Showing posts with label kerala chutney recipes. Show all posts
Showing posts with label kerala chutney recipes. Show all posts

Saturday, September 12, 2009

ഉള്ളി ചമ്മന്തി Onion Chutney

ഉള്ളി ചമ്മന്തി Onion Chutney

ചേരുവകള്‍

  1. സവാള -3
  2. മുളകുപൊടി -3 ടീസ്പൂണ്‍
  3. ഉപ്പ് -പാകത്തിന്
  4. കറിവേപ്പില -അല്പം
  5. വെളിച്ചെണ്ണ -3 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

സവാള കഷണങ്ങള്‍ ആക്കുക.ഇതും മുളകുപൊടി,ഉപ്പ് എന്നിവയും നന്നായി അരച്ചെടുക്കുക.കറിവേപ്പില
ചതച്ചെടുക്കുക.ചൂടായ വെളിച്ചെണ്ണയില്‍ അരച്ച ചേരുവകള്‍ ഇട്ട് വഴറ്റി എടുക്കുക.ദോശയുടെയും ഇഡ്ഡലി യുടെയും കൂടെ കഴിക്കാം.

മുളക് ചമ്മന്തി Chilli Chutney

മുളക് ചമ്മന്തി Chilli Chutney recipes

ചേരുവകള്‍

  1. വറ്റല്‍മുളക് -15
  2. ചുവന്നുള്ളി -10 ചുള
  3. പുളിപിഴിഞ്ഞത് -കാല്‍ കപ്പ്
  4. ഉപ്പ് -പാകത്തിന്
  5. വെളിച്ചെണ്ണ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

വറ്റല്‍ മുളക് ചൂടാക്കിയ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.ഉള്ളി പ്രത്യേകം ചതച്ചെടുത്ത് പുളി വെള്ളത്തില്‍
നന്നായി യോജിപ്പിക്കുക.ഉപ്പും അല്പം പച്ചവെളിച്ചെണ്ണയും ചേര്‍ത്തു ഉപയോഗിക്കാം.