Tuesday, March 2, 2010

Kerala Soup recipes in Malayalam

  1. Kerala Recipes in Malayalam: പച്ചക്കറി സൂപ്പ്

    8 Oct 2009 ... കുറുകിയ സൂപ്പ് അല്പം വെള്ളം ഒഴിച്ച് വലിയ കണ്ണുള്ള അരിപ്പയില് അരച്ചെടുക്കുക ...
    recipesmalayalam.blogspot.com/2009/10/blog-post_08.html - Cached -
  2. Kerala Recipes in Malayalam: വാഴപ്പിണ്ടി സൂപ്പ്

    ചൂടോടെ തന്നെ സൂപ്പ് ഡിഷുകളിലാക്കി ഓരോരുത്തരുടെയും രുചി അനുസരിച്ച് ഉപ്പ് ...
    recipesmalayalam.blogspot.com/2010/01/blog-post_8732.html - Cached -
  3. Kerala Recipes in Malayalam: നൂഡില് സൂപ്പ്

    7 Oct 2009 ... ഇതിലേയ്ക്ക് ഒരു ലിറ്റര് വെള്ളമൊഴിച്ച് ഉപ്പ്,കുരുമുളക്,അജിനോമോട്ടോ,സൂപ്പ് ...
    recipesmalayalam.blogspot.com/2009/10/blog-post_1387.html - Cached -
  4. Kerala Recipes in Malayalam: ചീരയില സൂപ്പ്

    24 Oct 2009 ... ചീരയില സൂപ്പ് ചേരുവകള്. ചീരയില,വേലിചീര,അല്ലെങ്കില് പാലക്കില -1 കപ്പ് ...
    recipesmalayalam.blogspot.com/2009/10/blog-post_1306.html - Cached -
  5. Kerala Recipes in Malayalam: ഫിഷ് സൂപ്പ്

    ഫിഷ് സൂപ്പ് ചേരുവകള്. മുള്ളില്ലാത്ത മീന് ചെറുതായി നുറുക്കിയത് -1 കപ്പ് ...
    recipesmalayalam.blogspot.com/2010/01/blog-post_8268.html - Cached -
  6. Kerala Recipes in Malayalam: സ്ലിമ്മിംഗ് സൂപ്പ്

    24 Oct 2009 ... സ്ലിമ്മിംഗ് സൂപ്പ്. സ്ലിമ്മിംഗ് സൂപ്പ് ചേരുവകള്. ചെറുപയര് തൊലികളഞ്ഞത് -കാല് ...
    recipesmalayalam.blogspot.com/2009/10/blog-post_6655.html - Cached -
  7. Kerala Recipes in Malayalam: വെജിറ്റബിള് ക്ലീയര് ...

    7 Oct 2009 ... വെജിറ്റബിള് ക്ലീയര് സൂപ്പ് ചേരുവകള്. കാരറ്റ് -1/2; ചൈനീസ്കാബേജ് -4,6 ഇലത്തോട് ...
    recipesmalayalam.blogspot.com/2009/10/blog-post_9725.html - Cached -
  8. Kerala Recipes in Malayalam: മല്ലി ഗറ്റാവനി സൂപ്പ്

    മല്ലി ഗറ്റാവനി സൂപ്പ്. മല്ലി ഗറ്റാവനി സൂപ്പ്. എല്ല് സൂപ്പ് -500 ഗ്രാം ...
    recipesmalayalam.blogspot.com/2010/01/blog-post_5498.html - Cached -
  9. Kerala Recipes in Malayalam: ചീര സൂപ്പ്

    ചീര സൂപ്പ് ചേരുവകള് 1.ചെറിയ ചീരയില തണ്ടോടെ കപ്പില് അമര്ത്തി അളന്നെടുത്തത് -1 കപ്പ് ...
    recipesmalayalam.blogspot.com/2010/01/blog-post_21.html - Cached -
  10. Kerala Recipes in Malayalam: സ്വീറ്റ്കോണ് ...

    7 Oct 2009 ... സ്വീറ്റ്കോണ് വെജിറ്റബിള് സൂപ്പ്. സ്വീറ്റ്കോണ് വെജിറ്റബിള് സൂപ്പ് ചേരുവകള് ...
    recipesmalayalam.blogspot.com/2009/10/blog-post_8130.html - Cached -

Friday, January 22, 2010

സ്പൈസി ബിസ്ക്കറ്റ്

സ്പൈസി ബിസ്ക്കറ്റ്

ചേരുവകള്‍

  1. വെണ്ണ -250 ഗ്രാം
  2. പഞ്ചസാര പൊടിച്ചത് -200 ഗ്രാം
  3. മുട്ട -20 എണ്ണം
  4. മൈദ -500 ഗ്രാം
  5. ഉപ്പ് -പാകത്തിന്
  6. പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് -100 ഗ്രാം
  7. കറുവപ്പട്ട ഒരിഞ്ച് നീളത്തില്‍ -2 കഷണം
  8. ഗ്രാമ്പു -9
  9. ചെറുനാരങ്ങാനീര് -അര ടീസ്പൂണ്‍
  10. ചെറു നാരങ്ങാ തൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

വെണ്ണയും പഞ്ചസാരയും മുട്ടയും ഒന്നിച്ച് ചേര്‍ത്തുവെയ്ക്കുക.ഇതില്‍ 4 മുതല്‍ 10 വരെയുള്ള ചേരുവകള്‍
എല്ലാംകൂടി കുഴച്ചെടുക്കുക.ഇത് ബിസ് റ്റിന്റെ ആകൃതിയില്‍ പരത്തി 300 ഡിഗ്രി F ബേക്ക് ചെയ്തെടുക്കുക.ബിസ്ക്കറ്റിന് കരുകരുപ്പില്ലെങ്കില്‍ ഇളക്കിയെടുത്ത് ചെറുചൂടില്‍ ഒന്നുകൂടി ബേക്ക് ചെയ്യുക.

ലെമണ്‍ ബിസ്ക്കറ്റ്

ലെണ്‍ ബിസ്ക്കറ്റ്

ചേരുവകള്‍

  1. വെണ്ണ -കാല്‍ കിലോ
  2. പഞ്ചസാര പൊടിച്ചത് -200 ഗ്രാം
  3. മുട്ടയുടെ ഉണ്ണി -2 എണ്ണം
  4. മൈദ -അര കിലോ
  5. ഉപ്പ് -പാകത്തിന്
  6. പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് -100 ഗ്രാം
  7. വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
  8. ചെറുനാരങ്ങാനീര് -ഒരു ടീസ്പൂണ്‍
  9. ചെറുനാരങ്ങാതൊലി ചുരണ്ടിയത് =അര ടീസ്പൂണ്‍
  10. പഞ്ചസാര -3 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

വെണ്ണയും പഞ്ചസാരയും ഒരുമിച്ച് യോജിപ്പിച്ചശേഷം അതില്‍ മുട്ടയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
മൈദയില്‍ ഉപ്പും അരിഞ്ഞുവെച്ചിരിയ്ക്കുന്ന പറങ്കിയണ്ടിയും,വാനില എസ്സെന്‍സ്സും,ചെറുനാരങ്ങാനീരും,ചെറു
നാരങ്ങാതൊലി ചുരണ്ടിയതും ചേര്‍ത്ത് കുഴച്ചെടുക്കുക.ഇത് ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള രൂപത്തില്‍ പരത്തി
300 ഡിഗ്രി F ചൂടുള്ള ഇലക്ട്രിക്‌ അടുപ്പില്‍ വെച്ച് ബേക്ക് ചെയ്തെടുക്കുക.പഞ്ചസാരയും ചെറു നാരങ്ങാ തൊലി ചുരണ്ടിയതും കുഴച്ച് വെന്തുവരുന്ന ബിസ്ക്കറ്റിന്റെ മുകളില്‍ വിതറുക.ബിസ്ക്കറ്റ് കരുകരുപ്പായി
ഇരിയ്ക്കുന്നതിനുവേണ്ടി ഒന്നുകൂടി ബേക്ക് ചെയ്ത് എടുക്കുക.

കൊക്കോ ബിസ്ക്കറ്റ്

കൊക്കോ ബിസ്ക്കറ്റ്

ചേരുവകള്‍

  1. വെണ്ണ -250 ഗ്രാം
  2. പഞ്ചസാര അല്പം പൊടിച്ചത് -200 ഗ്രാം
  3. മുട്ട -2 എണ്ണം
  4. കൊക്കോ -6 ടീസ്പൂണ്‍
  5. വെള്ളം -6 ടീസ്പൂണ്‍
  6. മൈദ -അര കിലോ
  7. ഉപ്പ് -അര ടീസ്പൂണ്‍
  8. വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
  9. ചെറുനാരങ്ങാനീര് -അര ടീസ്പൂണ്‍
  10. ചെറു നാരങ്ങാ തൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം

കൊക്കോ വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് കുറുക്കുക.മൈദയും ഉപ്പും ഒന്നിച്ച് അരിച്ചെടുക്കുക. വെണ്ണയും പഞ്ചസാരയും ഒന്നിച്ച് ചേര്‍ത്ത് മാര്‍ദ്ധവപ്പെടുത്തിയശേഷം അതില്‍ മുട്ട പൊട്ടിച്ച് ഒഴിക്കുക.അതിന്റെ കൂടെ കുറുക്കിയ കൊക്കോയും ചേര്‍ത്ത് മയപ്പെടുത്തുക.ഇതില്‍ മൈദയും ചേര്‍ത്തു വെയ്ക്കുക.ഈ കൂട്ടില്‍ വാനില എസ്സെന്‍സ്സും ചെറുനാരങ്ങാനീരും ചെറുനാരങ്ങാതൊലി ചുരണ്ടിയതും ചേര്‍ത്ത്‌ കുഴച്ചശേഷം ഐസിംഗ് നോസില്‍ പോലുള്ള വലിയ നോസിലില്‍ കുറേശ്ശെ വെച്ച് ഉണ്ടാക്കിയെടുക്കുക.
300 ഡിഗ്രി F ചൂടാക്കിയ ഇലക്ട്രിക്‌ അടുപ്പില്‍ വെച്ച് 20 മിനിട്ട് ബേക്ക് ചെയ്യുക.ബിസ്ക്കറ്റിന് കരുകരുപ്പില്ലെങ്കില്‍ ഇളക്കിയെടുത്ത് ഒന്നുകൂടി ചെറുചൂടില്‍ 10 മിനിട്ട് ബേക്ക് ചെയ്യുക.

ചോക്കലേറ്റ് ബിസ്ക്കറ്റ്

ചോക്കലേറ്റ് ബിസ്ക്കറ്റ്

ചേരുവകള്‍

  1. വെണ്ണ -100 ഗ്രാം
  2. പാല്‍പൊടി -100 ഗ്രാം
  3. കൊക്കോ -4 ടേബിള്‍ സ്പൂണ്‍
  4. മുന്തിരിങ്ങ -100 ഗ്രാം
  5. ചെറീസ് -50 ഗ്രാം
  6. അണ്ടിപരിപ്പ് -50 ഗ്രാം
  7. വാനില എസ്സന്‍സ് -1 ടേബിള്‍ സ്പൂണ്‍
  8. പഞ്ചസാര -75 ഗ്രാം
പാകം ചെയ്യുന്ന വിധം

ചെറുചൂടില്‍ വെണ്ണ ഉരുക്കി എടുക്കണം.കൊക്കോ,പഞ്ചസാര,പാല്‍പ്പൊടി ഇവ യോജിപ്പിച്ച് അരിപ്പയില്‍ തെള്ളിയെടുക്കുക.ഇത് ഒരു കുഴിഞ്ഞ പാത്രത്തിലിട്ട് ചെറുതായി നുറുക്കിയ മുന്തിരിങ്ങയും അണ്ടിപരിപ്പും ഉരുക്കിയ വെണ്ണയും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം.ഒടുവില്‍ എസ്സന്‍സ് ഒഴിച്ചിളക്കണം.നെയ്യ് പുരട്ടിയ ഒരു തട്ടത്തില്‍ കൂട്ടു നിരത്തി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് സെറ്റാകുമ്പോള്‍ ചതുരകഷണങ്ങളാക്കി
മുറിച്ചെടുക്കുക.

ഡയമണ്ട് ബിസ്ക്കറ്റ്

ഡയമണ്ട് ബിസ്ക്കറ്റ്

ഡാല്‍ഡ -ഒരു കപ്പ്
പഞ്ചസാര -മുക്കാല്‍ കപ്പ്
പാല് -മുക്കാല്‍ കപ്പ്
മൈദ -ഒന്നര കപ്പ്

പാകം ചെയ്യുന്ന വിധം

ഡാല്‍ഡയും പഞ്ചസാരയും പാലും ഒരു പരന്ന പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക.ഇവയെല്ലാം
യോജിച്ച് നല്ല മയത്തിലാകുമ്പോള്‍ അതില്‍ കുറേശ്ശേയായി മൈദ ചേര്‍ത്ത് കുഴച്ചെടുക്കണം.കൂടുതല്‍ അയഞ്ഞുപോകാതെ നല്ല കട്ടിക്ക് കുഴച്ചെടുക്കണം.ഇത് കാലിഞ്ച് കട്ടിക്ക് പരത്തി ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുത്തശേഷം ഒരു പേപ്പറില്‍ 5-10 മിനിട്ട് നിരത്തിയിടണം.അതിനുശേഷം ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കണം.

കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്

കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്

ചേരുവകള്‍

  1. മൈദ -250 ഗ്രാം
  2. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
  3. ഉപ്പ് -2 നുള്ള്
  4. തിരുമ്മിയ തേങ്ങ -അര കപ്പ്
  5. ഉറച്ച വനസ്പതി -100 ഗ്രാം
  6. പൊടിച്ച പഞ്ചസാര - 75 ഗ്രാം
  7. മുട്ട -1
  8. വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
  9. ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
  10. ചെറുനാരങ്ങാതൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
  11. കോണ്‍ ഫ്‌ളേക്‌സ് -1 കപ്പ്
  12. പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകളും തേങ്ങയും കൂടി ചേര്‍ത്ത് കട്ട പിടിയ്ക്കാതെ കുഴച്ചെടുക്കുക.വനസ്പതി മയപ്പെടുത്തി പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് പതഞ്ഞുവരുമ്പോള്‍ മുട്ടയുടെ ഉണ്ണിയും എസ്സെന്‍സ്സും ഏലക്കാപ്പൊടിയും ചെറുനാരങ്ങാതൊലി ചുരണ്ടിയതും മാവും കൂടി ചേര്‍ത്ത് കുഴച്ചെടുക്കണം.ഇത് ചെറിയ ഉരുളകളാക്കി ബിസ്ക്കറ്റിന്റെ രൂപത്തില്‍ പരത്തിയശേഷം 300 ഡിഗ്രി F -ല്‍ ബേക്ക് ചെയ്തെടുക്കുക.കരുകരുപ്പാകാന്‍ ഇളക്കിയശേഷം ഒന്നുകൂടി ചെറുചൂടില്‍ ബേക്ക് ചെയ്തെടുക്കുക.