Wednesday, October 28, 2009

ഷാമി കബാബ്

ഷാമി കബാബ്

ചേരുവകള്‍

  1. ഇറച്ചി -അര കിലോ
  2. ഉള്ളി -അര കിലോ
  3. കടല -അര കിലോ
  4. പച്ചമുളക് -2
  5. മല്ലിയില -ആവശ്യത്തിന്
  6. ഇഞ്ചി -1 കഷണം
  7. വെളുത്തുള്ളി -3 അല്ലി
  8. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  9. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  10. മഞ്ഞള്‍പ്പൊടി -1 നുള്ള്
  11. ജീരകം ,ഗ്രാമ്പു പൊടിച്ചത് -1 ടീസ്പൂണ്‍
  12. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഇറച്ചിയും കടല കുതിര്‍ത്തതും അരച്ചെടുക്കുക.പച്ചമുളകും മല്ലിയിലയും ചെറുതായി അരിഞ്ഞു വെയ്ക്കുക.
ഏഴാമത്തെ ചേരുവകള്‍ അരച്ച് ഇറച്ചി ക്കൂട്ടില്‍ ചേര്‍ക്കുക.പാകത്തിന് ഉപ്പും ചേര്‍ത്ത് വെയ്ക്കണം.ഉള്ളിയും
ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിയുക.ഇറച്ചിക്കൂട്ട് കയ്യില്‍ വെച്ച് പരത്തിയതില്‍ അരിഞ്ഞുവെച്ച
സാധനങളുടെ മിശ്രിതം വെച്ച്‌ ഉരുട്ടിയെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ ഓരോ ഉരുളയും അതിലിട്ട് മൂപ്പിച്ചെടുക്കുക.

കബാബ്

ചേരുവകള്‍

  1. എല്ലില്ലാത്ത ഇറച്ചി -500 ഗ്രാം
  2. കടലപരിപ്പ്‌ -500 ഗ്രാം
  3. ഗരം മസാല -അര ടീസ്പൂണ്‍
  4. മുട്ട പുഴുങ്ങിയത് -4
  5. സവാള അരിഞ്ഞത് -1 കപ്പ്
  6. പച്ചമുളക് അരിഞ്ഞത് -2
  7. ഇഞ്ചി,വെളുത്തുള്ളി ചതച്ചത് -അര ടീസ്പൂണ്‍
  8. മല്ലിയില -കുറച്ച്
  9. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

കടലപ്പരിപ്പും ഇറച്ചിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെവേറെ വേവിക്കുക.വെന്ത ശേഷം ഒന്നിച്ചാക്കി
അരച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ 5 മുതല്‍ 7 വരെയുള്ള ചേരുവകള്‍ വഴറ്റുക.ഇതില്‍ മുട്ട
പുഴുങ്ങിയത് ചെറുതായി അരിഞ്ഞതും മസാലയും ചേര്‍ത്ത് ഇറക്കി വെയ്ക്കുക.കബാബിനുള്ളില്‍ വെയ്ക്കാനുള്ള
ഫില്ലിങ്ങാണിത്.

തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ഇറച്ചിക്കൂട്ട് ചെറുനാരങ്ങാവലിപ്പത്തില്‍ എടുത്ത് കൈവെള്ളയില്‍ വെച്ചു
പരത്തുക.ഇതില്‍ ഒരു ടീസ്പൂണ്‍ ഫില്ലിംഗ് മസാല വെച്ച് ഇഷ്ടമുള്ള ആകൃതിയില്‍ ഉരുട്ടിവെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ഓരോ ഉരുളയും മുട്ടയും വെള്ളയില്‍ മുക്കി ചെറുതീയില്‍ വറുത്തെടുക്കുക.

ഇറച്ചി സമോസ

ഇറച്ചി സമോസ

ചേരുവകള്‍

  1. മാട്ടിറച്ചി എല്ലില്ലാതെ നുറുക്കിയത് -250 ഗ്രാം
  2. മൈദ -500 ഗ്രാം
  3. ഉരുളക്കിഴങ്ങ് -1
  4. തക്കാളി -1
  5. സവാള -2
  6. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  7. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  9. മീറ്റ് മസാല -അര ടീസ്പൂണ്‍
  10. പച്ചമുളക് അരിഞ്ഞത് -2
  11. ഇഞ്ചി അരിഞ്ഞത് -1 കഷണം
  12. കറിവേപ്പില,കടുക്‌ -പാകത്തിന്
  13. എണ്ണ -500 മി.ലി.
  14. ഉപ്പ് -പാകത്തിന്
  15. കുരുമുളകുപൊടി -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഇറച്ചി കഴുകി 6,7 ചേരുവകളും സവാള അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഉരുളക്കിഴങ്ങും തക്കാളിയും ചേര്‍ത്ത് വേവിച്ച് വറ്റിച്ച് വാങ്ങുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്
കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പിലയും കുരുമുളകുപൊടിയും ഇറച്ചിക്കൂട്ടും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക.

മൈദാമാവില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക.ചെറിയ ഉരുളകള്‍ ആക്കിയെടുത്ത് പലകയില്‍ വെച്ച് പരത്തി ഇറച്ചിക്കൂട്ട് നടുവില്‍ വെച്ച്
മടക്കിയെടുക്കുക.തിളച്ച എണ്ണയില്‍ വറുത്തു കോരുക.

വെജിറ്റബിള്‍ സമോസ

വെജിറ്റബിള്‍ സമോസ

ചേരുവകള്‍

  1. മൈദ -1 കപ്പ്
  2. ഗ്രീന്‍പീസ് -100 ഗ്രാം
  3. ഉരുളക്കിഴങ്ങ് -2
  4. ബീന്‍സ് -100 ഗ്രാം
  5. കാരറ്റ് -100 ഗ്രാം
  6. ബീറ്റ്റൂട്ട് -100 ഗ്രാം
  7. പച്ചമുളക് -5
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  10. എണ്ണ ,ഉപ്പ്,കറിവേപ്പില-ആവശ്യത്തിന്
  11. സവാള -2
പാകം ചെയ്യുന്ന വിധം

പച്ചക്കറികള്‍ പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍ പ്പൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുക.കടുകിട്ട് പൊട്ടുമ്പോള്‍ പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ കുരുമുളകുപൊടിയും വേവിച്ച പച്ചക്കറികളും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക.മൈദാമാവ്‌ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കി
പലകയില്‍ പരത്തുക.അതില്‍ പച്ചക്കറിക്കൂട്ട് വെച്ച് മടക്കി തിളപ്പിച്ച എണ്ണയിലിട്ട് മൊരിച്ചെടുക്കുക.

ചീര കട് ലറ്റ്

ചീര കട് ലറ്റ്

ചേരുവകള്‍

  1. ചീര - 1 കെട്ട്
  2. കടലപരിപ്പ്‌ -250 ഗ്രാം
  3. പച്ചമുളക് -5
  4. ഇഞ്ചി -1 കഷണം
  5. സവാള -1
  6. മുട്ട -1
  7. എണ്ണ,ഉപ്പ് -ആവശ്യത്തിന്
  8. റൊട്ടിപ്പൊടി -ഒന്നര കപ്പ്
  9. മസാലാപ്പൊടി -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

പരിപ്പും അരിഞ്ഞ ചീരയും വെവേറെ വേവിച്ച ശേഷം ഒന്നിച്ചാക്കി വെയ്ക്കുക.എണ്ണയില്‍ അരിഞ്ഞുവെച്ച
പച്ചമുളക്,ഇഞ്ചി,സവാള ഇവ വഴറ്റുക.മസാലാപ്പൊടി ചേര്‍ക്കുക.ചീരയും പരിപ്പും അരച്ചെടുത്ത് ഇതിനോടൊപ്പം ചേര്‍ത്ത് വഴറ്റി ആവശ്യത്തിന് ഉപ്പ് ചേര്‍ത്തെടുക്കുക.ഈ കൂട്ട് ചെറിയ ഉരുളകളാക്കി കട് ലറ്റ്
പോലെ പരത്തി പതപ്പിച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ മൂപ്പിച്ച് എടുക്കുക.

മീന്‍ കട് ലറ്റ്

മീന്‍ കട് ലറ്റ്

ചേരുവകള്‍

1.ദശക്കട്ടിയുള്ള മീന്‍ -500 ഗ്രാം
2.വെളിച്ചെണ്ണ -200 മി.ലി.
3. ഉരുളക്കിഴങ്ങ് -400 ഗ്രാം
4. സവാള -2
ഇഞ്ചി -ചെറിയ കഷണം
പച്ചമുളക് -10
5. ഉപ്പ്,റൊട്ടി -പാകത്തിന്
6. മുട്ട -1
7. കുരുമുളകുപൊടി -അര ടീസ്പൂണ്‍
8. കറിവേപ്പില -പാകത്തിന്

പാകം ചെയ്യുന്ന വിധം

മീന്‍ മുള്ളില്ലാതെ ചെറിയ കഷണങ്ങള്‍ ആക്കി വെയ്ക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കുക.എണ്ണ
ചൂടാകുമ്പോള്‍ നാലാമത്തെ ചേരുവകള്‍ അരിഞ്ഞത് ഇട്ട് വഴറ്റുക.ഇതില്‍ കുരുമുളകുപൊടി ചേര്‍ത്ത് ചുവക്കുമ്പോള്‍ മീന്‍ ഇട്ട് ഉലര്‍ത്തിയെടുക്കുക.ഈ കൂട്ട് വാങ്ങിവെച്ച് ഉരുളക്കിഴങ്ങ് പൊടിച്ചതും ഉപ്പും ചേര്‍ത്ത്
ചുവക്കുമ്പോള്‍ മീന്‍ ഇട്ട് ഉലര്‍ത്തിയെടുക്കുക.ഈ കൂട്ട് വാങ്ങി വെച്ച് ഉരുളക്കിഴങ്ങ് പൊടിച്ചതും ഉപ്പും ചേര്‍ത്ത്
നന്നായി കുഴച്ച് കട് ലറ്റിന്റെ ആകൃതിയില്‍ പരത്തി പതപ്പിച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയില്‍ വറുത്തു കോരുക.

വാഴപ്പിണ്ടി കട് ലറ്റ്

വാഴപ്പിണ്ടി കട് ലറ്റ്

ചേരുവകള്‍

1.വാഴപ്പിണ്ടി നാരില്ലാതെ കൊത്തിയരിഞ്ഞത്‌ -2 കപ്പ്
2.കടുക് -1 ടീസ്പൂണ്‍
3.ഉപ്പ് -1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍
എണ്ണ -ആവശ്യത്തിന്
4. സവാള -3
പച്ചമുളക് -6
ഇഞ്ചി -ചെറിയ കഷണം
5. ഉരുളക്കിഴങ്ങ് -3
6. മൈദ -1 ടീസ്പൂണ്‍
7. റൊട്ടിപ്പൊടി -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പിണ്ടി അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകും ഉഴുന്നുപരിപ്പും മൂപ്പിക്കുക.നാലാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞ് യഥാക്രമം ചേര്‍ത്തു വഴറ്റി അതില്‍ ഉരുളക്കിഴങ്ങ്
പുഴുങ്ങി പൊടിച്ചതും വേവിച്ച വാഴപ്പിണ്ടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം.ഗ്രേറ്റ് ചെയ്ത കാരറ്റും വേണമെങ്കില്‍ ഈ കൂട്ടില്‍ ചേര്‍ക്കാം.റൊട്ടിയുടെ വശങള്‍ അരിഞ്ഞുമാറ്റി നടുവിലെ വെള്ള കുതിര്‍ത്തത് ഈ കൂട്ടില്‍ ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി കട് ലറ്റിന്റെ ആകൃതിയില്‍ വരത്തുക.മൈദ അല്പം കുറുകെ
കലക്കിയതില്‍ കട് ലറ്റ് മുക്കി റൊട്ടിപ്പൊടി പുരട്ടി ചൂടായ എണ്ണയില്‍ വറുത്തു കോരി ചൂടോടെ ഉപയോഗിക്കാം.

മട്ടണ്‍ കട് ലറ്റ്

മട്ടണ്‍ കട് ലറ്റ്

ചേരുവകള്‍

  1. ആട്ടിറച്ചി (എല്ലില്ലാത്തത്) -1 കിലോ
  2. ഉരുളക്കിഴങ്ങ് -അര കിലോ
  3. പച്ചമുളക് -10
  4. ഇഞ്ചി -1 കഷണം
  5. മസാലപ്പൊടി -1 ടേബിള്‍സ്പൂണ്‍
  6. റൊട്ടിപ്പൊടി -ആവശ്യത്തിന്
  7. എണ്ണ -അര കിലോ
  8. ഉപ്പ് -പാകത്തിന്
  9. കറിവേപ്പില -ആവശ്യത്തിന്
  10. മുട്ട -2
പാകം ചെയ്യുന്ന വിധം

ഇറച്ചി ഉപ്പ് ചേര്‍ത്ത് വേവിച്ച് മിന്‍സ് ചെയ്തെടുക്കുക.ചീനച്ചട്ടിയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ പച്ചമുളക്,ഇഞ്ചി,കറിവേപ്പില ഇവ ചെറുതായി അരിഞ്ഞിട്ട്‌ വഴറ്റുക.മസാലയും ചേര്‍ത്ത് ഇളക്കി ഇറക്കി വെയ്ക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചതും മിന്‍സ് ചെയ്ത ഇറച്ചിയും വഴറ്റിയ സാധനങ്ങളും ഇട്ട് നന്നായി
ഇളക്കി ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ വെച്ച് പരത്തിയെടുക്കുക.ഇത് പതച്ച മുട്ടയില്‍ മുക്കി റൊട്ടി പ്പൊടിയില്‍ പൊതിഞ്ഞ് തിളപ്പിച്ച എണ്ണയില്‍ പൊരിച്ചെടുക്കണം.(ഇറച്ചി ഏത് വേണമെങ്കിലും ഉപയോഗിക്കാം.)

ഇടിച്ചക്ക കട് ലറ്റ്

ഇടിച്ചക്ക കട് ലറ്റ്

ചേരുവകള്‍

1.ഇടിച്ചക്ക പച്ച - 1
2.ഉരുളക്കിഴങ്ങ് - 2
3.സവാള - 2
പച്ചമുളക് - 10
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 8 അല്ലി
4. ഗരം മസാല -2 ടീസ്പൂണ്‍
5. ഉപ്പ്,എണ്ണ -പാകത്തിന്
6. റൊട്ടിപ്പൊടി -2 കപ്പ്
7. മൈദാമാവ്‌ -100 ഗ്രാം

പാകം ചെയ്യുന്ന വിധം

ചക്ക തൊലി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കി ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.വെന്തുകഴിയുമ്പോള്‍
അരകല്ലില്‍ വെച്ച് ചതച്ചെടുക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക.

എണ്ണ ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞ് വഴറ്റുക.മസാലപ്പൊടിയും ഉപ്പും ചേര്‍ക്കുക.ചതച്ചുവെച്ച ചക്കയും ഉരുളക്കിഴങ്ങ് പൊടിച്ചതും എല്ലാം ചേര്‍ത്ത് ഇളക്കി വാങ്ങുക.മിശ്രിതം അല്പം എടുത്ത് കട് ലറ്റിന്റെ ആകൃതിയിലാക്കി മൈദാമാവില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയില്‍ വറുത്തു കോരുക.

മുട്ട കട് ലറ്റ്

മുട്ട കട് ലറ്റ്

ചേരുവകള്‍

മുട്ട -4
പച്ചമുളക് -5
ഇഞ്ചി -4
കടുക്,ഉപ്പ്,എണ്ണ -പാകത്തിന്
റൊട്ടിപ്പൊടി -1 കപ്പ്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ച്‌ വെയ്ക്കുക.ചീനച്ചട്ടിയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ അരിഞ്ഞ പച്ചമുളക്,ഇഞ്ചി,കറിവേപ്പില എന്നിവയിട്ട് വഴറ്റുക.ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിപൊരിക്കുക.ചിക്കിയ
മുട്ടയും റൊട്ടിപ്പൊടിയും ഉരുളക്കിഴങ്ങ് പൊടിച്ചതും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി അല്പമൊന്നു പരത്തി എണ്ണയില്‍ പൊരിച്ചെടുക്കുക.

ചെമ്മീന്‍ കട് ലറ്റ്

ചേരുവകള്‍

ചെമ്മീന്‍ വറുത്തത് -2 കപ്പ്
വിനാഗിരി -1 ടീസ്പൂണ്‍
ഇഞ്ചി -1 ചെറു കഷണം
വെളുത്തുള്ളി -5 അല്ലി
സവാള -2
പച്ചമുളക് -5
റൊട്ടിപ്പൊടി,എണ്ണ -ആവശ്യത്തിന്
മുട്ട -2

പാകം ചെയ്യുന്ന വിധം

ഒന്നും രണ്ടും ചേരുവകള്‍ ഒന്നിച്ചാക്കി വേവിച്ച് മിന്‍സ് ചെയ്തെടുക്കണം.എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി,വെളുത്തുള്ളി,സവാള,പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് വഴറ്റുക.മിന്‍സ് ചെയ്ത ചെമ്മീനും
ഇട്ട് വഴറ്റി വാങ്ങുക.മുട്ടയുടെ മഞ്ഞ,ഉപ്പ്,ഇവ ചേര്‍ത്ത് ചെറു ഉരുളകളാക്കി ഉരുട്ടി കട് ലറ്റിന്റെ ആകൃതിയില്‍
പരത്തുക.മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയില്‍ മൊരിച്ച് എടുത്ത് ചൂടോടെ
ഉപയോഗിക്കാം.

ഏത്തയ്ക്ക കട് ലറ്റ്

ഏത്തയ്ക്ക കട് ലറ്റ്

ചേരുവകള്‍

  1. പച്ച ഏത്തയ്ക്ക -3
  2. സവാള -3
  3. പച്ചമുളക് -3
  4. ഇഞ്ചി -1 കഷണം
  5. ഡാല്‍ഡ -2 ടേബിള്‍സ്പൂണ്‍
  6. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് -2
  7. മുട്ട -2
  8. റൊട്ടിപ്പൊടി,ഉപ്പ്,എണ്ണ -ആവശ്യത്തിന്
  9. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  10. ടോമാറ്റൊസോസ് -ഒന്നര ടീസ്പൂണ്‍
  11. ചീസ്‌ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഏത്തയ്ക്ക പുഴുങ്ങി ഗ്രൈന്‍ഡറില്‍ പൊടിച്ചെടുക്കുക.ഡാല്‍ഡ ചൂടാകുമ്പോള്‍ പച്ചമുളക് ഇഞ്ചി ചെറുതായി അരിഞ്ഞ് വഴറ്റുക.ഏത്തയ്ക്കാപ്പൊടിയും ടോമാറ്റൊസോസും ഇട്ട് ഇളക്കണം.ഉരുളക്കിഴങ്ങ് പൊടിയും ചീസും
ചേര്‍ത്ത് ഇളക്കി വാങ്ങുക.പിന്നിട് ഉരുളകള്‍ ആക്കി കട് ലറ്റിന്റെ ആകൃതിയില്‍ പരത്തി മുട്ടയുടെ വെള്ളയില്‍
ഇട്ട് റൊട്ടിപ്പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

വെജിറ്റബിള്‍ കട് ലറ്റ്

വെജിറ്റബിള്‍ കട് ലറ്റ്

ചേരുവകള്‍

  1. റൊട്ടിപ്പൊടി -1 കപ്പ്
  2. ഉരുളക്കിഴങ്ങ് -2
  3. സവാള -2
  4. കാബേജ് -കാല്‍ ഭാഗം
  5. കാരറ്റ് -3
  6. ബീന്‍സ് -5
  7. പച്ചമുളക് -2
  8. ഇഞ്ചി -ചെറിയ കഷണം
  9. വെളുത്തുള്ളി -2 അല്ലി
  10. ഗ്രീന്‍പീസ് -100 ഗ്രാം
  11. ഉപ്പ് -പാകത്തിന്
  12. എണ്ണ -400 മി.ലി.
  13. മുട്ട -2
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കുക.ഗ്രീന്‍പീസ് വേവിച്ച് വെയ്ക്കുക.ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് സവാള വഴറ്റുക.ബാക്കി 4 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ഇട്ട് വഴറ്റുക.ഒരു ടീസ്പൂണ്‍ ഗരം മാസലാപ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ക്കുക.വേവിച്ച ഉരുളക്കിഴങ്ങും ഗ്രീന്‍പീസും ഇട്ടിളക്കി വാങ്ങുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക.വേവിച്ച് വെച്ച പച്ചക്കറിക്കൂട്ട് ഉരുട്ടിയെടുത്ത്‌ മുട്ടയുടെ വെള്ളക്കരുവില്‍ ഇട്ടതിനുശേഷം റൊട്ടിപ്പൊടിയില്‍ മുക്കി എണ്ണയിലിട്ട് വറുത്തെടുക്കുക.മുട്ടയ്ക്കും
റൊട്ടിപ്പൊടിയ്ക്കും പകരം മൈദാമാവ്‌ കലക്കിയതയാലും മതി.

കൂണ്‍ കട് ലറ്റ്

കൂണ്‍ കട് ലറ്റ്

ചേരുവകള്‍

  1. കൂണ്‍ -അര കപ്പ്
  2. ഉരുളക്കിഴങ്ങ് -2
  3. സവാള -1
  4. പച്ചമുളക് അരിഞ്ഞത് -4
  5. ചീസ്‌ ചുരണ്ടിയത് -അര കപ്പ്
  6. ഉപ്പ് -പാകത്തിന്
  7. മൈദ -2 ടേബിള്‍സ്പൂണ്‍
  8. മല്ലിയില -കുറച്ച്
  9. റൊട്ടിപ്പൊടി -ആവശ്യത്തിന്
  10. എണ്ണ,വെള്ളം -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.സവാള അരിയുക.കൂണ്‍,സവാള,പച്ചമുളക്,മല്ലിയില
എന്നിവ അരിഞ്ഞതും ഉരുളക്കിഴങ്ങും ചീസും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി കട് ലറ്റിന്റെ ആകൃതിയിലാക്കി
വെയ്ക്കുക.മൈദ അല്പം ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടിയില്ലാതെ കലക്കിയതില്‍ കട് ലറ്റ് മുക്കി റൊട്ടി പ്പൊടിയില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്തു കോരുക.

കപ്പ മുറുക്ക്

കപ്പ മുറുക്ക്

ചേരുവകള്‍

1.പച്ചക്കപ്പ അരിഞ്ഞത് -2 കിലോ
2.മുളകുപൊടി -100 ഗ്രാം
എള്ള് -100 ഗ്രാം
കായപ്പൊടി - പാകത്തിന്
3. വെളിച്ചെണ്ണ -കാല്‍ കിലോ
4. ഉപ്പ് -പാകത്തിന്

കപ്പ കനം കുറച്ച് അരിഞ്ഞ് ആട്ടിയെടുക്കുക.രണ്ടാമത്തെ ചേരുവകളും ഉപ്പും ഇതിനോടൊപ്പം ചേര്‍ത്ത് അടുപ്പില്‍ വെച്ച് കുറുക്കിയെടുക്കുക.ചൂടാറുമ്പോള്‍ കൈകൊണ്ട് കപ്പമാവ് മുറുക്കിന് ചുറ്റുന്നതുപോലെ
വാഴയിലയില്‍ പരത്തി നിരത്തിവെച്ച് ഉണക്കിയെടുക്കുക.അതിനുശേഷം എള്ളില്‍ വറുത്ത്‌ കോരി ഉപയോഗിക്കുക.

മിക്സ്ചര്‍ മുറുക്ക്

മിക്സ്ചര്‍ മുറുക്ക്

ചേരുവകള്‍

1. ഉഴുന്ന് -അര കിലോ
പയര്‍ -അര കിലോ
പച്ചരി -2 കിലോ
2. എള്ള് -1 ടേബിള്‍സ്പൂണ്‍
ജീരകം -1 ടേബിള്‍സ്പൂണ്‍
3. ഉപ്പ് -പാകത്തിന്
4. വെളിച്ചെണ്ണ -1 കിലോ

പാകം ചെയ്യുന്ന വിധം

ഉഴുന്നും പയറും വെവേറെ വറുത്ത്‌ പൊടിക്കുക.പച്ചരി കുതിര്‍ത്ത് പൊടിക്കുക.ഈ പൊടികള്‍ക്കൊപ്പം രണ്ടും മൂന്നും ചേരുവകള്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച്ചെടുക്കുക.സേവനാഴിയില്‍ മാവിട്ട്
ചുറ്റിപ്പിഴിഞ്ഞു എടുക്കുക.എണ്ണ തിളയ്ക്കുമ്പോള്‍ ചുറ്റിവെച്ചിരുന്ന മുറുക്ക് വറുത്ത്‌ കോരുക.

നെയ്യ് മുറുക്ക്

നെയ്യ് മുറുക്ക്

ചേരുവകള്‍

1.പച്ചരിപ്പൊടി -4 കപ്പ്
പൊരിക്കടലപ്പൊടി -1 കപ്പ്
ഉഴുന്ന് മൂപ്പിച്ച് പൊടിച്ചത് -2 കപ്പ്
2. നെയ്യ് -2 ടീസ്പൂണ്‍
3. വെള്ളം,ഉപ്പ് -പാകത്തിന്
4. എള്ള് -2 ടീസ്പൂണ്‍
ജീരകം -2 ടീസ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
5. എണ്ണ -അര കിലോ

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ നേര്‍മ്മയായി തെള്ളിയെടുത്തതും നെയ്യും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്
കുഴയ്ക്കുക.നാലാമത്തെ ചേരുവകള്‍ പൊടിച്ചതും ചേര്‍ക്കണം.എണ്ണ തിളയ്ക്കുമ്പോള്‍ സേവനാഴിയിലൂടെ
മാവ് പിഴിഞ്ഞ് ഒഴിച്ച് മൂപ്പിച്ച് കോരുക.

മൈദാമുറുക്ക്

മൈദാമുറുക്ക്

1.മൈദാമാവ്‌ -500 ഗ്രാം
2.ജീരകം -1 സ്പൂണ്‍
വെണ്ണ -100 ഗ്രാം
കായം -1 തുണ്ട്
ഉപ്പ് -പാകത്തിന്
3. എണ്ണ -കാല്‍ കിലോ

മൈദാമാവ്‌ അരിപ്പയില്‍ തെള്ളിയെടുത്തു ആവി കേറ്റിഎടുക്കുക.ഈ മാവില്‍ രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് നല്ലവണ്ണം കുഴയ്ക്കുക.തിളച്ച വെളിച്ചെണ്ണയിലേയ്ക്ക് മാവ്,മുറുക്കിന്റെ അച്ചിലൂടെ പിഴിഞ്ഞ് പൊരിച്ചെടുക്കുക.

അരി മുറുക്ക്

ചേരുവകള്‍

1.അരിപ്പൊടി -2 കപ്പ്
കടലമാവ് -അര കപ്പ്
2.എണ്ണ -1 വലിയ സ്പൂണ്‍
ജീരകപ്പൊടി -അര ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
3. വെളിച്ചെണ്ണ -കാല്‍ കിലോ

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ ഇതോടൊപ്പം ചേര്‍ത്ത് ഇളക്കുക.മാവ് സേവനാഴിയിലിട്ടു ഞെക്കിയെടുത്തു തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക.

കിണ്ണനപ്പം

കിണ്ണ നപ്പം

ചേരുവകള്‍

  1. ഉണക്കലരി -1 ലിറ്റര്‍
  2. കള്ള് -അര കപ്പ്
  3. പാല്‍ -1 കപ്പ്
  4. പഞ്ചസാര -250 ഗ്രാം
  5. തേങ്ങാപ്പാല്‍ -1 കപ്പ്
പാകം ചെയ്യുന്ന വിധം

ഉണക്കലരി കുതിര്‍ത്ത് പൊടിച്ചെടുക്കുക.കള്ളും പഞ്ചസാരയും തേങ്ങാപ്പാലും ചേര്‍ത്ത് പൊടിച്ച
മാവ് കുഴച്ച് 2-3 മണിക്കൂര്‍ വെയ്ക്കുക.പശുവിന്‍പാല്‍ ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക.കിണ്ണത്തില്‍ മയം പുരട്ടി മാവൊഴിച്ച് അപ്പച്ചെമ്പില്‍ വെച്ച് ആവി കയറ്റിയെടുക്കുക.

അരീരി അപ്പം

അരീരി അപ്പം

ചേരുവകള്‍

  1. പച്ചരി -500 ഗ്രാം
  2. തേങ്ങ -1
  3. ശര്‍ക്കര -250 ഗ്രാം
  4. വെളിച്ചെണ്ണ -ആവശ്യത്തിന്
  5. ജീരകം -2 ടീസ്പൂണ്‍
  6. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പച്ചരി കുതിര്‍ത്ത് പൊടിച്ചെടുക്കുക.ശര്‍ക്കര പാനിയാക്കുക.തേങ്ങയും ജീരകവും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ചു വെയ്ക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ മാവ്
കുറേശ്ശെ എടുത്ത് കൈയ്യില്‍ വെച്ച് പരത്തി എണ്ണയിലിട്ട് ചുട്ടെടുക്കുക.

കുമ്പിളപ്പം/തെരളി

കുമ്പിളപ്പം/തെരളി

പച്ചരി -2 കപ്പ്
തേങ്ങാ ചിരകിയത് -1 മുറി
ശര്‍ക്കര -മധുരത്തിന് ആവശ്യമുള്ളത്ര

പച്ചരി കുതിര്‍ത്ത് അല്പം തരുതരുപ്പായി പൊടിച്ചെടുക്കുക.തേങ്ങയും ശര്‍ക്കരയും ഇതിനോടൊപ്പം നന്നായി തിരുമ്മി കുഴച്ചെടുക്കുക.തെരളിയില കുബിള്‍ കോട്ടി അതില്‍ മാവ് വാരിവെച്ചു ആവിയില്‍ പുഴുങ്ങുക.

ചക്കയപ്പം

ചക്കയപ്പം

1.പഴുത്ത ചക്ക -25 ചുള
2.പച്ചരി -2 കപ്പ്
തേങ്ങാ ചിരകിയത് -1 കപ്പ്
3.ശര്‍ക്കര -500 ഗ്രാം
ഉപ്പ് -1 നുള്ള്

ചക്ക പാടയും കുരുവും കളഞ്ഞെടുക്കുക.ഇതും കുതിര്‍ത്ത പച്ചരിയും തേങ്ങയും ചേര്‍ത്ത് അരച്ചെടുക്കുക.
ശര്‍ക്കരയും ചീവിയിട്ട് ഒരു നുള്ള് ഉപ്പും ചേര്‍ത്ത് വാഴയിലയിലോ,വട്ടയിലയിലോ പരത്തി മടക്കി വെയ്ക്കുക.
അപ്പച്ചെമ്പില്‍ അടുക്കി വെച്ച് ആവിയില്‍ വേവിച്ചെടുക്കുക.

അച്ചപ്പം


അച്ചപ്പം



1.പച്ചരി -അര കിലോ
2.കോഴിമുട്ട -5
പഞ്ചസാര -2 കപ്പ്
തേങ്ങാപ്പാല്‍ -2 കപ്പ്
എള്ള് -അര ടീസ്പൂണ്‍
3. എണ്ണ -500 മില്ലി

കുതിര്‍ത്ത പച്ചരി പൊടിച്ച്‌ അരിപ്പയില്‍ തെള്ളിയെടുക്കുക.മുട്ടയും പഞ്ചസാരയും നന്നായി അടിച്ച് പതപ്പിക്കുക.ഇതും തേങ്ങാപ്പാലും മാവില്‍ ചേര്‍ത്ത് എള്ളും വിതറി കലക്കുക.ചീനച്ചട്ടിയില്‍ വെച്ച് മുങ്ങത്തക്കവിധം വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ തിളയ്ക്കുമ്പോള്‍ വെളിച്ചെണ്ണയില്‍ മുക്കി ചൂടാക്കിയ അച്ചിന്റെ
മുക്കാല്‍ ഭാഗംവരെ മാവില്‍ മുക്കിയ ശേഷം എണ്ണയില്‍ ഇടുക.അല്‍പസമയം കഴിയുമ്പോള്‍ അച്ച് പതുക്കെ
കുലുക്കി മാവ് എണ്ണയില്‍ വീഴിക്കുക.പാകത്തിന് മൂപ്പിച്ചെടുക്കുക.

Tuesday, October 27, 2009

കുഴലപ്പം

കുഴലപ്പം

1.പച്ചരി -അര കിലോ
2.ചുവന്നുള്ളി -അര കപ്പ്
ജീരകം -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
എള്ള് -1 ടീസ്പൂണ്‍
3. എണ്ണ -400 മില്ലി

പാകം ചെയ്യുന്ന വിധം

പച്ചരി കുതിര്‍ത്ത് പൊടിക്കുക.ജീരകവും ഉള്ളിയും അരച്ചെടുക്കുക.അരിപ്പയില്‍ തെള്ളിയെടുത്ത അരിമാവില്‍ അരച്ചു വെച്ച മിശ്രിതവും എള്ളും ഉപ്പും ചേര്‍ത്ത് കുഴച്ച് കുറച്ചു നേരം വെയ്ക്കുക.കുഴച്ച മാവ്
ചെറിയ ഉരുളകളാക്കിയിട്ട് ഒരു പലകയില്‍ വെച്ച് കനം കുറച്ച് പരത്തുക.ഇതിനെ കുഴല്‍ രൂപത്തിലാക്കി എണ്ണയില്‍ വറുത്തെടുക്കുക.

നെയ്യപ്പം

നെയ്യപ്പം

ചേരുവകള്‍

  1. പച്ചരിപ്പൊടി -4 കപ്പ്
  2. ശര്‍ക്കര -250 ഗ്രാം
  3. പാല്‍ -അര കപ്പ്
  4. എള്ള്,കരിഞ്ജീരകം -അര ടീസ്പൂണ്‍ വീതം
  5. ഏലയ്ക്കപൊടിച്ചത് -6
  6. പഞ്ചസാര -1 ടേബിള്‍സ്പൂണ്‍
  7. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
  8. കൊട്ടത്തേങ്ങ കൊത്തിയരിഞ്ഞ് നെയ്യില്‍ മൂപ്പിച്ചത് -കാല്‍ ടീസ്പൂണ്‍
  9. വെളിച്ചെണ്ണ -400 മില്ലി
പാകം ചെയ്യുന്ന വിധം

ശര്‍ക്കര പാവ് കാച്ചിയതില്‍ പാലൊഴിച്ച് അരിപ്പൊടി ചേര്‍ത്ത് നന്നായിളക്കി ദോശമാവിന്റെ അയവില്‍ വെയ്ക്കുക.4 മുതല്‍ 8 വരെയുള്ള സാധനങ്ങളും ഇതില്‍ കൂട്ടിചേര്‍ത്ത് 2 മണിക്കൂറോളം അടച്ചു വെയ്ക്കുക.

ഇടത്തരം തീയില്‍ നല്ല കുഴിവുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കൂട്ട് ഇളക്കി ഒരു
തവി മാവ് ഒഴിക്കുക.നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോള്‍ അപ്പം തിരിച്ചിടണം.ചുവന്ന നിറമാകുമ്പോള്‍ കോരിയെടുത്ത് എണ്ണ വാലാന്‍ വെയ്ക്കാം.

ഉണ്ണിയപ്പം

ഉണ്ണിയപ്പം

ഉണക്കലരി -1 ലിറ്റര്‍
പാളയംകോടന്‍ പഴം -10 എണ്ണം
ശര്‍ക്കര -1 കിലോ
വെളിച്ചെണ്ണ -അര കിലോ

അരി കുതിര്‍ത്ത് ഇടിച്ചു മാവാക്കുക.ശര്‍ക്കര നൂല്‍പാകത്തില്‍ പാവുകാച്ചിയെടുക്കുക.മാവ് അല്പാല്പമായി ഈ പാവിലേയ്ക്കിടുക.പഴം തൊലി കളഞ്ഞ് അതും മാവില്‍ നന്നായി ഞെരടി ചേര്‍ക്കുക.മാവ്
കുഴമ്പുരൂപത്തിലാകുമ്പോള്‍ അപ്പക്കാര അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് തിളപ്പിക്കുക.മാവ് ഓരോ അച്ചിലും കോരിയൊഴിക്കണം.മാവ് വെന്തു പൊങ്ങിവരുമ്പോള്‍ കണ്ണാപ്പ കൊണ്ട് കോരിയെടുത്ത് അല്പം പഞ്ചസാര
മുകളില്‍ വിതറി ഉപയോഗിക്കാം.

മുളക് ബജി

മുളക് ബജി

1.ബജി മുളക് -25
2.കടലമാവ്പൊടി,മുളകുപൊടി,
സോഡാപ്പൊടി,ഉപ്പ് -പാകത്തിന്
3. എണ്ണ -വറുക്കാന്‍ ആവശ്യമായത്

മുളക് കഴുകി നീളത്തില്‍ അറ്റം വിട്ടുപോകാതെ നെടുകെ കീറുക.അല്പം ഉപ്പിട്ട വെള്ളത്തില്‍ മുളക് കുറച്ചുനേരം മുക്കി വെയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ കലക്കിയ മാവില്‍ മുളകുകള്‍ മുക്കി തിളച്ച എണ്ണയില്‍
വറുത്തു കോരുക.

കൂണ്‍ ബജി

കൂണ്‍ ബജി

ചേരുവകള്‍

  1. കൂണ്‍ -500 ഗ്രാം
  2. കടലമാവ് -അര കപ്പ്
  3. സോഡാഉപ്പ് -1 നുള്ള്
  4. മഞ്ഞള്‍പ്പൊടി -1 നുള്ള്
  5. കായപ്പൊടി -അല്പം
  6. ഉപ്പ്/എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

കടലമാവ്,സോഡാപ്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ്,കായപ്പൊടി എന്നിവ വെള്ളമൊഴിച്ച് കലക്കുക.കൂണ്‍ കഷണങ്ങള്‍
ഈ മാവില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക.

പച്ചക്കറി ബജി

പച്ചക്കറി ബജി

1. കടല മാവ് -1 കപ്പ്
2. കായപ്പൊടി,സോഡാപ്പൊടി,
മുളകുപൊടി,ഉപ്പ് -പാകത്തിന്
3. ഡാല്‍ഡാ -2 ടീസ്പൂണ്‍
4. പലയിനം പച്ചക്കറികള്‍ -കനം കുറച്ചരിഞ്ഞത്
(ഉരുളക്കിഴങ്ങ്,കത്തിരിക്ക,സവാള)

കടലമാവില്‍ രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് ദോശമാവിന്റെ അയവില്‍ കലക്കുക.പച്ചക്കറി കഷണങ്ങള്‍
ഈ മാവില്‍ മുക്കി ഡാല്‍ഡാ ചൂടാക്കിയതിലിട്ടു വറുത്തെടുക്കുക.

ചീര ബജി

ചീര ബജി

1.ചീരയില -1 പിടി
2.കടലമാവ് -കാല്‍ കപ്പ്
മൈദ -കാല്‍ കപ്പ്
3. സോഡാപ്പൊടി -1 നുള്ള്
കായപ്പൊടി -പാകത്തിന്
മുളകുപൊടി -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
4. എണ്ണ -400 മില്ലി

മാവില്‍ മൂന്നാമത്തെ ചേരുവകളും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക.കഴുകി തുടച്ചെടുത്ത ചീരയില കലക്കിയ
മാവില്‍ മുക്കി എണ്ണ ചൂടാകുമ്പോള്‍ വറുത്തെടുക്കുക.മാവ് ഇലയില്‍ എല്ലായിടത്തും ഒരുപോലെ കനം കുറഞ്ഞ്
പിടിച്ചിരിക്കാന്‍ ശ്രദ്ധിക്കണം.ഇല കരിഞ്ഞു പോകുകയുമരുത്‌.

വാഴയ്ക്കാ ബജി

വാഴയ്ക്കാ ബജി

1. വാഴക്കായ് -2
2. മൈദ -കാല്‍ കപ്പ്
കടലമാവ് -കാല്‍ കപ്പ്
3. സോഡാപ്പൊടി -1 നുള്ള്
കായപ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
4. എണ്ണ -400 മില്ലി

പാകം ചെയ്യുന്ന വിധം

വഴക്കായ കനം കുറച്ച് കീറി ഉപ്പു വെള്ളത്തില്‍ ഇട്ടു വെയ്ക്കുക.2,3 ചേരുവകള്‍ അല്പം അയവില്‍ കലക്കണം.എണ്ണ തിളയ്ക്കുമ്പോള്‍ വാഴക്കായ കഷണങ്ങള്‍ മാവില്‍ മുക്കി പൊരിക്കുക.

ഗോതമ്പ് ബോണ്ട

ഗോതമ്പ് ബോണ്ട

ഗോതമ്പ് മാവ് -1 കിലോ
പഞ്ചസാര -250 ഗ്രാം
വെളിച്ചെണ്ണ -1 കിലോ

ഗോതമ്പ് മാവില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ഈ മാവ് അല്പാല്പം
എടുത്ത് ഉരുളകളാക്കി എണ്ണയിലേയ്ക്കിടുക.അകം നനായി വെന്തു കഴിയുമ്പോള്‍ മൂപ്പിച്ച് കോരുക.

മുട്ട ബോണ്ട

മുട്ട ബോണ്ട

  1. മുട്ട -8
  2. മുളകുപൊടി -1 ടീസ്പൂണ്‍
  3. കടലമാവ് -200 ഗ്രാം
  4. സോഡാപ്പൊടി -1 ടീസ്പൂണ്‍
  5. കായപ്പൊടി -അര ടീസ്പൂണ്‍
  6. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി തോട് കളഞ്ഞെടുക്കുക.ബാക്കിയുള്ള ചേരുവകള്‍ വെള്ളമൊഴിച്ച് ഇഡ്ഡലിമാവിന്റെ
അയവില്‍ കലക്കുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ മുട്ട കലക്കി മാവില്‍ മുക്കി അതിലേയ്ക്ക് ഇടുക.ഇളം ചുവപ്പ് നിറമാകുമ്പോള്‍ കോരിയെടുത്ത് ഉപയോഗിക്കാം.

ബോണ്ട

ബോണ്ട

ചേരുവകള്‍

  1. കടലമാവ് -1 കിലോ
  2. ഉരുളക്കിഴങ്ങ് -1 കിലോ
  3. സവാള -അര കിലോ
  4. ഇഞ്ചി -4 കഷണം
  5. പച്ചമുളക് -15
  6. കറിവേപ്പില -2 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
  8. മുളകുപൊടി -2 ടീസ്പൂണ്‍
  9. വെളിച്ചെണ്ണ -1 കിലോ
  10. കടുക് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക.സവാള,ഇഞ്ചി,കറിവേപ്പില,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വെയ്ക്കുക.ചീനച്ചട്ടിയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ ഉരുളക്കിഴങ്ങും അരിഞ്ഞുവെച്ച സാധനങ്ങളും ഇട്ട് നന്നായി വഴറ്റുക.പാകത്തിനുപ്പും ചേര്‍ക്കുക.വാങ്ങി വെച്ച് ചെറിയ ഉരുളകളാക്കി വെയ്ക്കുക.കടലമാവും മുളകുപൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കിയതില്‍ ഈ ഉരുളകള്‍ ഇട്ടുവെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ മൂപ്പിക്കുക.

സോയാവട

സോയാവട

ചേരുവകള്‍

  1. സോയാബീന്‍ തലേദിവസമേ വെള്ളത്തിലിട്ട് കുതിര്‍ത്തത് -1 കപ്പ്
  2. വടപ്പരിപ്പ് 2 മണിക്കൂര്‍ കുതിര്‍ത്തത് -1 കപ്പ്
  3. ചെറിയ ഉള്ളി -കാല്‍ കപ്പ്
  4. ചുവന്നമുളക് -5
  5. പെരുംജീരകം -1 ടീസ്പൂണ്‍
  6. ഇഞ്ചി -1 ചെറിയ കഷണം
  7. എണ്ണ -2 ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. കറിവേപ്പില -4 തണ്ട്
  10. പുളിയില്ലാത്ത തൈര് -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ വെള്ളമൊഴിക്കാതെ തരുതരുപ്പായി അരച്ചെടുക്കുക.തൈര് ചേര്‍ത്ത്
നന്നായി കുഴച്ച് വടയുടെ ആകൃതിയില്‍ പരത്തി,നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ തടവി ചെറു തീയില്‍ മൊരിച്ചെടുക്കുക.

ഉള്ളിപ്പക്കാവട

ഉള്ളിപ്പക്കാവട

ചേരുവകള്‍

1.സവാള -2
2.കടല മാവ് -1 കപ്പ്
3. വെളുത്തുള്ളി -7 അല്ലി
മുളകുപൊടി -1 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
4. എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

സവാള നീളത്തില്‍ നേര്‍മ്മയായി അരിയുക.വെളുത്തുള്ളി ചതയ്ക്കുക.എല്ലാ ചേരുവകളും ഒന്നിച്ചാക്കി കുറച്ചു
വെള്ളം ഒഴിച്ചു കുഴയ്ക്കുക.നന്നായി കുഴച്ച ചേരുവ കുറേശ്ശേയായി എണ്ണയില്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കുക.

മുട്ടവട

മുട്ടവട

1.മുട്ട -3
2.കടലമാവ് -1 കപ്പ്
ഇഞ്ചി -1 കഷണം
പച്ചമുളക് -5
നല്ലജീരകം -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
3. വെളിച്ചെണ്ണ -150 ഗ്രാം

മുട്ട പുഴുങ്ങുക. രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചെടുക്കുക.മുട്ട രണ്ടായി പകുത്തു ഓരോ കഷണവും
മാവില്‍ പൊതിഞ്ഞ് വട ചുട്ടെടുക്കുക.

കപ്പവട

കപ്പവട

1.മരച്ചീനി -1 കിലോ
2.കടലമാവ്‌ -2 ടേബിള്‍സ്പൂണ്‍
3.പച്ചമുളക് -5
ഇഞ്ചി -1 ചെറു കഷണം
4. ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -500 ഗ്രാം
5. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍


മരച്ചീനി ചെറുതായി അരിഞ്ഞ് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.അതില്‍ മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞതും കടല മാവും ചേര്‍ക്കുക.തിളച്ച എണ്ണയില്‍ കുറേശ്ശേയായി വടകള്‍
മൂപ്പിച്ചെടുക്കുക.

മുളകുവട

മുളകുവട

തൊണ്ടന്‍ മുളക് -10
കടല മാവ് -250 ഗ്രാം
ഉപ്പ് -പാകത്തിന്
എണ്ണ -400 മില്ലി


മാവില്‍ ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു കലക്കുക.മുറിവിടാതെ നടുവേ കീറിയ മുളക്
ഈ മിശ്രിതത്തില്‍ മുക്കി വെയ്ക്കുക.എണ്ണ ചൂടാക്കുമ്പോള്‍ മുളകുകള്‍ വറുത്തു കോരുക.

ചെറുപയര്‍ വട

ചെറുപയര്‍ വട

അരി -100 ഗ്രാം
ചെറുപയര്‍ -250 ഗ്രാം
പച്ചമുളക് ചെറുതായി അരിഞ്ഞത് -6
കായം -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
എണ്ണ -400 മില്ലി

അരി കുതിര്‍ത്ത് നന്നായി അരയ്ക്കുക.ചെറുപയര്‍ വേവിച്ചതും മൂന്നാമത്തെ ചേരുവകളും അരിമാവില്‍ നന്നായി കുഴച്ച് ചേര്‍ക്കുക.വടപോലെയാക്കി എണ്ണയില്‍ മൂപ്പിക്കുക.

കോഴി വട

ചേരുവകള്‍

  1. വേവിച്ച കോഴിയിറച്ചി -500 ഗ്രാം
  2. പച്ചമുളക് മുറിച്ചത് -10
  3. വലിയ ഉള്ളി കൊത്തിയരിഞ്ഞത്‌ -150 ഗ്രാം
  4. ഇഞ്ചി ചതച്ചത് -1 കഷണം
  5. മൈദ -4 ടേബിള്‍സ്പൂണ്‍
  6. വെളുത്തുള്ളിയല്ലി ചതച്ചത് -5
  7. മല്ലിച്ചപ്പ് ചെറുതായി അരിഞ്ഞത് -കുറച്ച്
  8. ഗരം മസാലപ്പൊടി -1 ടീസ്പൂണ്‍
  9. എണ്ണ -150 ഗ്രാം
  10. കോണ്‍ഫ്ലവര്‍ -1 ടേബിള്‍സ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ചീനച്ചട്ടി അടുപ്പത്തുവെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ വലിയ ഉള്ളി കൊത്തിയരിഞ്ഞത്‌ ,
പച്ചമുളക് മുറിച്ചത്,ഇഞ്ചി ചതച്ചത്,വെളുത്തുള്ളിയല്ലി ചതച്ചത് എന്നിവ ഇളം ബ്രൌണ്‍ കളര്‍ ആവുന്നതുവരെ
വഴറ്റുക.അതിനുശേഷം വെന്തകോഴിയിറച്ചിയും ഗരം മസാലപ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ വഴറ്റി വാങ്ങി വെയ്ക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.മൈദയും കോണ്‍ഫ്ലവറും ഇട്ടിളക്കി ഇളം ചൂടില്‍ ചെറിയ ഉരുളകളാക്കി
ഒന്നു കൈ കൊണ്ട് പരത്തി ചീനച്ചട്ടി അടുപ്പത്തു വെച്ച് ബാക്കി എണ്ണയൊഴിച്ച് ചൂടായതിനുശേഷം മൂന്നെണ്ണം
വീതം ഇട്ട് പൊരിച്ചെടുക്കുക.ചൂടോടെ തക്കാളി സോസും കൂട്ടി കഴിക്കാം.

ചീര കാബേജ് വട

ചീര കാബേജ് വട

1.ഉഴുന്ന് -1 കപ്പ്
2.ചീര പൊടിയായി അരിഞ്ഞത് -അര കപ്പ്
3. കാബേജ് അരിഞ്ഞത് -അര കപ്പ്
പച്ചമുളക് അരിഞ്ഞത് -6
സവാള അരിഞ്ഞത് -1
ഉപ്പ് -പാകത്തിന്

അരച്ച ഉഴുന്നില്‍ മറ്റു ചേരുവകള്‍ ചേര്‍ത്ത് തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക.

പക്കാവട

പക്കാവട

1. കടലമാവ് -6 കപ്പ്
2. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
ഉപ്പ് -പാകത്തിന്
കായപ്പൊടി -കാല്‍ ടീസ്പൂണ്‍
3. എണ്ണ -500 ഗ്രാം

പാകം ചെയ്യുന്ന വിധം

നന്നായി അരച്ചെടുത്ത മാവില്‍ രണ്ടാമത്തെ ചേരുവകളും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക.സേവനാഴിയില്‍ മാവ് കുറേശ്ശെ വാരിയിട്ട് തിളച്ച എണ്ണയില്‍ ഞെക്കി ഒഴിച്ച് വറുത്തു
കോരുക.

വെജിറ്റബിള്‍ വട

വെജിറ്റബിള്‍ വട

ചേരുവകള്‍

  1. കടല മാവ് -2 കപ്പ്
  2. കാബേജ്,ബീന്‍സ്,കാരറ്റ് -1 കപ്പ് (ചെറുതായി അരിഞ്ഞത്)
  3. സവാള -2
  4. പച്ചമുളക് -5
  5. ഉപ്പ് -പാകത്തിന്
  6. മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
  7. എണ്ണ -500 മില്ലി
പാകം ചെയ്യുന്ന വിധം

ചെറുതായി കൊത്തിയരിഞ്ഞ പച്ചക്കറികളും സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്
കടലമാവുമായി യോജിപ്പിച്ച് കുറച്ചുനേരം വെയ്ക്കുക.മുളകുപൊടിയും ചേര്‍ക്കുക.പിന്നിടെടുത്ത് ചെറിയ
ഉരുളകളാക്കി കൈയ്യില്‍ വെച്ച് പരത്തി തിളപ്പിച്ച എണ്ണയിലിട്ട് മൂപ്പിക്കുക.

മസാല വട

മസാല വട

ചേരുവകള്‍

1. വട പരിപ്പ് -1 കിലോ ഗ്രാം
2. പച്ചമുളക് അരിഞ്ഞത് -15
ചുവന്നുള്ളി -250 ഗ്രാം
കറിവേപ്പില -കുറച്ച്
ഇഞ്ചി -2 കഷണം
3. ഉപ്പ് -പാകത്തിന്
കായപ്പൊടി -അര ടീസ്പൂണ്‍
4. കറുവപ്പട്ട -1 കഷണം
പെരുംജീരകം -1 ടീസ്പൂണ്‍
ഏലക്ക -5
കുരുമുളക് -10
ഗ്രാമ്പു -4 എണ്ണം

പാകം ചെയ്യുന്ന വിധം

പരിപ്പ് കുതിര്‍ത്ത് അരയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞ് ചേര്‍ക്കുക.മസാലകളെല്ലാം
കൂടി ചെറുതായി ചൂടാക്കി പൊടിക്കുക.ഇവയുടെ കൂടെ കായപ്പൊടി, ഉപ്പ് തുടങ്ങിയവയും കൂടി അരച്ചുവെച്ച
മാവില്‍ നന്നായി ഇളക്കി ചേര്‍ക്കുക.എണ്ണ ചൂടാകുമ്പോള്‍ മാവ് കുറേശ്ശെ എടുത്ത് വടരൂപത്തിലാക്കി മൊരിച്ചെടുക്കുക.

ഉള്ളി വട

1. ഗോതമ്പ് -അര കിലോ
2. സവാള -5
പച്ചമുളക് -4
മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
3. ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -400 മില്ലി

സവാള നീളത്തില്‍ അരിഞ്ഞു വെയ്ക്കുക.പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും കറിവേപ്പിലയും സവാള അരിഞ്ഞതും ഗോതമ്പു മാവില്‍ ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.എണ്ണ തിളയ്ക്കുമ്പോള്‍ കുറച്ച് മാവെടുത്ത്‌ ചെറിയ ഉരുളകളാക്കി മൂപ്പിച്ചെടുക്കുക.

തൈരുവട

പാകം ചെയ്യുന്ന വിധം

നേരത്തെ പറഞ്ഞതുപോലെ ഉഴുന്നുവട തയ്യാറാക്കുക.തൈരില്‍ അല്പം മുളകുപൊടിയും പച്ചമുളക് അരിഞ്ഞതും
ചേര്‍ത്തതിനുശേഷം ഉഴുന്നുവടകള്‍ അതിലിട്ട് വെയ്ക്കുക.കുറച്ചുനേരം കഴിയുമ്പോള്‍ വടകള്‍ എടുത്ത് ഉപയോഗിക്കാവുന്നതാണ്.

രസ വട

രസ വട

പാകം ചെയ്യുന്ന വിധം

പരിപ്പുവട ഉണ്ടാക്കി വെയ്ക്കുക.ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്ത് കുറച്ചു പുളി അതിലിട്ട് വെയ്ക്കുക.വെളുത്തുള്ളി ചതച്ചതും കുരുമുളകുപൊടിയും അരിഞ്ഞ പച്ചമുളകും അല്പം കായപ്പൊടിയും
ഉപ്പും കൂടി ഈ പുളി വെള്ളത്തില്‍ ചേര്‍ക്കുക.കടുക് വറുത്ത്‌ അതില്‍ പൊടികള്‍ ചേര്‍ത്ത പുളി വെള്ളം ഒഴിച്ച്
നന്നായി തിളപ്പിക്കുക.തയ്യാറാക്കി വെച്ചിരിയ്ക്കുന്ന പരിപ്പുവട ഈ രസത്തില്‍ ഇട്ട് ഒരു മണിക്കൂര്‍ വെച്ചതിനുശേഷം
എടുത്ത് ഉപയോഗിക്കാം.

പരിപ്പുവട

പരിപ്പുവട

ചേരുവകള്‍

1.വടപ്പരിപ്പ് -500 ഗ്രാം
2.പച്ചമുളക് -12
ഇഞ്ചി -ചെറിയ കഷണം
ചുവന്നുള്ളി -250 ഗ്രാം
കറിവേപ്പില -2 കതിര്‍പ്പ്
3. ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -200 മില്ലി


പാകം ചെയ്യുന്ന വിധം

പരിപ്പ്‌ കുതിര്‍ത്ത് വെള്ളമില്ലാതെ വെയ്ക്കുക. ഇതിന് തരുതരുപ്പായി അരച്ചെടുക്കുക.ഇതില്‍ രണ്ടാമത്തെ ചേരുവകള്‍ അരച്ചതും ഉപ്പും ചേര്‍ക്കുക.എണ്ണ തിളയ്ക്കുമ്പോള്‍ അരച്ചുവെച്ച കൂട്ടത്തില്‍ നിന്നും
അല്പാല്പം എടുത്ത് കൈ വെള്ളയില്‍ വെച്ച് പരത്തി അതിലേയ്ക്കിടുക.മൂക്കുമ്പോള്‍ കോരുക.

ഉഴുന്നു വട

ഉഴുന്നു വട


1.ഉഴുന്നു പരിപ്പ് -500 ഗ്രാം
2.പച്ചമുളക് -12 എണ്ണം
ഇഞ്ചി -1 കഷണം
3. കറിവേപ്പില -2 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
4. വെളിച്ചെണ്ണ -400 മില്ലി

ഉഴുന്ന് കുതിര്‍ത്ത് വെള്ളം തോരാന്‍ വെയ്ക്കുക.പച്ചമുളക്,ഇഞ്ചി ഇവ ചെറുതായി അരിഞ്ഞ് വെയ്ക്കണം.
ഉഴുന്ന് നന്നായി അരച്ചതില്‍ അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ഇട്ട് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളപ്പിക്കുക.ഉഴുന്നുമാവ് ചെറിയ ഉരുളകളാക്കി എടുത്ത് കൈ വെള്ളയില്‍ വെച്ച് അല്പം പരത്തി നടുവില്‍ വിരല്‍ കൊണ്ട് ഒരു സുഷിരം ഉണ്ടാക്കി എണ്ണയിലിട്ട് വറുത്തു
കോരുക.

അട /ഇലയപ്പം

അട /ഇലയപ്പം

ചേരുവകള്‍

1.പച്ചരി -അര കിലോ
2.തേങ്ങാ തിരുമ്മിയത്‌ -1 കപ്പ്
3.പഞ്ചസാര -അര കപ്പ്
4. ഏലക്ക പൊടിച്ചത് -2 ടീസ്പൂണ്‍
5. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

അരി കുതിര്‍ത്ത് പൊടിച്ചെടുക്കുക.അരിപ്പില്‍ തെള്ളിയെടുത്ത പൊടി ചുവക്കെ വറുക്കുക.പാകത്തിന് ഉപ്പും
എലക്കാപൊടിയും ചേര്‍ത്ത് ഇളം ചൂടു വെള്ളത്തില്‍ കുഴച്ചെടുക്കുക.മാവ് കുരെശ്ശേയെടുത്തു വാഴയിലയില്‍
കൈകൊണ്ട് പരത്തുക.തേങ്ങയും പഞ്ചസാരയും ചേര്‍ന്ന മിശ്രിതം,പരത്തിയ മാവില്‍ നിരത്തി ഇല രണ്ടായി മടക്കി ആവി വരുന്ന അപ്പച്ചെമ്പില്‍ വെച്ച് വേവിച്ചെടുക്കുക.

ഗോതമ്പ് വെജിറ്റബിള്‍ അട

ഗോതമ്പ് വെജിറ്റബിള്‍ അട

ചേരുവകള്‍

  1. ഗോതമ്പ് മാവ് -1 കപ്പ്
  2. തേങ്ങാവെള്ളം -2 കപ്പ്
  3. മുട്ടവെള്ള -1
  4. മുളപ്പിച്ച പയര്‍ വേവിച്ചത് -കാല്‍ കപ്പ്
  5. വെളുത്തുള്ളി -1 ടീസ്പൂണ്‍
  6. ചെറിയ ഉള്ളി അരിഞ്ഞത് -1 ടേബിള്‍സ്പൂണ്‍
  7. പാലക് ചീരയില -1 ടേബിള്‍സ്പൂണ്‍
  8. കൂണ്‍ അരിഞ്ഞത് -100 ഗ്രാം
  9. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  10. ഉപ്പ് -പാകത്തിന്
  11. എണ്ണ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളി,ചെറിയ ഉള്ളി എന്നിവ വഴറ്റിക്കഴിഞ്ഞു
കൂണ്‍,പാലക്കില എന്നിവ ചേര്‍ത്ത് ഇളക്കി അടച്ചു വെച്ച് മൂന്ന് മിനിട്ട് ആവി കയറ്റുക.മൂടി തുറന്ന് കുരുമുളകുപൊടിയും മുളപ്പിച്ച പയര്‍ വേവിച്ചതും ചേര്‍ത്തിളക്കി ഫില്ലിങ്ങിനായി മാറ്റി വെയ്ക്കുക.

ഗോതമ്പ് മാവ് മുട്ടവെള്ളയും ഉപ്പും ചേര്‍ത്തിളക്കി തേങ്ങാവെള്ളം(കരിക്കന്‍ വെള്ളം)ഒഴിച്ച് ദോശമാവിന്റെ അയവില്‍ കലക്കിയെടുക്കുക.നോണ്‍സ്റ്റിക്ക് പാനില്‍ മാവ് കോരിയൊഴിച്ച് അടിവശം വെന്തു
കഴിയുമ്പോള്‍ തിരിച്ചിട്ട്‌ ഫില്ലിങ്ങ് അകത്തു വെച്ച് മടക്കി ഇരുവശവും നന്നായി ഒട്ടിച്ച് തിരിച്ചും മറിച്ചുമിട്ട്‌
ചെറുതീയില്‍ മൊരിച്ചെടുക്കുക.

പൂരി മസാല

പൂരി മസാല

ചേരുവകള്‍

  1. മൈദാമാവ്‌ -അര കിലോ
  2. മുളകുപൊടി -4 സ്പൂണ്‍
  3. ഉപ്പ് -പാകത്തിന്
  4. ജീരകപ്പൊടി -2 ടീസ്പൂണ്‍
  5. എണ്ണ -2 കപ്പ്
പാകം ചെയ്യുന്ന വിധം

മൈദാമാവില്‍ മുളകുപൊടി,ഉപ്പ്,ജീരകം എന്നിവ ചേര്‍ത്ത് വെള്ളം ഉപയോഗിച്ച് കുഴച്ചെടുക്കുക.കുറച്ചുനേരം
വെച്ചതിനുശേഷം കുറേശ്ശെ എടുത്ത് ഉരുളകളാക്കി പലകയില്‍ വെച്ച് പരത്തി എണ്ണയിലിട്ട് പൊള്ളിച്ച്
എടുക്കുക.

കസ്കസ് പൂരി

കസ്കസ് പൂരി

ചേരുവകള്‍

1.മൈദ -അര കിലോ
2.പുളിയിലാത്ത തൈര് -2
മുട്ടയുടെ ഉണ്ണി -2
പഞ്ചസാര -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
3. എള്ള് -1 ടീസ്പൂണ്‍
കശകശ -1 ടീസ്പൂണ്‍
4. യീസ്റ്റ് -2 നുള്ള്
ഇളം ചൂടുപാല്‍ -മുക്കാല്‍ കപ്പ്
പഞ്ചസാര -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

നാലാമത്തെ ചേരുവകള്‍ ഒന്നിച്ചാക്കി പൊങ്ങാന്‍ വെയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ ഒന്നിച്ച് കലക്കി മൈദയില്‍ കുറേശ്ശെ ചേര്‍ത്ത് കട്ടകെട്ടാതെ കുഴയ്ക്കുക.പൊങ്ങിയ യീസ്റ്റും ഇതില്‍ ചേര്‍ക്കുക.

മാവ് 2 മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം കുറേശ്ശെ എടുത്ത് പൂരിയുടെ വലിപ്പത്തില്‍ കട്ടിയില്‍
പരത്തി എള്ളും കശകശയും ഇരുവശത്തും പിടിപ്പിച്ച് എണ്ണയില്‍ വറുത്തു കോരുക.

പൂരി

പൂരി

ഗോതമ്പുപൊടി -500 ഗ്രാം
വെജിറ്റബിള്‍ ഓയില്‍ -250 മില്ലി
ഉപ്പ് -പാകത്തിന്

ഗോതമ്പു പൊടിയില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്‌ കുഴച്ചെടുക്കുക.മാവ് 1 മണിക്കൂര്‍ അടച്ചു വെയ്ക്കണം.അതിനുശേഷം ചെറിയ ഉരുളകളാക്കി പൊടി വിതറി പരത്തി എടുക്കുക.എണ്ണ തിളയ്ക്കുമ്പോള്‍ അതിലിട്ട് പൊള്ളിച്ച് എടുക്കുക.

സ്റ്റഫ്ഡ് ചപ്പാത്തി

സ്റ്റഫ്ഡ് ചപ്പാത്തി

ചേരുവകള്‍

ഗോതമ്പുമാവ് -3 സ്പൂണ്‍
ഉരുളക്കിഴങ്ങ് -4 എണ്ണം
കുരുമുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -മുക്കാല്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
എണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഗോതമ്പുമാവ് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് വെയ്ക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ച്‌ കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വെയ്ക്കുക.ഗോതമ്പു മാവ് ഉരുളകളാക്കി എടുത്ത്
പരത്തിയശേഷം ഉരുളക്കിഴങ്ങ് മിശ്രിതം മുകളില്‍ വെച്ച് വീണ്ടും ഒരുപോലെ പരത്തുക.അതിനുശേഷം ചപ്പാത്തി
നാലായി മടക്കി കോണാകൃതിയില്‍ പരത്തുക.രണ്ടു ഭാഗത്തും നന്നായി എണ്ണ പുരട്ടി ചുട്ടെടുക്കുക.

നവവത്സര പാനിയം

നവവത്സര പാനിയം

ചേരുവകള്‍

1.കണ്ടെന്‍സ്ഡ് മില്‍ക്ക് -അര ടീസ്പൂണ്‍
വെള്ളം -അര കപ്പ്
കുറുകിയ ഇഞ്ചി നീര് -കാല്‍ കപ്പ്
പഞ്ചസാര -2 ടീസ്പൂണ്‍
2.വെള്ളം -6 കപ്പ്
പഞ്ചസാര -1 കപ്പ്
സിറപ്പ് -അര കപ്പ്
(ഓറഞ്ച്,നാരങ്ങ,പൈനാപ്പിള്‍)
3. പുതിനയില -കുറച്ച്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ കൂട്ടിയിളക്കി ഫ്രീസറില്‍ വെച്ച് ഐസ്ക്യുബ്സ് ഉണ്ടാക്കുക.രണ്ടാമത്തെ ചേരുവകള്‍
കലക്കി കണ്ണാടിപ്പാത്രത്തില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.തണുത്തു കഴിയുമ്പോള്‍ ജ്യൂസ്‌ ഗ്ലാസില്‍ ഒഴിച്ച്
ഒരു കട്ട പാനില്‍ ഐസ്ക്യൂബും ഭംഗിക്ക്‌ ഒന്നോ രണ്ടോ പുതിനയിലയും ഇട്ട് അലങ്കരിച്ച് ഉപയോഗിക്കുക.

ഗ്രേപ്പിറിഫ്രഷര്‍

ഗ്രേപ്പിറിഫ്രര്‍

ചേരുവകള്‍

മുന്തിരിജ്യൂസ്‌ -2 കപ്പ്
ഓറഞ്ച് ജ്യൂസ്‌ -1 കപ്പ്
തേന്‍ -അര കപ്പ്
ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം -8 കപ്പ്

പാകം ചെയ്യുന്ന വിധം

നല്ല കറുത്ത മുന്തിരി നിറയെ വെള്ളം വെച്ച് ൧൫ മിനിട്ട് തിളപ്പിക്കുക.തണുക്കുമ്പോള്‍ പിഴിഞ്ഞു അരിച്ചെടുക്കുക.മുന്തിരി ജ്യൂസ്‌ തയ്യാറായി.

മുന്തിരി ജ്യൂസ്‌,ഓറഞ്ച് ജ്യൂസ്‌ ഇവയില്‍ തേന്‍ ചേര്‍ത്ത് തണുപ്പിക്കുക.ഗ്ലാസില്‍ ഐസ് കട്ടകള്‍ ഇട്ട്
ഓറഞ്ച് മുന്തിരി ജ്യു‌സില്‍ ആവശ്യാനുസരണം ജിന്ഞെര്‍ എല്ലും ചേര്‍ത്ത് വിളമ്പുക.

Saturday, October 24, 2009

കാവാലി ഡ്രിങ്ക്

കാവാലി ഡ്രിങ്ക്

നാരങ്ങാ പിഴിഞ്ഞ ചാറ് -2 കപ്പ്
പഞ്ചസാര -3 കപ്പ്
കറുവാപ്പട്ട ചതച്ചത് -5 ഗ്രാം
ഇഞ്ചി ചതച്ചത് -കുറച്ച്

നാരങ്ങയും പഞ്ചസാരയും പത്തു മിനിട്ട് തിളപ്പിച്ച് തണുത്ത ശേഷം ഇഞ്ചി ചതച്ചതും കറുവാപ്പട്ടയും ചേര്‍ത്ത്
കുപ്പികളിലാക്കുക.ഈ സിറപ്പില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക.

പനാഗം

പനാഗം

നാരങ്ങ -1
ശര്‍ക്കര -50 ഗ്രാം
ഏലക്കയും ചുക്കും ചതച്ചത് -കുറച്ച്

ശര്‍ക്കര ഒരു കപ്പ് വെള്ളത്തില്‍ അലിയിച്ചു എടുക്കുക.ഇതു തണുപ്പിച്ച് അരിച്ചെടുക്കുക.ഇതിലേയ്ക്ക്
നാരങ്ങാ നീരും ചതച്ച ഏലക്കയും ചുക്കും ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കുക .(ഒരു നാരങ്ങായുടെ കണക്കാണ്
കൊടുത്തിരിക്കുന്നത്‌. കൂടുതല്‍ ഉണ്ടാക്കുമ്പോള്‍ മധുരം ആവശ്യാനുസരണം കൂട്ടാവുന്നതാണ്.)

പച്ചമാങ്ങ ജ്യൂസ്‌

പുളിയില്ലാത്ത പച്ച മാങ്ങ കഷണങ്ങള്‍
വേവിച്ച് അരിച്ചെടുത്ത പള്‍പ്പ് -1 കപ്പ്
പഞ്ചസാര പാനി -ഒന്നര കപ്പ്
ഏലക്ക പൊടിച്ചത് -കുറച്ച്

ചേരുവകള്‍ ഒന്നിച്ചു നല്ലതുപോലെ ഇളക്കി കപ്പില്‍ ഒഴിച്ച് ഐസ്,വെള്ളം ഇവ ചേര്‍ത്ത് ഉപയോഗിക്കുക.നിറം വേണമെങ്കില്‍ പച്ച ഫുഡ്‌ കളര്‍ ചേര്‍ക്കുക.

ടൊമാറ്റോ ഡിലൈറ്റ്

ടൊമാറ്റോ ഡിലൈറ്റ്

തക്കാളി അരിഞ്ഞത് -1 കിലോ
നാരങ്ങാ നീര് -1 കപ്പ്
പഞ്ചസാര -2 കപ്പ്
വെള്ളം - 1 ലിറ്റര്‍
ചാമ്പയ്ക്ക കുരു കളഞ്ഞ് വൃത്തിയാക്കിയത് -അര കിലോ

ചേരുവകളെല്ലാം കൂടി മിക്സിയില്‍ നന്നായി അടിച്ച് അരിച്ചെടുത്ത് തണുപ്പിച്ച് ഉപയോഗിക്കുക.

മുട്ട ചേര്‍ത്ത ജ്യൂസ്‌

മുട്ട ചേര്‍ത്ത ജ്യൂസ്‌

ചേരുവകള്‍

  1. ഓറഞ്ച് ജ്യൂസ്‌ - മുക്കാല്‍ കപ്പ്
  2. നാരങ്ങാ ജ്യൂസ്‌ -1 ടീസ്പൂണ്‍
  3. പഞ്ചസാര -1 ടീസ്പൂണ്‍
  4. ജാതിക്ക പൊടിച്ചത് -1 നുള്ള്
  5. മുട്ടയുടെ വെള്ള -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഓറഞ്ച് നീരും നാരങ്ങാ നീരും ഒരുമിച്ചാക്കി ഇതില്‍ പഞ്ചസാര അലിയിച്ചു ചേര്‍ക്കുക.മുട്ടയുടെ വെള്ള
പതപ്പിച്ച് ഇതില്‍ ചേര്‍ക്കുക.മിശ്രിതം ഒരു തുണിയില്‍ അരിച്ചെടുക്കുക.ജാതിക്ക പൊടിച്ചത് ചേര്‍ത്ത് ഐസ് ഇട്ട്
ഗ്ലാസ്സുകളില്‍ ഒഴിച്ച് വിളമ്പുക.

ഗ്രീനി ഡിസൈന്‍

ഗ്രീനി ഡിസൈന്‍

പച്ചമുന്തിരി -1 കിലോ
വെള്ളരിക്ക -കാല്‍ കിലോ
പുതിനയില -1 പിടി
ഇഞ്ചി -25 ഗ്രാം
പഞ്ചസാര -1 കപ്പ്
പച്ച ഫുഡ്‌കളര്‍ (വേണമെങ്കില്‍) -1 നുള്ള്

പാകം ചെയ്യുന്ന വിധം

പുതിനയില ഒഴിച്ചുള്ള ചേരുവകളെല്ലാം കൂടി മിക്സിയില്‍ നന്നായി അടിച്ചതിനുശേഷം അവസാനം പുതിനയില ചേര്‍ത്ത് ഒന്നു ചെറുതായി അടിച്ച് അരിച്ച് ഫ്രിഡ്ജില്‍ വെച്ച് തണുത്തതിനുശേഷം ഉപയോഗിക്കുക.

നൊങ്ക് ഡ്രിങ്ക്

നൊങ്ക് ഡ്രിങ്ക്

നൊങ്ക് അടര്‍ത്തിയെടുത്തത് -1 കപ്പ്
കരിക്കന്‍ വെള്ളം -2 കപ്പ്
പഞ്ചസാര -അര കപ്പ്
ഏലക്ക -3
കരിക്ക് -അര കപ്പ്


ചേരുവകളെല്ലാം കൂടി മിക്സിയിലിട്ടു നന്നായടിച്ചു അരിപ്പയില്‍ അരിച്ചെടുത്ത് തണുപ്പിച്ച് ഉപയോഗിക്കുക.

ചാമ്പയ്ക്ക ട്രൈകളര്‍ ഡ്രിങ്ക്

ചാമ്പയ്ക്ക ട്രൈകളര്‍ ഡ്രിങ്ക്

ചേരുവകള്‍

1. നന്നായി വിളഞ്ഞു പഴുത്തതും നല്ല നിറമുള്ളതുമായ
ചാമ്പയ്ക്ക കുരു കളഞ്ഞ് വൃത്തിയാക്കിയത് -1 കിലോ
2. കരിക്കന്‍ വെള്ളം -അര ലിറ്റര്‍
3. പച്ചനിറമുള്ള മുന്തിരിങ്ങ -750 ഗ്രാം
4. പഞ്ചസാര -ആവശ്യത്തിന്
(മധുരമില്ലാത്ത ഇനമാണെങ്കില്‍പഞ്ചസാര ചേര്‍ക്കണം )
5. പച്ച ഫുഡ്കളര്‍ -1 നുള്ള്

പാകം ചെയ്യുന്ന വിധം

ചാമ്പയ്ക്ക മിക്സിയില്‍ വെള്ളമൊഴിക്കാതെ ചെറുതായി അടിച്ചെടുക്കുക.എന്നിട്ട്,വൃത്തിയുള്ള ഒരു തുണിയില്‍ കെട്ടി,പിഴിഞ്ഞ് ചാറെടുക്കുക.മുന്തിരിങ്ങ ജ്യൂസ്‌ ആക്കി മിക്സിയില്‍ അടിച്ചെടുത്ത് അരിപ്പയില്‍
അരിച്ചെടുക്കുക.പച്ച ഫുഡ്കളര്‍ ചേര്‍ത്ത് ഇളക്കുക.കരിക്കന്‍ വെള്ളം, മുന്തിരിങ്ങാ ജ്യൂസ്‌,ചാമ്പയ്ക്കാജ്യൂസ്‌
എന്നിവ വെവ്വേറെ ഐസ് ട്രേകളിലാക്കി ഫ്രീസറില്‍ വെച്ച് ഐസ് ക്യൂബാക്കുക.

ജ്യൂസ്‌ തയ്യാറാക്കുന്ന സമയത്ത് ഇവ പുറത്തെടുത്ത് ഓരോ ക്യൂബ് വീതം ഓരോ ഗ്ലാസിലും ഇട്ടതിനു
ശേഷം കരിക്കന്‍ വെള്ളമൊഴിച്ച് വിളമ്പുക.പച്ച,പിങ്ക്,വെള്ള എന്നീ നിറങ്ങളില്‍ ഗ്ലാസില്‍ പാനിയം നിറച്ചു
വെച്ചിരിയ്ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്.കുടിക്കാന്‍ നല്ല രസവും.

ചാമ്പയ്ക്കാ ഡ്രിങ്ക്

ചേരുവകള്‍

ചാമ്പയ്ക്ക കുരു കളഞ്ഞത് വൃത്തിയാക്കി
വെള്ളമൊഴിക്കാതെ മിക്സിയില്‍ തരു തരുപ്പായി
പിഴിഞ്ഞെടുത്ത ചാറ് -200 മി.ലി.
കരിക്കന്‍ വെള്ളം -200 മി.ലി.
കുരുമുളകുപൊടി -1 നുള്ള്
ഉപ്പ് -1 നുള്ള്
ഏലക്കാപ്പൊടി -1 നുള്ള്

ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് തണുപ്പിച്ച് കഴിക്കുക.

പപ്പായ ഡ്രിങ്ക്

പപ്പായ ഡ്രിങ്ക്

ചേരുവകള്‍

വിളഞ്ഞ പപ്പായ ഗ്രേറ്റ് ചെയ്തത് -അര കപ്പ്
തക്കാളിച്ചാറ് -അര കപ്പ്
മോര് -200 മി.ലി.
മല്ലിയില -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഗ്രേറ്റ് ചെയ്ത പപ്പായും ബാക്കിയെല്ലാ ചേരുവകളും കൂടി മിക്സിയില്‍ അടിച്ച ശേഷം അരിച്ച് തണുപ്പിച്ച്
കഴിക്കുക.

പിങ്കി പംകിന്‍

പിങ്കി പംകിന്‍

ചേരുവകള്‍

തണ്ണിമത്തന്‍ കുരുവും തൊലിയും കളഞ്ഞ്
കഷണങ്ങള്‍ ആയി നുറുക്കിയത് -1
മുന്തിരി ജ്യൂസ്‌ -2 കപ്പ്
ഇഞ്ചി നീര് -കാല്‍ കപ്പ്
പഞ്ചസാര -1 കപ്പ്
ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞത് -100 ഗ്രാം

പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം കൂടി നന്നായി മിക്സിയില്‍ അടിച്ച് അരിച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

ഇളനീര്‍ ഷേക്ക്‌

ഇളനീര്‍ ഷേക്ക്‌

ചേരുവകള്‍

കരിക്ക് -1
പഞ്ചസാര -3 ടീസ്പൂണ്‍
ഏലക്കാപ്പൊടി -കാല്‍ ടീസ്പൂണ്‍

കരിക്കന്‍വെള്ളം എടുത്ത ശേഷം കാമ്പും ചുരണ്ടിയെടുക്കുക.കുറച്ച് കരിക്കന്‍ വെള്ളവും ചുരണ്ടിയെടുത്ത കാമ്പും അടിച്ചെടുക്കുക.ഇതില്‍ ബാക്കിയുള്ള കരിക്കന്‍ വെള്ളവും പഞ്ചസാരയും പൊടിച്ച ഏലക്കയും ചേര്‍ക്കുക.

മാതള നാരങ്ങാ ജ്യൂസ്‌

മാതള നാരങ്ങാ ജ്യൂസ്‌

ചേരുവകള്‍

  1. മാതളനാരങ്ങ അല്ലികള്‍ -2 കപ്പ്
  2. തണുത്ത പാല്‍ -2 കപ്പ്
  3. പഞ്ചസാര -4 ടേബിള്‍സ്പൂണ്‍
  4. തേന്‍ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

മാതളനാരങ്ങ രണ്ടായി പിളര്‍ന്ന് അല്ലികള്‍ എടുത്ത് ബാക്കി ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ നന്നായി
അടിച്ച് അരിച്ചെടുക്കുക.തണുപ്പിച്ച് കഴിക്കാം.മാതളനാരങ്ങയ്ക്ക് പകരം സപ്പോട്ടയും ഉപയോഗിക്കാം.

കൈതച്ചക്ക വൈന്‍

കൈതച്ചക്ക വൈന്‍

കൈതച്ചക്ക -ഒന്നരകിലോ
വെള്ളം -ആവശ്യത്തിന്
പഞ്ചസാര -3 കിലോ
യീസ്റ്റ് -3 ടേബിള്‍സ്പൂണ്‍

പാകം ചെയുന്ന വിധം

കഴുകി വൃത്തിയാക്കിയ കൈതച്ചക്ക ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് 5 മിനിട്ട് തിളപ്പിക്കണം.ചൂടാറുമ്പോള്‍ യീസ്റ്റ് ചേര്‍ത്ത് ഭരണിയില്‍ അടച്ചു വെയ്ക്കുക.മരത്തവി കൊണ്ട് ദിവസവും ഇളക്കണം.൨൧ ദിവസം കഴിയുമ്പോള്‍ മടക്കിയെടുത്ത തുണി കൊണ്ട് അരിക്കുക.വീണ്ടും 21 ദിവസം അനക്കാതെ വെയ്ക്കുക.പിന്നിട് എടുത്തു ഉപയോഗിക്കാം.

ചെറുനാരങ്ങാ സ്ക്വാഷ്

ചെറുനാരങ്ങാ സ്ക്വാഷ്

ചേരുവകള്‍

  1. ചെറുനാരങ്ങ -1 കിലോ
  2. നാരങ്ങ എസ്സന്‍സ് -1 ടീസ്പൂണ്‍
  3. നാരങ്ങാ നീര് -100 മി.ലി.
  4. വെള്ളം -1 ലിറ്റര്‍
  5. സിട്രിക് ആസിഡ് -2 ടീസ്പൂണ്‍
  6. പഞ്ചസാര -ഒന്നര കിലോ
പാകം ചെയ്യുന്ന വിധം

ചെറുനാരങ്ങാ പിഴിഞ്ഞ് അല്പം പഞ്ചസാരയും ചേര്‍ത്ത് വെള്ളത്തില്‍ കലക്കുക.ചൂടാകുമ്പോള്‍ അതില്‍ പഞ്ചസാരയും എസ്സെന്‍സും ചേര്‍ത്തു തിളപ്പിക്കുക.നൂല്‍ പരുവമാകുമ്പോള്‍ വാങ്ങി വെച്ച് തണുക്കുമ്പോള്‍
അരിച്ചെടുക്കുക.ഇതില്‍ നാരങ്ങാ നീരും സിട്രിക് ആസിഡും ചേര്‍ത്ത് കുപ്പികളിലാക്കി വെയ്ക്കുക.

പപ്പായ മില്‍ക്ക് സര്‍ബത്ത്

പപ്പായ മില്‍ക്ക് സര്‍ത്ത്

  1. പഴുത്ത പപ്പായ -കാല്‍ കിലോ
  2. പാല്‍ തണുത്തത് -1 കപ്പ്
  3. ചെറുനാരങ്ങ -1
  4. തണുത്തവെള്ളം -1 കപ്പ്
  5. ഏലക്കാപ്പൊടി -1 നുള്ള്
  6. പഞ്ചസാര -100 ഗ്രാം
പപ്പായ തൊലിയും കുരുവും മാറ്റി ചെറിയ കഷണങ്ങള്‍ ആക്കുക.ഇതു മിക്സിയില്‍ ഇടുക.പഴം അറിഞ്ഞതും ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് വീണ്ടും നന്നായി അടിച്ച് പതപ്പിച്ചു എടുക്കാം.

ഷാര്‍ജ ഷേക്ക്‌

ഷാര്‍ജ ഷേക്ക്‌

പാല്‍ -അര ലിറ്റര്‍
ബോണ്‍വീറ്റയോ ബൂസ്റ്റോ -2 ടീസ്പൂണ്‍
പഴം - 4
പഞ്ചസാര -2 ടേബിള്‍സ്പൂണ്‍
ഏലക്ക പൊടിച്ചത് -2

പാല്‍ ഫ്രിഡ്ജില്‍ വെച്ച്‌ പകുതി കട്ടയാകുന്നതുവരെ തണുപ്പിക്കുക.പാല്‍ ചെറുതായി ഉടച്ചു മിക്സിയില്‍ ഇടുക.പഴം അരിഞ്ഞതും ബാക്കി ചേരുവകളും ഒന്നിച്ചാക്കി മിക്സിയില്‍ ഇട്ട്‌ അടിച്ചെടുത്തു ഉപയോഗിക്കാം.

ലസ്സി

ലസ്സി

അധികം പുളിയിലാത്ത തൈര് -1 കപ്പ്
വെള്ളം -2 കപ്പ്
ജാതിക്കാപ്പൊടി -1 ടീസ്പൂണ്‍
പഞ്ചസാര -അര കപ്പ്

തൈരില്‍ ബാക്കി ചേരുവകള്‍ ചേര്‍ത്ത് നന്നായി കലക്കി എടുക്കുക.തണുപ്പിച്ച് ഉപയോഗിക്കാം.

പഴം സ്ക്വാഷ്

പഴം സ്ക്വാഷ്

ചേരുവകള്‍

പഴം -1 കപ്പ്
പഞ്ചസാര -2 1/4 കിലോ
തിളപ്പിച്ചാറിയ വെള്ളം -750 മി.ലി.
സിട്രിക് ആസിഡ് -20 ഗ്രാം
പൊട്ടാസ്യം മെറ്റാബൈസള്‍ഫേറ്റ് -800 മില്ലി ഗ്രാം

നന്നായി പഴുത്ത പഴം വേവിച്ചെടുക്കുക.ചൂടോടുകൂടിത്തന്നെ തൊലി കളഞ്ഞ് മിക്സിയില്‍ അരച്ചെടുക്കുക.
ഒരു പാത്രത്തില്‍ പഞ്ചസാര ഇട്ട് വെള്ളമൊഴിച്ച് അലിയിക്കുക.സിട്രിക് ആസിഡ് തരികളും ഇട്ട്
ചൂടാക്കുക.ഈ പാനി തുണിയിലൂടെ അരിച്ചെടുത്ത് തണുപ്പിക്കാം.ഇതിലേയ്ക്ക് അരച്ചുവെച്ച പഴപള്‍പ്പ് ഇടുക.
കട്ടകളില്ലാതെ ഇളക്കി യോജിപ്പിക്കുക.പൊട്ടാസ്യം മെറ്റാസള്‍ഫേറ്റ് അല്പം വെള്ളത്തില്‍ ലയിപ്പിച്ച് ഇതിലൊഴിക്കുക.കഴുകിയുണക്കിയ കുപ്പിയില്‍ സൂക്ഷിക്കാം.

പൈനാപ്പിള്‍ ജ്യൂസ്‌

പൈനാപ്പിള്‍ ജ്യൂസ്‌

ചേരുവകള്‍

പൈനാപ്പിള്‍ -1
പഞ്ചസാര -500 ഗ്രാം
വെള്ളം -ആവശ്യത്തിന്

നന്നായി പഴുത്ത കൈതച്ചക്ക തൊലി ചെത്തി എടുത്തു ചെറിയ കഷണങ്ങള്‍ ആക്കുക.പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ഈ കഷണങ്ങള്‍ മിക്സിയില്‍ നന്നായി അരച്ചെടുക്കുക.തണുത്ത് ഐസ് ഇട്ട് ഉപയോഗിക്കാം.

ശതാവരി സ്ക്വാഷ്

ശതാവരി സ്ക്വാഷ്

ചേരുവകള്‍

ശതാവരി കിഴങ്ങ് ചതച്ചെടുത്തത്‌ -4 കപ്പ്
പഞ്ചസാര -2 1/2 കിലോ
നാരങ്ങാ നീര് -100 മി.ലി.
പച്ച കറുവപ്പട്ട -4 കഷണം
സിട്രിക് ആസിഡ് -1 ടീസ്പൂണ്‍
വെള്ളം -4 കപ്പ്

പാകം ചെയ്യുന്ന വിധം

കറുവപ്പട്ട ചതച്ചതും പഞ്ചസാരയും വെള്ളവും കൂടി തിളപ്പിക്കുക.തണുക്കുമ്പോള്‍ അരിക്കുക.സിട്രിക് ആസിഡ് ചേര്‍ത്ത് ഒന്നുകൂടി തിളപ്പിക്കുക.ശതാവരി നീരും കൂടി മേല്‍പ്പറഞ്ഞ പാനിയില്‍ കലക്കി ചെറുതായി
തിളപ്പിച്ച് വാങ്ങുക.തണുക്കുമ്പോള്‍ കുപ്പികളിലാക്കാം.

ഓറഞ്ച്‌ സ്ക്വാഷ്

ഓറഞ്ച്‌ സ്ക്വാഷ്

ചേരുവകള്‍

  1. ഓറഞ്ച് -1 കിലോ
  2. പഞ്ചസാര -ഒന്നര കിലോ
  3. ഓറഞ്ച് എസ്സന്‍സ് -1 ടീസ്പൂണ്‍
  4. സിട്രിക് ആസിഡ് -2 ടീസ്പൂണ്‍
  5. നാരങ്ങാ നീര് -100 മി.ലി.
  6. വെള്ളം -1 ലിറ്റര്‍
പാകം ചെയ്യുന്ന വിധം

ഓറഞ്ച്‌ തൊലി നീക്കി നാരും കുരുവും കളഞ്ഞ് പിഴിഞ്ഞെടുക്കുക.ഒരു പാത്രത്തില്‍ വെള്ളം വെച്ച് ചൂടാക്കുക.അതില്‍ പഞ്ചസാരയും ഓറഞ്ച്‌ എസ്സെന്‍സും ചേര്‍ക്കുക.തിളച്ച് നൂല്‍ പരുവത്തില്‍ കുറുകുമ്പോള്‍
വാങ്ങി വെച്ച് തണുപ്പിക്കുക.ശേഷം അരിച്ച് ഓറഞ്ച്‌ നീരും സിട്രിക് ആസിഡും നാരങ്ങാ നീരും ചേര്‍ത്ത് കുപ്പികളിലാക്കി സൂക്ഷിക്കാം.

ലെമണ്‍റ്റീ

ലെമണ്‍റ്റീ

തേയില -2 ടീസ്പൂണ്‍
വെള്ളം -3 കപ്പ്
നാരങ്ങാ നീര് -1 ടീസ്പൂണ്‍
പഞ്ചസാര -ആവശ്യത്തിന്

നാരങ്ങാ നീരില്‍ പഞ്ചസാര ചേര്‍ത്ത് വെയ്ക്കുക.വെള്ളം അടുപ്പില്‍ വെച്ചു തിളയ്ക്കുമ്പോള്‍ തേയില യിടുക.അതിനുശേഷം തീയണച്ചു പാത്രം അല്പ നേരം മൂടി വെയ്ക്കുക.ആവശ്യത്തിന് കടുപ്പമാകുമ്പോള്‍ അരിച്ചെടുത്ത് നാരങ്ങാ ന്നീരില്‍ ചേര്‍ത്തിളക്കുക.ചൂടോടെ ഉപയോഗിക്കാം.

മസാലച്ചായ

മസാലച്ചാ

ഗുണനിലവാരമുള്ള തേയില -1 ടീസ്പൂണ്‍
പാല്‍ -75 മില്ലി
പഞ്ചസാര -പാകത്തിന്
ഗരം മസാല -2 ഗ്രാം

ഒരു പാത്രത്തില്‍ വെള്ളം എടുത്ത് തിളപ്പിക്കുക.തിളച്ച ശേഷം തേയിലയിടുക.തീ അണച്ച ശേഷം 5 മിനിട്ട് ചായ അടച്ചുവെയ്ക്കണം.ചായ അരിച്ചെടുത്ത്‌ പാലും പഞ്ചസാരയും ഗരം മസാലകളും ചേര്‍ത്ത് അടിച്ചുപതപ്പിച്ച്
ചൂടോടെ ഉപയോഗിക്കാം.

നാടന്‍ ദാഹശമനി

നാടന്‍ ദാശമനി

ചേരുവകള്‍

1. ഉണക്കലരി ഒരു പ്രാവശ്യം കഴുകി കാടി
കളഞ്ഞ് വീണ്ടും വെള്ളം ചേര്‍ത്ത് 10
മിനിട്ട് വെച്ചശേഷം കഴുകി അരിച്ചെടുക്കുന്ന
കാടി വെള്ളം -8 കപ്പ്
2. ചുവന്നുള്ളി -6
ഇഞ്ചി -1 ചെറിയ കഷണം
പച്ചമുളക് -4
നാരകത്തിന്റെ ഇല -4
കറിവേപ്പില -1 കതിര്‍പ്പ്
3. ഉപ്പ് -പാകത്തിന്
4. ചെറു നാരങ്ങാ നീര് -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ ചതച്ച് കിഴികെട്ടി കാടി വെള്ളത്തില്‍ ഇടുക.3 മണിക്കൂര്‍ പുളിക്കാന്‍ വെയ്ക്കണം.
കിഴി എടുത്തുമാറ്റി,പാകത്തിന് ഉപ്പും നാരങ്ങാ നീരും ചേര്‍ത്ത് ഉപയോഗിക്കാം.

കോളിഫ്ലവര്‍

കോളിഫ്ലവര്‍

ചേരുവകള്‍

കോളിഫ്ലവര്‍ ഉരുളകള്‍ ആക്കിയത് -1 കപ്പ്
സോയാബീന്‍ വേവിച്ചത് -1 കപ്പ്
സവാള അരിഞ്ഞത് -അര കപ്പ്
വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
തക്കാളി ച്ചാറ് -1 കപ്പ്
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
വെജിറ്റബിള്‍ മസാല -2 ടീസ്പൂണ്‍
മല്ലിപ്പൊടി -2 ടീസ്പൂണ്‍
മല്ലിയില -കുറച്ച്
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 1 ടീസ്പൂണ്‍ എണ്ണയൊഴിച്ച് സവാള വഴറ്റി,വെളുത്തുള്ളി കുഴമ്പ് മണം മാറുന്നതുവരെ മൂപ്പിക്കുക.മല്ലിപ്പൊടി,മഞ്ഞള്‍ പ്പൊടി,മസാല,മുളകുപൊടി എന്നിവ ചേര്‍ത്ത് വീണ്ടും മണം
മാറുന്നതുവരെ വഴറ്റി,കോളി ഫ്ലവറും സോയാബീനും ചേര്‍ത്ത് നന്നായി ഇളക്കി പത്തുമിനിട്ട് അടച്ചു വെച്ച്
വേവിക്കുക.മൂടി തുറന്ന് തക്കാളിച്ചാറ് ചേര്‍ത്തിളക്കി ഒന്നുകൂടി തിളപ്പിക്കുക.മല്ലിയില വിതറി വിളമ്പാം.

ബീന്‍സ് സ്പ്രൌട്ട് സാലഡ്

ബീന്‍സ് സ്പ്രൌട്ട് സാലഡ്

ചേരുവകള്‍

  1. മുളപ്പിച്ച ചെറുപയര്‍ അല്ലെങ്കില്‍ കടല -കാല്‍ കപ്പ്
  2. ചെറു നാരങ്ങാ നീര് -3 ടീസ്പൂണ്‍
  3. തക്കാളി ദശ ചെറുതായി ചതുരത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്
  4. സാലഡ് വെള്ളരി ചതുരത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്
  5. പച്ചമുളക് അരി കളഞ്ഞ് അരിഞ്ഞത് -1 ടീസ്പൂണ്‍
  6. മല്ലിയില ചെറുതായി അരിഞ്ഞത് -4 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം യോജിപ്പിച്ച് ഉപയോഗിക്കുക.പയറിന്റെ പച്ചച്ചുവ മാറണമെങ്കില്‍ വേവിച്ചു ചേര്‍ത്താല്‍
മതി.പക്ഷേ,പോഷക ഗുണം കുറയും.ഇട നേരങ്ങളില്‍ വിശപ്പടക്കാന്‍ ഈ സലാഡ് നല്ലതാണ്.

സ്ലിമ്മിംഗ് സൂപ്പ്

സ്ലിമ്മിംഗ് സൂപ്പ്

ചേരുവകള്‍

  1. ചെറുപയര്‍ തൊലികളഞ്ഞത് -കാല്‍ കപ്പ്
  2. ചീരയില -1
  3. സവാള -1
  4. തക്കാളി -2
  5. പട്ട -1 കഷണം
  6. ഗ്രാമ്പു -2 എണ്ണം
  7. ഏലക്ക -1
  8. വെളുത്തുള്ളി -4 അല്ലി
  9. സെലറി തണ്ട് അരിഞ്ഞത് -3 ടീസ്പൂണ്‍
  10. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ചെറുപയര്‍ പകുതി മൂപ്പിച്ച് 3 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക.
കുക്കര്‍ തുറന്നു വെച്ച് ഇല ചേര്‍ത്ത് ഒന്നു തിളപ്പിച്ച ശേഷം തണുപ്പിക്കുക.കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയില്‍
അടിച്ചെടുത്ത് സെലറി അരിഞ്ഞതും കുരുമുളക് പൊടിച്ചതും ചേര്‍ത്ത് ഒന്നു കൂടി തിളപ്പിച്ച് ചൂടോടെ കഴിക്കാം.
ക്ഷീണം മാറ്റാനും രക്തക്കുറവ് ഇല്ലാതാക്കാനും ഉന്മേഷത്തിനും നല്ലതാണ്.ഈ വിഭവം ദിവസവും മൂന്ന് നേരം
ആഹാരത്തിനു മുന്‍പ് ഒരു ഗ്ലാസ്‌ വീതം കഴിക്കുക.

ട്യൂബര്‍ സാലഡ്

ട്യൂബര്‍ സാലഡ്

ചേരുവകള്‍
  1. മാതളനാരങ്ങ ഇതളുകള്‍ ആക്കിയത് -അര കപ്പ്
  2. കാരറ്റ് കഷണങ്ങള്‍ ആക്കിയത് -അര കപ്പ്
  3. റാഡിഷ് അരിഞ്ഞത് -കാല്‍ കപ്പ്
  4. ബീറ്റ്റൂട്ട് കഷണങ്ങള്‍ ആക്കി വേവിച്ചത് -കാല്‍ കപ്പ്
  5. ഉരുളക്കിഴങ്ങ് കഷണങ്ങള്‍ ആക്കി പുഴുങ്ങിയത് -അര കപ്പ്
  6. വെളുത്ത കടല പുഴുങ്ങിയത് -അര കപ്പ്
  7. ചെറുനാരങ്ങാ നീര് -2 ടേബിള്‍സ്പൂണ്‍
  8. വിനാഗിരി -2 ടീസ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. പഞ്ചസാര -1 ടീസ്പൂണ്‍
  11. മല്ലിയില,സെലറി - അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം കൂടി ഒരുമിച്ച് ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം ഭംഗിയുള്ള ഒരു സലാഡ് ബൌളില്‍ നിറയ്ക്കുക.മല്ലിയിലയും സെലറിയും അരിഞ്ഞത് വിതറി അലങ്കരിക്കുക.