Thursday, September 17, 2009

വഴുതനങവിന്താലു

വഴുതനങവിന്താലു

ചേരുവകള്‍

1.വഴുതനങ - 500 ഗ്രാം
2.സവാള - 3
3.തക്കാളി -4
4.മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ഉലുവ -കാല്‍ ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
5. വെളിച്ചെണ്ണ -1 ടീസ്പൂണ്‍
6. ഉപ്പ് -പാകത്തിന്
7. വിനാഗിരി -അല്പം


പാകം ചെയ്യുന്ന വിധം

വഴുതനങ കഴുകിയെടുത്ത് കഷണങ്ങള്‍ ആക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉപ്പും മഞ്ഞള്‍ പ്പൊടിയും ചേര്‍ത്ത്‌ ഇളക്കിയ കഷണങ്ങള്‍ ഇട്ട് മൂപ്പിച്ചെടുക്കുക.മുളകുപൊടി,ജീരകം ,ഉലുവ അരച്ചെടുക്കുക.
തക്കാളിയും സവാളയും അരിഞ്ഞു എണ്ണയില്‍ വഴറ്റുക.വിനാഗിരിയും ഉപ്പും അരപ്പും വഴുതനങ കഷണങളും
ഈ വഴറ്റിയ ചേരുവകള്‍ക്കൊപ്പം ഇട്ട് വെള്ളവും ഒഴിച്ച് തിളപ്പിക്കുക.നന്നായി തിളയ്ക്കുമ്പോള്‍ വാങ്ങി വെയ്ക്കുക.

No comments:

Post a Comment