കപ്പപ്പുഴുക്ക്
- കയ്പില്ലാത്ത കപ്പ -1 കിലോ
- തേങ്ങ ചുരണ്ടിയത് -1 തേങ്ങയുടെ
- മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
- പച്ചമുളക് -2 എണ്ണം
- ജീരകം -1 ടീസ്പൂണ്‍
- ചെറിയ ഉള്ളി -2 ഇടത്തരം
- വെളുത്തുള്ളി -രണ്ടോ മൂന്നോ അല്ലി
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കറിവേപ്പില -4 ഇതള്‍
- വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
- ഉപ്പ് -പാകത്തിന്
കപ്പ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി നാരില്ലാതെ കൊത്തിനുറുക്കുക.ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് നുറുക്കിയ കപ്പ കഴുകി വാരിയിടുക.2-3 തിള വന്നുകഴിഞ്ഞാല്‍ വെള്ളം ഊറ്റിക്കളയുകയോ വെള്ളത്തില്‍ നിന്ന് കോരിയെടുക്കുകയോ ചെയ്യുക.വെന്തു കുഴയരുത്.ഇതില്‍ പാകത്തിന് ഉപ്പ്,മഞ്ഞള്‍പ്പൊടി,മുളകുപൊടി ഇവ ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പത്ത് വെയ്ക്കുക.അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ ചെറിയ തീയില്‍ വേണം വേവിക്കാന്‍.ചുരണ്ടിയ തേങ്ങയില്‍ ജീരകം,ചെറിയ ഉള്ളി,വെളുത്തുള്ളി,പച്ചമുളക് ഇവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഈ അരപ്പ് കപ്പയില്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ ഇറക്കിവെച്ച് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.
No comments:
Post a Comment