കോക്കനട്ട് സോസ്
1.തേങ്ങ തിരുമ്മിയതില്‍ നിന്നും
എടുത്ത തേങ്ങാപാല്‍ - 2 കപ്പ്
2.പഞ്ചസാര -3 ടീസ്പൂണ്‍
3. വെണ്ണ -1 ടീസ്പൂണ്‍
4. മൈദ - 2 ടീസ്പൂണ്‍
5. പാല്‍ - അര കപ്പ്
6.വാനില എസ്സന്‍സ് - 1 തുള്ളി
പാകം ചെയ്യുന്ന വിധം
തേങ്ങാപ്പാലില്‍ പഞ്ചസാര കലക്കുക.മൈദ വെണ്ണ ചേര്‍ത്ത് ചുവടുകട്ടിയുള്ള ഒരു പാത്രത്തിലിട്ട് ചെറുതീയില്‍ മൊരിക്കണം.ഇതില്‍ പാല്‍ കുറേശ്ശെ ഒഴിച്ച് കട്ടകെട്ടാതെ കലക്കി അരിക്കുക.ഇതില്‍ തേങ്ങാപാല്‍ ഒഴിച്ച് കുറുക്കി എസ്സെന്‍സ്സും ചേര്‍ത്ത് കോക്കനട്ട് പിഡിംഗിന്റെ കൂടെ ഉപയോഗിക്കാം.
No comments:
Post a Comment