Wednesday, October 7, 2009

സ്വീറ്റ്കോണ്‍ വെജിറ്റബിള്‍ സൂപ്പ്

സ്വീറ്റ്കോണ്‍ വെജിറ്റബിള്‍ സൂപ്പ്

ചേരുവകള്‍

  1. കാരറ്റ് -കാല്‍ കിലോ
  2. കാബേജ് -കാല്‍ കിലോ
  3. സ്പ്രിംഗ്‌ ഒനിയന്‍ ഗ്രീന്‍സ് -1
  4. കോണ്‍സ്റ്റാച്ച് -3 ടേബിള്‍സ്പൂണ്‍
  5. എണ്ണ -2 ടേബിള്‍സ്പൂണ്‍
  6. സ്വീറ്റ്കോണ്‍ കെര്‍നന്‍സ് -അര കപ്പ്
  7. വെജിറ്റബിള്‍ സ്റ്റോക്ക്‌ -4,5 കപ്പ്
  8. സ്വീറ്റ് കോണ്‍ (ക്രീം) -150 ഗ്രാം
  9. ഉപ്പ് -പാകത്തിന്
  10. വെളുത്ത കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  11. പഞ്ചസാര -2 ടേബിള്‍സ്പൂണ്‍
  12. അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

കാരറ്റ്,കാബേജ്,സ്പിംഗ് ഒനിയന്‍ ചെറുതായി അരിഞ്ഞു വെയ്ക്കുക.നാലാമത്തെ ചേരുവ അര കപ്പ് വെള്ളത്തില്‍ കലക്കി വെയ്ക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വെച്ച പച്ചക്കറികള്‍ 2 മിനിട്ട് വഴറ്റുക.
ഇതിലോട്ടു വെജിറ്റബിള്‍ സ്റ്റോക്ക്‌ ഒഴിച്ച് തിളപ്പിക്കുക.എന്നിട്ട് സ്വീറ്റ് കോണ്‍ ഒഴിച്ച് 2-3 മിനിട്ട് നേരത്തേയ്ക്ക്
വേവിക്കുക.(മിക്സ്‌ ആകുന്നതുവരെ) ഉപ്പ്,വെളുത്ത കുരുമുളകുപൊടി,അജിനോമോട്ടോ,പഞ്ചസാര എന്നിവ ചേര്‍ക്കുക.കലക്കി വെച്ച കോണ്‍സ്റ്റാച്ച് ഇതില്‍ ഇളക്കി ഒഴിച്ച് കൂടിയ തീയില്‍ സൂപ്പ് കട്ടിയാകുന്നതുവരെ
തീയില്‍ വെയ്ക്കുക.ശേഷം അരിഞ്ഞ സ്പിംഗ് ഒനിയന്‍ തൂകി വിളമ്പുക.

No comments:

Post a Comment