മുട്ട -കാബേജ് തോരന്‍
ചേരുവകള്‍
കാബേജ് അരിഞ്ഞത് -2 കപ്പ്
പൊടിയുപ്പ് -പാകത്തിന്
തേങ്ങ തിരുമ്മിയത് -കാല്‍ കപ്പ്
സവാള പൊടിയായി അരിഞ്ഞത് -കാല്‍ കപ്പ്
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -1 ടീസ്പൂണ്‍
എണ്ണ -2 ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
മുട്ട -2 എണ്ണം
പാകം ചെയ്യുന്ന വിധം
കാബേജ് ഒരു അപ്പചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക. ഇത് പകുതി വേവാകുമ്പോള്‍ വാങ്ങി വെയ്ക്കുക.എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോള്‍ സവാളയിട്ട് വഴറ്റുക. ഇതിലേയ്ക്ക് പച്ചമുളകും ഇട്ട് വഴറ്റുക.
പിന്നിട് കാബേജ്,ഉപ്പ്,തേങ്ങ തിരുമ്മിയത് ഇവ ചേര്‍ത്ത് തോരന്‍ തയ്യാറാക്കുക.ഇതില്‍ മുട്ടകള്‍ രണ്ടും
പതപ്പിചൊഴിച്ചു ചിക്കിയെടുക്കണം.ഇത് വാങ്ങി വെച്ച് ഉപയോഗിയ്ക്കാം .
No comments:
Post a Comment