Showing posts with label ilakkarikal. Show all posts
Showing posts with label ilakkarikal. Show all posts

Tuesday, September 8, 2009

മത്തനിലത്തോരന്‍ Matthanila thoran

മത്തനിലത്തോരന്‍

ചേരുവകള്‍

1.മത്തനില -1 പിടി
2.തേങ്ങ -അര കപ്പ്
പച്ചമുളക് -3
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -പാകത്തിന്

പാകം ചെയ്യു‌ന്ന വിധം

ഇളം മത്തനില നന്നായി ഞെരടി മയം വരുത്തിയ ശേഷം അരിയുക.കടുക് വറുത്തതില്‍ മത്തനിലയും രണ്ടാമത്തെ ചേരുവകള്‍ ചതച്ചതും ഉപ്പും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക. വെന്ത ശേഷം ഉലര്‍ത്തിയെടുക്കുക.

ഉരുളക്കിഴങ്ങ് തോരന്‍ Potato thoran

ഉരുളക്കിഴങ്ങ് തോരന്‍ Potato thoran recipes

ചേരുവകള്‍

1. ഉരുളക്കിഴങ്ങ് -250 ഗ്രാം
2. തേങ്ങ -അര മുറി
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ജീരകം -1 നുള്ള്
3. സവാള -1
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
5. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങും സവാളയും തൊലികളഞ്ഞ് കഴുകി ചെറുതായരിയുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കരിവേപ്പിലയുമിടുക.ഇതില്‍ ഉരുളക്കിഴങ്ങും സവാളയും ഇട്ട് ഉപ്പും
വെള്ളവും ചേര്‍ത്തിളക്കുക. നടുക്ക് തേങ്ങാക്കൂട്ടും വെച്ച് മൂടിവെച്ച് വേവിക്കുക. വെന്തുകഴിജ്ജാലുടന്‍
കുഴഞ്ഞു പോകാതെ ഉലര്‍ത്തിയെടുക്കുക.

ചേനത്തണ്ട് തോരന്‍ Chenathandu thoran

ചേനത്തണ്ട് തോരന്‍ Chenathandu thoran

ചേരുവകള്‍

1.ചേനത്തണ്ട് -1
2.ചെറുപയര്‍ - 100 ഗ്രാം
3.തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
പച്ചമുളക് -4
ജീരകം -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -5 അല്ലി
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
5.ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

കഴുകിയെടുത്ത ചേനത്തണ്ട് ചെറുതായി അരിയുക.പയര്‍ വേവിച്ച് വെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍
ചതച്ചെടുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളക്,കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കുക.ഇതിലേയ്ക്ക് ചേനത്തണ്ട് അരിഞ്ഞതും ചെറുപയര്‍ വേവിച്ചതും തട്ടി ഉപ്പു ചേര്‍ത്തിളക്കുക.
നടുവില്‍ അരപ്പുവെച്ച് മൂടി വേവിക്കുക.വെന്തതിനുശേഷം ഉലര്‍ത്തിയെടുക്കുക.