സാറ്റിന്‍ ഐസ്ക്രീം
ചേരുവകള്‍
- കോഴിമുട്ടയുടെ മഞ്ഞക്കരു -3
- തിളച്ച പാല്‍ -2
- കണ്ടന്‍സ്ഡ് മില്‍ക്ക് -അര ടിന്‍
- പഞ്ചസാര -12 ടീസ്പൂണ്‍
- മൈദ -1 ടീസ്പൂണ്‍
- പാല്‍ -കാല്‍ കപ്പ്
- ജെലാറ്റിന്‍ -1 ടീസ്പൂണ്‍
- വെള്ളം -3 ടീസ്പൂണ്‍
- വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
- പഞ്ചസാര -6 ടീസ്പൂണ്‍
- വെള്ളം -6 ടീസ്പൂണ്‍
- മുട്ടയുടെ വെള്ള -2
- ചെറുനാരങ്ങാനീര് -2 തുള്ളി
മുട്ടയുടെ മഞ്ഞക്കരു നല്ല മയത്തില്‍ പതയ്ക്കുക.പാലും,പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത്
അടുപ്പില്‍ വെച്ച് കുറുക്കുക.ഈ കൂട്ടു പതച്ച് മുട്ടയുടെ മഞ്ഞക്കരുവില്‍ കുറച്ച് കുറച്ച് ഒഴിച്ച് വളരെ മയത്തില്‍
പതയ്ക്കുക.ഇതിനുശേഷം വീണ്ടും അടുപ്പില്‍ വെച്ച് കുറുക്കുക.ഈ സമയത്ത് പാലില്‍ കലക്കിയ മൈദ സാവധാനം പാല്‍ക്കൂട്ടില്‍ അരിച്ചൊഴിക്കുക.വെള്ളത്തില്‍ കുതിര്‍ത്തുവെച്ചിരിയ്ക്കുന്ന ജെലാറ്റിന്‍ കലക്കി തിളച്ച വെള്ളത്തിന്റെ മീതെ പിടിച്ച് ഉരുക്കി ഈ കൂട്ടില്‍ ഒഴിക്കുക.ഈ ചേരുവകളെല്ലാം കൂടെ ചെറുതീയില്‍ വെച്ച്
കുറുക്കണം.പിന്നിട് ഒന്നുകൂടി പതച്ചിട്ട് എസ്സെന്‍സ്സും ചേര്‍ക്കുക.2 ടീസ്പൂണ്‍ പഞ്ചസാര വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ച് മുറുകിയ പാനിയാക്കുക.ഇതിനുശേഷം മുട്ടയുടെ വെള്ള വളരെ ശക്തിയായി പതച്ചെടുക്കുക.തിളച്ചു കുറുകിയ പാനി പതച്ച മുട്ടയില്‍ തുള്ളിതുള്ളിയായി ഒഴിച്ച് വീണ്ടും പതയ്ക്കുക.കുഴഞ്ഞുവരുമ്പോള്‍ 2 തുള്ളി ചെറുനാരങ്ങാനീരും ചേര്‍ത്ത് വളരെ കട്ടിയായി പതയ്ക്കുക.
പത താഴുന്നതിനുമുമ്പ് സാവധാനം കുറുക്കിയ കസ്റ്റര്‍ഡില്‍ ചേര്‍ത്ത് ഐസ്ക്രീം പാത്രത്തില്‍ ഒഴിച്ച് തണുപ്പിക്കുക.
ശരിയ്ക്കും ഉറച്ചതിനുശേഷം ഉപയോഗിക്കുക.
No comments:
Post a Comment