Showing posts with label kerala sweets. Show all posts
Showing posts with label kerala sweets. Show all posts

Wednesday, August 26, 2009

ചൌവ്വരി പായസം Chauvary paayasam

ചൌവ്വരി പായസം Chauvary paayasam

ചേരുവകള്‍

ചൌവ്വരി - അര കപ്പ്
പഞ്ചസാര - അര കപ്പ്
കണ്ടന്‍സെഡ് മില്‍ക്ക് - അര കപ്പ്
പാല്‍ - അര ലിറ്റര്‍
അണ്ടിപ്പരിപ്പ്‌,കിസ്മിസ് - 2 ടേബിള്‍ സ്പൂണ്‍
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചൌവ്വരി നെയ്യില്‍ മൂപ്പിച്ച ശേഷം പാലൊഴിച്ച് പഞ്ചസാരയുമിട്ട് നന്നായി വേവിക്കുക.കണ്ടന്‍സെഡ് മില്‍ക്ക്
ചേര്‍ത്ത് കുറുക്കം നോക്കുക.കൂടുതല്‍ കുറുകിയിരിക്കുകയാണെങ്കില്‍ കുറുച്ച് പാല്‍ കൂടിയൊഴിച്ചു തിളപ്പിക്കുക.
അണ്ടിപ്പരിപ്പ്‌ നെയ്യില്‍ ചേര്‍ക്കുക

കരിക്ക് പ്രഥമന്‍ Karikku Pradhaman

കരിക്ക് പ്രഥമന്‍ Karikku Pradhaman

ചേരുവകള്‍

  1. ഇളം കരിക്ക് - 10
  2. ശര്‍ക്കര - 2 കിലോ
  3. കിസ്മിസ് - 100 ഗ്രാം
  4. തേങ്ങ - 5
  5. നെയ്യ് - 250 ഗ്രാം
  6. ഏലയ്ക്ക - 10 ഗ്രാം
  7. അണ്ടിപ്പരിപ്പ്‌ - 100 ഗ്രാം
പാകം ചെയ്യുന്ന വിധം

കരിക്ക് വെട്ടി വെള്ളം എടുക്കുക.കരിക്ക് ചുരണ്ടിയെടുക്കുക.തേങ്ങ തിരുമ്മി പിഴിഞ്ഞ് രണ്ടുതരം പാല്‍
എടുക്കുക.ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക.
ഉരുളി അടുപ്പില്‍ വെച്ച് കരിക്കും കരിക്കിന്‍ വെള്ളവും ഒഴിച്ച് തിളപ്പിക്കുക.കരിക്ക് വെള്ളവുമായി ചേര്‍ന്നശേഷം ശര്‍ക്കര പാവു കാച്ചിയതൊഴിച്ചു ഇളക്കുക.100 ഗ്രാം നെയ്യുമൊഴിച്ചു വരട്ടുക.നൂല്‍പ്പാകമാകുമ്പോള്‍ 12 ഗ്ലാസ്‌ രണ്ടാംപ്പാല്‍ ഒഴിക്കുക.തിളയ്ക്കുമ്പോള്‍ 4 ഗ്ലാസ്‌ ഒന്നാംപ്പാല്‍ ഒഴിച്ചു
കുറുകുമ്പോള്‍ ഇറക്കി വെയ്ക്കുക. ബാക്കിയുള്ള നെയ്യ് ചൂടാക്കിയതില്‍ അണ്ടിപരിപ്പും കിസ്മിസും വറുത്തെടുക്കുക.ഇതും എലയ്ക്കപൊടിയും പ്രഥമനില്‍ ചേര്‍ക്കുക

പാലട പായസം Paalada Paayasam

പാലട പായസം Paalada Paayasam

ചേരുവകള്‍

പാലട - അര കപ്പ്
നെയ്യ് - 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര - 1 കപ്പ്
കണ്ടന്‍സെഡ് മില്‍ക്ക് - 1 ടിന്‍
പശുവിന്‍ പാല്‍ - 1 ലിറ്റര്‍
കുങ്കുമ കളര്‍ - 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാലട നെയ്യില്‍ മൂപ്പിച്ച് അര ലിറ്റര്‍ പാലൊഴിച്ചു പഞ്ചസാരയുമിട്ട് കുക്കറില്‍ വേവിച്ചെടുക്കുക.ബാക്കി പാലും കണ്ടന്‍സ്ഡ് മില്‍ക്കും കുക്കര്‍ തുറന്നതിനുശേഷം ചേര്‍ക്കുക.നന്നായി ഇളക്കി ചെറിയ തീയില്‍ കുറുക്കിയെടുക്കുക.അടുപ്പില്‍ നിന്നിറക്കി കുങ്കുമ കളര്‍ ചേര്‍ക്കുക.ചൂടോടെയോ തണുപ്പിച്ചോ കഴിക്കുക.

റവ പായസം Rava Payasam

റവ പായസം Rava Payasam

ചേരുവകള്‍

വറുത്ത റവ - അര കപ്പ്
ശര്‍ക്കര - 250 ഗ്രാം
നെയ്യ് - 2 ടേബിള്‍സ്പൂണ്‍
ഒന്നാംപ്പാല്‍ - 1 കപ്പ്
രണ്ടാംപ്പാല്‍ - 2 കപ്പ്
ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്‌,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വറുത്ത റവ നെയ്യില്‍ ഇളം ചുവപ്പാകുന്നതുവെരെ മൂപ്പിക്കുക.രണ്ടാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ തന്നെ ശര്‍ക്കര പാനിയാക്കിയത് അരിച്ചു ഒഴിക്കുക. കുറുകുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുന്നതിനുമുമ്പ്
വാങ്ങി ഏലയ്ക്ക, അണ്ടിപ്പരിപ്പ്‌ ,കിസ്മിസ് ചേര്‍ത്ത് വിളമ്പുക.

ഗുലാബ്ജാമുന്‍ പായസം Gulab Jamun payasam

ഗുലാബ്ജാമുന്‍ പായസം Gulab Jamun payasam

ചേരുവകള്‍

ഗുലാബ്ജാമുന്‍ എണ്ണയില്‍ പൊരിച്ചത് - 1 കപ്പ്
കണ്ടന്‍സെഡ് മില്‍ക്ക് - 1 ടിന്‍
പശുവിന്‍ പാല്‍ - അര ലിറ്റര്‍
പഞ്ചസാര - 1 കപ്പ്
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക - ൪ എണ്ണം

പാകം ചെയ്യുന്ന വിധം

നെയ്യ് ചൂടാകുമ്പോള്‍ ഗുലാബ്ജാമുന്‍ പൊരിച്ചതിട്ടു കുറച്ച് മൂപ്പിക്കുക.പാല്‍,കണ്ടന്‍സെഡ് മില്‍ക്ക്,പഞ്ചസാര എന്നിവ ചേര്‍ത്ത് തിളപ്പിക്കുക.തിളച്ചു കഴിഞ്ഞാലുടന്‍ വാങ്ങി ഏലയ്ക്ക ചതച്ചത് ചേര്‍ത്ത്
വിളമ്പുക.

പൈനാപ്പിള്‍ പായസം Painapple payasam

പൈനാപ്പിള്‍ പായസം Painapple payasam

ചേരുവകള്‍

  1. വിളഞ്ഞ പഴുത്ത പൈനാപ്പിള്‍ നന്നായി തൊലി
കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത് - 1 കപ്പ്
2. പഞ്ചസാര - 2 1/2 കപ്പ്
3. നെയ്യ് - 3 ടേബിള്‍സ്പൂണ്‍
4. ചൌവ്വരി - കാല്‍ കപ്പ്
5. വെള്ളം - പാകത്തിന്
6. പൈനാപ്പിള്‍ എസന്‍സ് - 4 തുള്ളി (വേണമെങ്കില്‍)

പാകം ചെയ്യുന്ന വിധം

പൈനാപ്പിള്‍ പകുതി പഞ്ചസാരയും പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. ചൌവ്വരി അരക്കപ്പ്
പഞ്ചസാരയും വെള്ളവും ഒഴിച്ച് വേവിച്ച് വാങ്ങുക.ഒരു പാത്രത്തില്‍ നെയ്യ് ചൂടാകുമ്പോള്‍ ചൌവ്വരിയും
പൈനാപ്പിളും ചേര്‍ത്ത് വഴറ്റി കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കുക.പായസത്തില്‍ ബാക്കി പഞ്ചസാരയും
ചേര്‍ത്ത് ചെറിയ തീയില്‍ കുറുക്കിയെടുക്കുക.അടുപ്പില്‍ നിന്നിറക്കി പൈനാപ്പിള്‍ എസന്‍സ് ചേര്‍ത്ത് തണുപ്പിച്ചോ
ചൂടോടു കൂടിയോ വിളമ്പുക.

ചക്ക ബാള്‍സ് പ്രഥമന്‍ Jackfruit balls pradhaman recipes

ചക്ക ബാള്‍സ് പ്രഥമന്‍ Jackfruit balls pradhaman recipes

ചേരുവകള്‍

ചക്കച്ചുള - മുക്കാല്‍ കപ്പ്
മൈദാമാവ് - കാല്‍ കപ്പ്
പഞ്ചസാര - കാല്‍ കപ്പ്
ശര്‍ക്കര - 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ്
രണ്ടാംപ്പാല്‍ - 3 കപ്പ്
ചുക്ക് വറുത്ത്‌ പൊടിച്ചത് - 3 ടീസ്പൂണ്‍
നെയ്യ് - 3 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചക്കച്ചുള മൈദാമാവും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുത്ത് ചെറിയ ഉരുളകളാക്കി തിളച്ച
വെള്ളത്തിലിട്ട് വേവിച്ച് മാറ്റിവെയ്ക്കുക.ശര്‍ക്കര പാനിയാക്കി അരിച്ചെടുത്ത്‌ നെയ്യും ചേര്‍ത്ത് തിളപ്പിക്കുക.
രണ്ടാംപ്പാലും വേവിച്ച ചക്ക ബാള്‍സും ചേര്‍ത്ത് പായസം കുറുക്കുക.വറ്റിവരുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത്
തിളയ്ക്കുന്നതിനു മുമ്പ് ബാക്കി ചക്കച്ചുളകളും ചേര്‍ത്ത് വാങ്ങുക.ചുക്ക് പൊടിച്ചത് ചേര്‍ത്ത് വിളമ്പുക.

ഗോതമ്പു പായസം Wheat Payasam

ഗോതമ്പു പായസം Wheat Payasam

ചേരുവകള്‍

  1. ക്രഷ്ഡ് സൂചി ഗോതമ്പ്‌ - കാല്‍ കപ്പ്
  2. നെയ്യ് - 3 ടേബിള്‍സ്പൂണ്‍
  3. ശര്‍ക്കര - 250 ഗ്രാം
  4. തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ്
  5. രണ്ടാംപ്പാല്‍ - 2 കപ്പ്
  6. ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഗോതമ്പ്‌ നെയ്യില്‍ വഴറ്റിയതിനുശേഷം കുറച്ചു വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.ശര്‍ക്കര ഉരുക്കി പാനിയാക്കി
അരിച്ച് വേവിച്ച ഗോതബിലേയ്ക്കു‌ ഒഴിച്ച് നന്നായി ഇളക്കി ചെറു തീയില്‍ കുറുക്കുക.കുറുകി വരുമ്പോള്‍
രണ്ടാംപ്പാല്‍ ഒഴിച്ച് തിളപ്പിച്ച് വീണ്ടും കുറുകി വരുമ്പോള്‍ ഒന്നാംപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങി
ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കി ഉപയോഗിക്കുക.

അവല്‍ പായസം Aval Payasam

അവല്‍ പായസം Aval Payasam

ചേരുവകള്‍

അവല്‍ - 1 കപ്പ്
ശര്‍ക്കര - 200 ഗ്രാം
ഒന്നാംപ്പാല്‍ - അര കപ്പ്
രണ്ടാംപ്പാല്‍ - ഒന്നര കപ്പ്
നെയ്യ് - 1 ടേബിള്‍സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്‌,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

അവല്‍ നെയ്യില്‍ മൂപ്പിച്ച് രണ്ടാംപ്പാല്‍ ഒഴിച്ച് തിളപ്പിക്കുക.പാല്‍ വറ്റിവരുമ്പോള്‍ ശര്‍ക്കര പാനി അരിച്ച്
ചേര്‍ക്കുക.തിളച്ച് കുറുകുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കാതെ ഇറക്കുക.ഏലയ്ക്ക പൊടിച്ചത്, അണ്ടിപ്പരിപ്പ്‌,കിസ്മിസ് ചേര്‍ത്തിളക്കി വാങ്ങുക.

അണ്ടിപ്പരിപ്പ്‌ പായസം Cashew nut payasam

അണ്ടിപ്പരിപ്പ്‌ പായസം Cashew nut payasam

ചേരുവകള്‍

അണ്ടിപ്പരിപ്പ്‌ വറുത്ത്‌ തരുതരുപ്പായി പൊടിച്ചത് - അര കപ്പ്
അണ്ടിപ്പരിപ്പ്‌ നെയ്യില്‍ വറുത്തത് - 1 കപ്പ്
അണ്ടിപ്പരിപ്പ്‌ - 5 എണ്ണം
കിസ്മിസ് - 2 ടേബിള്‍സ്പൂണ്‍
നെയ്യ് - 50 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ്
രണ്ടാംപ്പാല്‍ - 2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് - 1/2 ടിന്‍
ഏലയ്ക്ക വറുത്ത്‌ പൊടിച്ചത് - 1 ടീസ്പൂണ്‍
പഞ്ചസാര - അര കപ്പ്

പാകം ചെയ്യുന്ന വിധം

പൊടിച്ച അണ്ടിപ്പരിപ്പ്‌ കിസ്മിസുമിട്ടു നെയ്യില്‍ ചെറു ചൂടില്‍ മൂപ്പിക്കുക.മൂത്ത മണം വരുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കി രണ്ടാംപ്പാല്‍ ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക.തിളച്ചു കുറുകി വരുമ്പോള്‍
കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക.ഒന്നാംപ്പാല്‍ ചേര്‍ത്ത് വാങ്ങുക.ഏലയ്ക്ക പൊടിച്ചത് ചേര്‍ത്തിളക്കി അണ്ടിപ്പരിപ്പ്‌ വിതറി വിളമ്പുക.

രസകദളി പായസം RasaKadhali Paayasam

രസകദളി പായസം RasaKadhali Paayasam

ചേരുവകള്‍

  1. രസകദളി പഴം ചെറുതായി അറിഞ്ഞത് - ഒരു കപ്പ്‌
  2. ശര്‍ക്കര - 250 ഗ്രാം
  3. തേങ്ങാപ്പാല്‍ (ഒന്നാംപാല്‍ ) - 1 കപ്പ്
  4. രണ്ടാം പാല്‍ - 2 കപ്പ്
  5. നെയ്യ് - 3 ടേബിള്‍സ്പൂണ്‍
  6. ഏലയ്ക്ക ,ചുക്ക് പൊടിച്ചത് - 1 ടീസ്പൂണ്‍
  7. അണ്ടിപ്പരിപ്പ് ,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

രസകദളിപ്പഴം കുറച്ചു വെള്ളമൊഴിച്ച് വേവിച്ചെടുത്ത്‌ നെയ്യില്‍ വറുക്കുക.ശര്‍ക്കര പാനിയാക്കി ഇതിലേക്ക്
അരിച്ച് ഒഴിക്കുക . തിളച്ചു കുറുകി വരുമ്പോള്‍ രണ്ടാംപ്പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കുറുകിയശേഷം ഒന്നാംപ്പാല്‍
ചേര്‍ത്ത് തിളയ്ക്കുന്നതിനു മുമ്പു വാങ്ങുക.അണ്ടിപ്പരിപ്പ്‌,കിസ്മിസ്,ഏലയ്ക്ക,ചുക്ക് ചേര്‍ത്ത് ഇളക്കി വിളമ്പുക.