശേരിയില്‍ ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കാം.
No comments:
Post a Comment