Tuesday, December 22, 2009

നെയ്യപ്പം

നെയ്യപ്പം

പച്ചരി -2 കപ്പ്
മൈദ -അര കപ്പ്
ശര്‍ക്കര -ഒന്നര കപ്പ്
എള്ള് -1 ടേബിള്‍ സ്പൂണ്‍
തേങ്ങ ചെറുതായി
അരിഞ്ഞ് നെയ്യില്‍ വറുത്തത്‌ -2 ടേബിള്‍ സ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്

പച്ചരി പൊടിച്ച് മൈദയും ശര്‍ക്കരയും ചേര്‍ത്ത് വെള്ളമൊഴിച്ച് കുഴച്ചുവെയ്ക്കുക.2 ദിവസം കഴിഞ്ഞ്
എള്ള്,തേങ്ങാ വറുത്തത്‌,അല്പം ഉപ്പ് ഇവ ചേര്‍ത്ത് കട്ടിയില്‍ കലക്കി തിളച്ച എണ്ണയില്‍ ഓരോ തവി വീതം
കോരിയൊഴിച്ച് രണ്ടു വശവും മൂപ്പിച്ച് കോരിയെടുക്കുക.

ഓമപ്പൊരി

ഓമപ്പൊരി

കടലമാവ് -അര കിലോ
അയമോദകം പൊടിച്ചത് -1 ടീസ്പൂണ്‍
ഉപ്പ് -ഉപ്പ്
വെളിച്ചെണ്ണ -വറുക്കാന്‍

ചേരുവകള്‍ പാകത്തിന് വെള്ളം ചേര്‍ത്തു കുഴച്ച് ഇടിയപ്പത്തിന്റെ ചില്ലിലൂടെ തിളച്ച വെളിച്ചെണ്ണയില്‍ പിഴിഞ്ഞൊഴിച്ച് ചുവക്കുമ്പോള്‍ കോരിയെടുക്കുക.

അച്ചപ്പം

അച്ചപ്പം

പച്ചരിപൊടി -2 കപ്പ്
തേങ്ങാപാല്‍ -1 കപ്പ്
മുട്ട -6 എണ്ണം
പഞ്ചസാര -6 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
എള്ള് -50 ഗ്രാം

ചേരുവകള്‍ എല്ലാം കൂടി നന്നായി യോജിപ്പിച്ചു വെയ്ക്കുക.അച്ച് എണ്ണയിലിട്ട് തിളപ്പിച്ചെടുത്ത് മാവ് അച്ചിന്റെ പകുതി വരെ മുക്കി എണ്ണയില്‍ ഇടുക.അച്ച് കുലുക്കി മാറ്റി അച്ചപ്പം മൂപ്പിച്ചെടുക്കുക.

എഗ്ഗ് ചിക്കന്‍ നൂഡില്‍സ്

എഗ്ഗ് ചിക്കന്‍ നൂഡില്‍സ്

1.മുട്ട ചിക്കി തോര്‍ത്തിയെടുത്തത് -2 എണ്ണം
2.ഉപ്പും വെള്ളവുമൊഴിച്ചു വേവിച്ച
ചിക്കന്‍ അരിഞ്ഞത് -1 കപ്പ്
3. വറ്റല്‍ മുളക് അരച്ചത്‌ -1 ടീസ്പൂണ്‍
4. അജിനോമോട്ടോ -1 നുള്ള്
5. ചെറുതായി അരിഞ്ഞ സവാള -1 കപ്പ്
6. നീളത്തില്‍ അരിഞ്ഞ കാരറ്റ് - 1 കപ്പ്
7. നീളത്തില്‍ അരിഞ്ഞ കാബജ് -1 കപ്പ്
8. നീളത്തില്‍ അരിഞ്ഞ കാപ്സിക്കം -1 എണ്ണം
9. ചെറുതായി അരിഞ്ഞ ടൊമാറ്റോ -2 എണ്ണം
10. വിനാഗിരി -1 ടീസ്പൂണ്‍
11. സോയാസോസ്‌ -1 ടീസ്പൂണ്‍
12. സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് -1 കപ്പ്
13.നൂഡില്‍സ് -2 കപ്പ്
14. വെളുത്തുള്ളി -4 അല്ലി
15. മല്ലിയില -കുറച്ച്
16.എണ്ണ,ഉപ്പ് -പാകത്തിന്

പാകം ചെയുന്ന വിധം

ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് മുട്ട ചിക്കി തോര്‍ത്തിയെടുക്കുക.ഇതില്‍ ചിക്കനും
ഉപ്പും ചേര്‍ത്ത് വഴറ്റി കോരിമാറ്റുക.വേറൊരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വെളുത്തുള്ളിയും സവാളയും വഴറ്റുക.6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ വഴറ്റുക.വിനാഗിരി,മുളകരച്ചത്,സോയാസോസ്‌ ഇവ ചേര്‍ത്തിളക്കി അജിനോമോട്ടോ,ഉപ്പ് ഇവ ചേര്‍ക്കുക
തിളച്ച വെള്ളത്തില്‍ എണ്ണയൊഴിച്ച് നൂഡില്‍സിട്ടു വേവിച്ചു കോരിയെടുക്കുക.ഇത് കൂട്ടില്‍ ഇട്ടു ഇളക്കി സ്പ്രിംഗ്
ഒനിയനും മല്ലിയിലയും വിതറി ഉപയോഗിക്കുക.


.

വെജിറ്റബിള്‍ നൂഡില്‍സ്

വെജിറ്റബിള്‍ നൂഡില്‍സ്

ചേരുവകള്‍

1.സവാള ചെറുതായി അരിഞ്ഞത്‌ -1 എണ്ണം
2.കാബേജ് ചെറുതായി നീളത്തില്‍
അരിഞ്ഞത്‌ -1 കപ്പ്
3.ബീന്‍സ് രണ്ടായി കീറി
നീളത്തില്‍ അരിഞ്ഞത്‌ -അര കപ്പ്
4. കാരറ്റ് കനം കുറച്ച് നീളത്തില്‍
അരിഞ്ഞത്‌ -അര കപ്പ്
5. വര്‍മ്മസെല്ലി -100 ഗ്രാം
6.സ്പ്രിംഗ് ഒനിയന്‍ ചെറുതായി
അരിഞ്ഞത്‌ -1
7. സോയാസോസ് -1 ടേബിള്‍ സ്പൂണ്‍
8. കുരുമുളകുപൊടി -അര ടീസ്പൂണ്‍
9. അജിനോമോട്ടോ -1 നുള്ള്
10 എണ്ണ,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

തിളച്ച വെള്ളത്തില്‍ വര്‍മ്മസെല്ലിയിട്ടു ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് ഊറ്റിയെടുക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക.കാബേജ്,ബീന്‍സ്,കാരറ്റ്,സ്പ്രിംഗ് ഒനിയന്‍ ഇവ ഇതില്‍ വഴറ്റി മുളകുപൊടി
തൂകുക.2 ടേബിള്‍ സ്പൂണ്‍ വെള്ളമൊഴിച്ച് ഉപ്പും സോയാസോസും ചേര്‍ത്ത് അടച്ച് ചെറുതീയില്‍ വെയ്ക്കുക.
5 മിനിട്ടിനുശേഷം തുറന്ന് വര്‍മ്മസെല്ലിയും അജിനിമോട്ടോയും ഇട്ട് ഇളക്കി വാങ്ങുക.

പേപ്പര്‍ റോസ്റ്റ്

പേപ്പര്‍ റോസ്റ്റ്

ഡൊബി അരി -2 കപ്പ്‌
ഉഴുന്ന് -മുക്കാല്‍ കപ്പ്
ഉലുവ -1 ടീസ്പൂണ്‍

ഡൊബി അരി ,ഉഴുന്ന്,ഉലുവ ഇവ 6 മണിക്കൂര്‍ കുതിര്‍ത്തശേഷം വെവ്വേറെ അരച്ച് 8 മണിക്കൂര്‍ വെയ്ക്കുക.ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് ഉടച്ച് മാവില്‍ ചേര്‍ക്കുക.മാവ് അയഞ്ഞ പരുവത്തിലായിരിയ്ക്കണം.ദോശക്കല്ലില്‍ എണ്ണ പുരട്ടി ദോശ കനം കുറച്ച് വലുതായി കോരിയൊഴിക്കുക.മൂക്കുമ്പോള്‍ ദോശ മടക്കിയെടുക്കുക.ദോശക്കല്ല് ചൂടു കൂടാതിരിയ്ക്കാന്‍ ഇടയ്ക്കിടയ്ക്ക് വെള്ളം കുടഞ്ഞു കൊടുക്കണം.

തക്കാളി അട ദോശ

തക്കാളി അട ദോശ

പച്ചരി -1 കപ്പ്
പുഴുക്കലരി -1 കപ്പ്
തക്കാളി പഴുത്തത് -കാല്‍ കിലോ
മല്ലി -2 ടീസ്പൂണ്‍
വറ്റല്‍ മുളക് -6 എണ്ണം
കറിവേപ്പില -2 തണ്ട്
ഉപ്പ് -പാകത്തിന്

പച്ചരിയും പുഴുക്കലരിയും 2 മണിക്കൂര്‍ കുതിര്‍ത്തശേഷം അരച്ചെടുക്കുക.മുക്കാല്‍ അരവാകുമ്പോള്‍ വറ്റല്‍മുളക്,തക്കാളി,മല്ലി,കറിവേപ്പില,ഉപ്പ് ഇവയും ചേര്‍ത്ത് അരയ്ക്കുക.ദോശക്കല്ലില്‍ എണ്ണ പുരട്ടി ചുട്ടെടുക്കാം.