Tuesday, September 8, 2009

വാഴപിണ്ടി തോരന്‍

വാഴപിണ്ടി തോരന്‍

ചേരുവകള്‍

  1. വാഴപിണ്ടി -ഇടത്തരം കഷണം
  2. ഉഴുന്നുപരിപ്പ് -100 ഗ്രാം
  3. പച്ചമുളക് -6 എണ്ണം
  4. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  5. തേങ്ങ -അരമുറി
  6. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
  7. കറിവേപ്പില -1 കതിര്‍പ്പ്
  8. കടുക് -അര ടീസ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. വറ്റല്‍മുളക് -2
പാകം ചെയ്യുന്ന വിധം

വാഴപിണ്ടി വട്ടത്തിലരിഞ്ഞു നൂല്‍ കളഞ്ഞെടുക്കുക.ഇത് അടുക്കിവെച്ച് കൊത്തിയരിയുക.വെള്ളത്തിലിട്ട്
കഴുകി ഊറ്റി വെയ്ക്കുക.തേങ്ങയും പച്ചമുളകും മഞ്ഞള്‍പൊടിയും രണ്ട് അല്ലി വെളുത്തുള്ളിയും ചതച്ചെടുക്കുക.വാഴ്പിണ്ടിയും അരപ്പും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉഴുന്ന് പരിപ്പ് മൂപ്പിച്ച് എടുക്കുക. ബാക്കിയുള്ള എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ വറ്റല്‍മുളക് രണ്ടായി മുറിച്ചതും
കരിവേപ്പിലയുമിട്ടു വേവിച്ച ചേരുവകളും ഉഴുന്നുപരിപ്പും പാകത്തിന് ഉപ്പും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക.

No comments:

Post a Comment