Saturday, September 5, 2009

മുരിങ്ങയില എരിശ്ശേരി

മുരിങ്ങയില എരിശ്ശേരി

ചേരുവകള്‍

മുരിങ്ങയില -3 കപ്പ്
തേങ്ങാ -അര മുറി
മുളകുപൊടി -ഒന്നര ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
തുവരപ്പരിപ്പ് -കാല്‍ കപ്പ്
എണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുരിങ്ങയില വൃത്തിയാക്കി വെയ്ക്കുക. തേങ്ങയും മുളകുപൊടിയും ജീരകവും മഞ്ഞള്‍പൊടിയും ചേര്‍ത്ത്
അരച്ചെടുക്കുക.ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് തുവരപ്പരിപ്പിട്ട് വേവിക്കുക.അല്പം വെള്ളം അവശേഷിക്കുമ്പോള്‍ മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക.അരപ്പും ചേര്‍ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടുമ്പോള്‍ അല്പം തേങ്ങയും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് എരിശേരിയില്‍ ഒഴിക്കുക.

No comments:

Post a Comment