ഉള്ളി സലാഡ്
ചേരുവകള്‍
1.വലിയ സവാള വട്ടത്തില്‍ അരിഞ്ഞെടുത്തത് -1 കപ്പ്
2.വെള്ളരിയ്ക്ക കനം കുറച്ച് മൂന്നിഞ്ച്
നീളത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്
3. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -2 ടീസ്പൂണ്‍
4. വെള്ളം -അര കപ്പ്
5. ഉപ്പ് -പാകത്തിന്
6. തേങ്ങാപ്പാല്‍ കുറുകിയത് -അര കപ്പ്
7. വിനാഗിരി - 1 ടീസ്പൂണ്‍
8. കുരുമുളകുപൊടി തരുതരുപ്പായിട്ടുള്ളത് -അര ടീസ്പൂണ്‍
9. പഴുത്ത തക്കാളിയുടെ ദശ അരിഞ്ഞത് -കാല്‍ കപ്പ്
10. കറിവേപ്പില -കുറച്ച്
പാചകം ചെയ്യുന്ന വിധം
ഉപ്പ് ചേര്‍ത്ത വെള്ളത്തില്‍ സവാളയിട്ട് കുതിര്‍ത്ത് അമര്‍ത്തി പിഴിഞ്ഞ് ഉതിര്‍ത്ത് എടുക്കുക.തക്കാളിയും
കറിവേപ്പിലയും ഒഴിച്ചുള്ള ചേരുവകള്‍ ചേര്‍ത്ത് ഇളക്കി വെച്ചശേഷം ഒരു പരന്ന പാത്രത്തിലാക്കി വിളമ്പുന്ന സമയം തക്കാളിയും കറിവേപ്പിലയും മുകളില്‍ നിരത്തുക.ഇത് കട് ലറ്റിന്റെ കൂടെ ഉപയോഗിക്കാം.
No comments:
Post a Comment