Friday, January 15, 2010

ഓട്ടട

ഓട്ടട

ചേരുവകള്‍

1.പച്ചരി കഴുകി നേര്‍മ്മയായി പൊടിച്ച്
അധികം മൂക്കാതെ വറുത്തപൊടി -3 കപ്പ്
2.ശര്‍ക്കര ഉരുക്കി അരിച്ച് പാനിയാക്കിയത് -4 ടേബിള്‍ സ്പൂണ്‍
3.തേങ്ങ ചുരണ്ടിയത് -8 ടേബിള്‍ സ്പൂണ്‍
4.ചൂടുവെള്ളം -ആവശ്യത്തിന്
5. ഏലക്കാപ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
6.ഉപ്പ് -1 നുള്ള്

പാകം ചെയ്യുന്ന വിധം

അരിപ്പൊടി ചൂടുവെള്ളം ഉപയോഗിച്ച് നന്നായി മര്‍ദ്ധിച്ച് കുഴച്ച് അയവോടെ എടുക്കണം.വാഴയില
കഴുകിത്തുടച്ച്‌ ഓരോ കഷണമാക്കി ഓരോന്നിലും ഈ മാവ് കുറേശ്ശെ ഉരുട്ടിയെടുത്ത്‌ നേര്‍മ്മയായി പരത്തുക.
ഇതില്‍ ചുരണ്ടിയ തേങ്ങയും ശര്‍ക്കരയും ഏലക്കപ്പൊടിയും ചേര്‍ത്ത് കുഴച്ച മിശ്രിതം കുറേശ്ശെ വെച്ച് ഇലയില്‍
പരത്തിയ മാവിന്റെ എല്ലാവശവും നിരത്തുക.ഇല മടക്കി ഉരുളിപോലുള്ള മണ്‍ചട്ടിയില്‍ രണ്ടോ മൂന്നോ അട നിരത്തി വെച്ച് അല്പം വെള്ളം തളിക്കുക.തീ കുറച്ചു പാകം ചെയ്യണം.ഒരു വശം വേകുമ്പോള്‍ അട മറിച്ച് ഇടണം.

No comments:

Post a Comment