Showing posts with label kerala fish curry recipes. Show all posts
Showing posts with label kerala fish curry recipes. Show all posts

Saturday, December 12, 2009

സീയര്‍ ഫിഷ്‌ വാസ്കോ

സീയര്‍ ഫിഷ്‌ വാസ്കോ

ചേരുവകള്‍

  1. നെയ്മീന്‍ വലിയ കഷണം -അര കിലോ
  2. നീളത്തില്‍ അരിഞ്ഞ മാമ്പഴം -1
  3. പച്ചമുളക് അരിഞ്ഞത് -3
  4. ഇഞ്ചി അരിഞ്ഞത് -1 കഷണം
  5. വെളുത്തുള്ളി അരിഞ്ഞത് -4 അല്ലി
  6. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  7. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  8. സവാള അരിഞ്ഞത് -1
  9. പെരുംജീരകപൊടി -അര ടീസ്പൂണ്‍
  10. തേങ്ങാപ്പാല്‍ -2 കപ്പ്
  11. വെള്ളം -അര കപ്പ്
  12. ചെറുനാരങ്ങാനീര് -1 മുറി
  13. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

മണ്‍ചട്ടിയില്‍ 3 മുതല്‍ 8 വരെയുള്ള ചേരുവകള്‍ നന്നായി വഴറ്റുക.അതിനുശേഷം നീളത്തിലരിഞ്ഞ മാങ്ങാ
കഷണവും നെയ്മീന്‍ വലിയ കഷണങ്ങളാക്കി നുറുക്കിയതും അരപ്പില്‍ ചേര്‍ത്ത് മയത്തില്‍ ഇളക്കുക.പകുതി
വേവാകുമ്പോള്‍ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.മീന്‍ വെന്തു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് കുറുകുമ്പോള്‍
വാങ്ങി വെയ്ക്കുക.

മീന്‍ തോരന്‍

മീന്‍ തോരന്‍

ചേരുവകള്‍

  1. വലിയ അയില -4
  2. തേങ്ങാ തിരുമ്മിയത്‌ -1
  3. ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -അര കപ്പ്
  4. ഇഞ്ചി ചെറുതായി അരിഞ്ഞത് -1 കഷണം
  5. കറിവേപ്പില -3 തണ്ട്
  6. ചമ്പാവരി -1 ടേബിള്‍ സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. പച്ചമുളക് ചതച്ചത് -4
  9. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ 3 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് അരി വറുക്കുക.ഇതില്‍ ചുവന്നുള്ളി ഇട്ടു മൂക്കുമ്പോള്‍ ഇഞ്ചിയും പച്ചമുളകും മഞ്ഞളും തേങ്ങയും ചേര്‍ത്ത് കറിവേപ്പിലയിട്ട്ഇളക്കി മീന്‍ പൊടിച്ചതും
ഉപ്പും ചേര്‍ത്ത് അടച്ച് ചെറുതീയില്‍ വേവിക്കുക.തോരുമ്പോള്‍ ചിക്കിതോര്‍ത്തിയെടുക്കുക.(അയില വൃത്തിയാക്കി ഉപ്പും അര കപ്പ് വെള്ളവുമൊഴിച്ചു വേവിച്ചെടുത്തശേഷം മുള്ള് കളഞ്ഞുവേണം പൊടിക്കാന്‍.)

മീന്‍ വറ്റിച്ചത്

മീന്‍ വറ്റിച്ചത്

ചേരുവകള്‍

(ഒരാഴ്ച വരെ കേടാകാതെ സൂക്ഷിക്കാന്‍)

  • നെയ്മീന്‍ -അര കിലോ
  • പച്ചമുളക് കീറിയത് -10 എണ്ണം
  • ഇഞ്ചി അരിഞ്ഞത് -1 കഷണം
  • മുളകുപൊടി -2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -കാല്‍ സ്പൂണ്‍
  • കറിവേപ്പില -5 ഇതള്‍
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • കടുക് -1 സ്പൂണ്‍
  • കുടംപുളി -5 ചുള (പുളി വെള്ളത്തിലിട്ടുതിളപ്പിച്ചവെള്ളം 2 കപ്പ് )
  • ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.2 മുതല്‍ 6 വരെയുള്ള ചേരുവകള്‍
വഴറ്റുക.വഴലുമ്പോള്‍ പുളിവെള്ളത്തില്‍ മീന്‍ കഷണങ്ങള്‍ പെറുക്കിയിടുക.അതിന് മുകളില്‍ കറിവേപ്പിലയുടെ
ഇതളുകള്‍ നിരത്തുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.ഒരുവിധം നന്നായി വറ്റുമ്പോള്‍ വാങ്ങി വെച്ചു ആറുമ്പോള്‍
വൃത്തിയുള്ള തുണി വെളിച്ചെണ്ണയില്‍ മുക്കി മീന്‍ കഷണത്തിന്റെ പുറത്തിടുക.

ഇങ്ങനെ ഉണ്ടാക്കുന്ന മീന്‍കറി ഒരാഴ്ചകഴിഞ്ഞാലും ഉപയോഗിക്കാന്‍ സാധിക്കും.

മുരിങ്ങക്ക മീന്‍കറി

മുരിങ്ങക്ക മീന്‍കറി

ചേരുവകള്‍

  1. വലുതായി മുറിച്ച നെയ്മീന്‍ -അര കിലോ
  2. വറ്റല്‍മുളക് -6
  3. കറിവേപ്പില -2 തണ്ട്
  4. കുടംപുളി വെള്ളം -പാകത്തിന്
  5. നീളത്തില്‍ അരിഞ്ഞ മുരിങ്ങക്ക -2 എണ്ണം
  6. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -1 നുള്ള്
  8. ഉലുവാപ്പൊടി -1 നുള്ള്
  9. മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
  10. പച്ചമുളക് -3 എണ്ണം
  11. തേങ്ങാപ്പാല്‍ -2 കപ്പ്
  12. കടുക്,ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളക് രണ്ടായി മുറിച്ചിടുക.തീ കുറച്ച് കറിവേപ്പില,മുരിങ്ങക്ക ഇവയിട്ടു വഴറ്റുക.6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ വഴറ്റിക്കഴിയുമ്പോള്‍ മീന്‍ ഇട്ടു
2 കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് വറ്റിക്കുക.വറ്റാന്‍ തുടങ്ങുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.

ചെമ്മീന്‍ പിടി

ചെമ്മീന്‍ പിടി

ചേരുവകള്‍

സ്റ്റെപ് -1

  1. ചെമ്മീന്‍ (ഇടത്തരം വൃത്തിയാക്കിയത്) -200 ഗ്രാം
  2. സവാള അരിഞ്ഞത് -200 ഗ്രാം
  3. പച്ചമുളക് ചതച്ചത് -6 എണ്ണം
  4. ഇഞ്ചി അരച്ചത്‌ -അര ടേബിള്‍ സ്പൂണ്‍
  5. വെളുത്തുള്ളി അരച്ചത്‌ -1 ടേബിള്‍ സ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  7. മുളകുപൊടി -1 ടീസ്പൂണ്‍
  8. മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
  9. ഗരം മസാലപ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
  10. വെള്ളം -ഒന്നര കപ്പ്
  11. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  12. ഉപ്പ് -പാകത്തിന്
സ്റ്റെപ് -2

  1. അരിപ്പൊടി -3 കപ്പ് (വറുത്തത്‌)
  2. തേങ്ങ തിരുമ്മിയത്‌ -4 കപ്പ് (4 കപ്പ് പാല്‍ പിഴിഞ്ഞെടുക്കുക)
  3. പെരുംജീരകപ്പൊടി -1 ടീസ്പൂണ്‍
  4. വെള്ളം -ആവശ്യത്തിന്
  5. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

സ്റ്റെപ് -1

പ്രഷര്‍കുക്കറില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.എണ്ണ തെളിയുമ്പോള്‍ 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ വഴറ്റുക.കൂടെ 6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കുക.(അല്പം വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി)ഉപ്പും വെള്ളവും ചേര്‍ത്ത് വെയിറ്റ് ഇട്ട് 15 മിനിട്ട് നേരം ചെമ്മീന്‍ വേവിക്കുക.

സ്റ്റെപ്-2

വേവിച്ച ചെമ്മീനില്‍ നിന്നും ചാറ് ഊറ്റി വെയ്ക്കുക.2 കപ്പ് തേങ്ങാപ്പാലും ഒന്നര കപ്പ് ചെമ്മീന്‍ ചാറും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.അതില്‍ അരിപൊടിയിട്ട് പത്തരിക്ക് വാട്ടുന്നതുപോലെ നന്നായി ഇളക്കി വേവിച്ചെടുക്കുക.ചെറുചൂടില്‍ കുഴച്ചു നെല്ലിക്കാവലിപ്പത്തില്‍ ഉരുളകളാക്കുക.ഓരോന്നും കൈയ്യില്‍ വെച്ചു പിടികളാക്കുക.ഇതെല്ലാം ആവിയില്‍ വേവിക്കുക.

ചെമ്മീനും മസാലയും ബാക്കി പാലും ഒരു പാത്രത്തിലിട്ട് തിളപ്പിക്കുക.അതില്‍ പിടികളിട്ടു സാവധാനം ഇളക്കി തിളച്ചുവരുമ്പോള്‍ വാങ്ങിവെയ്ക്കുക.