Friday, October 2, 2009

ഫ്രൂട്ട് കേക്ക്

ചേരുവകള്‍

  1. മൈദ -250 ഗ്രാം
  2. പഞ്ചസാര -300 ഗ്രാം
  3. വെണ്ണ -250 ഗ്രാം
  4. പൈനാപ്പിള്‍ -അര കപ്പ്
  5. അണ്ടിപ്പരിപ്പ്‌ -100 ഗ്രാം
  6. കിസ്മിസ്
(ചെറുതായി അരിഞ്ഞത്) -100 ഗ്രാം
7. ഈന്തപ്പഴം കുരുകളഞ്ഞ്
ചെറുതായി അരിഞ്ഞത് -100 ഗ്രാം
8. ചെറി അരിഞ്ഞത് -50 ഗ്രാം
9. ബ്രാന്‍ഡി -അര കപ്പ്
10. കാരവല്‍ സിറപ്പ് -2 സ്പൂണ്‍
11. ബേക്കിംഗ് പൌഡര്‍ -1 സ്പൂണ്‍
12. മുട്ട -4
13. ചെറുനാരങ്ങാനീര് -1 നാരങ്ങയുടേത്

പാകം ചെയ്യുന്ന വിധം

കിസ്മിസ്,ഈന്തപ്പഴം,ചെറി ഇവ ബ്രാന്‍ഡിയിലിട്ട് ഒരു കുപ്പിയിലാക്കി കേക്ക് ഉണ്ടാക്കുന്നതിന് ഒരാഴ്ച
മുമ്പ് തന്നെ വെയ്ക്കണം.

മൈദ ബേക്കിംഗ് പൌഡര്‍ ചേര്‍ത്ത് അരിയുക.വെണ്ണയും 250 ഗ്രാം പഞ്ചസാരയും കൂടി യോജിപ്പിക്കുക.മുട്ട നല്ലതുപോലെ അടിച്ച് പതയ്ക്കുക.മൈദയില്‍ വെണ്ണയും പഞ്ചസാരയും കൂടി യോജിപ്പിച്ചതും മുട്ട പതപ്പിച്ചതും ജാമും കാരവന്‍സിറപ്പും ബ്രാന്‍ഡിയില്‍ ഇട്ട് വെച്ചിരിയ്ക്കുന്ന ചേരുവകളും
അണ്ടിപ്പരിപ്പും നാരങ്ങാനീരും കൂടി നല്ലതുപോലെ യോജിപ്പിക്കുക.അവനിലെ പാത്രത്തില്‍ നെയ്യ് പുരട്ടിയ
ബട്ടര്‍പേപ്പര്‍ ഇട്ട് കേക്കിന്റെ കൂട്ട് ഒഴിക്കുക.പാത്രം അവനില്‍ വെച്ചു ബേക്ക് ചെയ്യുക.അവനില്ലെങ്കില്‍ കുക്കറില്‍
കുറച്ചു വെള്ളം ഒഴിച്ച് 3 ഗ്ലാസ്‌ കമഴ്ത്തിവെയ്ക്കുക.അതിന്റെ മുകളില്‍ കേക്കിന്റെ കൂട്ട് ഒഴിച്ച പാത്രംവെച്ച്
അടച്ചു വേവിക്കുക.വെയിറ്റ് ഇടേണ്ട ആവശ്യമില്ല.

കൂവപ്പൊടി ബിസ്ക്കറ്റ്

കൂവപ്പൊടി ബിസ്ക്കറ്റ്

ചേരുവകള്‍

1.മാവ് -2 കപ്പ്
കൂവപ്പൊടി -2 കപ്പ്
ബേക്കിംഗ് പൌഡര്‍ -1 നുള്ള്
ഉപ്പ് -1 നുള്ള്
2.വെണ്ണ -1 കപ്പ്
3. പഞ്ചസാര -500 ഗ്രാം
4. മുട്ട -2

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കി വെയ്ക്കുക.വെണ്ണയും പഞ്ചസാരയും നന്നായി ഇളക്കി ഇടഞ്ഞു വെച്ചിരിയ്ക്കുന്ന പൊടിയില്‍ മുട്ട ചേര്‍ത്ത് കുഴയ്ക്കുക.പലകമേല്‍ വെച്ച് കനം കുറച്ചു പരത്തുക.വിവിധ
ആകൃതികളില്‍ മുറിച്ച് നെയ്യ് പുരട്ടിയ ട്രേയില്‍ നിരത്തി 10 മിനിട്ട് നേരം വെച്ച് ചുട്ടെടുക്കുക.

ബദാം ബിസ്ക്കറ്റ്

ബദാം ബിസ്ക്കറ്റ്

ചേരുവകള്‍

തൈര് -4 കപ്പ്
മുട്ട -2
പഞ്ചസാര -2 കപ്പ്
വെണ്ണ -ഒന്നേ കാല്‍ കപ്പ്
ബദാം -100 ഗ്രാം (വറുത്തു പൊടിച്ചത്)

പാകം ചെയ്യുന്ന വിധം

പഞ്ചസാര പൊടിച്ചതും വെണ്ണയും ഒരു പാത്രത്തില്‍ നല്ലതുപോലെ തേയ്ക്കുക.അതില്‍ മുട്ടയുടെ മഞ്ഞക്കരുവും മൈദയും ഇട്ടു യോജിപ്പിക്കണം. നന്നായി കുഴച്ച മാവില്‍ ബദാം പൊടിച്ചത് ഇട്ട് ഇളക്കണം.
ഒരു പലകയില്‍ വെച്ചു പരത്തി ഇഷ്ടമുള്ള ആകൃതിയില്‍ മുറിക്കുക.ഒരു തട്ടത്തില്‍ മയം പുരട്ടി അതില്‍ ബിസ്ക്കറ്റ്
നിരത്തുക.പിന്നിട് മുട്ടയുടെ വെള്ള പതപ്പിച്ചത് കുറേശ്ശെ പുരട്ടി ബേക്ക് ചെയ്യുക.

വെണ്ണ ബിസ്ക്കറ്റ്

വെണ്ണ ബിസ്ക്കറ്റ്

ചേരുവകള്‍

  1. റവ -1 കിലോ
  2. വെണ്ണ -1 കിലോ
  3. കള്ള് -100 ഗ്രാം
  4. പഞ്ചസാര -750 ഗ്രാം
  5. മുട്ട -2
  6. ഉപ്പ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

ഗോതുമ്പുറവയില്‍ കള്ള് ചേര്‍ത്ത് കുഴച്ച് വെയ്ക്കുക.2 മണിക്കൂര്‍ കഴിഞ്ഞ് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത്
നല്ല മയത്തില്‍ കുഴച്ച് ഒരു പലകയില്‍ വെച്ചു കനം കുറച്ചു പരത്തുക.ആവശ്യമുള്ള വലിപ്പത്തില്‍ മുറിച്ചെടുത്തു
കരിയാതെ ബേക്ക് ചെയ്തെടുക്കുക.

മുരിങ്ങയില പച്ചടി

മുരിങ്ങയില പച്ചടി

ചേരുവകള്‍

  1. മുരിങ്ങയില -2 കപ്പ്
  2. പച്ചമുളക് -5
  3. തൈര് -1 കപ്പ്
  4. ഇഞ്ചി -1 ചെറിയ കഷണം
  5. ഉപ്പ് -പാകത്തിന്
  6. എണ്ണ -1 ടേബിള്‍സ്പൂണ്‍
  7. കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

മുരിങ്ങയിലയും പച്ചമുളക് അരിഞ്ഞതും ഇഞ്ചി അരിഞ്ഞതും അപ്പചെമ്പില്‍ വെച്ച് ആവി കയറ്റി എടുക്കുക.
തൈര് ഉടച്ചെടുക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുകിടുക.കടുക് 2 വറ്റല്‍മുളക് മുറിച്ചതും ഇട്ട്
ആവികയറ്റി വെച്ച ചേരുവകളും തൈരും പാകത്തിന് ഉപ്പും ഇട്ട് ഇളക്കി ചൂടാകുമ്പോള്‍ വാങ്ങുക.

ഇഞ്ചി പച്ചടി

ഇഞ്ചി പച്ചടി

ചേരുവകള്‍

1.ഇഞ്ചി -1 വലിയ കഷണം
2.പച്ചമുളക് -3
3.തൈര് -അര കപ്പ്
4. തേങ്ങ തിരുമ്മിയത്‌ -കാല്‍ കപ്പ്
ജീരകം -കാല്‍ ടീസ്പൂണ്‍
5. എണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്
6. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ വഴറ്റുക.പിന്നിട് അല്പം വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച് വറ്റിക്കുക.തേങ്ങയും ജീരകവും അരച്ച് കലക്കി ഇഞ്ചിയില്‍ ചേര്‍ത്ത്
തിളപ്പിക്കുക.തൈരൊഴിച്ചു വാങ്ങുക.എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍മുളകും കറിവേപ്പിലയുമിട്ട് മൂപ്പിച്ച്
കറിയില്‍ ഒഴിക്കുക.

ചുണ്ടയ്ക്ക പച്ചടി

ചുണ്ടയ്ക്ക പച്ചടി

ചേരുവകള്‍

  1. ചുണ്ടയ്ക്ക -1 കിലോ
  2. തക്കാളി -250 ഗ്രാം
  3. സവാള അരിഞ്ഞത് -300 ഗ്രാം
  4. കടുക്‌ -1 ടീസ്പൂണ്‍
  5. ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍
  6. ജീരകം -അര ടീസ്പൂണ്‍
  7. നല്ലെണ്ണ -2 ടേബിള്‍സ്പൂണ്‍
  8. പച്ചമുളക് അരിഞ്ഞത് -10
  9. വെളുത്തുള്ളി അരിഞ്ഞത്-5 അല്ലി
  10. കായപ്പൊടി -കാല്‍ ടീസ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
  12. കറിവേപ്പില -2 കതിര്‍പ്പ്
  13. പുളി -ഒരു നെല്ലിക്ക വലിപ്പത്തില്‍
  14. കടലപ്പരിപ്പ് വേവിച്ചത് -50 ഗ്രാം
പാകം ചെയ്യുന്ന വിധം

ചുണ്ടയ്ക്ക കല്ലില്‍ ചെറുതായി ചതച്ച് കഴുകി അകത്തുള്ള അരി കളഞ്ഞ് തൈരിലിട്ട് വെയ്ക്കുക.നിറം
മാറാതിരിയ്ക്കാനാണ് തൈരില്‍ ഇടുന്നത്.എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ ഉഴുന്നുപ്പരിപ്പും
ജീരകവും ഇട്ട് മൂപ്പിക്കുക.സവാളയും കറിവേപ്പിലയും വഴറ്റുക.അതില്‍ ചുണ്ടയ്ക്ക തൈരില്ലാതെയെടുത്തു
വെളുത്തുള്ളിയും ചേര്‍ത്ത് വെള്ളമൊഴിച്ച് തിളപ്പിക്കുക.പച്ചമുളക് അരിഞ്ഞത്,മഞ്ഞള്‍പ്പൊടി,തക്കാളി അരിഞ്ഞത്,പുളി പിഴിഞ്ഞത് ഇവ ചേര്‍ത്ത് തക്കാളി കുഴയുംവരെ ഇടയ്ക്കിടയ്ക്ക് ഇളക്കുക.ഉപ്പും കായവും
വേവിച്ച കടലപ്പരിപ്പും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.