Thursday, September 17, 2009

കാച്ചില്‍ക്കറി

കാച്ചില്‍ക്കറി

ചേരുവകള്‍

1. കാച്ചില്‍ -1 കഷണം
2. തേങ്ങ -2 കപ്പ്
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
3. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് -2
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

കാച്ചില്‍ തൊലി ചെത്തി കഷണങ്ങള്‍ ആക്കുക.ഈ കഷണങ്ങള്‍ കഴുകി വെള്ളം ഒഴിച്ച് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.കാച്ചില്‍ കഷണങ്ങള്‍ തവി കൊണ്ട് ഉടച്ച് അരപ്പ് കലക്കിയൊഴിക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.തിളയ്ക്കുമ്പോള്‍ വാങ്ങി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ
ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് കറിയില്‍
ഒഴിക്കുക.

No comments:

Post a Comment