Wednesday, September 16, 2009

പാവയ്ക്കാവിന്താലു

പാവയ്ക്കാവിന്താലു

ചേരുവകള്‍

  1. പാവയ്ക്ക -500 ഗ്രാം
  2. തക്കാളി -500 ഗ്രാം
  3. സവാള -250 ഗ്രാം
  4. മുളകുപ്പൊടി -2 ടീസ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  6. വെളുത്തുള്ളി -2 അല്ലി
  7. ഉലുവ -1 നുള്ള്
  8. ജീരകം -കാല്‍ ടീസ്പൂണ്‍
  9. ഉപ്പ്,വെളിച്ചെണ്ണ -ആവശ്യത്തിന്
  10. വിനാഗിരി -അല്പം
പാകം ചെയ്യുന്ന വിധം

പാവയ്ക്ക വട്ടത്തില്‍ അരിഞ്ഞ് കുരു കളഞ്ഞെടുക്കുക.മഞ്ഞള്‍പ്പൊടിയും,ഉപ്പും ചേര്‍ത്ത് പാവയ്ക്കാ കഷണങ്ങള്‍ വറുത്തു കോരുക.മുളകുപൊടി,ഉലുവ,ജീരകം വെളുത്തുള്ളി ഇവ അരച്ചെടുക്കുക.സവാളയും
തക്കാളിയും നീളത്തില്‍ അരിഞ്ഞ് എണ്ണയില്‍ വഴറ്റുക.ഇതിലേയ്ക്ക് പാവയ്ക്കാ കഷണങളും വിനാഗിരിയും
വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.അരച്ച ചേരുവകളും ചേര്‍ത്തിളക്കി തിളപ്പിക്കുക.തിളച്ചു കുറുകുമ്പോള്‍ അല്പം പഞ്ചസാരയും ചേര്‍ത്തിളക്കി വാങ്ങുക.

No comments:

Post a Comment