കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്
ചേരുവകള്‍
- മൈദ -250 ഗ്രാം
- സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
- ഉപ്പ് -2 നുള്ള്
- തിരുമ്മിയ തേങ്ങ -അര കപ്പ്
- ഉറച്ച വനസ്പതി -100 ഗ്രാം
- പൊടിച്ച പഞ്ചസാര - 75 ഗ്രാം
- മുട്ട -1
- വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
- ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
- ചെറുനാരങ്ങാതൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
- കോണ്‍ ഫ്‌ളേക്‌സ് -1 കപ്പ്
- പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
ഒന്നാമത്തെ ചേരുവകളും തേങ്ങയും കൂടി ചേര്‍ത്ത് കട്ട പിടിയ്ക്കാതെ കുഴച്ചെടുക്കുക.വനസ്പതി മയപ്പെടുത്തി പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് പതഞ്ഞുവരുമ്പോള്‍ മുട്ടയുടെ ഉണ്ണിയും എസ്സെന്‍സ്സും ഏലക്കാപ്പൊടിയും ചെറുനാരങ്ങാതൊലി ചുരണ്ടിയതും മാവും കൂടി ചേര്‍ത്ത് കുഴച്ചെടുക്കണം.ഇത് ചെറിയ ഉരുളകളാക്കി ബിസ്ക്കറ്റിന്റെ രൂപത്തില്‍ പരത്തിയശേഷം 300 ഡിഗ്രി F -ല്‍ ബേക്ക് ചെയ്തെടുക്കുക.കരുകരുപ്പാകാന്‍ ഇളക്കിയശേഷം ഒന്നുകൂടി ചെറുചൂടില്‍ ബേക്ക് ചെയ്തെടുക്കുക.
No comments:
Post a Comment