ബേക്ക് ഡ് കസ്റ്റ്ര്‍ഡ് വിത്ത് സോര്‍ സോസ്
ചേരുവകള്‍
- കോഴിമുട്ട -3
- പാല്‍ -2 കപ്പ്
- പഞ്ചസാര -15 ടീസ്പൂണ്‍
- വെണ്ണ -3 ടീസ്പൂണ്‍
- മൈദ -6 ടീസ്പൂണ്‍
- തിരുമ്മിയ തേങ്ങ -അര കപ്പ്
- റൊട്ടിയുടെ വെളുത്ത ഭാഗം
പിഴിഞ്ഞ് ഉതിര്‍ത്ത് എടുത്തത് -കാല്‍ കപ്പ്
8. ഓറഞ്ചിന്റെ തൊലി അരച്ചത് -അരയ്ക്കാല്‍ ടീസ്പൂണ്‍
9. ചെറുനാരങ്ങാതൊലി അരച്ചത് -കാല്‍ ടീസ്പൂണ്‍
10. വെണ്ണ -3 ടീസ്പൂണ്‍
11. മൈദ -6 ടീസ്പൂണ്‍
12. വെള്ളം -അര കപ്പ്
13. ചെറുനാരങ്ങാനീര് -6 ടീസ്പൂണ്‍
14. പഞ്ചസാര -6 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
കോഴിമുട്ട പതച്ചശേഷം പാലും പഞ്ചസാരയും ഒഴിച്ചു കലക്കുക.വെണ്ണയില്‍ മൈദ ചേര്‍ത്ത് ചുവപ്പ് നിറമാകാതെ മൊരിക്കുക.ഈ മാവ് മുട്ടക്കൂട്ടില്‍ കലക്കി കട്ടയില്ലാതെ അരിച്ചെടുത്ത് അതില്‍ തേങ്ങ ചേര്‍ക്കുക.
അതിനുശേഷം വെള്ളത്തില്‍ കുതിര്‍ത്ത റൊട്ടിയും ഓറഞ്ചിന്റെ തൊലി ചുരണ്ടിയതും ചെറുനാരങ്ങാ തൊലിയും ചേര്‍ത്തു കലക്കി ഒരു റിങ്ങ് മോള്‍ഡിലാക്കി ബേക്കു ചെയ്യുക. തണുക്കുമ്പോള്‍ കുടഞ്ഞിടുക.
ഒരു ടീസ്പൂണ്‍ വെണ്ണയില്‍ മൈദ ചേര്‍ത്ത് ചുവപ്പുനിറം മാറാതെ വഴറ്റുക.ഇതില്‍ വെള്ളം ഒഴിച്ച് കലക്കിയിട്ട് ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് കുറുക്കുക.ചൂട് ആറുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് പുഡിംഗിന്റെ കൂടെ ഉപയോഗിക്കാം.
No comments:
Post a Comment