കോളിഫ്ലവര്‍ തോരന്‍
ചേരുവകള്‍
- കോളിഫ്ലവര്‍ -250 ഗ്രാം
- എണ്ണ -ആവശ്യത്തിന്
- കടുക് -കാല്‍ ടീസ്പൂണ്‍
- ഉള്ളികൊത്തിയരിഞ്ഞത് -2 ടീസ്പൂണ്‍
- വെളുത്തുള്ളി ചതച്ചത് -കാല്‍ ടീസ്പൂണ്‍
- തിരുമ്മിയ തേങ്ങ -2 ടീസ്പൂണ്‍
- പച്ചമുളക് അറ്റം പിളര്‍ത്തിയത് -4
- കറിവേപ്പില -1 കതിര്‍പ്പ്
- ഉപ്പ് -പാകത്തിന്
കോളിഫ്ലവര്‍ ഉപ്പ് ചേര്‍ത്ത് ആവികേറ്റി വേവിക്കുക.എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയാലുടന്‍ ഉള്ളി, പച്ചമുളക്,വെളുത്തുള്ളി, കറിവേപ്പില,എന്നിവ ഓരോയിനമായി വഴറ്റുക.ഇതിലേയ്ക്ക് തേങ്ങ തിരുമ്മിയതും
കോളിഫ്ലവറും ചേര്‍ക്കുക.ഇത് വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കാം.
No comments:
Post a Comment