Wednesday, October 7, 2009

നൂഡില്‍ സൂപ്പ്

നൂഡില്‍ സൂപ്പ്

ചേരുവകള്‍

  1. വേവിച്ച് അടിച്ചെടുത്ത തക്കാളി -1 കപ്പ്
  2. കാരറ്റ് ചിരണ്ടിയത് -1 കപ്പ്
  3. സ്പ്രിംഗ്‌ ഒനിയന്‍ നീളത്തിലരിഞ്ഞത് -4
  4. വേവിച്ച നൂഡില്‍സ് -2 കപ്പ്
  5. പാചക എണ്ണ -1 ടേബിള്‍സ്പൂണ്‍
  6. കോണ്‍ ഫ്ലവര്‍ -1 ടേബിള്‍സ്പൂണ്‍
  7. കാബേജ് നീളത്തിലരിഞ്ഞത് -1 കനം കുറഞ്ഞത്
  8. ബീന്‍സ് മുളപ്പിച്ചത് -അര കപ്പ്
  9. അജിനോമോട്ടോ -അര ടീസ്പൂണ്‍
  10. ഉപ്പ്,കുരുമുളക് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ചു കോണ്‍ഫ്ലവര്‍,വൈറ്റില്‍ സോയാഫ്ലവര്‍ ഇവ ബ്രൌണ്‍ നിറം ആകുന്നതുവരെ വഴറ്റുക.ഇതിലേയ്ക്ക് ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് ഉപ്പ്,കുരുമുളക്,അജിനോമോട്ടോ,സൂപ്പ് ക്യൂബ് ഇട്ട് ഇളക്കി
തിളപ്പിക്കുക.ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് തീ കുറച്ച് പച്ചക്കറികള്‍ വേവുന്നതുവരെ വെയ്ക്കുക.ശേഷം
വാങ്ങി വിളമ്പുക.

No comments:

Post a Comment