Saturday, September 5, 2009

മുരിങ്ങപ്പുവ് തോരന്‍

മുരിങ്ങപ്പുവ് തോരന്‍

ചേരുവകള്‍

  1. മുരിങ്ങ പ്പുവ് -3 കപ്പ്
  2. തേങ്ങ ചിരകിയത് -1 കപ്പ്
  3. പച്ചമുളക് -5
  4. ചുവന്നുള്ളി -3
  5. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  6. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
  7. കടുക് -അര ടീസ്പൂണ്‍
  8. ഉഴുന്നുപരിപ്പ് -അര ടീസ്പൂണ്‍
  9. കടലപ്പരിപ്പ് -അര ടീസ്പൂണ്‍
  10. കറിവേപ്പില -1 കതിര്‍പ്പ്
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ കടുക്,ഉഴുന്നുപ്പരിപ്പ്,കടലപ്പരിപ്പ്,കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക. അതില്‍ കഴുകി
വൃത്തിയാക്കിയ മുരിങ്ങപ്പുവ് ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് തേങ്ങ തിരുമ്മിയതും ചതച്ചെടുത്ത പച്ചമുളകും
ചുവന്നുള്ളിയും മഞ്ഞള്‍പൊടി ചേര്‍ത്ത് ഇടുക.ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കുക.
തണുത്തതിനുശേഷം ഉപയോഗിക്കാം.

മുരിങ്ങയ്ക്ക പരിപ്പ് തോരന്‍

മുരിങ്ങയ്ക്ക പരിപ്പ് തോരന്‍

ചേരുവകള്‍

  1. മുരിങ്ങയ്ക്ക -4 എണ്ണം
  2. തുവരപ്പരിപ്പ് -50 ഗ്രാം
  3. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  4. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
  5. കടുക് -1 ടീസ്പൂണ്‍
  6. വെളുത്തുള്ളി - 2 അല്ലി
  7. ചുവന്നുള്ളി -5
  8. വറ്റല്‍മുളക് - 2 ടീസ്പൂണ്‍
  9. തേങ്ങ ചിരകിയത്-അര കപ്പ്
  10. ജീരകം -1 നുള്ള്
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

കുറച്ചു വെള്ളത്തില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് പരിപ്പ് വേവിക്കുക.വെന്തുടയരുത് .ഇതിലേയ്ക്ക്
നീളം കുറച്ചരിഞ്ഞ മുരിങ്ങയ്ക്ക കഷണങ്ങളും ചേര്‍ത്ത് വേവിയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും
വെളുത്തുള്ളി ചതച്ചതും ചുവന്നുള്ളി അരിഞ്ഞതും വറ്റല്‍മുളക് ചതച്ചതും തേങ്ങ ചിരകിയതും ജീരകവും ഇട്ട്
വഴറ്റുക. ഇതിലേയ്ക്ക് വേവിച്ച് വെച്ചിരിയ്ക്കുന്ന കഷണങ്ങളും പരിപ്പും ചേര്‍ത്തിളക്കുക.തണുത്തതിനുശേഷം
വിളമ്പാം.

കോളിഫ്ലവര്‍ തോരന്‍

കോളിഫ്ലവര്‍ തോരന്‍

ചേരുവകള്‍

  1. കോളിഫ്ലവര്‍ -250 ഗ്രാം
  2. എണ്ണ -ആവശ്യത്തിന്
  3. കടുക് -കാല്‍ ടീസ്പൂണ്‍
  4. ഉള്ളികൊത്തിയരിഞ്ഞത്‌ -2 ടീസ്പൂണ്‍
  5. വെളുത്തുള്ളി ചതച്ചത് -കാല്‍ ടീസ്പൂണ്‍
  6. തിരുമ്മിയ തേങ്ങ -2 ടീസ്പൂണ്‍
  7. പച്ചമുളക് അറ്റം പിളര്‍ത്തിയത് -4
  8. കറിവേപ്പില -1 കതിര്‍പ്പ്
  9. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

കോളിഫ്ലവര്‍ ഉപ്പ് ചേര്‍ത്ത് ആവികേറ്റി വേവിക്കുക.എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയാലുടന്‍ ഉള്ളി, പച്ചമുളക്,വെളുത്തുള്ളി, കറിവേപ്പില,എന്നിവ ഓരോയിനമായി വഴറ്റുക.ഇതിലേയ്ക്ക് തേങ്ങ തിരുമ്മിയതും
കോളിഫ്ലവറും ചേര്‍ക്കുക.ഇത് വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കാം.

മുട്ട -കാബേജ് തോരന്‍

മുട്ട -കാബേജ് തോരന്‍

ചേരുവകള്‍

കാബേജ് അരിഞ്ഞത് -2 കപ്പ്
പൊടിയുപ്പ് -പാകത്തിന്
തേങ്ങ തിരുമ്മിയത്‌ -കാല്‍ കപ്പ്
സവാള പൊടിയായി അരിഞ്ഞത് -കാല്‍ കപ്പ്
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -1 ടീസ്പൂണ്‍
എണ്ണ -2 ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
മുട്ട -2 എണ്ണം

പാകം ചെയ്യുന്ന വിധം

കാബേജ് ഒരു അപ്പചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക. ഇത് പകുതി വേവാകുമ്പോള്‍ വാങ്ങി വെയ്ക്കുക.എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോള്‍ സവാളയിട്ട്‌ വഴറ്റുക. ഇതിലേയ്ക്ക് പച്ചമുളകും ഇട്ട് വഴറ്റുക.
പിന്നിട് കാബേജ്,ഉപ്പ്,തേങ്ങ തിരുമ്മിയത്‌ ഇവ ചേര്‍ത്ത് തോരന്‍ തയ്യാറാക്കുക.ഇതില്‍ മുട്ടകള്‍ രണ്ടും
പതപ്പിചൊഴിച്ചു ചിക്കിയെടുക്കണം.ഇത് വാങ്ങി വെച്ച് ഉപയോഗിയ്ക്കാം .

കാബേജ് തോരന്‍

കാബേജ് തോരന്‍

ചേരുവകള്‍

  1. കാബേജ് -2 കപ്പ്
  2. പൊടിയുപ്പ് -പാകത്തിന്
  3. തിരുമ്മിയതേങ്ങ -കാല്‍ കപ്പ്
  4. സവാള അരിഞ്ഞത് -കാല്‍ കപ്പ്
  5. പച്ചമുളക് അരിഞ്ഞത് -1 ടീസ്പൂണ്‍
  6. എണ്ണ -2 ടീസ്പൂണ്‍
  7. കടുക് -അര ടീസ്പൂണ്‍
  8. കറിവേപ്പില -4 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

കാബേജ് അരിഞ്ഞത് ഒരു അപ്പചെമ്പില്‍ ആവിയില്‍ വെച്ച് വേവിക്കണം.പകുതി വേവാകുമ്പോള്‍ വാങ്ങി
വെയ്ക്കുക.എണ്ണ ചൂടാക്കി കടുക് വറുത്ത്‌ പൊട്ടിയ ശേഷം സവാള അരിഞ്ഞത് വഴറ്റുക.പിന്നിട് പകുതി
വെന്ത കാബേജ്,തേങ്ങ തിരുമ്മിയത്‌ ഇവ ഉപ്പും ചേര്‍ത്ത് തോരന്‍ ഇളക്കി പെട്ടന്ന് വാങ്ങി വെയ്ക്കുക.

നേന്ത്രക്കായ് എരിശ്ശേരി

നേന്ത്രക്കായ് എരിശ്ശേരി

ചേരുവകള്‍

1.നേന്ത്രക്കായ് -3
2. തേങ്ങ -അര മുറി
ജീരകം -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
കുരുമുളകുപൊടി -1 ടീസ്പൂണ്‍
3. വന്‍പയര്‍ -150 ഗ്രാം
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് - 2
കറിവേപ്പില - 1 കതിര്‍പ്പ്
5. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

വന്‍പയര്‍ വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ തൊലി കളഞ്ഞ് കഷണിച്ച്‌ നേന്ത്രക്കായും ഇട്ട് വേവിക്കുക. രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുത്ത് വെന്ത കഷണങ്ങളില്‍ ഇട്ട് നന്നായി
ഉടച്ചു ചേര്‍ത്ത് തിളപ്പിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകിടുക. കടുക് പൊട്ടുമ്പോള്‍ രണ്ടായി മുറിച്ച
വറ്റല്‍മുളകും അല്പം തേങ്ങയും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് എരിശേരിയില്‍ ഒഴിച്ച് വാങ്ങി വെയ്ക്കുക.

ചേന എരിശ്ശേരി

ചേന എരിശ്ശേരി

ചേരുവകള്‍

1.ചേന -350 ഗ്രാം
2.വന്‍പയര്‍ -100 ഗ്രാം
തേങ്ങ -അര മുറി
3.കുരുമുളകുപൊടി -2 ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

വന്‍പയര്‍ ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ചേന കഷണങ്ങളും ചേര്‍ക്കുക.ഉപ്പുമിടുക. തേങ്ങാ
തിരുമ്മിയതും മൂന്നാമത്തെ ചേരുവകളും മയത്തില്‍ അരച്ചെടുക്കുക. അരപ്പ് വേവിച്ച കഷണങ്ങളില്‍ ചേര്‍ത്ത്
തിളപ്പിയ്ക്കുക. തിളയ്ക്കുമ്പോള്‍ കടുക് വറുത്തിട്ട് ചൂടോടെ ഉപയോഗിക്കാം.