Saturday, November 28, 2009

ചിക്കന്‍ രഷ്മി കബാബ്

ചിക്കന്‍ രഷ്മി ബാബ്

ചേരുവകള്‍

  1. ചിക്കന്‍ എല്ലില്ലാതെ ചെറുതായി അരിഞ്ഞത് -1 കിലോ
  2. ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -100 ഗ്രാം
  3. ചിക്കന്റെ നെയ്യ് -50 ഗ്രാം
  4. പച്ചമുളക് അരച്ചത്‌ -50 ഗ്രാം
  5. ഉപ്പ്,എണ്ണ -പാകത്തിന്
  6. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  7. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
  8. സവാള അരിഞ്ഞത് -അല്പം
  9. നാരങ്ങാ അരിഞ്ഞത് -അല്പം
പാകം ചെയ്യുന്ന വിധം

2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചിക്കനില്‍ പുരട്ടി 1 മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം
180 ഡിഗ്രി സെല്‍ഷ്യസില്‍ അര മണിക്കൂര്‍ ഗ്രില്‍ ചെയ്തെടുക്കുക.

8,9 ചേരുവകള്‍ കൊണ്ട് അലങ്കരിക്കുക.

ചിക്കന്‍ കബാബ്

ചിക്കന്‍ ബാബ്

ചേരുവകള്‍

  1. ചിക്കന്‍ (നെഞ്ചു ഭാഗം) -ഒന്നര കിലോ
  2. ഉപ്പ് -പാകത്തിന്
  3. നാരങ്ങാ നീര് -30 മി.ലി.
  4. ഇഞ്ചി അല്ലെങ്കില്‍ വെളുത്തുള്ളി -50 ഗ്രാം (അരച്ചത്)
  5. ജീരകം -5 ഗ്രാം
  6. തൈര് -75 ഗ്രാം
  7. മുട്ടയുടെ വെള്ള -1
  8. കോണ്‍ഫ്ലവര്‍ -15 ഗ്രാം
  9. പാല്‍പ്പാട -75 മി.ലി.
  10. ഏലക്കാപ്പൊടി -5 ഗ്രാം
  11. ജാതിക്കാ പൊടിച്ചത് -3 ഗ്രാം
  12. പച്ചമുളക് ചെറുതായി അരിഞ്ഞത് -8 ഗ്രാം
  13. മല്ലിയില -10 ഗ്രാം
പാചകം ചെയ്യുന്ന വിധം

ഉപ്പ്,നാരങ്ങാനീര്,ഇഞ്ചി/വെളുത്തുള്ളി ഇവ അരച്ചത്‌ ചിക്കനില്‍ പുരട്ടി 2-3 മണിക്കൂര്‍ നേരം വെയ്ക്കുക.പാല്‍പ്പാട നന്നായി അടിച്ച് മയമുള്ളതാക്കി തൈരുമായി ചേര്‍ക്കുക.മുട്ടയുടെ വെള്ളയും കോണ്‍ഫ്ലവറും കൂടി യോജിപ്പിച്ചതിനുശേഷം,ഇത് പാല്‍പ്പാട ചേര്‍ത്ത തൈരുമായി യോജിപ്പിക്കുക.

ജീരകം,ഏലക്കാപ്പൊടി,ജാതിക്കാപ്പൊടി എന്നിവ ചേര്‍ക്കുക.ചിക്കനിലേയ്ക്ക് ഇത്രയും
ചേര്‍ത്തതിനുശേഷം നേരത്തെ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതം ചേര്‍ക്കുക.അവസാനം ചെറുതായി അരിഞ്ഞ് വെച്ചിരിയ്ക്കുന്ന പച്ചമുളകും,മല്ലിയിലയും ചേര്‍ക്കുക.വീണ്ടും 2 മണിക്കൂര്‍ നേരം വെയ്ക്കുക.
അതിനുശേഷം തന്തൂരി അടുപ്പില്‍ പാകം ചെയ്യുക.

ചിക്കന്‍ കാഷ്യൂ കറി

ചിക്കന്‍ കാഷ്യൂ കറി

ചേരുവകള്‍

  1. കോഴിക്കഷണങ്ങള്‍ -500 ഗ്രാം
  2. ഉള്ളി അരിഞ്ഞത് -2 വലുത്
  3. ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂണ്‍
  4. വെളുത്തുള്ളി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
  5. പച്ചമുളക് കീറിയത് -5 എണ്ണം
  6. കരിക്ക്/തേങ്ങ -1(ഇതിന്റെ കാല്‍ ഭാഗം ചെറുതായി അരിയണം. ബാക്കി തേങ്ങയില്‍ 3/4 കപ്പ് വെള്ളം ഒഴിച്ച് തനിപ്പാലും ഒന്നര കപ്പ് വെള്ളവും ഒഴിച്ച് രണ്ടാം പാലും എടുക്കണം.)
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. മുളകുപൊടി -അര ടീസ്പൂണ്‍
  9. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  10. അരിഞ്ഞ തക്കാളി -2 (ഇടത്തരം)
  11. എണ്ണ -1 ടേബിള്‍ സ്പൂണ്‍
  12. നെയ്യ് -1 ടേബിള്‍ സ്പൂണ്‍
  13. ഏലക്ക -3
  14. ഗ്രാമ്പു -3
  15. പട്ട -3 ചെറിയ കഷണം
  16. കറിവേപ്പില -1 തണ്ട്
  17. പറങ്കിയണ്ടി -അര കപ്പ്
  18. വെള്ളം -ഒന്നര കപ്പ്
  19. ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേയ്ക്ക് അരിഞ്ഞു
വെച്ചിരിയ്ക്കുന്ന ഉള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് തേങ്ങ എന്നിവ ചേര്‍ക്കുക.ഉള്ളി വഴലുന്നതുവരെ
ഇളക്കണം.ഇതില്‍ മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,മുളകുപൊടി എന്നിവ നന്നായി ഇളക്കി വഴറ്റി,ടോമാട്ടോയും ഉപ്പും
ചേര്‍ത്ത് ഇളക്കണം.ടൊമാറ്റോ വേവുമ്പോള്‍ കോഴിക്കഷണങ്ങള്‍ ചേര്‍ക്കാം.2-3 മിനിട്ട് നേരം നന്നായി ഇളക്കി
ഒരു കപ്പ് വെള്ളം ചേര്‍ത്ത് പാത്രം അടച്ച് ഇറച്ചി വേവാകുന്നതുവരെ വേവിക്കുക.കറി കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങാം.ചാറു കുറുകിയിരിയ്ക്കണമെങ്കില്‍ കുറച്ച് കോണ്‍ഫ്ലവര്‍ അല്പം വെള്ളത്തില്‍ കലക്കി
ചേര്‍ക്കണം.

ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് ഏലക്ക,ഗ്രാമ്പു,പട്ട, കറിവേപ്പില ഇവ മൂപ്പിച്ച് കറിയില്‍ ഒഴിക്കണം.
പാചകം ചെയ്ത പാത്രത്തില്‍ തന്നെ ഇരുന്ന് അല്പം തണുക്കാന്‍ അനുവദിക്കണം.

ചിക്കന്‍ കാരറ്റ് തോരന്‍

ചിക്കന്‍ കാറ്റ് തോരന്‍

ചേരുവകള്‍

  1. ചെറുതായി അരിഞ്ഞ കാരറ്റ് -1 കപ്പ്
  2. എല്ലില്ലാതെ കോഴിയിറച്ചി ചെറുതായി അരിഞ്ഞത് -2 കപ്പ്
  3. ചെറുതായി അരിഞ്ഞ സവാള -1 കപ്പ്
  4. തേങ്ങ -1 മുറി
  5. പെരുംജീരകം -കാല്‍ ടീസ്പൂണ്‍
  6. വെളുത്തുള്ളി -4 അല്ലി
  7. പച്ചമുളക് -4
  8. എണ്ണ,മഞ്ഞള്‍പ്പൊടി,ഉപ്പ് -പാകത്തിന്
  9. കടുക് -അര ടീസ്പൂണ്‍
  10. കറിവേപ്പില -2 തണ്ട്
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക.4 മുതല്‍ 7 വരെയുള്ള ചേരുവകള്‍ തോരന് ചതയ്ക്കുന്ന പോലെ ചതയ്ക്കുക.കടുക് താളിച്ചതില്‍ അരപ്പിട്ട്‌ തോര്‍ത്തുക.കാരറ്റ്,സവാള ഇവ ചേര്‍ത്ത് ൫ മിനിട്ട് വഴറ്റുക.നന്നായി വഴലുമ്പോള്‍ ഇറച്ചിയും ഇട്ട് വഴറ്റുക.ഉപ്പ്,മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് അടച്ച് ചെറുതീയില്‍ വേവിക്കുക.വെള്ളം വറ്റുമ്പോള്‍ ചിക്കി തോര്‍ത്തിയെടുക്കുക.ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ
ഉപയോഗിക്കാം.

സോസ് ചേര്‍ത്ത കോഴിക്കറി

സോസ് ചേര്‍ത്ത കോഴിക്കറി

ചേരുവകള്‍

  1. കോഴി -ഒന്നര കിലോ
  2. മാവ് -അര കപ്പ്
  3. ഉപ്പ് -പാകത്തിന്
  4. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  5. മുളകുപൊടി -1 ടീസ്പൂണ്‍
  6. വിനാഗിരി -അര കപ്പ്
  7. സോയാ സോസ് -2 ടീസ്പൂണ്‍
  8. ടൊമാറ്റോ സോസ് -അര കപ്പ്
  9. വറുത്തു മൊരിച്ച എള്ള് -കാല്‍ കപ്പ്
  10. ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

വലിയ കഷണങ്ങളായി കോഴി മുറിച്ച് മാവ്,കുരുമുളകുപൊടി,ഉപ്പ്,മുളകുപൊടി ഇവ ചേര്‍ത്ത് നന്നായി ഇളക്കി 2 മണിക്കൂര്‍ വെയ്ക്കുക.കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്തുകോരുക.വറുത്ത എണ്ണയില്‍ ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കുക.മൊരിയുമ്പോള്‍ 6,7,8 ചേരുവകള്‍ ചേര്‍ക്കുക.മൊരിച്ച എള്ളും
ചേര്‍ത്തിളക്കി വറുത്ത കോഴിക്കഷണങ്ങളും ഇട്ട് എല്ലാംകൂടി യോജിപ്പിച്ച് എടുക്കുക.

പെപ്പെര്‍ ചിക്കന്‍

പെപ്പെര്‍ ചിക്കന്‍

  1. ഉള്ളി -2
  2. ടൊമാറ്റോ -1
  3. ഇഞ്ചി -15 ഗ്രാം
  4. കുരുമുളക് -6 ടീസ്പൂണ്‍
  5. മല്ലിപ്പൊടി -5 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -2 ടീസ്പൂണ്‍
  7. കറിവേപ്പില,മല്ലിയില -കുറച്ച്
  8. ചിക്കന്‍ -100 ഗ്രാം
  9. ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ഒരു ഉള്ളി വലുതായിട്ട് അരിഞ്ഞ് ബ്രൌണ്‍ നിറമാകുന്നതുവരെ എണ്ണയില്‍ വഴറ്റണം.ഇതില്‍ മല്ലിയില,
ഇഞ്ചി, മഞ്ഞള്‍പ്പൊടി,കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റണം.ഈ മിശ്രിതം നന്നായി അരച്ചെടുക്കണം.അതിനുശേഷം ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ശേഷിച്ച ഉള്ളിയും,കറിവേപ്പിലയും വഴറ്റിയിട്ട്
ടൊമാറ്റോ ചേര്‍ക്കണം.ടൊമാറ്റോ വെന്തുകഴിഞ്ഞ ഉടനെ ചിക്കന്‍ ചേര്‍ക്കണം.പിന്നിട് ഇതില്‍ നേരത്തെ തയ്യാറാക്കിയ മിശ്രിതവും,ഉപ്പും ചേര്‍ക്കണം.ഇത് ഒരു പാത്രം വെച്ച് അടച്ച് 45 മിനിട്ട് തിളപ്പിക്കണം.അവസാനം
മല്ലിയില വിതറി ഉപയോഗിക്കാം.

ചിക്കന്‍ കൊളംഭൂ

ചിക്കന്‍ കൊളംഭൂ

ഉള്ളി -2
ടൊമാറ്റോ -അര കപ്പ്
മല്ലി -100 ഗ്രാം
ചുവന്ന മുളക് -5 എണ്ണം
തേങ്ങാപ്പാല്‍ -3 കപ്പ്
ചിക്കന്‍ -250 ഗ്രാം
മല്ലിയില -കുറച്ച്

പാകം ചെയ്യുന്ന വിധം

ചെറുതായി മുറിച്ച ഉള്ളിയും,മല്ലിയും,ചുവന്നമുളകും കുറച്ച് എണ്ണയില്‍ വറുത്തിട്ട് നന്നായി അരച്ചെടുക്കണം.ഒരു പരന്ന പാത്രത്തില്‍ കടുക് വറുത്തിട്ട് ഉള്ളി,ടൊമാറ്റോ,ചിക്കന്‍ എന്നിവ ചേര്‍ത്ത് നന്നായി
വേവിക്കണം.എന്നിട്ട് ഇതില്‍ നേരത്തെ അരച്ച മിശ്രിതം കുഴമ്പുപരുവത്തിലാക്കി ചേര്‍ക്കണം.ഇത് തിളച്ചതിനുശേഷം തേങ്ങാപ്പാലും ഉപ്പും ചേര്‍ക്കണം.വീണ്ടും ഇത് 5 മിനിട്ട് തിളച്ചതിനുശേഷം മല്ലിയില ചേര്‍ത്ത്
ഉപയോഗിക്കാം.

ചിക്കന്‍ പെപ്പി ഡിഗോ

ചിക്കന്‍ പെപ്പി ഡിഗോ

ചേരുവകള്‍

കോഴി -400 ഗ്രാം
പൈനാപ്പിള്‍ -10 മുറി
ഉള്ളി -50 ഗ്രാം
അരിഞ്ഞ സെലറി -അര കപ്പ്
അജിനോമോട്ടോ -1 നുള്ള്
സോയാസോസ് -2 ടീസ്പൂണ്‍
ടൊമാറ്റോ സോസ് -2 ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

കോഴി വരഞ്ഞ് ഉപ്പ്,കുരുമുളകുപൊടി,അജിനോമോട്ടോ,സോയാസോസ് ഇവ പുരട്ടി വറക്കുക.എണ്ണ ചൂടാകുമ്പോള്‍ ഉള്ളി,സെലറി,പൈനാപ്പിള്‍ ഇവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വഴറ്റുക.ഇതില്‍ 1 ടീസ്പൂണ്‍
സോയാസോസ്,ടൊമാറ്റോസോസ്,കുരുമുളകുപൊടി,ഉപ്പ് ഇവ ചേര്‍ത്ത് ഒരു കപ്പ് വെള്ളവും ഒഴിച്ച് തിളയ്ക്കുമ്പോള്‍ കോഴി അതിലിട്ട് 10 മിനിട്ട് അടച്ചു വേവിക്കുക.കോഴിയെ സെലറിയും പൈനാപ്പിളും കൊണ്ട്
അലങ്കരിക്കുക.

ചിക്കന്‍ ടോമാറ്റൊസോസില്‍

ചേരുവകള്‍

  1. ചിക്കന്‍ -1 കിലോ
  2. ടൊമാറ്റോസോസ് -6 ടേബിള്‍ സ്പൂണ്‍
  3. സവാള ചെറുതായി അരിഞ്ഞത് -2 എണ്ണം
  4. വിനാഗിരി -2 ടേബിള്‍ സ്പൂണ്‍
  5. മൈദ -3 ടീസ്പൂണ്‍
  6. മുളകുപൊടി -2 ടീസ്പൂണ്‍
  7. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  8. വെളുത്തുള്ളി -8 അല്ലി
  9. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  10. ഗരംമസാല -അര ടീസ്പൂണ്‍
  11. മല്ലിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
  12. ഉപ്പ്,മഞ്ഞള്‍പ്പൊടി -പാകത്തിന്
  13. മല്ലിയില -2 ടേബിള്‍ സ്പൂണ്‍
  14. ഇഞ്ചി -1 കഷണം
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള,ഇഞ്ചി,വെളുത്തുള്ളി ഇവ വഴറ്റുക.ഇതില്‍ മൈദ ഇട്ട് വറുക്കുക.2 മിനിട്ട് കഴിഞ്ഞ് ടോമാറ്റൊസോസ്,വിനാഗിരി,മുളകുപൊടി,കുരുമുളകുപൊടി,ഉപ്പ്,മഞ്ഞള്‍പ്പൊടി,ഗരംമസാല ഇവയിട്ടു ഇളക്കുക.
ചിക്കന്‍ കഷണങ്ങള്‍ ഇട്ട് 5 മിനിട്ട് ഇളക്കി പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക.ചാറു കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂകുക.ബട്ടൂരയുടെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ ഉപയോഗിക്കാം.

ഹണി ചിക്കന്‍

ഹണി ചിക്കന്‍


  1. കോഴി തൊലി കളഞ്ഞ് കഷണങ്ങള്‍ ആക്കിയത് - 1 കിലോ
  2. തക്കാളി അരച്ചത്‌ - 3 എണ്ണം
  3. നാരങ്ങാ നീര് -1/4 കപ്പ്
  4. സോയാസോസ് -2 ടേബിള്‍ സ്പൂണ്‍
  5. തേന്‍ -1/4 കപ്പ്
  6. ഇഞ്ചി ചെറുതായി അരിഞ്ഞത് -1 കഷണം
  7. കുരുമുളകുപൊടി -3/4 ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ചേരുവകള്‍ എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.ഇത് കോഴിക്കഷണങ്ങളില്‍ തേച്ചുപിടിപ്പിച്ച്
12 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കുക.എടുത്തു തണുപ്പ് മാറിക്കഴിയുമ്പോള്‍ ഒരു പാത്രത്തിലാക്കി അടച്ചു വേവിക്കുക.കോഴിക്കഷണങ്ങള്‍ പെറുക്കി മാറ്റിയശേഷം ചാറു തിളപ്പിച്ച്‌ വറ്റി കുഴമ്പു പരുവമാകുമ്പോള്‍
ഇറച്ചി കഷണങ്ങളില്‍ ഒഴിക്കുക.ചില്ലിസോസോ ടൊമാറ്റോ സോസോ കൂട്ടി ഉപയോഗിക്കാം.

ചിക്കന്‍ ഓറഞ്ച് മീഡ്

ചിക്കന്‍ ഓറഞ്ച് മീഡ്

  1. കോഴി -1 കിലോ
  2. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  3. മുളകുപൊടി -1 ടീസ്പൂണ്‍
  4. ഓറഞ്ച് നീര് -2 എണ്ണത്തിന്റെ
  5. സസ്യ എണ്ണ -1 ടീസ്പൂണ്‍
  6. വെള്ളം -2 ടീസ്പൂണ്‍
  7. ഉപ്പ് - പാകത്തിന്
അലങ്കരിക്കാന്‍

ഓറഞ്ച് അല്ലികള്‍ ഒന്നിന്റെ
തണ്ടു പാര്‍സിലി

പാചകം ചെയ്യുന്ന വിധം

കോഴി വൃത്തിയാക്കി 10 കഷണങ്ങള്‍ ആക്കുക.പരന്ന ചീനച്ചട്ടിയില്‍ ഇറച്ചിക്കഷണങ്ങള്‍ ഇട്ട് എണ്ണയും
ഓറഞ്ച് നീരും യോജിപ്പിച്ച് മീതെ ഒഴിക്കണം.ചെറുതീയില്‍ വേവിക്കുക.ഒരു വശം മൊരിഞ്ഞ് ബ്രൌണ്‍ നിറമാകുമ്പോള്‍ മറിച്ചിട്ട് മറ്റേ വശവും മൊരിക്കണം.മുളകുപൊടി,കുരുമുളകുപൊടി ഉപ്പ് ഇവ ചേര്‍ത്ത് തിരിച്ചും
മറിച്ചും ഇളക്കണം.പിന്നിട് ഒരു കപ്പ് വെള്ളം ഇറച്ചിയില്‍ ഒഴിച്ച് ചെറുതീയില്‍ എണ്ണ തെളിയുന്നതുവരെ പാകം
ചെയ്യണം.നല്ല പാത്രത്തില്‍ കോരി ഓറഞ്ച് അല്ലിയും പാര്‍സിലിയും കൊണ്ട് അലങ്കരിച്ച് ചൂടോടെ ഉപയോഗിക്കാം.

മലായി ചിക്കന്‍

മലായി ചിക്കന്‍

ചേരുവകള്‍

1. കോഴി -1 കിലോ
2. അജിനിമോട്ടോ -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
തൈര്,uppu -പാകത്തിന്
3. വറ്റല്‍ മുളക് -20
4. മല്ലി -2 ടേബിള്‍ സ്പൂണ്‍
തക്കാളി -അര കിലോ
മല്ലിയില -ഒരു പിടി
വെളുത്തുള്ളി -2 കുടം
ഇഞ്ചി -ഒരു വലിയ കഷണം
കസ്കസ് -1 ടീസ്പൂണ്‍
കുരുമുളക് -10
ഗ്രാമ്പു -12
പട്ട -1 കഷണം
5. തേങ്ങ -1 മുറി
അണ്ടിപരിപ്പ് -15
സവാള -3

പാകം ചെയ്യുന്ന വിധം

3,4,5 ചേരുവകള്‍ നല്ല മിനുസമായി വെവേറെ അരച്ചുവെയ്ക്കുക.കോഴി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കുക.മൂന്നു ചേരുവകളില്‍ നിന്നും കുറേശ്ശെ എടുത്ത് അതില്‍ രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത്
ഇറച്ചിയില്‍ പുരട്ടി 2 മണിക്കൂര്‍ വെയ്ക്കുക.പിന്നിട് കോഴിക്കഷണങ്ങള്‍ എടുത്ത് പാചകഎണ്ണയില്‍ പൊരിക്കുക.ബാക്കി എണ്ണയില്‍ 2 സവാള കനം കുറച്ച് അരിഞ്ഞ് വഴറ്റുക.ബാക്കിയുള്ള 3,4,5 ചേരുവകള്‍ ഇതിലിട്ട് വഴറ്റുക.കുറച്ചു വെള്ളം ചേര്‍ത്ത് കോഴി വറുത്തതിട്ടു ഒന്നു തിളപ്പിച്ച്‌ ചാറു കോഴിക്കഷണങ്ങളില്‍
പിടിക്കുമ്പോള്‍ വാങ്ങുക.ഇത് അലങ്കരിച്ചെടുക്കുക.

തന്തൂരി ചിക്കന്‍

തന്തൂരി ചിക്കന്‍

ചേരുവകള്‍

  1. കോഴി സാമാന്യം വലുത് -1
  2. തൈര് -അര കപ്പ്
  3. ഇഞ്ചി -2 കഷണം
  4. വെളുത്തുള്ളി - 1 കുടം
  5. കുരുമുളക് -1 ടീസ്പൂണ്‍
  6. പെരുംജീരകം -1 ടീസ്പൂണ്‍
  7. റെഡ് കളര്‍ -1 നുള്ള്
  8. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

ചിക്കന്‍ 8 കഷണങ്ങള്‍ ആക്കുക.3 മുതല്‍ 6 വരെയുള്ള ചേരുവകള്‍ നന്നായി അരച്ച് തൈരില്‍
ചേര്‍ത്തിളക്കി കളറും ഇട്ട്‌ ഉപ്പും കൂട്ടി ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി മൂന്നുനാല് മണിക്കൂര്‍ വെയ്ക്കുക.ഓവന്‍ 200 ഡിഗ്രി ചൂടാക്കി ഇടുക.ഒരു ബേക്കിങ്ങ് ട്രേയില്‍ എണ്ണ പുരട്ടി കഷണങ്ങള്‍ അടുക്കി വെച്ച്‌ അര മണിക്കൂര്‍ ബേക്ക് ചെയ്തെടുക്കുക.

ചിക്കന്‍ ബര്‍ഗര്‍

ചിക്കന്‍ ബര്‍ഗര്‍

ചേരുവകള്‍

  1. എല്ലില്ലാത്ത ചിക്കന്‍ മിന്‍സ് ചെയ്തത് -കാല്‍ കിലോ
  2. ബ്രെഡ്‌ വെള്ളത്തില്‍ കുതിര്‍ത്തത് -അര കപ്പ്
  3. മുട്ടയുടെ ഉണ്ണി -1
  4. ചുവന്നുള്ളി പൊടിയായി അരിഞ്ഞത് -അര കപ്പ്
  5. സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
  6. കുരുമുളകുപൊടി -2 ടീസ്പൂണ്‍
  7. വെളുത്തുള്ളി ചതച്ചത് -6 അല്ലി
  8. ടൊമാറ്റോ സോസ് -1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഇറച്ചിയും ബാക്കി ചേരുവകളും കൂടി യോജിപ്പിച്ച് 10 മിനിട്ട് വെയ്ക്കുക.അതിനുശേഷം ഇതു നാലായി ഭാഗിച്ച് ദോശക്കല്ലില്‍ ഓരോന്നും കൈകൊണ്ടു പരത്തി രണ്ടുവശവും തിരിച്ചിട്ട്‌ വശങ്ങളില്‍ എണ്ണ ഒഴിച്ച് മൂപ്പിച്ചെടുക്കുക.മുകളില്‍ ചീസും ടൊമാറ്റോ സോസും വെച്ച് ഉപയോഗിക്കുക.

ചിക്കന്‍ സ്റ്റൂ

ചിക്കന്‍ സ്റ്റൂ

ചേരുവകള്‍

  1. കോഴി വലിയ കഷണങ്ങള്‍ ആക്കിയത് -1 കിലോ
  2. ഉരുളക്കിഴങ്ങ് ചതുരമാക്കിയത് -2 എണ്ണം
  3. സവാള - 2
  4. ഇഞ്ചി അരിഞ്ഞത് -1 കഷണം
  5. പെരുംജീരകപ്പൊടി -അര ടീസ്പൂണ്‍
  6. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  7. ഏലക്കാ പൊടിച്ചത് -4
  8. ഗ്രാമ്പു പൊടിച്ചത് -1
  9. പട്ട പൊടിച്ചത് -1 കഷണം
  10. രണ്ടായി കീറിയ പച്ചമുളക് -5 എണ്ണം
  11. വറ്റല്‍ മുളക് -3 എണ്ണം
  12. കറിവേപ്പില,മല്ലിയില,പുതിനയില -കുറച്ച്
  13. തക്കാളി -3 എണ്ണം
  14. വെളുത്തുള്ളി -4 അല്ലി
  15. തേങ്ങാപ്പാല്‍.മൂന്നു പാലെടുക്കണം -1 തേങ്ങ
  16. ഉപ്പ്,എണ്ണ -പാകത്തിന്
  17. കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക.ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത്
ഇളക്കുക.പച്ചമുളകിട്ടു വാടുമ്പോള്‍ ചിക്കന്‍ ഇട്ടു നന്നായി വഴറ്റുക.വേവിച്ചു മുറിച്ച ഉരുളക്കിഴങ്ങും ഇട്ട് വഴറ്റി
പൊടിച്ചിടുക.ഇതില്‍ രണ്ടും മൂന്നും തേങ്ങാപ്പാല്‍ ഒഴിച്ച് ഉപ്പും ചേര്‍ത്തു വറ്റിക്കുക.തക്കാളി ചതുരമായി മുറിച്ചിടുക.5 മിനുട്ട് കഴിഞ്ഞ് തേങ്ങയുടെ ഒന്നാം പാല്‍ ഒഴിച്ച് ഇളക്കി തിളയ്ക്കുന്നതിനുമുമ്പ് വാങ്ങുക.ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ഒരു ഉള്ളി അരിഞ്ഞ് വറ്റല്‍മുളക്,കറിവേപ്പില ഇവ ചേര്‍ത്ത് മൂക്കുമ്പോള്‍ കറിയില്‍
കോരിയൊഴിച്ച് മല്ലിയിലയും പുതിനയിലയും മുകളില്‍ വിതറി അടച്ചുവെയ്ക്കുക.

Friday, November 27, 2009

ചിക്കന്‍ നൂഡില്‍സ്

ചിക്കന്‍ നൂഡില്‍സ്

എല്ലില്ലാത്ത ചിക്കന്‍ വേവിച്ചത് -2 കപ്പ്
സോയാസോസ് -1 ടീസ്പൂണ്‍
വേവിച്ച നൂഡില്‍സ് -100 ഗ്രാം
കാപ്സിക്കം ചെറുതായി അരിഞ്ഞത് - 1 എണ്ണം
സവാള അരിഞ്ഞത് -1 കപ്പ്
ചെറുതായി നീളത്തില്‍ അരിഞ്ഞ കാരറ്റ് -1 കപ്പ്
ചെറുതായി നീളത്തില്‍ അരിഞ്ഞ ഇഞ്ചി -1 ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ വെളുത്തുള്ളി - 1 ടീസ്പൂണ്‍
എണ്ണയില്‍ വറുത്ത നൂഡില്‍സ് -1 കപ്പ്
ഉപ്പ്,എണ്ണ -പാകത്തിന്
മുളകുപൊടി - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ എണ്ണയില്‍ നന്നായി മൂപ്പിച്ച് കോരിയെടുക്കുക.ആ എണ്ണയില്‍ കാപ്സിക്കം,സവാള,ഇഞ്ചി,
വെളുത്തുള്ളി,കാരറ്റ് ഇവ നന്നായി വഴറ്റുക.ഉപ്പ്,സോയാസോസ്,മുളകുപൊടി ഇവ ചേര്‍ത്തിളക്കുക.വേവിച്ച
നൂഡില്‍സ് ചേര്‍ത്ത് വെള്ളം തോര്‍ത്തി ഇറച്ചിയില്‍ ഇട്ട് നന്നായി യോജിപ്പിച്ച് ഒരു പാത്രത്തില്‍ എടുക്കുക.വറുത്ത
നൂഡില്‍സ് ഇതിന്റെ മുകളില്‍ വിതറുക.ഇത് സോസ് കൂട്ടി ചൂടോടെ ഉപയോഗിക്കുക.

ചിക്കന്‍ കുറുമ

ചിക്കന്‍ കുറുമ

ചേരുവകള്‍

  1. കോഴി കഷണങ്ങള്‍ ആക്കിയത് -1 കിലോ
  2. മല്ലിപ്പൊടി -1 ടേബിള്‍ സ്പൂണ്‍
  3. മഞ്ഞള്‍പ്പൊടി -അര ടേബിള്‍ സ്പൂണ്‍
  4. മുളകുപൊടി -അര ടേബിള്‍ സ്പൂണ്‍
  5. സവാള അരിഞ്ഞത് -5
  6. കറിവേപ്പില -1 കതിര്‍പ്പ്
  7. തക്കാളി അരിഞ്ഞത് -2
  8. പച്ചമുളക് നീളത്തില്‍ അരിഞ്ഞത് -5
  9. ഇഞ്ചി നീളത്തില്‍ അരിഞ്ഞത് -2 ടീസ്പൂണ്‍
  10. വെളിച്ചെണ്ണ -1 കപ്പ്
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പകുതി സവാള വറുത്ത് മിക്സിയിലിട്ട് അരച്ച് വെയ്ക്കുക.പൊടികള്‍ ചീനച്ചട്ടിയില്‍ വറുത്ത് അരച്ച്
വെയ്ക്കുക.ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ബാക്കിയുള്ള സവാള,പച്ചമുളക്,ഇഞ്ചി ഇവ
വഴറ്റുക.വഴന്നുകഴിയുമ്പോള്‍ അരച്ചുവെച്ചിരിയ്ക്കുന്ന സവാളയും പൊടികളും ചേര്‍ക്കുക.തക്കാളി ഇട്ട് വഴറ്റി
കോഴിക്കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി അടച്ചു വേവിക്കുക.കഷണങ്ങള്‍ വെന്തു ചാറു കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക.

ചില്ലിചിക്കന്‍

ചില്ലിചിക്കന്‍

ചേരുവകള്‍

  1. കോഴി -അര കിലോ
  2. എണ്ണ -കാല്‍ കപ്പ്
  3. ചെറുനാരങ്ങ -പകുതി
  4. മുളകുപൊടി -2 ടീസ്പൂണ്‍
  5. മുട്ട -3
  6. മൈദാമാവ്‌ -ഒന്നര ടേബിള്‍ സ്പൂണ്‍
  7. കോണ്‍ ഫ്ലവര്‍ -ഒന്നര ടേബിള്‍ സ്പൂണ്‍
  8. വെളുത്തുള്ളി -1 കുടം
  9. ഇഞ്ചി -1 കഷണം
  10. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മുട്ട,മൈദ,കോണ്‍ ഫ്ലവര്‍ ,മുളകുപൊടി ഇവ കുറച്ചു വെള്ളം ചേര്‍ത്ത് കുഴച്ചു ചെറിയ കഷ്ണങ്ങള്‍ ആക്കിയ കോഴിയിറച്ചി ചേര്‍ത്ത് കുഴയ്ക്കുക.ഇതില്‍ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച്,ചെറുനാരങ്ങയും
പിഴിഞ്ഞ് ചേര്‍ക്കുക.ഇത് ഒരു മണിക്കൂറിനുശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക.

ഗ്രില്‍ഡ് ചിക്കന്‍

ഗ്രില്‍ഡ് ചിക്കന്‍

ചേരുവകള്‍

  1. ചില്ലിസോസ് -അര കപ്പ്
  2. വിനാഗിരി -മുക്കാല്‍ കപ്പ്
  3. മുള്ളങ്കി -അര ടേബിള്‍ സ്പൂണ്‍
  4. വെളുത്തുള്ളി (രണ്ടായി പിളര്‍ന്നത്) -2
  5. ഉപ്പ് -1 ടീസ്പൂണ്‍
  6. കോഴി -4 വലിയ കഷണം
  7. ഗ്രാമ്പു -2
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ 1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക.ഇങ്ങനെ തയ്യാറാക്കിയ
മിശ്രിതം കുറച്ചെടുത്ത് മാറ്റിവെയ്ക്കുക.

മിശ്രിതത്തിലേയ്ക്ക് കോഴിക്കഷണങ്ങള്‍ ഇട്ട് നന്നായി ഇളക്കി,എല്ലാ ഭാഗത്തും പുരട്ടുക.ഒരു
തുണിക്കഷണമോ മറ്റോ ഉപയോഗിച്ച് ഈ പാത്രം മൂടി 5 മിനിട്ട് സമയം ഫ്രിഡ്ജില്‍ വെയ്ക്കുക.

പാകം ചെയ്യാനുള്ള ഗ്രില്‍ (അടുപ്പ്)ചൂടാക്കുക. ചിക്കന്‍ എടുത്ത് അതിലെ ഗ്രേവി ഒരു പാത്രത്തിലേയ്ക്ക് നീക്കം ചെയ്യുക.അതിനുശേഷം ചിക്കന്‍ ഗ്രില്ലില്‍ വെയ്ക്കുക.

ഇറച്ചി ഒരു കത്തികൊണ്ട് വരഞ്ഞശേഷം മാറ്റിവെച്ചിരുന്ന കൂട്ട് എടുത്ത് അതിനുള്ളില്‍ ചേര്‍ക്കുക.30 മിനിട്ട് നേരം ഗ്രില്‍ ചെയ്യുക.

ശേഷിക്കുന്ന കൂട്ട് ഒരു ചെറിയ സോസ്പാനില്‍ ഒഴിച്ച് ചൂടാക്കുക.ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിയ്ക്കണം.പാകം ചെയ്ത ചിക്കെന്റെ ഒപ്പം ഈ ഗ്രേവിയും വിളമ്പുക.

Tuesday, November 24, 2009

ചേമ്പ് അട

ചേമ്പ് അട


ചേരുവകള്‍

  1. ചേമ്പ് -അര കിലോ
  2. തേങ്ങ -അര മുറി
  3. അരിപ്പൊടി -കാല്‍ കപ്പ്
  4. കടല എണ്ണ -കാല്‍ കപ്പ്
  5. കടുക് -1 സ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -അര സ്പൂണ്‍
  7. സവാള -2
  8. ഇഞ്ചി -1 കഷണം
  9. പച്ചമുളക് -2
  10. വേപ്പില -1 തണ്ട്
  11. ഉപ്പ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

പുഴുങ്ങിപ്പൊടിച്ച ചേമ്പും ചിരകിയ തേങ്ങയും അരിപ്പൊടിയും ഉപ്പുചേര്‍ത്ത് കുഴച്ചു വെയ്ക്കുക.ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.ഇതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഉടന്‍ പൊടിയായി അരിഞ്ഞ സവാള
വഴറ്റുക.തുടര്‍ന്ന് പൊടിയായി അരിഞ്ഞ ഇഞ്ചിയും വേപ്പിലയും പച്ചമുളകും വഴറ്റുക.ശേഷം ഇത് തയ്യാറാക്കി
വെച്ചിരിയ്ക്കുന്ന ചേമ്പിന്‍ കൂട്ടില്‍ ചേര്‍ത്ത് നന്നായി കുഴയ്ക്കുക.ശേഷം അടപരത്തി ദോശക്കല്ലില്‍ കടല എണ്ണ
പുരട്ടി അട ഇരുവശവും മൊരിച്ചെടുക്കുക.

കിണ്ണത്തപ്പം

കിണ്ണത്തപ്പം

ചേരുവകള്‍

  1. അരിപ്പൊടി വറുത്തു തെള്ളിയത് -2 കപ്പ്
  2. തേങ്ങ ചിരകിയത് -4 കപ്പ്
  3. പഞ്ചസാര -1 കപ്പ്
  4. നെയ്യ് -1 സ്പൂണ്‍
  5. ഏലക്കാപ്പൊടി -അര സ്പൂണ്‍
  6. ഉപ്പ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

3 കപ്പ് കട്ടിയുള്ള തേങ്ങാപ്പാല്‍ പിഴിഞ്ഞെടുത്ത് അരിപ്പൊടിയില്‍ ചേര്‍ത്ത് കട്ടയില്ലാതെ നന്നായി കലക്കി
വെയ്ക്കുക.ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം.പഞ്ചസാരയും ഉപ്പും ഏലക്കാപ്പൊടിയും ഇതില്‍ ചേര്‍ത്തിളക്കി അര മണിക്കൂര്‍ അനക്കാതെ വെയ്ക്കുക.ഒരു കിണ്ണത്തില്‍ നെയ്യ് പുരട്ടി അതില്‍ നേരത്തെ തയ്യാറാക്കിയ കൂട്ടൊഴിച്ചു അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിക്കുക.ശേഷം കഷണങ്ങള്‍ ആക്കി ഉപയോഗിക്കാം.

ജിലേബി

ജിലേബി

  1. മൈദ -2 കപ്പ്
  2. പഞ്ചസാര -അര കപ്പ്
  3. വെള്ളം -കാല്‍ കപ്പ്
  4. തൈര് -കാല്‍ കപ്പ്
  5. റോസ് വാട്ടര്‍ -1 സ്പൂണ്‍
  6. സോഡാപ്പൊടി -1 നുള്ള്
  7. ഉപ്പ് -1 നുള്ള്
  8. എണ്ണ -250 ഗ്രാം
പാകം ചെയ്യുന്ന വിധം

മൈദ ഉപ്പും തൈരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ശേഷം 7 മണിക്കൂര്‍ പൊങ്ങാന്‍ വെയ്ക്കുക.പഞ്ചസാര ചൂടാക്കി സിറപ്പ് രൂപത്തിലാകുമ്പോള്‍ തണുപ്പിച്ച് അതിലേയ്ക്ക് റോസ് വാട്ടര്‍ ചേര്‍ത്ത്
വെയ്ക്കുക.നേരത്തെ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മൈദാക്കൂട്ടില്‍ സോഡാപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് മൈദാക്കൂട്ട് അച്ചില്‍ വെച്ച് ജെക്കി ചുറ്റി ഒഴിക്കുക.ഗോള്‍ഡന്‍ നിറത്തില്‍ വറുത്തുകോരി പഞ്ചസാരക്കൂട്ടില്‍ മുക്കി വിളമ്പാം.

സമൂസ

സമൂസ

ചേരുവകള്‍

  1. മൈദ -250 ഗ്രാം
  2. നെയ്യ് -80 ഗ്രാം
  3. ഉപ്പ് -1 നുള്ള്
  4. പച്ചമുളക് -10 എണ്ണം
  5. സവാള -2 എണ്ണം
  6. കടുക് -1 സ്പൂണ്‍
  7. ഉരുളക്കിഴങ്ങ് -3 എണ്ണം
  8. നാരങ്ങ - പകുതി
  9. മഞ്ഞള്‍പ്പൊടി - 1 നുള്ള്
  10. എണ്ണ -250 ഗ്രാം
  11. വെള്ളം -പാകത്തിന്
പാകം ചെയ്യുന്ന വിധം


മൈദ നെയ്യുമായി നന്നായി യോജിപ്പിക്കുക.ഇതിലേയ്ക്ക് കുറേശ്ശെ വെള്ളം ചേര്‍ത്ത് റൊട്ടി പരുവത്തില്‍ നനയ്ക്കുക.ശേഷം അര മണിക്കൂര്‍ വെയ്ക്കുക.

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കുക.പച്ചമുളകും സവാളയും നേര്‍മ്മയായി
അരിയുക.ചീനച്ചട്ടിയില്‍ കുറച്ചു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.ശേഷം ഉരുളക്കിഴങ്ങും സവാളയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.ശേഷം നാരങ്ങാനീര് ചേര്‍ക്കുക.നന്നായി ഇളക്കി വാങ്ങി വെയ്ക്കുക.തയ്യാറാക്കി വെച്ച മാവ് നന്നായി കുഴച്ച് ഇടത്തരം ഉരുളകളാക്കുക. ഓരോ ഉരുളയും രണ്ടായി മുറിച്ച് കോണ്‍ രൂപത്തിലാക്കി ഉള്ളില്‍ ഉരുളക്കിഴങ്ങ് മിശ്രിതം നിറയ്ക്കുക.ശേഷം അരിക് കൂട്ടിച്ചേര്‍ത്ത് എണ്ണയില്‍ വറുത്തു കോരുക.

Monday, November 16, 2009

Kerala recipes in malayalam language kerala food dishes in malayalam language

Kerala recipes in malayalam language ,Malayalam is the official language of Kerala .Kerala recipes are world famous .Here is collection of Kerala dishes cooking methods in malayalam .You may need to install Anjali old lipi to read this blog .From the right hand side menu you could download the font ,installation is simple and will take few seconds .

Can you read this > നമസ്കാരം > if can't read pls download font

Download Malayalam Font >,Pls click here to Download font installer | Please use this direct link or try another mirror.

Don't miss this blog ,as we have almost all kerala recipes & still we are adding . Cooking by reading kerala recipes in malayalam language is comfortable .

Let us hope this malayalam recipes in malayalam language is useful for all malayalees from all over the world ,pls feel free to comment on these Kerala recipes in malayalam language & pls feel free to share your recipes & tips with our community .

Kerala recipes in malayalam blog has all the recipes you need for Kerala style break fast - like idli ,dosa,uppumavu etc .. & all onam sadya dishes recipes & snacks,curries,gravies & every thing .

If you want to search our blog first you type the search word in malayalam using > http://google.com/transliterate/indic/Malayalam & later cut n paste on the search form & hit enter .

Look at the right hand side navigational bar for recipe pages

Saturday, November 14, 2009

ചോക്ക്ലേറ്റ് ബ്രൌണി

ചോക്ക്ലേറ്റ് ബ്രൌണി

ചേരുവകള്‍

  1. ചോക്ക്ലേറ്റ് -100 ഗ്രാം
  2. മാര്‍ജറൈന്‍ -150 ഗ്രാം
  3. മൈദ -100 ഗ്രാം
  4. പഞ്ചസാര -150 ഗ്രാം
  5. കൊക്കോ -50 ഗ്രാം
  6. ബേക്കിങ്ങ് പൌഡര്‍ -അര സ്പൂണ്‍
  7. വാള്‍നട്ട് -50 ഗ്രാം
  8. മുട്ട -3
  9. വാനില എസ്സന്‍സ് -1 സ്പൂണ്‍
  10. ഉപ്പ് -1 സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചോക്ക് ലേറ്റ് അലിയിപ്പിച്ച ശേഷം മാര്‍ജരൈനുമായി ചേര്‍ത്തിളക്കുക.ശേഷം ഫ്രീസറില്‍ തണുക്കാന്‍ അനുവദിക്കുക.മുട്ട പഞ്ചസാര ചേര്‍ത്ത് പതപ്പിച്ച് ചോക്ക് ലേറ്റ് മിശ്രിതം ചേര്‍ത്തിളക്കുക.ഇതില്‍ വാനിലയും
ചേര്‍ത്തിളക്കുക.

ബാക്കിയുള്ള ചേരുവകള്‍ നന്നായി ചേര്‍ത്തിളക്കി യോജിപ്പിച്ചതില്‍ നേരത്തെ തയ്യാറാക്കിയ കൂട്ട് ചേര്‍ത്ത്
യോജിപ്പിക്കുക.ഈ കൂട്ട് ബേക്കിങ്ങ് മോള്‍ഡില്‍ ഒഴിച്ച് അര മണിക്കൂര്‍ ബേക്ക് ചെയ്യുക.

പപ്പട പക്കാവട

പപ്പട പക്കാവട

ചേരുവകള്‍

പപ്പടം -3 എണ്ണം
മൈദ -കാല്‍ കിലോ
ഇറച്ചി മസാല -1 സ്പൂണ്‍
പെരും ജീരകം -അര സ്പൂണ്‍
കുരുമുളകുപൊടി -1 നുള്ള്
ഉപ്പ് -1 നുള്ള്
എണ്ണ -150 ഗ്രാം
മുട്ട -1
പഞ്ചസാര -1 സ്പൂണ്‍
വേപ്പില -1 തണ്ട്
വെള്ളം -അര കപ്പ്

പാകം ചെയ്യുന്ന വിധം

അല്പം വെള്ളത്തില്‍ പപ്പടം നന്നായി കുതിരാന്‍ വെയ്ക്കുക.മൈദയില്‍ മുട്ട പതപ്പിച്ചതും കുതിര്‍ന്ന
പപ്പടവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഇതില്‍ പെരുംജീരകം,കുരുമുളകുപൊടി,ഉപ്പ്,പഞ്ചസാര എന്നിവ ചേര്‍ത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ഇടിയപ്പത്തിന്റെ പരുവത്തില്‍ നനച്ച് ഉരുട്ടി പക്കാവട അച്ചില്‍ വെച്ച് ഞെക്കി
എണ്ണയില്‍ വറുത്തുകോരുക.

ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വേപ്പില മൂപ്പിച്ച് പക്കാവടയും ചേര്‍ത്തിളക്കി
മസാലയും തൂവി ഇളക്കി വാങ്ങി വെയ്ക്കുക.

അവിലുണ്ട

അവിലുണ്ട

  1. അവില്‍ -50 ഗ്രാം
  2. പഞ്ചസാര -150 ഗ്രാം
  3. തേങ്ങ -1 കപ്പ്
  4. പരിപ്പ് -1 സ്പൂണ്‍
  5. എള്ള് -1 സ്പൂണ്‍
  6. മൈദ -250 ഗ്രാം
  7. ഉപ്പ് -1 നുള്ള്
  8. എണ്ണ -200 ഗ്രാം
  9. വെള്ളം -അര കപ്പ്
  10. യീസ്റ്റ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

പരിപ്പ്,എള്ള് ഇവ അല്പം എണ്ണയില്‍ വറുത്തു കോരുക.പഞ്ചസാര ചീനച്ചട്ടിയില്‍ ചൂടാക്കി നൂല്‍
പരുവമാകുമ്പോള്‍ അതിലേയ്ക്ക് തേങ്ങ ചേര്‍ത്തിളക്കുക.ശേഷം അവില്‍,പരിപ്പ്,എള്ള് എന്നിവ ചേര്‍ത്തിളക്കുക.
ഒട്ടിപ്പിടിക്കുന്ന പരുവമാകുമ്പോള്‍ വാങ്ങി വെയ്ക്കുക.മൈദ യീസ്റ്റും ഉപ്പും വെള്ളവും ചേര്‍ത്ത് റൊട്ടി പ്പരുവത്തില്‍ നനയ്ക്കുക.ശേഷം ഇടത്തരം ഉരുളകളാക്കുക. ഓരോ ഉണ്ടയുടെയും നടുവില്‍ വിരല്‍ കൊണ്ട്
കുത്തി അതില്‍ അവില്‍ ഇട്ട് വെച്ച് ഉരുട്ടി അര മണിക്കൂര്‍ വെയ്ക്കുക.ശേഷം എണ്ണയില്‍ വറുത്തുകോരുക.

ഏത്തപ്പഴം മിഠായി

ഏത്തപ്പഴം മിഠായി

  1. ഏത്തപ്പഴം -1
  2. മൈദ -100 ഗ്രാം
  3. യീസ്റ്റ് -1 നുള്ള്
  4. പഞ്ചസാര -200 ഗ്രാം
  5. വെള്ളം -കാല്‍ കപ്പ്
  6. എണ്ണ -150 ഗ്രാം
പാകം ചെയ്യുന്ന വിധം

ഏത്തപ്പഴം നാലായി മുറിച്ച ശേഷം അവ ചെറിയ ചതുരകഷണങ്ങള്‍ ആക്കുക.മൈദ യീസ്റ്റ് ചേര്‍ത്ത് നനയ്ക്കുക.ഇത് അര മണിക്കൂര്‍ പൊങ്ങാന്‍ വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ അതില്‍ ഏത്തയ്ക്കാ
കഷണങ്ങള്‍ മൈദയില്‍ മുക്കി വറുത്തു കോരുക.ശേഷം ഇവ 100 ഗ്രാം പഞ്ചസാര പാനിയാക്കിയത്തില്‍
ചേര്‍ത്തിളക്കി വാങ്ങുക.ബാക്കി പഞ്ചസാര പൊടിച്ചെടുത്തതില്‍ മിഠായി ഓരോന്നായി ഉരുട്ടിയെടുക്കുക.

മധുര പാല്‍ പത്തിരി

മധുര പാല്‍ പത്തിരി

  1. മൈദ -2 കപ്പ്
  2. കോഴിമുട്ട -2 എണ്ണം
  3. പഞ്ചസാര പൊടിച്ചത് -അര കപ്പ്
  4. തേങ്ങാപ്പാല്‍ കുറുകിയത് -3 കപ്പ് (ഒരു തേങ്ങയുടെ)
  5. ഏലക്കാ പൊടിച്ചത് -1 സ്പൂണ്‍
  6. ഉപ്പ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

കോഴി മുട്ട നന്നായി പതപ്പിച്ച് കുറച്ചു വെള്ളവും ഉപ്പും ചേര്‍ത്ത് മൈദ ഇട്ട് നന്നായി കലക്കിയെടുക്കുക.
നോണ്‍ സ്റ്റിക്കിന്റെ വെള്ളയപ്പച്ഛട്ടിയില്‍ ഒരു തവിയൊഴിച്ചു ചുറ്റിച്ച് നേരിയതായി ചുട്ടെടുക്കുക.തേങ്ങാപ്പാലില്‍
ഏലക്കാ പൊടിയും പഞ്ചസാരയും ചേര്‍ത്ത് അതില്‍ ഓരോ ദോശയും നാലായി മടക്കി മുക്കിയെടുക്കുക.
കഴിക്കുന്ന സമയത്ത് മീതെ കുറേശ്ശെ പാലൊഴിച്ച് കഴിക്കാം.രുചികരമായ ഒരു മധുര പത്തിരിയാണിത്.

പിക്നിക് ബണ്‍

പിക്നിക് ബണ്‍

  1. മൈദ -അര കിലോ
  2. കോഴിമുട്ട -1 എണ്ണം
  3. യീസ്റ്റ് -കാല്‍ ടീസ്പൂണ്‍
  4. പഞ്ചസാര -1 കപ്പ്
  5. കട്ടിതേങ്ങാപ്പാല്‍ -അര വലിയ തേങ്ങയുടെ
പാകം ചെയ്യുന്ന വിധം

കോഴിമുട്ട നന്നായി പതപ്പിച്ച് കട്ടിതേങ്ങാപ്പാലും പഞ്ചസാരയും 2 ടീസ്പൂണ്‍ ചൂടുവെള്ളത്തില്‍
കാല്‍ ടീസ്പൂണ്‍ യീസ്റ്റും അല്പം പഞ്ചസാരയും ചേര്‍ത്ത് പൊങ്ങുമ്പോള്‍ പഞ്ചസാരയും എല്ലാം കൂടി നന്നായി
നെയ്യപ്പത്തിന്റെ പാകത്തില്‍ കലക്കി 4 മണിക്കൂര്‍ പൊങ്ങാന്‍ വെയ്ക്കുക.കുഴിയപ്പച്ചട്ടിയില്‍ എണ്ണ തടവി
കുറേശ്ശെ ഒഴിച്ച് അടിയിലും മുകളിലും തീ വെച്ച് നേരിയ തീയില്‍ മൊരിച്ചെടുക്കാം.അല്ലെങ്കില്‍ മുകളില്‍ തീയിടാതെ മറിച്ചിട്ടും നിറം മാറാതെ മൊരിച്ചെടുക്കാം.

ഡൈമണ്‍ കട്സ്

ഡൈമണ്‍ കട്സ്

ചേരുവകള്‍

  1. മൈദ -അര കിലോ
  2. മുട്ട -2 എണ്ണം
  3. ഉപ്പ് -ഒരു നുള്ള്
  4. നെയ്യ് -1 സ്പൂണ്‍
  5. എണ്ണ -വറുക്കാന്‍ ആവശ്യമായത്
  6. ഏലക്ക പൊടിച്ചത് -4 എണ്ണം
  7. പഞ്ചസാര -15 ഗ്രാം
പാകം ചെയ്യുന്ന വിധം

മൈദ,മുട്ട,ഉപ്പും ചേര്‍ത്ത് നെയ്യ് ഒരു സ്പൂണ്‍ ചേര്‍ത്ത് നന്നായി കേക്കിനു കുഴയ്ക്കുന്നതുപോലെ മയത്തില്‍ കുഴച്ച് ഒരു മണിക്കൂര്‍ വെയ്ക്കുക.ചെറിയ ഉരുളകളാക്കി നേരിയതായി പരത്തി ഡൈമണ്‍ കട്സിന്റെ
ആകൃതിയില്‍ വെട്ടി തിളച്ച എണ്ണയില്‍ നല്ലവണ്ണം വറുത്തെടുക്കുക.അതിനുശേഷം പഞ്ചസാര അല്പം വെള്ളം
ചേര്‍ത്ത് പാനിയാക്കി ഏലക്കാപൊടിയും ചേര്‍ത്ത് ഒട്ടുന്ന പരുവത്തില്‍ വറുത്തു വെച്ച ഡൈമണ്‍ കട്സ് വിളയിച്ചെടുക്കുക.

ബനാനാ സ്വീറ്റ് ബോള്‍

ബനാനാ സ്വീറ്റ് ബോള്‍

ചേരുവകള്‍

  1. ഏത്തപ്പഴം -3 എണ്ണം
  2. മൈദ -2 സ്പൂണ്‍
  3. പഞ്ചസാര -അര കപ്പ്
  4. തേങ്ങ ചിരകിയത് -ഒന്നര കപ്പ്
  5. ഏലക്കാ പൊടിച്ചത് -2 എണ്ണം
  6. കസുവ്ണ്ടി അരിഞ്ഞത് -6 എണ്ണം
  7. കിസ്മിസ്‌ -6 എണ്ണം
  8. നെയ്യ് -1 ചെറു സ്പൂണ്‍
  9. എണ്ണ -വറുക്കാന്‍ ആവശ്യമായത്
പാകം ചെയ്യുന്ന വിധം

ഏത്തപ്പഴം ഒരുപാട് പഴുക്കാത്തത് പുഴുങ്ങി കുരുവും നാരും കളഞ്ഞ് മൈദ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി തേങ്ങ,കശുവണ്ടി,കിസ്മിസ്‌ വിളയിച്ച്‌ ഏലക്കാ
പൊടിയും നെയ്യും ചേര്‍ത്ത് വിളയിച്ചെടുക്കുക.പഴം കുഴച്ചെടുത്തത് ചെറു ഉരുളകളാക്കി പരത്തി തേങ്ങാക്കൂട്ട്
നിറച്ച് പൊട്ടാതെ ഉരുട്ടിയെടുക്കുക.ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

കശുവണ്ടി അരി മധുര ലഡ്ഡു

കശുവണ്ടി അരി മധുര ലഡ്ഡു

  1. പുഴുക്കലരി -1 ഗ്ലാസ്‌
  2. തേങ്ങ -1 വലിയ മുറി
  3. ശര്‍ക്കര -150 ഗ്രാം
  4. കശുവണ്ടി -15 എണ്ണം
  5. ഏലക്കാ പൊടിച്ചത് -3 എണ്ണം
പാകം ചെയ്യുന്ന വിധം

പുഴുക്കലരി വറുത്ത്‌ പൊടിക്കുക.തേങ്ങ ചിരകിയതും കശുവണ്ടിയും കുറേശ്ശെ മിക്സിയിലോ ഉരലിലോ
പൊടിച്ച്‌ ശര്‍ക്കര ചീകിയതും അരിപ്പൊടിയും ചേര്‍ത്ത് ഏലക്കാപൊടിയും ചേര്‍ത്ത് യോജിപ്പിച്ച് കുറേശ്ശെ പൊടിച്ച്‌ എല്ലാം കൂടി ഒന്നിച്ചാക്കി ചെറു ഉരുളകളാക്കുക.

മുട്ടക്കുഴലപ്പം

മുട്ടക്കുഴലപ്പം

1. മൈദ -2 കപ്പ്
2. മുട്ട -1 എണ്ണം
3. ഉപ്പ് -ഒരു നുള്ള്

വിളയിക്കാന്‍

  1. തേങ്ങ -1 മുറി ചിരകിയത്
  2. പഞ്ചസാര -3 വലിയസ്പൂണ്‍
  3. ഏലക്കാ പൊടിച്ചത് -3 എണ്ണം
  4. കശുവണ്ടി ചെറുതായി അരിഞ്ഞത് -4 എണ്ണം
  5. കിസ്മിസ്‌ -6 എണ്ണം
പാകം ചെയ്യുന്ന വിധം

മൈദയും മുട്ട പതപ്പിച്ചതും ഒരു നുള്ളുപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക,നേര്‍മ്മയായി. തേങ്ങ പഞ്ചസാരയും ഒരു സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി വിളയിച്ചെടുക്കുക.കശുവണ്ടിയും കിസ്മിസും ഏലക്കാപൊടിയും ചേര്‍ക്കുക.

നോണ്‍സ്റ്റിക്കിന്റെ വെള്ളയപ്പച്ചട്ടിയില്‍ ഒരു തവി ഒഴിച്ച് നേരിയതായി ചുറ്റിച്ച് നേരിയതായി മൊരിച്ച്
എടുക്കുക.മൊരിഞ്ഞ വശത്ത് തേങ്ങ വിളയിച്ചത് കുറച്ചിട്ട് ചുരുട്ടിയെടുക്കുക.

മുട്ട കാരയപ്പം

മുട്ട കാരയപ്പം

ചേരുവകള്‍

  1. മുട്ട -2 എണ്ണം
  2. കുറുകിയ തേങ്ങാപ്പാല്‍ -ആവശ്യത്തിന്(കുഴയ്ക്കുവാന്‍)
  3. മൈദ -3 കപ്പ്
  4. പഞ്ചസാര -1 കപ്പ്
  5. ഏലക്ക -3 എണ്ണം (പൊടിച്ചത്)
  6. എള്ള് കഴുകി വറുത്തത് -1 ചെറു സ്പൂണ്‍
  7. എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

മുട്ട നന്നായി പതപ്പിച്ചെടുക്കുക.അതിലേയ്ക്ക് തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്ത് മൈദയും,
ഏലക്കാ പൊടിയും എള്ളും ചേര്‍ത്ത് കുറുകിയ പാകത്തില്‍ കലക്കി 2 മണിക്കൂറിനുശേഷം കാരയപ്പ ചട്ടിയില്‍
എണ്ണയൊഴിച്ച് മൊരിച്ച് എടുക്കാം.

ഏത്തപ്പഴകാരയപ്പം

ത്തപ്പഴകാരയപ്പം

ചേരുവകള്‍

  1. പഴുത്ത ഏത്തപ്പഴം -3 എണ്ണം
  2. ശര്‍ക്കര -300 ഗ്രാം
  3. മൈദ -2 കപ്പ്
  4. അരിപ്പൊടി -1 കപ്പ്
  5. എള്ള് കഴുകി വറുത്തത് -1 ചെറുസ്പൂണ്‍
  6. ഏലക്കാപ്പൊടി -4 എണ്ണം പൊടിച്ചത്
  7. തേങ്ങാക്കൊത്തു വറുത്തത് -3 വലിയ സ്പൂണ്‍
  8. എണ്ണ -വറുക്കാന്‍ ആവശ്യമായത്
പാകം ചെയ്യുന്ന വിധം

ശര്‍ക്കര ഉരുക്കി അരിച്ച് ഏത്തപ്പഴം ചെറുതായി അരിഞ്ഞ് വഴറ്റുക.അതിലേയ്ക്ക് പൊടികള്‍ എല്ലാം ചേര്‍ത്തിളക്കി എള്ള്,ഏലക്കപൊടി,തേങ്ങാക്കൊത്തും ചേര്‍ത്ത് ഒരു മണിക്കൂറിനുശേഷം കാരയപ്പ ചട്ടിയില്‍
എണ്ണ ഒഴിച്ച് മൊരിച്ചെടുക്കാം.

ചക്കകാരയപ്പം

ചക്കകാരയപ്പം

ചേരുവകള്‍

  1. ചക്ക അരിഞ്ഞത് -3 കപ്പ്
  2. ശര്‍ക്കര -അര കിലോ
  3. ഗോതമ്പുപൊടി -2 കപ്പ്
  4. മൈദ -2 കപ്പ്
  5. അരിപ്പൊടി -2 കപ്പ്
  6. എള്ള് കഴുകി വറുത്തത് -1 സ്പൂണ്‍
  7. തേങ്ങ ചിരകിയത് -1 എണ്ണം
  8. ചുക്ക് ജീരകം പൊടിച്ചത് -1 സ്പൂണ്‍
  9. എണ്ണ -വറുക്കാന്‍ ആവശ്യമായത്
പാകം ചെയ്യുന്ന വിധം

ശര്‍ക്കര ഉരുക്കി അരിച്ചു വെയ്ക്കുക.ശര്‍ക്കരനീരില്‍ ചക്ക വേവിക്കുക.നേരിയ ചാറോടുകൂടി വരട്ടി വരുമ്പോള്‍ ഇറക്കി നേരിയ ചൂടില്‍ 3 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി കലക്കി മുറിഞ്ഞു വീഴുന്ന പാകത്തില്‍ (ദോശമാവിനെക്കാള്‍ കുറച്ചു കട്ടിയില്‍)കലക്കി ഒരു മണിക്കൂറിനുശേഷം കാരയപ്പ ചട്ടിയില്‍
ചൂടായ എണ്ണയില്‍ മൊരിച്ചെടുക്കുക.

(ഇരിയ്ക്കണമെങ്കില്‍ ശരക്കരയില്‍ ചക്കയോടൊപ്പം തേങ്ങയും വിളയിക്കാം.)

വെട്ടുകേക്ക്

വെട്ടുകേക്ക്

  1. താറാംമുട്ട -3 എണ്ണം
  2. മൈദ -1 നാഴി
  3. പഞ്ചസാര -1 കപ്പ്
  4. ഏലക്കാ പൊടിച്ചത് -3 എണ്ണം
  5. എണ്ണ -വറുക്കാന്‍
പാചകരീതി

താറാംമുട്ട നന്നായി വെട്ടി പതപ്പിച്ചെടുക്കുക.മൈദയും പഞ്ചസാര പൊടിച്ചതും ഏലക്ക പൊടിച്ചതും
ചേര്‍ത്ത് നന്നായി ചപ്പാത്തി പരുവത്തില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴയ്ക്കുക.ഒരു മണിക്കൂറിനുശേഷം
ചെറിയ ഉരുളകള്‍ ആക്കി ബിസ്ക്കറ്റിന്റെ വലുപ്പത്തില്‍ അല്പം കട്ടിയില്‍ പരത്തി നടുക്ക് + ആകൃതി കത്തി കൊണ്ട് വരച്ച് തിളച്ച എണ്ണയില്‍ തിരിച്ചും മറിച്ചും മൊരിച്ചെടുക്കാം.

മധുര പൊങ്ങപ്പം

മധുര പൊങ്ങപ്പം

  1. അരി കുതിര്‍ത്തത് (പച്ചരി) -അര കിലോ
  2. കള്ള് -1 കപ്പ്
  3. പഞ്ചസാര -അര കപ്പ്
  4. തേങ്ങ -1 വലുത്
  5. ഏലക്കാ പൊടിച്ചത് -3 എണ്ണം
  6. ഉപ്പ് -1 നുള്ള്
  7. നെയ്യ് -ആവശ്യത്തിന്
അരി കുതിര്‍ത്തതും കള്ളും തേങ്ങ ചിരകിയതും ഏലക്ക പൊടിച്ചതും നുള്ളുപ്പും ചേര്‍ത്ത് മിക്സിയില്‍ അപ്പത്തിന്റെ പാകത്തില്‍ (അധികം വെള്ളം പോലെയാകരുത്) പഞ്ചസാര ചേര്‍ത്തരച്ചുവെയ്ക്കുക.4 മണിക്കൂര്‍ കഴിയുമ്പോള്‍ പൊങ്ങാന്‍ തുടങ്ങും.നന്നായി പൊങ്ങി വരുമ്പോള്‍ ഇളക്കാതെ നെയ്യ് പുരട്ടിയ പാത്രത്തില്‍ അപ്പക്കൂട്ട്‌ ഒഴിച്ച് അപ്പച്ചെമ്പില്‍ വേവിച്ചെടുക്കാം.

സ്വീറ്റ് മടക്ക്‌

സ്വീറ്റ് മടക്ക്‌

  1. മൈദ -2 കപ്പ്
  2. മുട്ട -2 എണ്ണം
  3. ഉപ്പ് -1 നുള്ള്
  4. ജിലേബി കളര്‍ -1 നുള്ള്
  5. പഞ്ചസാര - അര കപ്പ്
  6. ഏലക്ക പൊടിച്ചത് -3 എണ്ണം
  7. എണ്ണ -വറുക്കാന്‍ ഉള്ളത്
പാകം ചെയ്യുന്ന വിധം

മുട്ട പതപ്പിച്ച് മൈദയും നുള്ളുപ്പും അല്പം ജിലേബി കളറും കുറച്ചു വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ മയത്തില്‍ കുഴയ്ക്കുക.ചപ്പാത്തിയുടെ കണക്കില്‍ ഉരുളകളാക്കി മൂന്നെണ്ണം പരത്തി നെയ്യ്
തടവി ഓരോ ചപ്പാത്തിയുടെയും മീതെ മൂന്നും അടുക്കി ഒറ്റയായി പരത്തി ചുരുട്ടി 5 കഷണമായി മുറിച്ച് ഒന്നു വീതം അല്പം കട്ടിയില്‍ പരത്തി എണ്ണയില്‍ പൊരിച്ചെടുക്കാം.അതിനുശേഷം പഞ്ചസാര കുറച്ചുവെള്ളമൊഴിച്ച്
പാനിയാക്കി നൂല്‍പരുവത്തില്‍ ഏലക്കാപൊടിയും ചേര്‍ത്ത് മടക്ക്‌ വിളയിച്ചെടുക്കാം.

സ്വീറ്റ് സ്റ്റീം കേക്ക്

സ്വീറ്റ് സ്റ്റീം കേക്ക്

മുട്ട -4 എണ്ണം
പഞ്ചസാര -1 കപ്പ്
മൈദ -1 കപ്പ്
ഏലക്കാ പൊടിച്ചത് -3 എണ്ണം

മുട്ട നന്നായി പതപ്പിച്ച് പഞ്ചസാര പൊടിച്ചതും മൈദയും ഏലക്കാപ്പൊടിയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് നെയ്യ് തടവിയ പാത്രത്തില്‍ അപ്പ ചെമ്പിലോ കുക്കറിലോ വേവിച്ചെടുക്കാം.വളരെ എളുപ്പത്തിലും രുചിയിലും ഉണ്ടാക്കാന്‍ പറ്റിയ ഒരു കേക്കാണ്.

കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്

കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്

ചേരുവകള്‍

  1. മൈദ -250 ഗ്രാം
  2. തേങ്ങ -1 മുറി
  3. വനസ്പതി -100 ഗ്രാം
  4. പഞ്ചസാര -100 ഗ്രാം
  5. മുട്ട -1
  6. ഏലയ്ക്കാപ്പൊടി -1 ടീസ്പൂണ്‍
  7. ചെറു നാരങ്ങാതൊലി -1 എണ്ണത്തിന്റെ
  8. അണ്ടിപരിപ്പ് -അര കപ്പ്
  9. കോണ്‍ ഫ്ളേക്സ് -1 കപ്പ്
  10. വാനില എസ്സന്‍സ് -അര കപ്പ്
  11. ഉപ്പ് -പാകത്തിന്
  12. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

തേങ്ങ ചിരകി എടുക്കുക.നാരങ്ങാത്തൊലി ചുരണ്ടിയെടുക്കുക.മൈദ,തേങ്ങ,സോഡാപ്പൊടി ഇവ പാകത്തിന് ഉപ്പും ചേര്‍ത്ത് കട്ടയില്ലാതെ കുഴയ്ക്കുക.പഞ്ചസാര പൊടിച്ച് എടുത്തു വാനില എസ്സെന്സും
ഏലക്കാപ്പൊടിയും ചെറുനാരങ്ങാത്തൊലി ചുരണ്ടിയതും മാവിനോടൊപ്പം യോജിപ്പിക്കുക.ചെറിയ ഉരുളകളാക്കി പരത്തി ബേക്ക് ചെയ്തെടുക്കുക.പിന്നിട് ഇളക്കി വീണ്ടും ബേക്ക് ചെയ്യുക.

ചോക്ക്ലേറ്റ് ബിസ്ക്കറ്റ്

ചോക്ക്ലറ്റ് ബിസ്ക്കറ്റ്

ചേരുവകള്‍

  1. പാല്‍പ്പൊടി -1 കപ്പ്
  2. വെണ്ണ -1 കപ്പ്
  3. കൊക്കോ -4 ടേബിള്‍സ്പൂണ്‍
  4. മുന്തിരിങ്ങ -1 കപ്പ്
  5. ചെറിപ്പഴം -അര കപ്പ്
  6. അണ്ടിപരിപ്പ് -അര കപ്പ്
  7. പഞ്ചസാര -മുക്കാല്‍ കപ്പ്
  8. വാനില എസ്സന്‍സ് -1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം

മുന്തിരിങ്ങ,അണ്ടിപരിപ്പ്,ചെറിപ്പഴം ചെറുതായി നുറുക്കിയെടുക്കുക.പഞ്ചസാര പൊടിച്ച്‌ കൊക്കോ,പാല്‍പ്പൊടി ഇവയുമായി യോജിപ്പിക്കുക.വെണ്ണ ഉരുക്കി അതില്‍ ചേരുവകളെല്ലാം ചേര്‍ത്ത് ഇളക്കുക.
ഒടുവില്‍ എസ്സന്‍സ് ചേര്‍ത്തിളക്കണം.നെയ്യ് തൂവിയ പാത്രത്തില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് സെറ്റാകുമ്പോള്‍ മുറിച്ചെടുക്കുക.

മസാല ബിസ്ക്കറ്റ്

മസാല ബിസ്ക്കറ്റ്

ചേരുവകള്‍
  1. മൈദ -500 ഗ്രാം
  2. കറുവപ്പട്ട, ഗ്രാമ്പു പൊടിച്ചത് -1 ടീസ്പൂണ്‍
  3. ഏലക്കാ,ജാതിക്ക പൊടിച്ചത് -1 ടീസ്പൂണ്‍
  4. സോഡാപൊടി -കാല്‍ കപ്പ്
  5. ബേക്കിങ്ങ് പൌഡര്‍ -കാല്‍ ടീസ്പൂണ്‍
  6. നെയ്യ് -100 ഗ്രാം
  7. ഡാല്‍ഡാ -100 ഗ്രാം
  8. പഞ്ചസാര -1 ടേബിള്‍സ്പൂണ്‍
  9. ജിലേബികലര്‍ -2 നുള്ള്
  10. മുട്ട - 2 എണ്ണം
  11. അണ്ടിപരിപ്പ് -15 എണ്ണം
  12. പച്ചമുളക് -3 എണ്ണം
  13. ഇഞ്ചി -1 കഷണം
  14. മല്ലിയില,പുതിനയില -കുറച്ച്
  15. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  16. ഉപ്പ് -കുറച്ച്
പാകം ചെയ്യുന്ന വിധം

6 മുതല്‍ 10 വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക.ഇതില്‍ പൊടികള്‍ എല്ലാം ചേര്‍ത്ത്
മയപ്പെടുത്തുക.പാകത്തിന് ഉപ്പ് ചേര്‍ത്തശേഷം മറ്റു ചേരുവകളെല്ലാം ചെറുതായി അരിഞ്ഞ് ചേര്‍ക്കുക.മാവ്
ചെറിയ ഉരുളകളാക്കി പരത്തി ബേക്ക് ചെയ്യുക.

ഫിഷ്‌ കട് ലറ്റ്

ഫിഷ്‌ കട് ലറ്റ്

ചേരുവകള്‍

  1. മീന്‍ -1 കിലോ
  2. ഇഞ്ചി -100 ഗ്രാം
  3. പച്ചമുളക് -അര കിലോ
  4. വേപ്പില -1 തണ്ട്
  5. റൊട്ടിപ്പൊടി -അര കിലോ
  6. മസാല -20 ഗ്രാം
  7. കോഴിമുട്ട -1
  8. വെളിച്ചെണ്ണ -അര കിലോ
  9. ഉരുളക്കിഴങ്ങ് -കാല്‍ കിലോ
പാകം ചെയ്യുന്ന വിധം

മുള്ളു കളഞ്ഞ മീന്‍ വൃത്തിയായി കഴുകിയശേഷം ഉപ്പുവെള്ളത്തില്‍ വേവിക്കുക.തണുക്കുമ്പോള്‍
ദശമാത്രം അടര്‍ത്തിയെടുക്കുക.ശേഷം കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക.

ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക.2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞ് വഴറ്റുക.വഴന്നുകഴിയുമ്പോള്‍ ഉടച്ച മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക.വെള്ളം നന്നായി വറ്റുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക.അതില്‍ മസാല അരച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

വെള്ളം കൂടിയാല്‍ റൊട്ടിപ്പൊടി ചേര്‍ത്ത് പാകമാക്കുക.ശേഷം ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.മുട്ട ഉടച്ച് പതപ്പിച്ച് കട് ലറ്റിന്റെ പുറമെ പുരട്ടുക.ശേഷം റൊട്ടിപ്പൊടി പൊതിഞ്ഞ്
തിളച്ച വെളിച്ചെണ്ണയില്‍ പാകത്തിന് വറുത്തുകോരുക.

Friday, November 13, 2009

ചിക്കന്‍ കട് ലറ്റ്(മട്ടണ്‍ കട് ലറ്റ്)

ചിക്കന്‍ കട് ലറ്റ്(മട്ടണ്‍ കട് ലറ്റ്)

ചേരുവകള്‍

  1. ചിക്കന്‍(മട്ടണ്‍) -1 കിലോ
  2. ഇഞ്ചി -10 ഗ്രാം
  3. പച്ചമുളക് -അര കിലോ
  4. വേപ്പില -1 തണ്ട്
  5. റൊട്ടിപ്പൊടി - അര കിലോ
  6. മസാല -20 ഗ്രാം
  7. കോഴിമുട്ട -1
  8. വെളിച്ചെണ്ണ -അര കിലോ
  9. ഉരുളക്കിഴങ്ങ് -അര കിലോ
പാകം ചെയ്യുന്ന വിധം

ഇറച്ചിയുടെ എല്ലും വേയ്സ്റ്റും കളഞ്ഞ് ചെറുതായി കൊത്തിയെടുക്കുക.ചിക്കന്‍ നുറുക്കിയെടുക്കാന്‍
പറ്റുന്നില്ലായെങ്കില്‍ മിക്സിയില്‍ അടിച്ചെടുക്കുക.കൂടുതല്‍ അരയരുത്.

ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക.2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചെറുതായി
അരിഞ്ഞ് വഴറ്റുക.വഴന്നുകഴിയുമ്പോള്‍ നുറുക്കിയ ഇറച്ചി കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക.

ഇറച്ചി നന്നായി വെന്തുകഴിയുമ്പോള്‍ വെള്ളം വറ്റാന്‍ അനുവദിക്കുക.ചെറുതീയില്‍ മുഴുവന്‍ വെള്ളവും
വറ്റുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക.അതില്‍ മസാല അരച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

വെള്ളം കൂടിയാല്‍ റൊട്ടിപ്പൊടി ചേര്‍ത്ത് പാകമാക്കുക.ശേഷം ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയില്‍
പരത്തുക.മുട്ട ഉടച്ച് പതപ്പിച്ച് കട് ലറ്റിന്റെ പുറമെ പുരട്ടുക.ശേഷം റൊട്ടിപ്പൊടി പൊതിഞ്ഞു തിളച്ച വെളിച്ചെണ്ണയില്‍ പാകത്തിന് വറുത്തുകോരുക.

ബീഫ് കട് ലറ്റ്

ബീഫ് കട് ലറ്റ്

  1. ബീഫ് - 1 കിലോ
  2. ഇഞ്ചി -100 ഗ്രാം
  3. പച്ചമുളക് -അര കിലോ
  4. വേപ്പില -1 തണ്ട്
  5. റൊട്ടിപ്പൊടി -അര കിലോ
  6. മസാല -20 ഗ്രാം
  7. കോഴിമുട്ട -1
  8. വെളിച്ചെണ്ണ -അര കിലോ
  9. ഉരുളക്കിഴങ്ങ് -അര കിലോ
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക.2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചെറുതായി
അരിഞ്ഞ് വഴറ്റുക.വഴന്നുകഴിയുമ്പോള്‍ നുറുക്കിയ ഇറച്ചി കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക.

ഇറച്ചി നന്നായി വെന്തുകഴിയുമ്പോള്‍ വെള്ളം വറ്റാന്‍ അനുവദിക്കുക.ചെറുതീയില്‍ മുഴുവന്‍ വെള്ളവും
വറ്റുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക.അതില്‍ മസാല അരച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

വെള്ളം കൂടിയാല്‍ റൊട്ടിപ്പൊടി ചേര്‍ത്ത് പാകമാക്കുക.ശേഷം ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയില്‍
പരത്തുക.മുട്ട ഉടച്ച് പതപ്പിച്ച് കട് ലറ്റിന്റെ പുറമെ പുരട്ടുക.ശേഷം റൊട്ടിപ്പൊടി പൊതിഞ്ഞു തിളച്ച വെളിച്ചെണ്ണയില്‍ പാകത്തിന് വറുത്തുകോരുക.

ക്രീം കേക്ക്

  1. വെണ്ണ -125 ഗ്രാം
  2. ഫ്രഷ്‌ ക്രീം -125 ഗ്രാം
  3. പഞ്ചസാര പൊടിച്ചത് -250 ഗ്രാം
  4. മുട്ട -4
  5. പഞ്ചസാര -1 സ്പൂണ്‍
  6. ഓറഞ്ച് നീര് -അര കപ്പ്
  7. ഏലക്ക -3
  8. വാനില എസ്സന്‍സ് -അര സ്പൂണ്‍
  9. ചെറുനാരങ്ങാത്തൊലി ചുരണ്ടിയത് -അര സ്പൂണ്‍
  10. മൈദ -250 ഗ്രാം
  11. ബേക്കിങ്ങ് പൌഡര്‍ -1 സ്പൂണ്‍
മുട്ട ഉടച്ച്‌ വെള്ളക്കരുവും മഞ്ഞക്കരുവും വെവേറെ ആക്കുക.ഒന്നാമത്തെ ചേരുവകള്‍ ഒരു പാത്രത്തിലേയ്ക്ക്
നന്നായി മയപ്പെടുത്തി പതപ്പിക്കുക.ഇതില്‍ കുറേശ്ശെ മഞ്ഞക്കരു ചേര്‍ത്ത് പതപ്പിക്കുക.ഇതില്‍ പാതി എസ്സന്‍സ് നാരങ്ങാത്തൊലി,ഓറഞ്ച് നീര് എന്നിവ ക്രമമനുസരിച്ച്‌ ചേര്‍ത്തിളക്കുക..ശേഷം
കട്ടയുടച്ച മൈദാമാവും ബേക്കിങ്ങ് പൌഡറും ചേര്‍ത്ത് കട്ടകെട്ടാതെ ഇളക്കുക.മുട്ടയുടെ വെള്ള പതപ്പിച്ചതില്‍
ബാക്കിയുള്ള എസ്സെന്‍സ്സും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഇത് നേരത്തെ തയ്യാറാക്കിയ
കൂട്ടില്‍ സാവകാശം ഒഴിക്കുക.ശേഷം വലിയ പാത്രത്തില്‍ വെണ്ണ പുരട്ടി അതിന്റെ പുറത്ത് ഒരു പേപ്പര്‍ ഇട്ട്
അല്പം മൈദ വിതറി കേക്ക് കൂട്ട് ഒഴിച്ച് ബേക്ക് ചെയ്യുക.

കേക്ക്

കേക്ക്

മൈദ -250 ഗ്രാം
പാല്‍ -1 കപ്പ്
മുട്ട -2 എണ്ണം
പഞ്ചസാര -1 കപ്പ്
തേങ്ങ -2 എണ്ണം
ഏലക്കാപ്പൊടി -1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

തേങ്ങ ചിരകി തിരുമ്മിയെടുക്കുക.മുട്ട നന്നായി പതപ്പിച്ച് മൈദയും പാലും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക.തിരുമ്മിയ തേങ്ങയില്‍ പഞ്ചസാരയും ഏലക്കാപ്പൊടിയും യോജിപ്പിക്കുക.പരന്ന പാത്രത്തില്‍
നെയ്യ് പുരട്ടി മാവ് കോരിയൊഴിച്ച് രണ്ടു വശവും മൂപ്പിച്ചതിനുശേഷം തേങ്ങ തിരുമ്മിയത്‌ വെച്ച് മടക്കിയെടുക്കുക.

റവ കേക്ക്

റവ കേക്ക്

  1. പഞ്ചസാര - 4 കപ്പ്
  2. മൈദ -1 കപ്പ്
  3. റവ -1 കപ്പ്
  4. കടലമാവ് -1 കപ്പ്
  5. തേങ്ങ ചിരകിയത് -1 കപ്പ്
  6. ജാതിക്കാപ്പൊടി -1 ടീസ്പൂണ്‍
  7. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
  8. എസ്സന്‍സ് -1 ടീസ്പൂണ്‍
  9. നെയ്യ് -കാല്‍ കപ്പ്
പാചക രീതി

കുറച്ച് റവയും തേങ്ങയും കുഴച്ച് അരച്ചെടുക്കുക.ബാക്കിയുള്ള റവ,മൈദ,കടലമാവ് ഇവ പ്രത്യേകം
നെയ്യില്‍ വറുത്തെടുക്കുക.ഒരു പാത്രത്തില്‍ പഞ്ചസാര എടുത്ത് കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കി കയ്യിലൊട്ടുന്ന
പരുവമാകുമ്പോള്‍ അതില്‍ മൈദ,റവ,കടലമാവ്,തേങ്ങ അരച്ചെടുത്തത് എന്നിവ ചേര്‍ത്ത് ഇളക്കുക.ചൂടാകുമ്പോള്‍ ഏലക്കാപൊടിയും ജാതിയ്ക്കാപ്പൊടിയും എസ്സെന്‍സ്സും ചേര്‍ത്ത് ഇളക്കുക.വശങ്ങളില്‍ നിന്ന് മിശ്രിതം വിട്ട്
വരുമ്പോള്‍ നെയ്യ് പുരട്ടി പാത്രത്തിലേയ്ക്ക് കമഴ്ത്തുക.തണുക്കുമ്പോള്‍ മുറിച്ചെടുക്കുക.

സേമിയ ഹല്‍വ

സേമിയ ഹല്‍വ

  1. സേമിയ -200 ഗ്രാം
  2. പാല്‍ -2 കപ്പ്
  3. നെയ്യ് -5 ടീസ്പൂണ്‍
  4. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
  5. ഉണക്കമുന്തിരി -15 എണ്ണം
  6. അണ്ടിപ്പരിപ്പ്‌ -10 എണ്ണം
  7. കുങ്കുമ കളര്‍ -1 നുള്ള്
പാചക രീതി

പകുതി നെയ്യൊഴിച്ച് ഉണക്കമുന്തിരിയും അണ്ടിപരിപ്പും വറുത്തെടുക്കുക.ആ നെയ്യില്‍ സേമിയ വറുക്കുക.ശേഷം പാല്‍ ഒഴിച്ച് അടിയില്‍ പിടിക്കാതെ ഇളക്കുക.ഇതില്‍ പഞ്ചസാര ചേര്‍ക്കുക.നെയ്യ് കുറേശ്ശെ
ഒഴിച്ച് കൊടുക്കുക.കളര്‍ ചേര്‍ത്ത് കൈയ്യില്‍ ഒട്ടാത്ത പരുവമാകുമ്പോള്‍ ഏലക്കാപ്പൊടിയും അണ്ടിപരിപ്പും
മുന്തിരിയും ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിക്കുക.

കാരറ്റ് ഹല്‍വ

കാരറ്റ് ഹല്‍വ

  1. കാരറ്റ് -300 ഗ്രാം
  2. മൈദ -2 ടേബിള്‍സ്പൂണ്‍
  3. പാല്‍ -2 കപ്പ്
  4. അണ്ടിപരിപ്പ് -10 എണ്ണം
  5. നെയ്യ് -3 ടേബിള്‍സ്പൂണ്‍
  6. പഞ്ചസാര -1 കപ്പ്
  7. ഏലക്ക -1 ടീസ്പൂണ്‍
പാചക രീതി

കാരറ്റ് ഉരച്ചെടുക്കുക.ഒരു പാത്രത്തില്‍ മൈദയും പാലും കലര്‍ത്തി ചൂടാക്കുക.ഇതില്‍ പഞ്ചസാരയും
ഉരച്ചെടുത്ത കാരറ്റും ചേര്‍ത്ത് അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.ഇളക്കുമ്പോള്‍ കുറേശ്ശെ നെയ്യും ഒഴിക്കണം.
ശേഷം ഏലക്കാ പൊടിച്ചതും ചെറുതായി നുറുക്കി നെയ്യില്‍ വറുത്ത അണ്ടിപരിപ്പും ചേര്‍ക്കുക.നെയ്യ് പുരട്ടിയ
പാത്രത്തിലൊഴിച്ച് തണുക്കുമ്പോള്‍ മുറിച്ച് ഉപയോഗിക്കുക.

ബനാന ഹല്‍വ

ബനാന ഹല്‍വ

  1. ഏത്തപ്പഴം -4 എണ്ണം
  2. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
  3. വെള്ളം -1 കപ്പ്
  4. നെയ്യ് -അര കപ്പ്
  5. പഞ്ചസാര -1 കപ്പ്
  6. അണ്ടിപരിപ്പ് -12 എണ്ണം
പാചക രീതി

അല്പം നെയ്യില്‍ അണ്ടിപ്പരിപ്പ്‌ അരിഞ്ഞ് വറുത്തെടുക്കുക.ഏത്തയ്ക്ക ഉരച്ച് നെയ്യില്‍ വഴറ്റിയെടുക്കുക.ഒരു
പാത്രത്തില്‍ വെള്ളവും പഞ്ചസാരയും വഴറ്റിയ ഏത്തപ്പഴവും ഇട്ട് വേവിക്കുക.വെന്തു കഴിയുമ്പോള്‍ ഏലക്ക പൊടിയും അണ്ടിപരിപ്പും ചേര്‍ത്തിളക്കുക.ശേഷം നെയ്യ് ഒഴിച്ച പാത്രത്തില്‍ ഒഴിച്ച് തണുക്കുമ്പോള്‍ ഉപയോഗിക്കുക.

കറുത്ത ഹല്‍വ

കറുത്ത ഹല്‍വ

  1. മൈദ -1 കിലോ
  2. തേങ്ങ -4
  3. ശര്‍ക്കര -3 1/2
  4. വെണ്ണ -250 ഗ്രാം
  5. ഡാല്‍ഡാ -250 ഗ്രാം
  6. പഞ്ചസാര -200 ഗ്രാം
  7. വാനില എസ്സന്‍സ് -1 സ്പൂണ്‍
  8. ജാതിയ്ക്ക,ഏലക്ക ഇവ പൊടിച്ചത് -1 സ്പൂണ്‍
  9. അണ്ടിപരിപ്പ് -100 ഗ്രാം
തയ്യാറാക്കുന്ന വിധം

മൈദ വെള്ളമൊഴിച്ച് കലക്കുക.ഒരു പാത്രത്തിന്റെ വക്കില്‍ തോര്‍ത്തുകെട്ടി മാവൊഴിച്ച് ഞെരടി പിഴിഞ്ഞ് ചാറ് അരിച്ചെടുക്കുക.ഇതില്‍ 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചൂടാക്കുക.ശര്‍ക്കര പാനിയാക്കി മാവിലേയ്ക്ക് അരിച്ചെഴിക്കുക.തേങ്ങ ചിരകി 10 കപ്പ് വെള്ളമൊഴിച്ച് നന്നായി പിഴിഞ്ഞ് പാലെടുക്കുക.ഇതില്‍
നിന്ന് 10 കപ്പ് കൂട്ടിലേയ്ക്ക്‌ ഒഴിച്ച് തുടര്‍ച്ചയായി ഇളക്കുക.ഇടയ്ക്കിടെ ഡാല്‍ഡയും വെണ്ണയും മാറിമാറി
ചേര്‍ത്തിളക്കിക്കൊണ്ടിരിയ്ക്കണം.ഏകദേശം മുക്കാല്‍ ഭാഗത്തോളം കുറുകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക.
ശേഷം അണ്ടിപരിപ്പ് ചേര്‍ക്കുക.പിന്നിട് ക്രമമനുസരിച്ച്‌ ഏലക്കാപ്പൊടി,ജാതിയ്ക്കാപ്പൊടി,എസ്സന്‍സ് എന്നിവ ചേര്‍ത്തിളക്കുക.നെയ്യ് ഇറങ്ങി വരുമ്പോള്‍ തീയണച്ച് ഉരുളന്ന പാകത്തില്‍ ഉണങ്ങാന്‍ വെയ്ക്കുക.ഉണങ്ങിക്കഴിയുമ്പോള്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍ നിരത്തി തണുക്കുമ്പോള്‍ മുറിച്ചെടുക്കുക.

ഊത്തപ്പഴം

ഊത്തപ്പഴം

പച്ചരി -1 കപ്പ്
ഉഴുന്നുപരിപ്പ് -കാല്‍ കപ്പ്
സവാള - 1
പച്ചമുളക് -3
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

അരിയും ഉഴുന്നും മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അരച്ചെടുത്ത് ഉപ്പ് ചേര്‍ത്ത് കലക്കി ഒരു രാത്രി പുളിയ്ക്കാന്‍ വെയ്ക്കുക.അടുത്ത ദിവസം സവാള,പച്ചമുളക്‌ ഇവ അരിഞ്ഞത് ചേര്‍ത്തിളക്കുക.ദോശക്കല്ലില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു തവി മാവ് കോരിയൊഴിച്ച് പരത്തുക.അതിനുചുറ്റും എണ്ണ ഒഴിച്ച് മൊരിക്കുക.ഇതുപോലെ മറുവശവും മൊരിച്ചെടുക്കുക.

സുഖിയന്‍

സുഖിയന്‍

  1. ചെറുപയര്‍ -2 കപ്പ്
  2. ശര്‍ക്കര -500 ഗ്രാം
  3. തേങ്ങ -1
  4. മൈദ -1 കപ്പ്
  5. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
  6. കടലമാവ് -ഒന്നര കപ്പ്
  7. എണ്ണ -വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം

ചെറുപയര്‍ വേവിച്ചെടുക്കുക.(പയര്‍ അധികം വേവരുത്).ശര്‍ക്കര പാനിയാക്കി അതില്‍ തേങ്ങ ചിരകിയതും
ഏലക്കാപൊടിച്ചതും ചേര്‍ത്ത് വഴറ്റുക.വഴന്നു കഴിയുമ്പോള്‍ ചെറുപയര്‍ ഇട്ട് ഇളക്കി വാങ്ങി വെയ്ക്കുക.
ചെറുപയര്‍ പൊടിയാതെ ഇളക്കണം.ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.കടലമാവും മൈദയും പാകത്തിന് ഉപ്പും ചേര്‍ത്ത് കട്ടിയുള്ള പരുവത്തില്‍ കലക്കുക.ഉരുളകള്‍ ഇതില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക.

ഉണ്ണിയപ്പം

ഉണ്ണിയപ്പം

  1. അരിപ്പൊടി -1 കിലോ
  2. തേങ്ങ -കാല്‍ മുറി
  3. ഏലക്ക -ഏലക്ക
  4. ശര്‍ക്കര -1 കിലോ
  5. റവ -250 ഗ്രാം
  6. മൈദ -250 ഗ്രാം
  7. പഴം -250 ഗ്രാം
  8. എണ്ണ -വറുക്കാന്‍ പാകത്തിന്
പാകം ചെയ്യുന്ന വിധം

തേങ്ങ വളരെ ചെറിയ കഷണങ്ങള്‍ ആക്കി അരിഞ്ഞ് അല്പം എണ്ണയില്‍ വറുത്തെടുക്കുക.അരിപ്പൊടിയും
പഴവും നന്നായി യോജിപ്പിക്കുക.ഇതില്‍ ശര്‍ക്കര പാനിയാക്കി ഒഴിച്ച് ചൂടാറുമ്പോള്‍ റവയും മൈദയും തേങ്ങയും
ഏലക്കാപൊടിയും ചേര്‍ത്ത് കുഴയ്ക്കുക.പിന്നിട് വേണ്ടത്ര വെള്ളം ഒഴിച്ച് അയഞ്ഞ പരുവത്തിലാക്കുക.
അഞ്ചോ ആറോ മണിക്കൂര്‍ കഴിഞ്ഞ് ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ യൊഴിച്ചു അടുപ്പത്ത് വെച്ച് തിളയ്ക്കുമ്പോള്‍
കുഴികളില്‍ മാവ് ഒഴിച്ച് പാകത്തിന് മൂക്കുമ്പോള്‍ കോരിയെടുക്കുക.