Showing posts with label thoran recipes. Show all posts
Showing posts with label thoran recipes. Show all posts

Wednesday, September 16, 2009

മുരിങ്ങയിലക്കറി

മുരിങ്ങയിലക്കറി

ചേരുവകള്‍

1.മുരിങ്ങയില -1 കപ്പ്
2.സവാള -1
3.തക്കാളി ചെറുത്‌ -1
പച്ചമുളക് -5
വെളുത്തുള്ളി - 5 അല്ലി
4.തേങ്ങ -അര കപ്പ്
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
5. എണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
6. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

തേങ്ങ,പച്ചമുളക്,മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരച്ച് വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് സവാള അരിഞ്ഞത് വഴറ്റുക.മുരിങ്ങയില ഇടുക.അതിനുശേഷം തക്കാളി അരിഞ്ഞതും
വെളുത്തുള്ളിയും ഇട്ട് വഴറ്റുക.അരച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് തിളച്ചുകഴിയുമ്പോള്‍ വാങ്ങി വെയ്ക്കുക.
ചപ്പാത്തി,പത്തിരി എന്നിവയുടെ കൂടെ കഴിക്കാം.

Tuesday, September 8, 2009

മത്തനിലത്തോരന്‍ Matthanila thoran

മത്തനിലത്തോരന്‍

ചേരുവകള്‍

1.മത്തനില -1 പിടി
2.തേങ്ങ -അര കപ്പ്
പച്ചമുളക് -3
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -പാകത്തിന്

പാകം ചെയ്യു‌ന്ന വിധം

ഇളം മത്തനില നന്നായി ഞെരടി മയം വരുത്തിയ ശേഷം അരിയുക.കടുക് വറുത്തതില്‍ മത്തനിലയും രണ്ടാമത്തെ ചേരുവകള്‍ ചതച്ചതും ഉപ്പും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക. വെന്ത ശേഷം ഉലര്‍ത്തിയെടുക്കുക.

ഉരുളക്കിഴങ്ങ് തോരന്‍ Potato thoran

ഉരുളക്കിഴങ്ങ് തോരന്‍ Potato thoran recipes

ചേരുവകള്‍

1. ഉരുളക്കിഴങ്ങ് -250 ഗ്രാം
2. തേങ്ങ -അര മുറി
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ജീരകം -1 നുള്ള്
3. സവാള -1
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
5. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങും സവാളയും തൊലികളഞ്ഞ് കഴുകി ചെറുതായരിയുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കരിവേപ്പിലയുമിടുക.ഇതില്‍ ഉരുളക്കിഴങ്ങും സവാളയും ഇട്ട് ഉപ്പും
വെള്ളവും ചേര്‍ത്തിളക്കുക. നടുക്ക് തേങ്ങാക്കൂട്ടും വെച്ച് മൂടിവെച്ച് വേവിക്കുക. വെന്തുകഴിജ്ജാലുടന്‍
കുഴഞ്ഞു പോകാതെ ഉലര്‍ത്തിയെടുക്കുക.

ശീമച്ചക്കതോരന്‍ Sheemachakka thoran

ശീമച്ചക്കതോരന്‍ Sheemachakka thoran

ചേരുവകള്‍

1.ശീമച്ചക്ക -1
2.തേങ്ങ -അര കപ്പ്
പച്ചമുളക് -2
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ഗരംമസാലപൊടി -1 ടീസ്പൂണ്‍
മല്ലിപൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -4 അല്ലി
3. ചെറിയ ഉള്ളി -100 ഗ്രാം
4. ഉപ്പ് -പാകത്തിന്
5. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -4 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

ശീമച്ചക്ക തൊലിചെത്തി ചെറിയ കഷണങ്ങള്‍ ആക്കുക. ഉള്ളിയും അരിഞ്ഞു വെക്കുക. രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക് മുറിച്ചതും കരിവേപ്പിലയുമിടുക .ഇതിലേയ്ക്ക് ശീമച്ചക്കയും ഉള്ളിയും തട്ടി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കി നടുവില്‍ ചതച്ച ചേരുവകള്‍ വെച്ച് മൂടിവെയ്ക്കുക. വെന്തതിനുശേഷം ഉലര്‍ത്തിയെടുക്കുക.

ഇടിച്ചക്ക തോരന്‍ Idichakka thoran recipes

ഇടിച്ചക്ക തോരന്‍ Idichakka thoran recipes

ചേരുവകള്‍

  1. ഇടിച്ചക്ക -1
  2. പച്ചമുളക് -4
  3. തേങ്ങ -അര കപ്പ്
  4. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  5. ഉപ്പ് -പാകത്തിന്
  6. ജീരകം -1 നുള്ള്
  7. ഉഴുന്നുപ്പരിപ്പ് -50 ഗ്രാം
  8. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
  9. കടുക് -1 ടീസ്പൂണ്‍
  10. വറ്റല്‍മുളക് -2
  11. കറിവേപ്പില -4 കതിര്‍പ്പ്
  12. വെളുത്തുള്ളി -3 അല്ലി
പാകം ചെയ്യുന്ന വിധം

ഇടിച്ചക്ക തൊലിചെത്തി ചെറിയ കഷണങ്ങള്‍ ആക്കി കഴുകിയെടുക്കുക. പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ചക്ക കഷണങ്ങള്‍ വേവിക്കുക. വെന്തകഷണങ്ങള്‍ തണുക്കുമ്പോള്‍ അരകല്ലില്‍
വെച്ച് ചതച്ചെടുക്കുക.തേങ്ങ,ജീരകം,വെളുത്തുള്ളി,പച്ചമുളക് ഇവയും ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍
കടുകിട്ട് പൊട്ടിക്കുക.കടുക് പൊട്ടുമ്പോള്‍ ഉഴുന്നുപ്പരിപ്പ്,വറ്റല്‍മുളക് മുറിച്ചത്,കറിവേപ്പില ഇവ മൂപ്പിക്കുക.
ഇതിലേയ്ക്ക് ചതച്ചുവെച്ച ചക്കയിട്ട്‌ ഇളക്കി നടുവില്‍ അരപ്പ് വെച്ച് മൂടി വേവിക്കുക.നന്നായി വെന്തുകഴിയുമ്പോള്‍ ഉലര്‍ത്തിയെടുക്കുക.

ചേനത്തണ്ട് തോരന്‍ Chenathandu thoran

ചേനത്തണ്ട് തോരന്‍ Chenathandu thoran

ചേരുവകള്‍

1.ചേനത്തണ്ട് -1
2.ചെറുപയര്‍ - 100 ഗ്രാം
3.തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
പച്ചമുളക് -4
ജീരകം -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -5 അല്ലി
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
5.ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

കഴുകിയെടുത്ത ചേനത്തണ്ട് ചെറുതായി അരിയുക.പയര്‍ വേവിച്ച് വെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍
ചതച്ചെടുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളക്,കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കുക.ഇതിലേയ്ക്ക് ചേനത്തണ്ട് അരിഞ്ഞതും ചെറുപയര്‍ വേവിച്ചതും തട്ടി ഉപ്പു ചേര്‍ത്തിളക്കുക.
നടുവില്‍ അരപ്പുവെച്ച് മൂടി വേവിക്കുക.വെന്തതിനുശേഷം ഉലര്‍ത്തിയെടുക്കുക.

വാഴയ്ക്ക തോരന്‍ Vazhakka thoran

വാഴയ്ക്ക തോരന്‍ Vazhakka thoran
ചേരുവകള്‍

1.വാഴയ്ക്ക -200 ഗ്രാം
2.തേങ്ങ -അര മുറി
പച്ചമുളക് -4
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
3. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് -2
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
4. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

വാഴയ്ക്ക തൊലിചെത്തി ചെറുതായി അരിയുക.കറപോകാനായി അല്പം കഞ്ഞിവെള്ളത്തില്‍ ഈ കഷണങ്ങള്‍
ഇട്ട് വെയ്ക്കുക.കുറച്ചു സമയം കഴിഞ്ഞ് നന്നായി കഴുകിയെടുത്ത് വെള്ളം,ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.
തേങ്ങ, പച്ചമുളക്,മഞ്ഞള്‍പൊടി,അര ടീസ്പൂണ്‍ ജീരകം,വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ചതച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക് മൂന്നായി മുറിച്ചതും കറിവേപ്പിലയുമിട്ട് മൂപ്പിച്ചതിനുശേഷം വേവിച്ച കഷണങ്ങളും തട്ടിയിട്ട് നടുവില്‍ അരപ്പ് വെച്ച് അടച്ചു വേവിക്കുക.നന്നായി ഉലര്‍ത്തിയെടുക്കുക.

ചക്കക്കുരു പടവലങ്ങ തോരന്‍ Chakkakuru thoran

ചക്കക്കുരു പടവലങ്ങ തോരന്‍ Chakkakuru thoran

ചേരുവകള്‍

1.ചക്കക്കുരു -100 ഗ്രാം
പടവലങ്ങ -100 ഗ്രാം
മുരിങ്ങക്ക -2
2. തേങ്ങ -അരമുറി
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
പച്ചമുളക് -4
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
3.വെളിച്ചെണ്ണ -1 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
4. ഉപ്പ് -പാകത്തിന്
5. കറിവേപ്പില -ആവശ്യത്തിന്

പാകം ചെയുന്ന വിധം

ചക്കക്കുരു തൊലി കളഞ്ഞ് നീളത്തില്‍ കീറുക.മുരിങ്ങക്കയും പടവലങയും അരിഞ്ഞു വെയ്ക്കുക.മഞ്ഞള്‍പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക.വെന്ത് വെള്ളം
വറ്റുമ്പോള്‍ രണ്ടാമത്തെ ചേരുവകള്‍ ചതച്ചതും ചേര്‍ത്തിളക്കി ചൂടാക്കുക. ചീനചട്ടിയില്‍ എണ്ണ കായുമ്പോള്‍
കടുക്,വറ്റല്‍മുളക്,കറിവേപ്പില എന്നിവയിട്ട് ഉലര്‍ത്തി കഷണങ്ങളില്‍ ചേര്‍ത്ത് വാങ്ങി വെയ്ക്കുക.

ചീരയില തോരന്‍ Cheerayila thoran

ചീരയില തോരന്‍ Cheerayila thoran

ചേരുവകള്‍

1.ചീരയില -1 പിടി
2.തേങ്ങ - കാല്‍ കപ്പ്
പച്ചമുളക് - 2
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -പാകത്തിന്
4. വെളിച്ചെണ്ണ -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
കടുക് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചീര കഴുകി മണ്ണ് കളഞ്ഞ് പൊടിയായി അരിയുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍
കടുക് വറുക്കുക.വറ്റല്‍മുളകും ഇടുക.ഇതിലേയ്ക്ക് ചീരയിട്ട് ഉപ്പും ചേര്‍ത്തിളക്കി നടുവില്‍ അരപ്പും വെച്ച്
മൂടി ആവിയില്‍ വേവിക്കുക.വെന്തശേഷം നന്നായി വഴറ്റി എടുക്കുക.ചക്കക്കുരു ചെറുതായി അരിഞ്ഞ് വേവിച്ചതും ചീരയോടൊപ്പം ഉപയോഗിക്കാം.

അമരയ്ക്ക തോരന്‍ Amarakka thoran

അമരയ്ക്ക തോരന്‍ Amarakka thoran

ചേരുവകള്‍

1. അമരയ്ക്ക -250 ഗ്രാം
2.ചെറിയ ഉള്ളി -100 ഗ്രാം
3.തേങ്ങ -അര കപ്പ്
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -4 അല്ലി
കറിവേപ്പില -4 കതിര്‍പ്പ്
4. ഉപ്പ് -പാകത്തിന്
5. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2

പാകം ചെയ്യുന്ന വിധം

അമരയ്ക്കയും ഉള്ളിയും കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. തേങ്ങ,ജീരകം,പച്ചമുളക്,മഞ്ഞള്‍പൊടി,വെളുത്തുള്ളി,ഇവ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളക് മുറിച്ചത് കറിവേപ്പില ഇവയിട്ട് മൂക്കുമ്പോള്‍ അരിഞ്ഞുവെച്ച ചേരുവകളും പാകത്തിന്
ഉപ്പും ചേര്‍ത്തിളക്കുക. നടുവില്‍ ഒരു കുഴിയുണ്ടാക്കി അരപ്പതിലിട്ടു മൂടി ആവശ്യത്തിന് വെള്ളവും ചേര്‍ത്ത്
അടച്ചുവെച്ച്‌ വേവിക്കുക. വെന്തതിനുശേഷം നന്നായി ഉലര്‍ത്തിയെടുക്കുക.

പടവലങ്ങ തോരന്‍ Snake gourd thoran

പടവലങ്ങ തോരന്‍ Snake gourd thoran

ചേരുവകള്‍

  1. പടവലങ്ങ -1
  2. തേങ്ങ -കാല്‍ കപ്പ്
  3. പച്ചമുളക് -4
  4. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  5. ജീരകം -1 നുള്ള്
  6. വെളിച്ചെണ്ണ -അര ടീസ്പൂണ്‍
  7. കടുക് -1 ടീസ്പൂണ്‍
  8. വറ്റല്‍മുളക് -2
  9. കറിവേപ്പില -2 കതിര്‍പ്പ്
  10. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പടവലങ്ങ ചെറുതായി അരിയുക.ഇതൊട്ടും കുഴഞ്ഞുപോകാതെ ഉപ്പ് ചേര്‍ത്ത് വേവിക്കുക. രണ്ടാമത്തെ
ചേരുവകള്‍ ചതച്ചെടുക്കുക.വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കടുക് വറുത്ത്‌ വേവിച്ച ചേരുവയുടെ നടുവില്‍ അരപ്പ് വെച്ച് അല്പം നേരം മൂടി വേവിക്കുക.ഉപ്പ് ചേര്‍ത്ത ശേഷം നന്നായി ഉലര്‍ത്തിയെടുത്തു ഉപയോഗിക്കാം. വേവിച്ച കടലപ്പരിപ്പും ചേര്‍ത്തും പടവലങ്ങ തോരന്‍ വെയ്ക്കാം.

ബിട്രുട്ട് തോരന്‍ Beetroot thoran

ബിട്രുട്ട് തോരന്‍ Beetroot thoran

ചേരുവകള്‍

ബിട്രുട്ട് -2 വലുത്
സവാള -1
തേങ്ങ -കാല്‍ കപ്പ്
പച്ചമുളക് -4
വെളുത്തുള്ളി -2 അല്ലി
ജീരകം -കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്

  1. പാകം ചെയ്യുന്ന വിധം

ബിട്രുട്ട് തൊലി ചെത്തി കഴുകിയ ശേഷം കൊത്തിയരിയുക.സവാളയും കൊത്തിയരിയുക. തേങ്ങ, പച്ചമുളക്,ജീരകം,വെളുത്തുള്ളി ഇവ ചതച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക.അരിഞ്ഞുവെച്ച ചേരുവകളും ഉപ്പും ഇതിലേയ്ക്ക് ഇട്ട് അരപ്പ് നടുക്ക് വെച്ച് അല്പം വെള്ളവും ഒഴിച്ച് മൂടിവെച്ച് വേവിക്കുക.വെന്തതിനുശേഷം നന്നായി തോര്‍ത്തിയെടുക്കുക.

Saturday, September 5, 2009

വെണ്ടയ്ക്ക തോരന്‍ Vendakka Thoran

വെണ്ടയ്ക്ക തോരന്‍ Vendakka Thoran

ചേരുവകള്‍

  1. വെണ്ടയ്ക്ക -200 ഗ്രാം
  2. കടുക് -അര ടീസ്പൂണ്‍
  3. ചുവന്നുള്ളി -1 കപ്പ്
  4. പച്ചമുളക് -5
  5. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  6. തേങ്ങ -അര കപ്പ്
  7. കറിവേപ്പില -1 കതിര്‍പ്പ്
  8. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

വെണ്ടയ്ക്ക ചെറുതായി അരിഞ്ഞ് പച്ചമുളകും ഉള്ളിയും അരിഞ്ഞ് ചേര്‍ക്കുക.ഇതില്‍ തിരുമ്മിയ തേങ്ങയും
ഉപ്പും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഈ കൂട്ടെല്ലാംകൂടി അതിലിട്ട് മൂടി
ആവിയില്‍ വേവിക്കുക.വെന്തശേഷം മൂടി തുറന്ന് വഴറ്റി എടുക്കുക.