Showing posts with label kerala breakfast recipes. Show all posts
Showing posts with label kerala breakfast recipes. Show all posts

Tuesday, August 25, 2009

ചപ്പാത്തി Chapati

ചപ്പാത്തി Chapati

ചേരുവകള്‍

  1. ഗോതമ്പുപൊടി - 1 കിലോ
  2. ഉപ്പ് - പാകത്തിന്
  3. വെജിറ്റബിള്‍ ഓയില്‍ - 3 സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും ചൂടുവെള്ളവും വെജിറ്റബിള്‍ ഓയിലും ചേര്‍ത്ത് നന്നായി കുഴയ്ക്കുക .ഒരു മണിക്കൂര്‍ മാവ് അടച്ചുവെയ്ക്കുക.പിന്നീട് മാവ് ചെറിയ ഉരുളകളാക്കി ഉരുട്ടി പലകയില്‍
മാവ് പൊടി വിതറി നേര്‍മ്മായ് പരത്തി എടുക്കുക.ദോശക്കല്ല് ചൂടാകുമ്പോള്‍ ഓരോന്നായി ഇട്ട് തിരിച്ചും
മറിച്ചുമിട്ട്‌ പൊള്ളിക്കുക.

ഗോതമ്പ് ഉപ്പുമാവ് Wheat Uppumavu

ഗോതമ്പ് ഉപ്പുമാവ് Wheat Uppumavu

ചേരുവകള്‍

  1. ഗോതമ്പ് മാവ് - അരകിലോ
  2. തേങ്ങ - ഒരു മുറി തിരുമ്മിയത്‌
  3. കടുക് - 1 സ്പൂണ്‍
വറ്റല്‍മുളക് - 3 എണ്ണം
വെളിച്ചെണ്ണ - 2 സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
4. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

മാവും തേങ്ങാപ്പീരയും വെള്ളം തളിച്ച് നനയ്ക്കുക. ഇഡ്ഡലിത്തട്ടില്‍ വെള്ളത്തുണി വിരിച്ച് ഈ മിശ്രിതം ആവികയറ്റി കട്ടകെട്ടാതെ വേവിച്ചെടുക്കുക.കടുക് വറുത്തതില്‍ വേവിച്ച ഗോതമ്പുമാവിട്ട് ഇളക്കി യോജിപ്പിച്ച്
ഉപയോഗിക്കാം.

റവ ഉപ്പുമാവ് Rava Uppumavu

റവ ഉപ്പുമാവ് Rava Uppumavu

ചേരുവകള്‍

റവ - 1/2 കിലോ
തേങ്ങാതിരുമ്മിയത്‌ - 1 മുറി
വെളിച്ചെണ്ണ - 2 സ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കടുക് - 1 ടീസ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
ഉപ്പ് - പാകത്തിന്
വെള്ളം - ഗ്ലാസ്‌

പാകം ചെയ്യുന്ന വിധം

റവ ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുത്തെടുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ വെള്ളം ഒഴിക്കുക.ഉപ്പും ഇടുക.വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ റവ അതിലിട്ട് ഇളക്കുക.തേങ്ങാ തിരുമ്മിയതും ഇട്ട് തണുക്കുമ്പോള്‍ ഉപയോഗിക്കാം .

മധുരകൊഴുക്കട്ട Madhura Kozhukkatta

മധുരകൊഴുക്കട്ട Madhura Kozhukkatta

ചേരുവകള്‍

1. അരി - അരകിലോ
2. ശര്‍ക്കര - 300 ഗ്രാം
3. തേങ്ങാതിരുമ്മിയത്‌ - 1 കപ്പ്

പാകം ചെയ്യുന്ന വിധം

അരി കുതുര്‍ത്ത് അരച്ചുവെയ്ക്കുക.ശര്‍ക്കരയും തേങ്ങാതിരുമ്മിയതും മാവില്‍ ഒഴിച്ച് നന്നായി
യോജിപ്പിക്കുക.അല്പം മാവെടുത്ത്‌ പരത്തി കുഴച്ചുവെച്ച മിശ്രിതം നടുക്കുവെച്ച് ചെറിയ ഉരുളകളാക്കി
അപ്പചെമ്പില്‍ വെച്ച് വേവിച്ചെടുക്കുക.

മോദക കൊഴുക്കട്ട Modhaka Kozhukkatta

മോദക കൊഴുക്കട്ട Modhaka Kozhukkatta

ചേരുവകള്‍

പച്ചരി - 1 കിലോ
ജീരകം - 1 ടീസ്പൂണ്‍
ചെറുപയര്‍ - 400 ഗ്രാം
ശര്‍ക്കര - 1 കിലോ
തേങ്ങാതിരുമ്മിയത്‌ - 2 കപ്പ്
ഉപ്പ് -ഒരുനുള്ള്

പാകം ചെയ്യുന്ന വിധം

അരി കുതുര്‍ത്ത് അരയ്ക്കുക. ശര്‍ക്കര പാനിയാക്കി അതില്‍ ചെറുപയര്‍ വേവിച്ചതും തേങ്ങാതിരുമ്മിയതും
ചേര്‍ത്ത് ഇളക്കി വെയ്ക്കുക.അരിമാവില്‍ ഒരു നുള്ള് ഉപ്പും ജീരകം പൊടിച്ചതും ചേര്‍ത്ത് അതില്‍ നിന്നും
അല്പം എടുത്ത് പരത്തി നടുവില്‍ ചെറുപയര്‍ മിശ്രിതവും വെച്ച് ഉരുളകളാക്കി ആവിയില്‍ വേവിക്കുക .

ഗോതമ്പ് ഉള്ളി കൊഴുക്കട്ട Wheat Onion Kozhukkatta

ഗോതമ്പ് ഉള്ളി കൊഴുക്കട്ട Wheat Onion Kozhukkatta

ചേരുവകള്‍

1.ഗോതമ്പ് - അരകിലോ
2.തേങ്ങചിരകിയത് - 300 ഗ്രാം
ജീരകപ്പൊടി - അരടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
3.ചുവന്നുള്ളി - മുക്കാല്‍കിലോ
പച്ചമുളക് - 4 എണ്ണം
വെളിച്ചെണ്ണ - 2 സ്പൂണ്‍
കടുക് - 1 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഗോതമ്പുപൊടിയില്‍ തേങ്ങ ചിരകിയതും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളവും ഒഴിച്ച് നന്നായി കുഴച്ചുവെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.ഗോതമ്പ് മാവ് അല്പം എടുത്തു പരത്തി
നടുവില്‍ ഉള്ളി വഴറ്റിയതും വെച്ച് ഉരുട്ടി ആവിയില്‍ വേവിക്കുക.

ഗോതമ്പ് കൊഴുക്കട്ട Wheat Kozhukkotta,Gothambu Kozhukkatta

ഗോതമ്പ് കൊഴുക്കട്ട Wheat Kozhukkotta,Gothambu Kozhukkatta

ചേരുവകള്‍

1.ഗോതമ്പ് പൊടി - 2 കപ്പ്
2.തേങ്ങ ചിരകിയത് - 1 കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - 1/2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഗോതമ്പ് പൊടിയില്‍ ഉപ്പും ജീരകപൊടിയും ഇട്ട് വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക.കൈക്കുള്ളില്‍
ഒതുങ്ങുന്ന ഉരുളകളാക്കി അപ്പചെമ്പില്‍ വെച്ച് ആവികേറ്റി എടുക്കുക.

കൊഴുക്കട്ട Kozhukkotta recipes

കൊഴുക്കട്ട Kozhukkotta recipes

ചേരുവകള്‍


പച്ചരി - അരകിലോ
തേങാതിരുമ്മിയത്‌ - ഒന്നരക്കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - അരടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

കുതിര്‍ത്ത പച്ചരി വെള്ളം തൊടാതെ അരയ്ക്കുക.പകുതി അരവാകുമ്പോള്‍ തേങ്ങയും ജീരകവും ഉപ്പും
ചേര്‍ത്ത് അരയ്ക്കുക.നല്ലവണ്ണം അരഞ്ഞുകഴിയുമ്പോള്‍ ഉരുട്ടിയെടുത്ത്‌ അപ്പചെമ്പില്‍ വെച്ച് ആവിയില്‍
വേവിക്കുക.

ഇറച്ചിപ്പുട്ട് Meat Puttu -Steamed Cake

ഇറച്ചിപ്പുട്ട് Meat Puttu -Steamed Cake

ചേരുവകള്‍

1.അരിപ്പൊടി - 2 കപ്പ്
തേങ - 3/4 കപ്പ്
ഉപ്പ് - പാകത്തിന്
2. ഇറച്ചി - 1/2 കിലോ
3. മുളുകുപൊടി - 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
മജ്ജല്പ്പൊടി - 1/2 ടീസ്പൂണ്‍
മസാലപ്പൊടി - 1 ടീസ്പൂണ്‍
വെളുത്തുള്ളി - 5 എണ്ണം

പാകം ചെയ്യുന്ന വിധം

ഇറച്ചി കൊത്തിയരിഞ്ഞ് മൂന്നാമത്തെ ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.
അരിപ്പൊടി ഉപ്പും വെള്ളവും ചേര്‍ത്ത് നനച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍ ചില്ലിട്ട് തേങയും അരിപ്പൊടിയും
ഒപ്പം ഇടയ്ക്ക് ഇറച്ചി വേവിച്ചതും ചേര്‍ത്ത് ആവിയില്‍ പുഴുങ്ങി എടുക്കുക.

മരച്ചീനിപ്പുട്ട് Maracheeni Puttu,Tapioca steamed cake

മരച്ചീനിപ്പുട്ട് Maracheeni Puttu,Tapioca steamed cake

ചേരുവകള്‍

  1. മരച്ചീനി - 1 കിലോ
  2. തേങാതിരുമ്മിയത്‌ - 1 കപ്പ്
  3. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

മരച്ചീനികിഴങ് തൊലി ഇളക്കി കഴുകി ചെറുതായി അരിഞ്ഞ് ഉണക്കുക.ഉണക്കിയ മരച്ചീനി പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഉപ്പും വെള്ളവും പാകത്തിന് ചേര്‍ത്ത് നനച്ചെടുക്കുക.പിന്നിട് പുട്ടുപോലെ
പുഴുങ്ങി എടുക്കുക.

റവ പുട്ട് Rava Puttu Steamed Cake

റവ പുട്ട് Rava Puttu Steamed Cake

ചേരുവകള്‍
  1. റവ - 500 ഗ്രാം
  2. തേങാതിരുമ്മിയത്‌ - 1/2 കപ്പ്
  3. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

റവ ചീനച്ചട്ടിയിലിട്ടു വറുക്കുക.ഉപ്പും വെള്ളവും ചേര്‍ത്ത് കട്ട കെട്ടാതെ കുഴച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍
ചില്ലിട്ട് നനച്ച റവപ്പൊടിയും തേങയും ഇടകലര്‍ത്തിയിട്ടു പുട്ടുകുടത്തില്‍ വെച്ച് ആവി കേറ്റി വേവിക്കുക.

ഗോതമ്പുപുട്ട് Gothambu puttu ,Wheat Puttu Steamed Cake

ഗോതമ്പുപുട്ട് Gothambu puttu ,Wheat Puttu Steamed Cake

ചേരുവകള്‍

  1. ഗോതമ്പുപൊടി - 2 കപ്പ്
  2. തേങ തിരുമ്മിയത്‌ - 1/2 കപ്പ്
  3. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടകെട്ടാതെ കുഴച്ചുവെക്കുക.പുട്ടുകുറ്റിയില്‍
ചില്ലിട്ട് നനച്ചുവെച്ച പൊടിയും തേങാപ്പീരയും ഇടയ്ക്കിടയ്ക്ക് നിറച്ച്‌ ആവികേറ്റി വേവിക്കുക.

പുട്ട് Puttu ,Kerala Steam Cake recipes

പുട്ട് Puttu ,Kerala Steam Cake recipes

ചേരുവകള്‍

  1. പച്ചരി - 2 കപ്പ്
  2. തേങ - അരമുറി
  3. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

അരി കുതിര്‍ത്ത് പൊടിച്ച്‌ വെയ്ക്കുക. ഈ പൊടി ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുക്കുക.പാകത്തിന് ഉപ്പും
ചൂട് വെള്ളവും ചേര്‍ത്ത് തിരുമ്മിവെയ്ക്കണം.പുട്ടുകുടത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക.പുട്ടുകുറ്റിയില്‍
ചില്ലിട്ടതിനുശേഷം അല്പം തേങ്ങ ഇടുക.പിന്നിട് നനച്ചുവെച്ച മാവ് പിന്നെയും തേങ,പിന്നെയും മാവ്
എന്നിങനെ ഇടകലര്‍ത്തി ഇട്ടതിനുശേഷം പുട്ടുകുടത്തില്‍ വെച്ച് ആവിയില്‍ വേവിക്കുക.

പത്തിരി Pathiri Kerala Pathiri recipes

പത്തിരി Kerala Pathiri recipes
ചേരുവകള്‍

1.പച്ചരി - 1 കിലോ
2.തേങാപ്പാല്‍ - 3 കപ്പ്
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

പച്ചരി കുതിര്‍ത്ത് പൊടിച്ച്‌ അരിപ്പില്‍ തെള്ളിയെടുക്കുക.ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുക്കുക.ഈ പൊടിയില്‍
പാകത്തിന് ഉപ്പും തേങാപ്പാലും ചേര്‍ത്ത് കുഴച്ചെടുക്കുക.1 മണിക്കൂര്‍ കഴിഞ്ഞശേഷം ചെറിയ ഉരുളകളാക്കി
ഉരുട്ടിയെടുത്ത്‌ പലകയില്‍ വെച്ച് പരത്തി ദോശക്കല്ലില്‍ തിരിച്ചും മറിച്ചും ഇട്ട് പൊള്ളിച്ചെടുക്കുക.

ഊത്തപ്പം Oothappam recipes

ഊത്തപ്പം Oothappam recipes

ചേരുവകള്‍


1. പുഴുക്കലരി - 1 കപ്പ്
പച്ചരി - 1/2 കപ്പ്
ഉഴുന്ന് - 1 കപ്പ്
2. സവാള - 2 എണ്ണം
പച്ചമുളുക് - 4
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

അരിയും ഉഴുന്നും വെവ്വേറെ കുതിര്‍ത്ത് അരച്ചിട്ട് മിക്സ്‌ ചെയ്യുക.ഉപ്പും ചേര്‍ക്കുക.മാവ് പുളിച്ചുതുടുങുമ്പോള്‍
ദോശക്കല്ലില്‍ എണ്ണപുരട്ടി മാവ് അല്പം കട്ടിക്ക് കോരി ഒഴിക്കുക.സവാളയും മുളകും ചെറുതായി അരിഞ്ഞത്
ദോശയുടെ മുകളില്‍ നിരത്തി ഇളകി പോകാതെ തിരിച്ചിട്ടു മൊരിച്ചെടുക്കുക.

പാലപ്പം Palappam Kerala Appam recipes

പാലപ്പം Palappam Kerala Appam recipes

ചേരുവകള്‍

  1. അരിപ്പൊടി - 4 കപ്പ്
  2. പാല്‍ - ഒന്നരകപ്പ്
  3. റവ - 1/4 കപ്പ്
  4. പഞ്ചസാര - 3 ടീസ്പൂണ്‍
  5. ഉപ്പ് - പാകത്തിന്
  6. വെള്ളം - പാകത്തിന്
  7. ഈസ്റ്റ് - 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

പാലപ്പത്തിനുള്ളില്‍ മയത്തില്‍ കുഴയ്ക്കുക. റവ വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറു ചൂടോടെ അരക്കപ്പ് പാലും
ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഈസ്റ്റും മാവില്‍ ചേര്‍ത്ത് അയവില്‍ കലക്കുക.ഒരു രാത്രി വെച്ചശേഷം ഒരു
കപ്പ് പാലും ബാക്കി പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കലക്കി അപ്പം ചുട്ടെടുക്കുക.

Friday, August 21, 2009

ഇടിയപ്പം Kerala Idiyappam recipe in Malayalam

ഇടിയപ്പം Tasty Idiappom recipes for you

ചേരുവകള്‍


പച്ചരി - 4 കപ്പ്
ഉപ്പ് - പാകത്തിന്
തേങ - 2 1/2 കപ്പ്‌

പാകം ചെയ്യുന്ന വിധം

പച്ചരി വെള്ളത്തിലിട്ട് കുതിര്‍ത്ത് പൊടിച്ചെടുക്കുക.ചീനച്ചട്ടിയിലിട്ടു ചുവക്കെ വറക്കുക.ഉപ്പും പാകത്തിന്
വെള്ളവും ചേര്‍ത്ത് മാവ് കുഴച്ച് ചെറിയ ഉരുളകളാക്കുക .ഇവ ഒരു സേവനാഴിയില്‍ ഇടുക .ഇഡ്ഡലിത്തട്ടില്‍
തേങാപ്പീര വിതറി

വട്ടയപ്പം Vattayappom Kerala recipes

വട്ടയപ്പം Vattayappom Kerala recipes Kerala breakfast dish

ചേരുവകള്‍

  1. പച്ചരി - അരകിലോ
  2. തേങ - 1
  3. പഞ്ചസാര - 250 ഗ്രാം
  4. ഈസ്റ്റ് - 2 നുള്ള്
  5. ഏലയ്ക്ക - 4 എണ്ണം
  6. കള്ള് - 1 കപ്പ്
പാകം ചെയ്യുന്ന വിധം

പച്ചരി നേര്‍മ്മയായി പൊടിച്ചതും തേങാപ്പാലും ചേര്‍ത്ത് 6 മണിക്കൂര്‍ വയ്ക്കുക. പുളിച്ചശേഷം മാവില്‍
പഞ്ചസാരയും ഏലയ്ക്കാപൊടിച്ചതും ചേര്‍ത്ത് കലക്കുക. കശുമാവിന്‍പരിപ്പും കിസ്മിസും ചേര്‍ക്കുക.
ഒരു സ്ടീല്‍പാത്രത്തില്‍ മയം പുരുട്ടി മാവ് കട്ടിയില്‍ കോരിയൊഴിച്ച് ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവിയില്‍
വേവിച്ചെടുക്കുക .

വെള്ളയപ്പം Vellayappom Kerala breakfast food


വെള്ളയപ്പം Kerala breakfast food

ചേരുവകള്‍

  1. പച്ചരി - 1/2 കിലോ
  2. റവ - 1 സ്പൂണ്‍
  3. തേങ - 1 മുറി
  4. കള്ള് - അരഗ്ലാസ്
  5. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

പച്ചരി നേര്‍മ്മയായി പൊടിച്ചതും ഒരു തേങയുടെ പാലും കള്ളും ചേര്‍ത്ത് മാവ് പുളിക്കാന്‍ വെയ്ക്കുക .
പുളിച്ചശേഷം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചുട്ടെടുക്കാം.

അപ്പം Appam recipes Kerala recipes for breakfast

അപ്പം Appam recipes Kerala recipes for breakfast

ചേരുവകള്‍

1. പച്ചരി - അരകിലോ
2. തേങാ - അരമുറി
പഞ്ചസാര - 50 ഗ്രാം
3. ഉപ്പ് - പാകത്തിന്
ഈസ്റ്റ് - 2 നുള്ള്
4. തെങാവെള്ളം - 1 കപ്പ്

പാകം ചെയ്യുന്ന വിധം

അരി കുതിര്‍ത്ത് വെയ്ക്കുക .തെങാവെള്ളത്തില്‍ പഞ്ചസാര യോജിപ്പിച്ച് ഒരു ദിവസം മുന്പേ വെയ്ക്കുക
തേങാതിരുമ്മിയതും,അരിയും ചേര്‍ത്ത് നല്ലവണ്ണം അരച്ചെടുക്കുക.തെങാവെള്ളവും ചേര്‍ത്ത് ഒരു രാത്രി
വെച്ചതിനുശേഷം പാകത്തിന് ഉപ്പും ഈസ്റ്റും ചേര്‍ത്ത് കലക്കുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ എണ്ണമയം
പുരുട്ടിയതിനുശേഷം മാവ് ഒഴിച്ച് മൂടി വെച്ച് വേകുമ്പോള്‍ എടുക്കുക .