Friday, January 15, 2010

പിടി

പിടി

പച്ചരി -അര കിലോ
തേങ്ങ -1
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -1 അല്ലി

പാകം ചെയ്യുന്ന വിധം

അരി പൊടിച്ച് തിരുമ്മിയ തേങ്ങയും ചേര്‍ത്ത് ഒരുവിധം നന്നായി വറുക്കുക.വറുത്ത പൊടി ആറിയ ശേഷം
ചെറുചൂടുവെള്ളത്തില്‍ മാവ് ജീരകവും വെളുത്തുള്ളിയും നന്നായി അരച്ചത്‌ ചേര്‍ത്ത് കുഴയ്ക്കുക.ചെറിയ ഉരുളകളാക്കി ഉരുട്ടിവെയ്ക്കുക.തിളച്ചുക്കൊണ്ടിരിയ്ക്കുന്ന വെള്ളത്തിലേയ്ക്ക് ഉരുളകള്‍ പൊടിഞ്ഞുപോകാതെ
ഇടുക.ഒരു തിള കഴിയുമ്പോള്‍ വാങ്ങി വെച്ച് വെജിറ്റബിള്‍ കറിയോ ഇറച്ചിക്കറിയോ ചേര്‍ത്ത് ഉപയോഗിക്കാം.

No comments:

Post a Comment