അരി പത്തിരി
പച്ചരി -കാല്‍ കിലോ
പുഴുക്കലരി -കാല്‍ കിലോ
ഒരു ചെമ്പില്‍ 2 ലിറ്റര്‍ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ അടുപ്പ് അണച്ച് രണ്ടിനം അരിയും ഇതിലേയ്ക്കിട്ടു അടപ്പുകൊണ്ട് പാത്രം അടച്ചു വെയ്ക്കുക.മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് അരി പൊങ്ങിവരും.അപ്പോള്‍ അരി കഴുകി
ഉപ്പും ചേര്‍ത്ത് ഗ്രൈന്‍ഡറിലോ അമ്മിയിലോ കട്ടിയായി അരച്ചെടുക്കുക.ഇത് എണ്ണ പുരട്ടിയ ഇലയിലോ പ്ലാസ്റ്റിക്ക്
പേപ്പറിലോ ഒരു ചപ്പാത്തിയുടെ വലിപ്പത്തില്‍ വട്ടത്തില്‍ പരത്തി എണ്ണ പുരട്ടിയ കല്ലില്‍ ചുട്ടെടുക്കുക.നല്ലവണ്ണം
പത്തിരി പൊങ്ങിവരും.
No comments:
Post a Comment