Wednesday, October 7, 2009

വെജിറ്റബിള്‍ ക്ലീയര്‍ സൂപ്പ്

വെജിറ്റബിള്‍ ക്ലീയര്‍ സൂപ്പ്

ചേരുവകള്‍

  1. കാരറ്റ് -1/2
  2. ചൈനീസ്‌കാബേജ് -4,6 ഇലത്തോട്
  3. സെലറി -1 സ്റ്റാള്‍ക്
  4. സ്പ്രിംഗ്‌ ഒനിയന്‍ -1
  5. റെഡ് കാപ്സിക്കം -1
  6. സ്നോപീസ് -8,10
  7. വെളുത്തുള്ളി -2,3 അല്ലി
  8. സ്പിനാച്ച് -12,16 ഇലത്തോട്
  9. കൂണ്‍ -6,8
  10. വെജിറ്റബിള്‍ സ്റ്റോക്ക്‌ -4,5 കപ്പ്
  11. അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
  12. പെപ്പര്‍ കോണ്‍സ് ചതച്ചത് -കാല്‍ ടീസ്പൂണ്‍
  13. ഉപ്പ് -പാകത്തിന്
  14. മുളപ്പിച്ച ബീന്‍സ് -അര കപ്പ്
  15. നാരങ്ങാനീര് -1/2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

കാരറ്റ് നീളത്തില്‍ മുറിച്ച് കനം കുറച്ച് സ്ലൈസ് ചെയ്തു വെയ്ക്കുക.ചൈനീസ് കാബേജ് ഒരു ഇഞ്ച് കഷണമായി മുറിച്ചു വെയ്ക്കുക.സ്പ്രിംഗ്‌ ഒനിയന്‍ സ്ലൈസ് ചെയ്യുക.കുരു കളഞ്ഞ ചുവന്ന കാപ്സിക്കം ഒരു ഇഞ്ച് വണ്ണത്തില്‍ മുറിച്ചു വെയ്ക്കുക.സ്നോപീസ് രണ്ടായി മുറിച്ചു വെയ്ക്കുക.വെളുത്തുള്ളി ചതച്ചു
വെയ്ക്കുക.കൂണ്‍ കനം കുറച്ചു നീളത്തില്‍ മുറിക്കുക.ഒരു പാനില്‍ വെജിറ്റബിള്‍ സ്റ്റോക്ക്‌ ചൂടാക്കി ചതച്ച വെളുത്തുള്ളിയിട്ട് തിളപ്പിക്കുക.ഇതിലോട്ടു അരിഞ്ഞ കൂണ്‍,കാരറ്റ്,ചൈനീസ് കാബേജ്,റെഡ് കാപ്സിക്കം ,
സ്പ്രിംഗ്‌ ഒനിയന്‍,സ്നോപീസ് എന്നിവയിട്ട് 2-3 മിനിട്ട് നേരം വേവിക്കുക.ഇതിലോട്ടു അജിനോമോട്ടോ ചതച്ച്
കുരുമുളക്,ഉപ്പ്, മുളപ്പിച്ച ബീന്‍സ് എന്നിവ ചേര്‍ക്കുക.നാരങ്ങാനീര് ഒഴിച്ച് വാങ്ങുക.

No comments:

Post a Comment