Showing posts with label OnaSadya recipes. Show all posts
Showing posts with label OnaSadya recipes. Show all posts

Friday, August 28, 2009

മത്തങ്ങ ഓലന്‍ Mathanga Olan

മത്തങ്ങ ഓലന്‍ Mathanga Olan

ചേരുവകള്‍

മത്തങ്ങ -250 ഗ്രാം
പച്ചമുളക് -6 എണ്ണം
വന്‍പയര്‍ -1 പിടി
വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
തേങ്ങാപ്പാല്‍ -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

വന്‍പയര്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് മത്തങ്ങ ചെറുതായി അരിഞ്ഞതും
പച്ചമുളക് കീറിയതും ചേര്‍ത്ത് നന്നായി വെന്തുടയുന്നതുവരെ വേവിക്കുക. പിന്നിട് തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് വാങ്ങിവെച്ച് ഉപയോഗിക്കാം.

ചേമ്പ് ഓലന്‍ Chembu Olan

ചേമ്പ് ഓലന്‍ Chembu Olan

ചേരുവകള്‍

  1. ചേമ്പ് -500 ഗ്രാം
  2. വന്‍പയര്‍ -1 പിടി
  3. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
  4. പച്ചമുളക് -6 എണ്ണം
  5. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  6. കറിവേപ്പില -4 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പയര്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ ചെറുതായി അരിഞ്ഞ്
വെച്ചിരിയ്ക്കുന്ന ചേമ്പിന്‍ കഷ്ണങ്ങളും പച്ചമുളക് കീറിയതും ചേര്‍ക്കണം.പയറും, ചേമ്പും നന്നായി വെന്തുടയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം.പിന്നിട് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇത് വാങ്ങിവെച്ച്
ഉപയോഗിക്കാം.

ചുരയ്ക്കാ ഓലന്‍ Churakka Olan recipes

ചുരയ്ക്കാ ഓലന്‍ Churakka Olan recipes

ചേരുവകള്‍

  1. ചുരയ്ക്കാ -1 എണ്ണം
  2. പച്ചമുളക് -6 എണ്ണം
  3. തേങ്ങാപ്പാല്‍ - കാല്‍ കപ്പ്
  4. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  5. കറിവേപ്പില -4 കതിര്‍പ്പ്
  6. വന്‍പയര്‍ -1 പിടി
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പയര്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപ്പുമിട്ട് വേവിക്കുക. ഇതിലേയ്ക്ക് ചെറുതായി കനം കുറഞ്ഞ് അരിഞ്ഞ
ചുരയ്ക്കയും പച്ചമുളക് കീറിയതുമിട്ട് വെന്തുടയുന്നതുവരെ തിളപ്പിക്കുക. തേങ്ങാപ്പാലും ഒഴിക്കണം.പിന്നിട്
എണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിയ്ക്കാം.

കുബളങ്ങാ ഓലന്‍ Kumbalanga Olan recipes

കുബളങ്ങാ ഓലന്‍ Kumbalanga Olan recipes

ചേരുവകള്‍

  1. കുബളങ്ങാ -1 ഇടത്തരം കഷ്ണം
  2. പച്ചമുളക് -6
  3. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
  4. വന്‍പയര്‍ -1 പിടി
  5. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  6. കറിവേപ്പില -4 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പിഞ്ചു കുബളങ്ങയുടെ ഒരു ഇടത്തരം കഷ്ണം കനം കുറച്ച് അരിയുക.വന്‍പയര്‍ പാകത്തിന് വെള്ളം ഒഴിച്ച്
ഉപ്പ് ചേര്‍ത്ത് ഒരു പാത്രത്തില്‍ വേവിക്കുക.ഇതിലേയ്ക്ക് കുബളങ്ങ അരിഞ്ഞതും പച്ചമുളക് കീറിയതും ഇട്ട്
ഉടയുന്നതുവരെ വേവിക്കുക. ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് ഒന്നു തിളയ്ക്കുന്നതുവരെ കാത്തതിനുശേഷം
എണ്ണയും കരിവേപ്പിലയുമിട്ടു വാങ്ങി വെയ്ക്കുക.

ഏത്തയ്ക്ക കാളന്‍ Banana Kaalan recipe

ഏത്തയ്ക്ക കാളന്‍ Banana Kaalan recipe

ചേരുവകള്‍

1. വിളഞ്ഞ ഏത്തയ്ക്ക -2
2. തേങ്ങ -കാല്‍ കപ്പ്
പച്ചമുളക് -3
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
3. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
4. പുളിയില്ലാത്ത മോര് -1 കപ്പ്
5. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

തൊലിചെത്തി കഷ്ണങ്ങള്‍ ആക്കിയ ഏത്തയ്ക്ക ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചു കലക്കിവേവിച്ച ഏത്തയ്ക്കയില്‍ ഒഴിച്ചു തിളപ്പിക്കുക. മോരൊഴിച്ചു ഇളക്കിവാങ്ങുക.കടുക് പൊട്ടിച്ച് ഉപയോഗിക്കാം.

കുറുക്കുകാളന്‍ Kurukku Kaalan

കുറുക്കുകാളന്‍ Kurukku Kaalan

ചേരുവകള്‍

ചേന -500 ഗ്രാം
നേന്ത്രക്കായ -500 ഗ്രാം
കട്ടത്തൈര് -500 ഗ്രാം
മഞ്ഞള്‍പൊടി -ഒന്നര ടീസ്പൂണ്‍
തേങ്ങ -1
കുരുമുളകുപൊടി -50 ഗ്രാം
പച്ചമുളക് -2
ജീരകം -2 ടീസ്‌ സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചേനയും കായും അല്പം വലിയ കഷ്ണങ്ങള്‍ ആക്കി നുറുക്കുക.ഇവയില്‍ വെള്ളം ചേര്‍ത്ത് വേവിക്കുക.
പകുതി വേവുമ്പോള്‍ ഉപ്പ്,മഞ്ഞള്‍പൊടി, കുരുമുളകുപൊടി,എന്നിവ ചേര്‍ത്തിളക്കുക. പിന്നിട് കട്ടത്തൈര്
കുറേശ്ശെയായി ഒഴിക്കുക.ഈ സമയം ഇളക്കിക്കൊണ്ടിരിയ്ക്കണം.
തേങ്ങ,പച്ചമുളക്,ജീരകം ഇവ മൂന്നും ഒന്നിച്ച് ഉരുളയാക്കി വെയ്ക്കണം.ഇത് തൈര് കൂട്ടിലേക്കിട്ടു ഇളക്കുക.
കടുക്,മുളക്,ഉലുവ,കറിവേപ്പില, ഇവ വറുത്ത്‌ കാളനിലിടുക.

കൈതച്ചക്ക കാളന്‍ Kaithachakka Kaalan

കൈതച്ചക്ക കാളന്‍ Kaithachakka Kaalan

ചേരുവകള്‍

പഴുത്ത കൈതച്ചക്ക -പകുതി
തേങ്ങ തിരുമ്മിയത്‌ -കാല്‍ മുറി
പച്ചമുളക് - 5
മഞ്ഞള്‍പൊടി -അര സ്പൂണ്‍
മുളകുപൊടി -1 ടീസ്‌ സ്പൂണ്‍
തൈര് -2 കപ്പ്
കടുക് -അര സ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

തൊലി ചെത്തിയെടുത്ത കൈതച്ചക്ക ചെറിയ കഷ്ണങ്ങള്‍ ആക്കുക.പച്ചമുളക് അരിഞ്ഞതും ഉപ്പ്,മുളകുപൊടി,
മഞ്ഞള്‍പൊടി ആവശ്യത്തിനു വെള്ളം എന്നിവയും ചേര്‍ത്ത് കൈതച്ചക്ക വേവിക്കുക. തേങ്ങ മയത്തില്‍ അരച്ചത്
മോരില്‍ കലക്കി വെന്തു വരുന്ന കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.കടുക് താളിച്ച്‌ ഉപയോഗിക്കാം.

വെള്ളരിയ്ക്ക കാളന്‍ Vellarikka Kaalan

വെള്ളരിയ്ക്ക കാളന്‍ Vellarikka Kaalan

ചേരുവകള്‍

പഴുത്ത വെള്ളരിയ്ക്ക -കാല്‍ ഭാഗം
പച്ചമുളക് - 3
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഉലുവ - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്
തൈര് - 2 കപ്പ്
തേങ്ങ - കാല്‍ മുറി
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

വെള്ളരിയ്ക്ക കഷ്ണങ്ങള്‍ ആക്കുക.ഒരു പാത്രത്തില്‍ വെള്ളരിയ്ക്ക കഷണങ്ങളും പച്ചമുളക് കീറിയതും
പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. തേങ്ങ നല്ല മയത്തില്‍
അരച്ച് കലക്കിയെടുക്കുക.തൈര് കലക്കിയെടുക്കുക.ഇതും തേങ്ങ അരച്ചതും കൂടി വെന്തു വരുന്ന കഷ്ണങ്ങളില്‍
ഒഴിച്ചു ഇളക്കിക്കൊണ്ടിരിയ്ക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുകും കറിവേപ്പിലയും ഉലുവയുമിട്ട് വഴറ്റി
കാളനില്‍ ഒഴിച്ച് ഉപയോഗിക്കാം.

ശീമച്ചക്ക അവിയല്‍ Seemachakka Aviyal

ശീമച്ചക്ക അവിയല്‍ Seemachakka Aviyal

ചേരുവകള്‍

1.ശീമച്ചക്ക -1
2.തേങ്ങ -അരമുറി
ജീരകം -1 നുള്ള്
മഞ്ഞള്‍പൊടി -അരടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ശീമച്ചക്ക തൊലിയും അകത്തുള്ള നാരും കളഞ്ഞ് കഷ്ണങ്ങള്‍ ആക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.അരപ്പ് വെള്ളത്തില്‍ കലക്കി ശീമച്ചക്ക കഷ്ണങ്ങള്‍ അതിലിട്ട് ഉപ്പൊഴിച്ചു വേവിക്കുക. കഷ്ണങ്ങള്‍ വെന്തശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

മരച്ചീനി അവിയല്‍ Maracheeni Aviyal

മരച്ചീനി അവിയല്‍ Maracheeni Aviyal

ചേരുവകള്‍

1.മരച്ചീനി -അരകിലോ
2.മഞ്ഞള്‍പൊടി -അരടീസ്പൂണ്‍
3.തേങ്ങ -അര കപ്പ്
ജീരകം -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
4.ഉപ്പ് - പാകത്തിന്
5.കറിവേപ്പില -2 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

മരച്ചീനി തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക.നന്നായി കഴുകി വൃത്തിയാക്കി വെള്ളമൊഴിച്ച് വേവിക്കുക. വെന്തശേഷം വെള്ളം ഊറ്റിക്കളയുക.മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരച്ച് കഷ്ണങ്ങളില്‍ ഇട്ട് ഉപ്പും
കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക.അല്പം വെളിച്ചെണ്ണ ഒഴിച്ച് വീണ്ടും ഇളക്കി വാങ്ങി വെയ്ക്കുക.

ചേമ്പ് അവിയല്‍ Chembu Aviyal

ചേമ്പ് അവിയല്‍ Chembu Aviyal

ചേരുവകള്‍

1.ചേമ്പ് -200 gram
2.തേങ്ങ -അര കപ്പ്
ജീരകം -1 നുള്ള്
പച്ചമുളക് -3
ചുവന്നുള്ളി -3
3.മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4.ഉപ്പ് -പാകത്തിന്
5.വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
6.കറിവേപ്പില - 1 കതിര്‍പ്പ്
7.തൈര് - കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

ചേമ്പ് തൊലി കളഞ്ഞ് നീളത്തില്‍ അരിയുക.കഴുകി വൃത്തിയാക്കിയ ശേഷം പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ക്കുക.
നന്നായി വെന്തുടയുമ്പോള്‍ തൈര് ചേര്‍ത്തിളക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി വെച്ചു
ഉപയോഗിക്കാം.

Thursday, August 27, 2009

കൂര്‍ക്ക അവിയല്‍ Koorkka Aviyal

കൂര്‍ക്ക അവിയല്‍ Koorkka Aviyal

ചേരുവകള്‍

1. കൂര്‍ക്ക (ചീവിക്കഴിജ്ജത്) - 200 ഗ്രാം
2. തേങ്ങ - അരമുറി
ജീരകം - 1 നുള്ള്
പച്ചമുളക് - 3
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ചെറിയ ഉള്ളി - 3 ചുള
3. ഉപ്പ് - പാകത്തിന്
4. വെളിച്ചെണ്ണ - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

കൂര്‍ക്ക തൊലികളഞ്ഞ് കഴുകിയെടുത്ത് കഷ്ണങ്ങള്‍ ആക്കിയെടുക്കുക.പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്
കൂര്‍ക്ക കഷ്ണങ്ങള്‍ വേവിയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് വെന്ത കഷ്ണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക.
വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

മുരിങ്ങയ്ക്ക അവിയല്‍ Drum stick avial

മുരിങ്ങയ്ക്ക അവിയല്‍ Drum stick avial

ചേരുവകള്‍

1. മുരിങ്ങയ്ക്ക - 4
2.തേങ്ങ - ഒന്നര കപ്പ്
പച്ചമുളക് - 4
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2
3. ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

മുരിങ്ങയ്ക്ക കഴുകി ചെറിയ കഷ്ണങ്ങള്‍ ആക്കിയശേഷം കീറിവെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുത്ത് മുരിങ്ങയ്ക്കാകഷ്ണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത്
വാങ്ങിവെയ്ക്കുക.

തക്കാളി അവിയല്‍ Tomato Avial

തക്കാളി അവിയല്‍ Tomato Avial

ചേരുവകള്‍

1. പച്ചത്തക്കാളി - 250 ഗ്രാം
2. പച്ചമുളക് - 4
തേങ്ങ - 1 കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
ഉള്ളി - 2
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

തക്കാളി അരിഞ്ഞുവെയ്ക്കുക തേങ്ങ,ജീരകം,മഞ്ഞള്‍പൊടി,ഉള്ളി എന്നിവ അരച്ചെടുക്കുക.അല്പം മുളകുപൊടിയും പച്ചമുളക് കീറിയതും ഉപ്പും വെള്ളവും ചേര്‍ത്ത് തക്കാളികഷണങ്ങള്‍ വേവിയ്ക്കുക.
കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

ഏത്തയ്ക്ക അവിയല്‍ Banana Avial

ഏത്തയ്ക്ക അവിയല്‍ Banana Avial

ചേരുവകള്‍

1. ഏത്തയ്ക്ക - 3
2. തേങ്ങ - ഒന്നര കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി - 2
മുളകുപൊടി - 1 ടീസ്പൂണ്‍
3. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
4. ഉപ്പ് - പാകത്തിന്
5. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഏത്തയ്ക്കാ തൊലിചെത്തി നീളത്തില്‍ അരിഞ്ഞത് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.ഈ അരപ്പ് വേവിച്ച ഏത്തയ്ക്കാകഷണങ്ങളില്‍ ചേര്‍ത്ത്
തിളപ്പിയ്ക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

ചീര അവിയല്‍ Cheera Avial

ചീര അവിയല്‍ Cheera Avial
ചേരുവകള്‍

1. ചീര - 1 പിടി
2. പുളിയുള്ള മാങ്ങ -1
3. തേങ്ങ - 1 കപ്പ്
പച്ചമുളക് - 2
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2
മുളകുപൊടി - അരടീസ്പൂണ്‍
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചീര കഴുകി അരിയുക.മാങ്ങാ തൊലിചെത്തി നീളത്തില്‍ അരിഞ്ഞ് ഇടണം .പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അരിഞ്ഞു വെച്ച ചേരുവകള്‍ വേവിയ്ക്കുക. മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുത്ത് വേവിച്ച് കൂട്ടില്‍
ചേര്‍ത്തിളക്കി തിളപ്പിക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങിവെച്ച് ഉപയോഗിക്കാം .

കൂട്ട് അവിയല്‍ Koottavial

കൂട്ട് അവിയല്‍ Koottavial

ചേരുവകള്‍

1.ചേന - 500 ഗ്രാം
വെള്ളരിയ്ക്ക - 500 ഗ്രാം
കാരറ്റ് - 100 ഗ്രാം
ഏത്തയ്ക്ക - 1
മുരിങ്ങയ്ക്ക -1
പച്ചപയര്‍ - 50 ഗ്രാം
അമരയ്ക്ക - 50 ഗ്രാം
പച്ചമുളക് - 2
ചുവന്നുള്ളി - 4
2. ഉപ്പ് - പാകത്തിന്
3. തേങ്ങ - അര മുറി
മുളകുപൊടി - 1 ടീസ്പൂണ്‍
മജ്ജല്പൊടി - അര ടീസ്പൂണ്‍
ജീരകം - കാല്‍ ടീസ്പൂണ്‍
4. തൈര് - 2 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പച്ചക്കറികളെല്ലാം കഴുകി നീളത്തില്‍ അരിയുക.പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.ചുവന്നുള്ളി നാലെണ്ണം ചതച്ചെടുക്കുക .
വേവിച്ച കഷണങ്ങളില്‍ അരപ്പും ചുവന്നുള്ളിയും ചേര്‍ത്ത് തിളപ്പിക്കുക.നന്നായി വെന്തശേഷം തൈരും കറിവേപ്പിലയും ചേര്‍ത്തിളക്കുക.പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.

വാഴപ്പിണ്ടി അവിയല്‍ Vaazhapindi Avial recipes

വാഴപ്പിണ്ടി അവിയല്‍ Vaazhapindi Avial recipes

ചേരുവകള്‍

1.വാഴപ്പിണ്ടി - 1 ഇടത്തരം കഷണം
2.തേങ്ങ - 1 കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
മജ്ജല്പ്പൊടി - അര ടീസ്പൂണ്‍
മുളകുപ്പൊടി - 1 ടീസ്പൂണ്‍
ചുവന്നുള്ളി - 2
3.പുളി - അല്‍പ്പം
4.വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

വാഴപ്പിണ്ടി നൂല് കളഞ്ഞ് നീളത്തില്‍ അരിയുക.ഇത് വെള്ളവും പാകത്തിനുപ്പും ചേര്‍ത്ത് വേവിയ്ക്കുക.
രണ്ടാമത്ത് ചേരുവകള്‍ അരച്ചെടുക്കുക.വേവിച്ച കഷണങ്ങളില്‍ അരപ്പും പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത്
തിളപ്പിയ്ക്കുക.നന്നായി വെന്തശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

ചക്ക അവിയല്‍ Jack fruit Avial

ചക്ക അവിയല്‍ Jack fruit Avial

ചേരുവകള്‍

1. ചക്കച്ചുള - 2 കപ്പ്
2.ചക്കക്കുരു -50 ഗ്രാം
3. മുരിങ്ങയ്ക്ക - 1
4. തേങ്ങ -1 കപ്പ്
പച്ചമുളക് - 4
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2 അല്ലി
കറിവേപ്പില - 1 കതിര്‍പ്പ്
5. ഉപ്പ് - പാകത്തിന്
6. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയ ചക്കച്ചുള നീളത്തില്‍ അരിയുക.ചക്കക്കുരുവും മുരിഗ്ഗ്യ്ക്കയും കീറിവെയ്ക്കുക.കഷണങ്ങള്‍ എല്ലാം അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക.നാലാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.ഇവയും വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.

ഈസി സാമ്പാര്‍ Very easy Sambar

ഈസി സാമ്പാര്‍ Very easy Sambar

ചേരുവകള്‍

തുവരപരിപ്പ്‌ - 1 കപ്പ്
വെള്ളരിയ്ക്ക് - 250 ഗ്രാം
വഴുതങ്ങ - 2
ഉള്ളി - 50 ഗ്രാം
ഉരുളക്കിഴങ്ങ് - 1
തക്കാളി - 2
പച്ചമുളുക് - 4
പുളി - ചെറുനാരങ്ങവലിപ്പം
സാമ്പാര്‍പൊടി - 30 ഗ്രാം
ശര്‍ക്കര - ചെറിയകഷണം
ഉ‌പ്പ് - 3 ടീസ്പൂണ്‍
കടുക് - 2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
വെള്ളം - 6 കപ്പ്
ഉലുവ - അര ടീസ്പൂണ്‍
വറ്റല്‍മുളുക് - 2 എണ്ണം
കറിവേപ്പില/മല്ലിയില - കുറച്ച്

പാകം ചെയ്യുന്ന വിധം

തുവരപരിപ്പ്‌ കഴുകിയതും പച്ചക്കറി കഷണങ്ങള്‍ ആക്കിയതും 3 കപ്പ് വെള്ളത്തില്‍ പാകത്തിന് ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.മൂന്നു വിസില്‍ കഴിയുമ്പോള്‍ തീയണച്ചു പ്രഷര്‍ മാറി കഴിഞ്ഞ് കുക്കര്‍ തുറന്ന്
പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കുക.എന്നിട്ട് വീണ്ടും തിളപ്പിക്കുക.സാമ്പാര്‍പൊടി വെള്ളത്തില്‍ കലക്കിയൊഴിക്കുക.വീണ്ടും തിളപ്പിക്കുക.തിളച്ചാലുടന്‍ ശര്‍ക്കരയും മല്ലിയിലയും ഇട്ട് വാങ്ങിവെയ്ക്കാം.
പിന്നിട് കടുക് വറുത്ത്‌ ഇതിലേയ്ക്കൊഴിയ്ക്കാം.