Saturday, October 24, 2009

ചീരയില സൂപ്പ്

ചീരയില സൂപ്പ്

ചേരുവകള്‍

  1. ചീരയില,വേലിചീര,അല്ലെങ്കില്‍ പാലക്കില -1 കപ്പ്
  2. സവാള ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് -അര കപ്പ്
  3. തക്കാളി മുറിച്ചത് -അര കപ്പ്
  4. ചെറുപയര്‍ പരിപ്പ് മൂപ്പിച്ചത് -കാല്‍ കപ്പ്
  5. പട്ട - 1 ചെറിയ കഷണം
  6. ഗ്രാമ്പു -3 എണ്ണം
  7. വെള്ളം -1 കപ്പ്
  8. ഉപ്പ് -പാകത്തിന്
  9. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  10. മല്ലിയില(അലങ്കരിക്കാന്‍) -2 തണ്ട്
പാകം ചെയ്യുന്ന വിധം

2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഒരുമിച്ചിട്ടു ഉപ്പ് ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക.കുക്കര്‍ തുറന്ന്
ചീരയിലയിട്ട് വീണ്ടും തിളപ്പിച്ചതിനു ശേഷം മിക്സിയില്‍ അടിച്ചെടുക്കുക.പാല്‍ കുരുമുളകുപൊടി ചേര്‍ത്ത് നന്നായി ഇളക്കി മല്ലിയില അരിഞ്ഞത് വിതറി വിളമ്പുക.

No comments:

Post a Comment