Saturday, September 5, 2009

കാബേജ് തോരന്‍

കാബേജ് തോരന്‍

ചേരുവകള്‍

  1. കാബേജ് -2 കപ്പ്
  2. പൊടിയുപ്പ് -പാകത്തിന്
  3. തിരുമ്മിയതേങ്ങ -കാല്‍ കപ്പ്
  4. സവാള അരിഞ്ഞത് -കാല്‍ കപ്പ്
  5. പച്ചമുളക് അരിഞ്ഞത് -1 ടീസ്പൂണ്‍
  6. എണ്ണ -2 ടീസ്പൂണ്‍
  7. കടുക് -അര ടീസ്പൂണ്‍
  8. കറിവേപ്പില -4 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

കാബേജ് അരിഞ്ഞത് ഒരു അപ്പചെമ്പില്‍ ആവിയില്‍ വെച്ച് വേവിക്കണം.പകുതി വേവാകുമ്പോള്‍ വാങ്ങി
വെയ്ക്കുക.എണ്ണ ചൂടാക്കി കടുക് വറുത്ത്‌ പൊട്ടിയ ശേഷം സവാള അരിഞ്ഞത് വഴറ്റുക.പിന്നിട് പകുതി
വെന്ത കാബേജ്,തേങ്ങ തിരുമ്മിയത്‌ ഇവ ഉപ്പും ചേര്‍ത്ത് തോരന്‍ ഇളക്കി പെട്ടന്ന് വാങ്ങി വെയ്ക്കുക.

No comments:

Post a Comment