പാല്‍പായസം
- ഉണക്കലരി -500 ഗ്രാം
- പാല്‍ -5 ലിറ്റര്‍
- പഞ്ചസാര -ഒന്നര കിലോ
- നെയ്യ് -250 ഗ്രാം
- അണ്ടിപരിപ്പ് -10 എണ്ണം
- മുന്തിരിങ്ങ -20 എണ്ണം
- കുങ്കുമപ്പൂവ് -1 നുള്ള്
പാല്‍ അത്രയും തന്നെ വെള്ളം ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിച്ചശേഷം തീ കുറച്ച് തുടരെ ഇളക്കുക.
ഇടയ്ക്കിടയ്ക്ക് കുറേശ്ശെ നെയ്യ് ചേര്‍ത്ത് ഇളക്കണം.പാല്‍ വറ്റി 5 ലിറ്റര്‍ ആകുമ്പോള്‍ കുറച്ച് പഞ്ചസാര ചേര്‍ക്കാം.ഉണക്കലരി കഴുകി പാലില്‍ ചേര്‍ത്ത് 2 ലിറ്റര്‍ വെള്ളവും ഒഴിക്കുക.അരി മുക്കാല്‍ വേവാകുമ്പോള്‍
ബാക്കി പഞ്ചസാര ചേര്‍ക്കുക.പായസം തിളച്ചു കുറുകുമ്പോള്‍ വാങ്ങി കുറച്ചു സമയം കൂടി വേവാന്‍ വെച്ചശേഷം വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും വിതറുക.അല്പം കുങ്കുമപ്പൂവും മുകളില്‍ ഇടുക.
No comments:
Post a Comment